jump to navigation

പകുത്തെടുത്ത ആകാശം ജൂലൈ 15, 2006

Posted by മന്‍‌ജിത് കൈനിക്കര in ചിത്രശാല.
trackback

നമുക്കാകാശം പകുത്തെടുക്കാം
ഒരു പകുതി നിനക്ക്, ഒന്നെനിക്കും.ഓരോ പാതിയിലും, ഓരോന്നായി
സ്വപ്നങ്ങള്‍ കുഴിച്ചുമൂടാം.

നേര്‍പകുതിയിലൊരു പുകമറയില്‍
ജീവിതം നെയ്തിടാം.

Advertisements

അഭിപ്രായങ്ങള്‍»

1. കുടിയന്‍ - ജൂലൈ 15, 2006

അതെ, മന്‍‌ജിത്…
നമ്മള്‍ ആകാശങ്ങള്‍ പകുത്തെടുത്ത് കഴിഞ്ഞു. ഇനി അധിനിവേശത്തിന്റെ നാളുകളാണു…നിന്റെ പകുതികൂടി എനിക്കു വേണം. നിന്റെ പകുതിയില്‍ നീ എന്താണു ചെയ്യുന്നത്. എനിക്ക് അഹിതമായത് ചെയ്യാന്‍ നിനക്കു അവകാശമില്ല…എന്റെ പകുതിയില്‍ ഞാനെന്ത് ചെയ്യുന്നു എന്ന് തിരക്കാനുള്ള അവകാശവും നിനക്ക് ഇല്ല.
എന്റെ പകുതിയില്‍ ഇരുന്ന് നിന്റെ പകുതിക്കായി ഞാന്‍ പടയൊരുക്കം നടത്തും….
നിന്റെ പകുതിയില്‍ നിനക്ക് ജീവിക്കാനുള്ള അവകാശം ഇനി എന്റെ ദാനമാണു….
ഏതു നിമിഷവും എനിക്ക് തിരിച്ചെടുക്കാനുള്ള എന്റെ ദാനം….
കരുതിയിരിക്കുക…….

2. അത്തിക്കുര്‍ശി - ജൂലൈ 15, 2006

ആകാശങ്ങള്‍ നിങ്ങള്‍ പങ്കിട്ടെടുക്കുക
ഒരു പാതി നിനക്ക്‌, മറു പാതി മറ്റേയാള്‍ക്ക്‌,
പിന്നെ, ഇടയില്‍ കമ്പിവേലി…സൈന്യങ്ങളും.

നിന്റെയകാശത്തില്‍, രാവിലെ സൂര്യനുതിക്കും..
പിന്നെ പതിയെ, അതിര്‍ത്തിയിലേക്ക്‌..
നുഴഞ്ഞുകയരന്‍ ശ്രമിക്കുമ്പോല്‍
മറ്റേയാള്‍ പട്ടാളം, വെടിവെച്ചു വീഴ്ത്തും
സൂര്യന്‍ ഒരു നട്ടുച്ച നേരത്ത്‌ മരിക്കുമ്പോഴും
തഴെ, ഏതൊ ഉച്ചകോടി!

അപ്പോള്‍ ഞാന്‍, എന്റെ വെള്ളരിപ്രാക്കളുടെ
ചിറകുകള്‍ അരിഞ്ഞെടുത്ത്‌ തെരുവില്‍ വില്‍പനക്കു വെച്ചിരിക്കയയിരുന്നു!

3. സുനില്‍ കൃഷ്ണന്‍ - ജൂലൈ 16, 2006

എരിപൊരിക്കൊള്ളുമീ ജന്മത്തിന്‌
ഒരു പകുതിക്കു നീയാത്മസാക്ഷി
മറുപകുതിക്കു ഞാന്‍ മൂകസാക്ഷി

4. സുനില്‍ കൃഷ്ണന്‍ - ജൂലൈ 16, 2006

മാഷേ, ധര്‍മ്മം (പത്രധര്‍മ്മമുള്‍പ്പെടെ) നിരുപാധികമാവുമ്പോഴല്ലേ അത് മൂല്യമായി മാറുന്നതും ആദരണിയ(വിശ്വാസ്യ)മാകുന്നതും. ഉപാധികള്‍ക്ക് വഴങ്ങിയോ/വേണ്ടിയോ ആകുമ്പോള്‍ അത് (ധര്‍മ്മം)പാലിക്കപ്പെടാ(നാവാ)തെ പോകുകയും ഉപാധിക്ക് ധാര്‍മ്മികതയെക്കാള്‍ പ്രാധാന്യം വരികയും ചെയ്യില്ലേ? ഉപാധികള്‍ ധാര്‍മ്മികതയെ നിയന്ത്രിക്കുമപ്പോള്‍. ഉപാധികളുടെ അപ്പക്കഷണങ്ങള്‍ കൊണ്ട് മൂടിപ്പോകുന്നു ധാര്‍മ്മികത. ധാര്‍മ്മികതയ്ക്ക് അത്ര ബലമില്ലാതെ വരുമ്പോല്‍ ആ കൊമ്പില്‍ ആരു തൂങ്ങും ഇനി. തിരുത്തി വായിക്കപ്പെടേണ്ടതില്ലേ ചില സങ്കല്പങ്ങള്‍.

(‘വിശ്വസ്യതയില്‍’ കിടപ്പാടമില്ലാത്തവരെ കയറ്റാത്തനിനാലാണ്‌ ഇവിടെ എഴുതുന്നത്, ക്ഷമിക്കണേ)

5. L G - ജൂലൈ 17, 2006

ഫോട്ടോന്റെ ഐഡിയ എനിക്ക് ഇഷ്ടപ്പെട്ടു..

പിന്നേയ്, ആ ചിത്രശാലാന്നുള്ളതിന്റെ ഇടത്തേ സൈഡില്‍ എന്തു പടമാണ്? കുറച്ച് കത്തുന്ന സിഗററ്റ് കുറ്റികള്‍ പോലെ ഇരിക്കുന്നത്? അതോ ഇനി സിഗററ്റാണൊ?

6. മന്‍ജിത്‌ | Manjith - ജൂലൈ 17, 2006

അതെയതെ, മിനിയാന്ന് വലിച്ചു തീര്‍ത്ത സിഗരറ്റുകളാ. ഇത്രയും പെര്‍ഫക്റ്റ് പടമാകുമെന്നു കരുതീല്ല 😉

7. prapra - ജൂലൈ 17, 2006

അതെ ഒരു സിഗരറ്റ്‌ ബസ്‌സ്റ്റാന്റ്‌ പോലെ ഉണ്ട്‌.
അതിരിക്കട്ടെ, സണ്‍ലൈറ്റ്‌ ബാര്‍ സോപ്പ്‌ ഈ രൂപത്തിലും കിട്ടുന്നുണ്ടോ?

8. justinpathalil - ജൂലൈ 18, 2006

മ ന്‍ ജിത്തേ…..
ഉള്ള ആകാശം നിങ്ങ പകുത്തെടുത്താല്‍ ഞങ്ങ എവടെ മിസൈലും റോക്കറ്റുമൊക്കെ വിടും?
നുമ്മക്കടെ ഒരു പയ്യന്‍ ഫിലാഡെല്‍ഫിയായില്‍ ഉണ്ട്‌ കേട്ടാ…
പ്യാരു മനോജ്‌ നൈറ്റ്‌ ശ്യാമളന്‍….
ചില്ലറ സിനിമാ പരിപാടികളാണു കേട്ടാ…
പാവം ഇത്തിരി ഞെരുക്കത്തിലാ….
വല്ല ചില്ലറയും ച്യോദിച്ചാല്‍ കൊടുക്കാന്‍ മടിക്കണ്ട. ഓന്‍ തന്നില്ലേല്‍ ഞാന്‍ തരാം…–>


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: