jump to navigation

കൃഷ്ണന്‍‌നായരെക്കുറിച്ച് ഫെബ്രുവരി 23, 2006

Posted by മന്‍‌ജിത് കൈനിക്കര in വായനാമേശ.
6 comments

അങ്ങനെ കൃഷ്ണന്‍‌നായരും മണ്‍‌മറഞ്ഞു. പ്രമുഖര്‍ മരിക്കുമ്പോള്‍ അവരേപ്പറ്റിയുള്ള കുറിപ്പുകള്‍ വായിക്കുക ഒരു കൌതുകമാണ്. കൃഷ്ണന്‍‌നായരേപ്പറ്റി മലയാള പ്രസിദ്ധീകരണങ്ങളില്‍ കുറിപ്പുകളുടെ പെരുന്നാളു തന്നെയുണ്ട്. എങ്കിലും മലയാള മനോരമയില്‍ ബി.മുരളി എഴുതിയ ലേഖനം അക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു.

മുരളിയുടെ ചില നിരീക്ഷണങ്ങള്‍ കൃഷ്ണന്‍‌നായര്‍ക്കു നല്‍കാവുന്ന ഏറ്റവും മികച്ച മരണാനന്തര ബഹുമതിയാണ്.

*കൃഷ്ണന്‍‌നായര്‍ പണം കളഞ്ഞു വാങ്ങി വായിച്ച പുസ്തകങ്ങളുടെ ചെലവിലാണു കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി സാധാരണ മലയാളി മുട്ടത്തുവര്‍ക്കിയില്‍ നിന്നു മാര്‍ക്കേസിലേക്കു കുത്തിയിടപ്പെട്ടത്.

*പയ്യനോ വയോധികനോ എന്നില്ലാതെ സമകാലികമായ എല്ലാ സാഹിത്യ സൃഷ്ടികളും അവസാനകാലം വരെ വായിച്ചുപോന്ന നിരൂ‍പക സത്യ സന്ധത കൃഷ്ണന്‍‌നായരുടെ സ്വന്തമാണ്.