jump to navigation

ബ്ലോഗിങ് ഇന്‍ ഗള്‍ഫ് മേയ് 26, 2006

Posted by കുട്ട്യേടത്തി|Kuttyedathi in പ്രതികരണങ്ങള്‍, സുജ.
trackback

ന്റെ നോട്ടത്തിലിവിടെ വൈകിട്ടൊരു 10 മണി മുതല്‍ പിറ്റേന്നു രാവിലെ എട്ടു മണി വരെയാണു (ഏകദേശം ഗള്‍ഫിലെ ഓഫീസ്‌ സമയം) ബ്ലോഗിലെ ഉത്സവ സമയം. ഈ സമയത്തു നിങ്ങള്‍ ഗള്‍ഫന്മാരും ഇന്‍ഡ്യന്‍ ബ്ലോഗര്‍മാരും കൂടി അര്‍മാദിച്ചാറാടുകയല്ല്യോ ബ്ലോഗില്‍ ?

എന്തരെല്ലാം കലാപരിപാടികളാ ആ സമയത്തു പല സ്റ്റേജുകളിലായി നടക്കണത്‌ ? ആശംസാ പ്രസംഗം, അനുമോദന യോഗങ്ങള്‍, യാത്രയയപ്പിന്റെ തല്‍സമയ ദൃക്‌സാക്ഷി വിവരണം, ഓണ്‍ലൈന്‍ വിഷു സദ്യയും കണിയും, പെട്ടെന്നെഴുതി തീര്‍ത്തതൊക്കെ പതുക്കെ വായിച്ച്‌, വീണ്ടും വരികള്‍ക്കിടയില്‍ വായിച്ച്‌, പിന്നെയും പല ആവര്‍ത്തി വായിച്ച്‌, വിശാലന്റെ എരുമപ്പുറത്തുള്ള യാത്ര കണ്ട്‌, വക്കാരിയേ എണ്ണ തേച്ചു കുളിപ്പിച്ച്‌, വക്കാരിയോടൊപ്പം വെള്ളത്തില്‍ കളിച്ച്‌, എലയട ഉണ്ടാക്കി തിന്ന്, നിണമണിഞ്ഞ സാമ്പാറുണ്ടാക്കി വിളമ്പി, ഇടക്കു ദഹനക്കേടുണ്ടാകാതിരിക്കാന്‍ ഇഞ്ചിനീരൊക്കെ കുടിച്ച്‌, ദേഹാസ്വാസ്ഥ്യം ഉള്ളവര്‍ ദേവന്‍ ഡോക്ടറുടെ ഉപദേശം തേടി, അരവിന്ദന്റെ പേരു ഗസറ്റില്‍ പബ്ലിഷ്‌ ചെയ്തു മുഴുവിന്ദനാക്കി, ശ്രീജിത്തരങ്ങള്‍ വായിച്ച്‌, ഇലക്ഷന്‍ റിസല്‍റ്റിനൊപ്പം ലൈവായി പടക്കം പൊട്ടിച്ചാഘോഷിച്ച്‌, കലേഷുകുട്ടിയുടെ കല്യാണ മുഹൂര്‍ത്തത്തില്‍ വായ്ക്കുരവയിട്ട്‌, റിംഗ്‌ റ്റോണിന്റെ ലൈവ്‌ അപ്ഡേറ്റുകള്‍ തന്ന്, കല്യാണാചെക്കന്റെ കമന്റ്‌ ഡബ്ബിള്‍ സെഞ്ചുറിയിലെത്തിച്ച്‌, ഇന്ദുവിന്റെ പാട്ടു ജോയുടെ ശബ്ദത്തില്‍ പാടികേട്ടുറക്കം തൂങ്ങി, കുമാര്‍ജിയുടെ ചുവപ്പും പച്ചയുമുത്സവങ്ങളും കണ്ട്‌, വിന്നിമാരാകാന്‍ വിധിക്കപെട്ട മാലിനിമാര്‍ക്കു വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ പൊഴിച്ച്‌, അങ്ങനെയങ്ങനെ ജോറായിട്ടടിച്ചു പൊളിക്കുവല്ലേ നിങ്ങള്‍ ?

പിന്നെ ഇടയ്ക്കു ബോറടിക്കാതിരിക്കാന്‍ മേമ്പൊടിക്കല്‍പം അടിയോടടി, കൂമ്പിനിട്ടിടി, തോണ്ടല്‌, ചൊറിയല്‌, കോനയടി, പാരപണിയല്‌, കിറിക്കിട്ടു കുത്തല്‌, ചുണ്ടങ്ങാ കൊടുത്തു വഴുതനങ്ങ മേടിക്കല്‌, കൂട്ടത്തല്ല്‌, ഒളിയെമ്പെയ്യല്‌, പല്ലെട കുത്തി നാറ്റിക്കല്‌, കൈകൊട്ടിക്കളി, വേലിയിലിരിക്കണ പാമ്പിനെയെടുത്തു തോളേല്‍ ചുറ്റല്‌, പടിയടച്ചു പിണ്ഡം വക്കല്‌ തുടങ്ങിയ ചിലതൊക്കെ കമേര്‍സിയല്‍ ബ്രേക്കിന്റെ നേരത്തും.
പക്ഷേ അതൊക്കെയില്ലെങ്കില്‍ പിന്നെ ഭൂലോകം ചുമ്മാ നിങ്ങടോടത്തെ മരുഭൂമി പോലെയായി പോവൂല്ലേ ? …ഇതിന്റെയൊന്നുമൊരു തല്‍സമയ പ്രക്ഷേപണം കാണാന്‍ യോഗമില്ലല്ലോ എന്റെ പുണ്യാളച്ചോ എന്നു നേടുവീര്‍പ്പിട്ടു രാവിലെ വന്നൊന്നര മണിക്കൂറു കുത്തിയിരുന്നു കമന്റുകള്‍ വായിച്ചു സായൂജ്യമടയും ഞാന്‍. സത്യമായിട്ടും എനിക്കു നിങ്ങള്‍ ഗള്‍ഫന്മാരോടാണു കുശുമ്പ്‌. കുശുമ്പു മൂത്തിട്ടെന്റെ ജോലി സമയമൊന്നു മാറ്റിയിരുന്നെങ്കില്‍, രാത്രി ജോലി വല്ലോം കിട്ടിയിരുന്നെങ്കില്‍ നിങ്ങളുടെ കൂടെ ഒന്നു പൊടി പൊടിക്കാമാരുന്നല്ലോന്നു വരെ കൊതിച്ചു പോകാറുണ്ടു ഞാന്‍.

*താര എന്ന ബ്ലോഗത്തിയുടെ കഥക്കൂട് എന്ന ബ്ലോഗില്‍ കുറുമാ‍ന്‍ എന്ന ബ്ലോഗനു നല്‍‌കിയ ഓഫ് ടോപിക് മറുപടിയാണിത്. അന്നമ്മച്ചി മരിച്ചതോടെ താരയേയും താരയുടെ ബ്ലോഗിനെയും ഒരുമിച്ചു കാണാതായി. ഇതിതേതായാലും ഇവിടെക്കിടക്കട്ടെ.

Advertisements

അഭിപ്രായങ്ങള്‍»

1. evuraan - മേയ് 27, 2006

അല്ല, ഇതിലെന്തേ തൂലികാ നാമം വേണ്ടെന്നു വെച്ചൂ‍?

ഇത് കണ്ടിരുന്നോ, ആവോ?

2. evuraan - മേയ് 27, 2006

പിന്നെ, നല്ല ടെമ്പ്ലേറ്റ്, കേട്ടോ…!!

3. കുട്ട്യേടത്തി|Kuttyedathi - മേയ് 27, 2006

ഏവൂരാനേ,

നാമം മാറ്റിയിട്ടുണ്ട്. വന്നുവന്നെന്റെ പേരു ഞാന്‍ മറന്നുപോവോ ഈശ്വാരാ..
കമന്റ് ഫോര്‍‌വേഡിങ് ശരിയാക്കിയിട്ടുണ്ട്.

പിന്നെ ഡിസൈന്‍ ഒക്കെ അങ്ങേരുടെ പണിയാ…

4. evuraan::ഏവൂരാന്‍ - മേയ് 28, 2006

ഒരു കമന്റ് പരീക്ഷണം ആയിക്കോട്ടേ..!!

5. evuraan::ഏവൂരാന്‍ - മേയ് 28, 2006

ഇല്ലാ, കമ്മന്റ് പിന്മൊഴികളില്‍ എത്തുന്നില്ലാ. എന്താ പ്രശ്നമെന്ന് നോക്കൂ. ഇഷ്ടനോട് സഹായം വേണമെങ്കില്‍ വിളീക്കാന്‍ പറയൂ


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: