jump to navigation

ബ്ലോഗ്‌സ്വര, മനോരമ ലേഖനം മേയ് 22, 2006

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
trackback

സൈബറ്‍ സ്പേസില്‍ ഇന്ത്യന്‍ പാട്ടുകാരുടെ ‘ബ്ളോഗ്സ്വര’
കെ. ടോണി ജോസ്

കോട്ടയം: സൈബര്‍‍ സ്പേസില്‍ അപൂര്‍‍വമായൊരു ഇന്ത്യന്‍ സംഗീതക്കൂട്ടായ്മ യാഥാര്‍‍ഥ്യമാകുന്നു. നേരിട്ട് ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തവരും ഇന്ററ്‍നെറ്റ് ഉപയോഗിക്കുന്നവരുമായ സംഗീതപ്രേമികളായ കുറെ ഇന്ത്യക്കാറ്‍ ചേറ്‍ന്നാണു ‘ബ്ളോഗ്സ്വര ഡോട് കോം എന്ന പേരില്‍ പാട്ടിന്റെ വെബ്സൈറ്റ് തുറന്നത്.

ഇന്ററ്‍നെറ്റിലെ ഡയറിക്കുറിപ്പുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ബ്ളോഗുകള്‍ സ്വന്തമായുള്ള പാട്ടുകാരുടെ കൂട്ടായ്മയാണ് ഇൌ വെബ്സൈറ്റ്. കൂട്ടത്തില്‍ ഏറെയും മലയാളികളാണ്.

ലോകത്തിന്റെ ഒരു ഭാഗത്തിരുന്ന് ഒരാള്‍ എഴുതുന്ന പാട്ട് മറ്റൊരിടത്തിരുന്ന് വേറൊരാള്‍ സംഗീതം നല്‍കി വിദൂരമായ മറ്റേതോ രാജ്യത്തിരുന്ന് മൂന്നാമതൊരാള്‍ പാടി ഇനിയും മറ്റൊരാള്‍ മിക്സ് ചെയ്ത് കേള്‍ക്കുന്ന അപൂറ്‍വതയാണ് ഇൌ സൈറ്റിലെ പാട്ടുകളുടെ പ്രത്യേകത.

‘പ്രദീപ് കി ആവാസ് സുനോ എന്ന ബ്ളോഗ് സ്വന്തമായുള്ള മലയാളി പാട്ടുകാരന്‍ പ്രദീപ് സോമസുന്ദരമാണ് ബ്ളോഗ്സ്വരയിലെ പ്രശസ്തന്‍. മറ്റുള്ളവരെല്ലാം തന്നെ അമേരിക്ക, ഇംഗണ്ട് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിനോക്കുന്ന ഇന്ത്യക്കാരാണ്.

ഇന്ററ്‍നെറ്റില്‍ ഇത്തരമൊരു സംഗീതക്കൂട്ടായ്മയും ആദ്യമാണ്. തമിഴ്നാട്ടുകാരനായ സെന്തിലാണ് ബ്ളോഗ്സ്വര എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. പിന്നീട് ഇന്ററ്‍നെറ്റിലെ പല അജ്ഞാത സുഹൃത്തുക്കളും ചേറ്‍ന്നപ്പോള്‍ പാട്ടിന്റെ വെബ്സൈറ്റ് യാഥാറ്‍ഥ്യമായി.ബ്ളോഗ്സ്വരയിലെ ആദ്യത്തെ പാട്ടുകള്‍ ഇൌ വ്യാഴാഴ്ച റിലീസ് ചെയ്യും.www.blogswara.com എന്ന സൈറ്റില്‍നിന്ന് പാട്ടുകള്‍ കേള്‍ക്കുകയും ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്യാം.

മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലുള്ള 14 പാട്ടുകളാണ് ആദ്യം റിലീസ് ചെയ്യുക. മഴപെയ്ത നാളില്‍ (രചന – നരേന്ദ്രന്‍, സംഗീതം – ഹരീഷ്, ആലാപനം – ജോ), ഒരു കുഞ്ഞു സ്വപ്നത്തിന്‍ (രചന – ജ്യോതിസ്, സംഗീതം – സദാനന്ദന്‍, ആലാപനം – വിദ്യു), മെല്ലേ മെല്ലേ (രചനയും സംഗീതവും – എന്‍. വെങ്കിടു, ആലാപനം – ജോയും രാധികയും), ഉൌയലാടുന്നേ (രചന – ഇന്ദു, സംഗീതം – ജോ, ആലാപനം – മീര) എന്നിവയാവും ആദ്യഘട്ടത്തിലെ മലയാളം പാട്ടുകള്‍. ഹിന്ദി, തമിഴ് പാട്ടുകളാണു പ്രദീപ് സോമസുന്ദരം ആലപിച്ചിട്ടുള്ളത്.

പല മലയാളം പാട്ടുകളും ഉന്നത നിലവാരമുള്ളവയാണെന്നു പ്രദീപ് പറയുന്നു.എണ്ണമറ്റ ബ്ളോഗുകളാണ് ഇപ്പോള്‍ സൈബറ്‍ സ്പേസിലുള്ളത്.

വ്യക്തികളോ കൂട്ടുകാരോ സംഘടനകളോ സ്വന്തം അഭിപ്രായങ്ങളും മറ്റും രേഖപ്പെടുത്തി ഇന്ററ്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഡയറിക്കുറിപ്പുകളെന്നു ബ്ളോഗുകളെ വിശേഷിപ്പിക്കാം. വെബ്ലോഗ് എന്നാണു ബ്ളോഗിന്റെ പൂറ്‍ണരൂപം.

യുദ്ധകാലത്ത് ഇറാഖില്‍ നിന്നുള്ള ബ്ളോഗുകളും അമേരിക്കയില്‍ നിന്നുള്ള രാഷ്ട്രീയ ബ്ളോഗുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന മലയാളത്തിലുള്ള ഇരുന്നൂറോളം ബ്ളോഗുകളും ഇപ്പോള്‍ സൈബറ്‍ സ്പേസിലുണ്ട്. ‘ബുലോഗം എന്നാണു മലയാളം ബ്ളോഗുകളെ കളിയായി വിളിക്കുക.

കേരളത്തില്‍ നിന്നുള്ള കറ്‍ഷകനായ ചന്ദ്രശേഖരന്‍നായറ്‍ മുതല്‍ വീട്ടമ്മമാരും അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലുമുള്ള ഐ.ടി. പ്രഫഷനലുകളും വരെ മലയാളം ബ്ളോഗുകള്‍ ഇന്ററ്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കഥ, നോവല്‍, ചിത്രങ്ങള്‍, കുറിപ്പുകള്‍, കൃഷികാര്യം, രാഷ്ട്രീയം, ജ്യോതിഷം, ഗണിതം,ജ്യോതിശാസ്ത്രം, ഭാഷാ ശാസ്ത്രം, അക്ഷരശ്ളോകം, കാറ്‍ട്ടൂണുകള്‍, നറ്‍മം എന്നിങ്ങനെ അതീവ വൈവിധ്യമുള്ള വിഷയങ്ങളാണ് ഇൌ ബ്ളോഗുകളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്.

സൂര്യഗായത്രി എന്ന മലയാളം ബ്ളോഗ് കണ്ണൂരില്‍ നിന്നുള്ള വീട്ടമ്മയുടേതാണെങ്കില്‍ കുട്ട്യേടത്തി അമേരിക്കയിലെ മലയാളി ഐ.ടി. ജോലിക്കാരിയുടേതാണ്.ഇന്ററ്‍നെറ്റിലെ ആശയവിനിമയത്തിന്റെ ഏറ്റവും വലിയ മാധ്യമമായി മാറുന്ന ബ്ളോഗുകളുടെ ചരിത്രത്തിലെ പുതിയൊരു ചുവടുവയ്പാണു ബ്ളോഗ്സ്വര ഡോട് കോം. 25ന് ഇവിടെ പാട്ടുകളുടെ റിലീസിങ് കാത്തിരിക്കുകയാണു സൈബറ്‍ പ്രേമികള്‍.

:ടോണിക്കു നന്ദി.

Advertisements

അഭിപ്രായങ്ങള്‍»

1. ബിന്ദു - മേയ് 22, 2006

എന്തെങ്കിലും പറയാം. 🙂 പ്രദീപ്‌ സോമസുന്ദരത്തിന്റെ ബ്ലോഗ്‌ !!! മേരി ആവാസ്‌ സുനോ ഇന്നലെ കണ്ടതു പോലെ ഓര്‍ക്കുന്നു.

2. kumar © - മേയ് 23, 2006

രാവിലെ കുത്തിയിരുന്നു മനോരമ വാര്‍ത്തയൊക്കെ സ്കാന്‍ ചെയ്തു..
പോസ്റ്റാന്‍ തുടങ്ങും മുന്‍പു വെറുതെ ഒന്നു നോക്കിയതാ. അപ്പോള്‍ ദേ കിടക്കുന്നു ഇത്.

പാവന്‍ ഞാന്‍. 😦

3. ഉമേഷ്::Umesh - മേയ് 23, 2006

പത്രക്കാരുടെ കയ്യിലെത്തുമ്പോള്‍ എത്ര ഫില്‍ട്ടറിംഗ് നടക്കുന്നു എന്നതിന്റെ മറ്റൊരുദാഹരണം. ഏതായാലും മലയാളം ബ്ലോഗുകളെപ്പറ്റി ഒരു ഖണ്ഡികയെങ്കിലുമുണ്ടല്ലോ.

ഒരു സംശയം. ഏതു മലയാളബ്ലോഗിലാണു് ജ്യോതിഷത്തെപ്പറ്റി പറയുന്നതു്? തത്തമംഗലത്തിലെ ശശിയുടെ പ്രവചനങ്ങളല്ലാതെ ഈ വകുപ്പില്‍പ്പെടുന്ന ഒന്നും ഞാന്‍ ഇതു വരെ കണ്ടില്ല. ഇനി ഞാന്‍ കാണാത്ത ബ്ല്ലോഗില്‍ വല്ലതിലുമായിരിക്കുമോ?

4. വക്കാരിമഷ്‌ടാ - മേയ് 23, 2006

ഉമേഷ്‌ജി, ജ്യോതിഷ് എന്നാവും അവരുദ്ദേശിച്ചതെന്നേ.. 🙂 ചിരിച്ചോണ്ടിരിക്കുന്ന ഒരു ഫോട്ടം ബ്ലോഗുസ്വരയിലുണ്ടല്ലോ.

അപ്പോ ഈ ജ്യോതിഷത്തില്‍ ഒരു രീതിയിലുമുള്ള ശാസ്ത്രവും ഇല്ല എന്നാണോ? കണ്‍‌ക്ലൂസീവായിട്ട് നമുക്കങ്ങിനെ പറയാന്‍ മാത്രമുള്ള ശാസ്ത്രീയമായ പഠനങ്ങള്‍ ഇക്കാര്യത്തില്‍ നടന്നുകഴിഞ്ഞോ? ഇതുവരെ ഞാന്‍ മനസ്സിലാക്കിയത് ഇതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വികാരപരമായി കാര്യങ്ങള്‍ കാണുകയും അതിന്റെ കൂടെ വഴിവക്ക് ജ്യോതിഷന്മാര്‍ കൂടി വരികയും ചെയ്തതുകൊണ്ട് നെല്ലേതാ പതിരേതാ എന്ന് മനസ്സിലാക്കാന്‍ പറ്റാത്തതാണെന്നാണ്. ജ്യോതിഷത്തെ അനുകൂലിക്കുന്ന, ഇതിനെ കൂടുതല്‍ അറിയാനായി മുന്‍‌വിധികളില്ലാതെ ശ്രമിച്ച കുറെയാള്‍ക്കാരുമായും, ഇതില്‍ ശാസ്ത്രമൊന്നുമില്ല എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുന്ന, ഇവിടെയും മുന്‍‌വിധികളൊന്നുമില്ലാതെ ഇതിനെ സമീപിച്ച വേറേ കുറെ ആള്‍ക്കാരുമായുമുള്ള സംവാദങ്ങള്‍ എവിടെയെങ്കിലുമൊക്കെ നടന്നിട്ടുണ്ടോ? ഇതിനെപ്പറ്റി ആരെങ്കിലും നേരായ രീതിയില്‍ പഠിക്കാനോ പഠിപ്പിക്കാനോ ശ്രമിച്ചാല്‍ അപ്പോള്‍ എതിര്‍പക്ഷം ചാടിവീഴുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടിരിക്കുന്നത്.

ഇതൊക്കെ ഇവിടെയുണ്ടെങ്കില്‍ ഇതിനൊക്കെ എന്തെങ്കിലും കാരണങ്ങളും കാണും എന്നുള്ള ഒരു വിചാരമാണ് എന്റേത്.

മഞ്ജിത്തേ, ഓഫ് ടോപ്പിക്കിന് ക്ഷമീ, ക്ഷമീ, ക്ഷമീ.

5. മന്‍ജിത്‌ | Manjith - മേയ് 23, 2006

ഉമേഷ്ജീയേ,

ഇന്നലെ നട്ടപ്പാതിരായ്ക്കിരുന്ന് ചാറ്റിയതു മാത്രമാ ടോണിയുടെ അസംസ്കൃത വസ്തു. ജ്യോതിഷമൊക്കെ നമ്മുടെ പെരിങ്ങോടന്റെ ലേഖനത്തില്‍ ഉള്ളതുകൊണ്ട് അവിടെയും വന്നു. അത്ര മാത്രം. ഏതായാലും പ്രസക്തി മനസിലാക്കി ഞൊടിയിടയില്‍ സ്റ്റോറിയാക്കിയ ടോണിക്ക് നന്ദി പറയാതെ തരമില്ല.

6. Achinthya - മേയ് 23, 2006

അയ്യടി മനമേ… രാവിലെ നേരത്ത്‌ ആര്യപുത്രന്‍ വക്കാരീടെ ശബ്ദത്തില്‍ വീടിന്റെ ചുമരുകള്‍ കുലുക്കിക്കൊണ്ട്‌ മധുരമായി അലറി… ടോ, നമ്മടെ പ്രദീപും ജോയും മനോരമേല്‍ …ണോക്ക്യേപ്പോ ദാ കെടക്കുണു പിന്നേം കൊറേ ആള്‍ക്കാര്‍…ഞാന്‍ വിട്ടു കൊടുക്ക്വോ? ഹാ ഇതാരു കണ്ടില്യേ ജോയും പ്രദീപും മാത്രല്ല , നമ്മടെ ചന്ദ്രേട്ടനും
കുട്ട്യേടത്തീം (പൊറുക്കണെ കുട്ട്യേടത്തിക്കുട്ടി) സൂക്കുട്ടീം ഒക്കേ…നോക്കൂൂ ഇവരൊക്കേം ന്റെ ചങ്ങായിമാരാന്നും കാച്ചി.കിടക്കട്ടേ വെയിറ്റ്‌.
സത്യായിട്ടും ഭയങ്കര സന്തോഷോം അഭിമാനോം തോന്നി. Congratulations all of you.Way to go.
Love

7. മഴനൂലുകള്‍ .:|:. Mazhanoolukal - മേയ് 23, 2006

ഇതൊരു നല്ല തുടക്കമാവട്ടെ, ഇനിയുമിനിയും ലേഖനങ്ങള്‍ അനേകം വരട്ടെ ബ്ലോഗുലകത്തെപ്പറ്റി.

വായിച്ചു വന്നപ്പോള്‍ മുന്‍പൊരിയ്ക്കല്‍, പെരിങ്ങോടന്‍, എവിടെയോ ബ്ലോഗുകളെക്കുറിച്ചെഴുതിയതോര്‍മ്മ വന്നു.
ഈ ലേഖനം തയ്യാറാക്കാന്‍ ടോണിയെ അതും സഹായിച്ചു എന്നുള്ളത്‌ കമന്റുകളില്‍ നിന്നു മനസ്സിലായി 🙂

അതെ, ടോണിയ്ക്കു നന്ദി പറയാം നമുക്ക്‌…

8. kumar © - മേയ് 23, 2006

മന്‍‌ജിത്തേ, ടോണി പറഞ്ഞ നിബു എന്റെ അടുത്തിരിക്കുന്ന നിബു ആണ്. എന്റെ സഹപ്രവര്‍ത്തകന്‍. ഇവിടുത്തെ കോപ്പീ റൈറ്റര്‍. അദ്ദേഹത്തിന്റെ ബ്ലോഗ് ആണ്
/മന്നന്നൂര്‍ ഡയറി..
അപ്പോള്‍ ഈ ടോണിയുടെ വാമഭാഗം വനിതയിലെ റിപ്പോര്‍ട്ടര്‍ അല്ലെ?

9. .::Anil അനില്‍::. - മേയ് 23, 2006

നന്നായി.
വെല്ലിങ്ഡന്‍ മഞ്ജിത് ആന്റ് ടോണീ!
പെരിങ്ങോടരുടെ പോസ്റ്റില്‍ ജ്യോതിഷം ഇല്ലല്ലോ.

10. Thulasi - മേയ് 23, 2006

ഹിന്ദു ലേഖനം ആരും കണ്ടില്ലേ?

11. ഡ്രിസില്‍ - മേയ് 23, 2006

ഹിന്ദു ലേഖനത്തിന്റെ ലിങ്ക് കൊടുക്കൂ തുളസീ..

12. കേരളഫാർമർ/keralafarmer - മേയ് 23, 2006

ഇതു കണ്ടിരുന്നെങ്കിൽ ഞാൻ വെറുതെ കുത്തിയിരുന്ന്‌ ബ്ലോഗില്ലായിരുന്നു

13. പെരിങ്ങോടന്‍ - മേയ് 23, 2006

ബ്ലോഗ്‌സ്വരയെ കുറിച്ചുള്ള ലേഖനം നന്നായി. ബ്ലോഗ്‌സ്വരയിലെ ബൂലോഗത്തിലെ മൂന്നുപേരുടെ സാന്നിദ്ധ്യം മലയാളം ബ്ലോഗുകള്‍ക്കാകെ മുതല്‍ക്കൂട്ടാവുകയും ചെയ്തു.

മഴനൂലുകളെ “സമകാലിക”ത്തിലെ ലേഖനത്തിന്റെ ആവശ്യവും അതു തന്നെയായിരുന്നു. can u plz define wat a blog is, in MALAYALAM എന്നു ചോദിക്കുന്ന പലരെയും മന്‍‌ജിത്തിനെ പോലെ എനിക്കും അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടു്.

ജ്യോതിഷത്തിനെ കുറിച്ചു ഞാന്‍ എഴുതിയിരുന്നില്ല, ജ്യോതിശാസ്ത്രത്തെ കുറിച്ചുണ്ടായിരുന്നു, തിടുക്കത്തില്‍ റ്റോണി വായിച്ചപ്പോള്‍ തെറ്റിയതാകും.

ഓ.ടോ: വക്കാരിയുടെ ചോദ്യത്തിനു ഉമേഷ് വിശദീകരണം കൊടുക്കേണ്ടതാണു്, പണ്ടെനിക്ക് ഒരു മെയിലിലും ജ്യോതിഷത്തെ ശാസ്ത്രമായി കാണുന്നില്ലെന്നൊരു കുറിപ്പിട്ടിരുന്നുവല്ലോ. ഈ ആഴ്ച ഗുരുകുലത്തില്‍ പ്രതീക്ഷിക്കാം അല്ലെ?

14. മന്‍ജിത്‌ | Manjith - മേയ് 23, 2006

അനിലേട്ടാ, തിരുത്തിയതിനു നന്ദി. പെരിങ്ങോടന്‍ ഒരു കുറുവടിയുമായി കറങ്ങുന്നതുകണ്ടതു വെറുതെയല്ല.

കുമാര്‍ജീ, ആ ടോണി തന്നെ ഈ ടോണി. നെബുവിന്റെ ബ്ലോഗ് കണ്ടെത്താന്‍ സഹായിച്ചതിനു നന്ദി.

15. .::Anil അനില്‍::. - മേയ് 23, 2006

തുളസി പറഞ്ഞ ഹിന്ദു ആര്‍ട്ടിക്കിള്‍ കണ്ടില്ല.
എക്സ്പ്രസില്‍ ഉണ്ടായിരുന്നു.

16. Kuttyedathi - മേയ് 23, 2006

എക്സ്പ്രസ്സ്‌ ആര്‍ട്ടിക്കുള്‍ കാണാന്‍ ലോഗിന്‍ ചെയ്യാനൊക്കെ പറയുന്നല്ലോ അനിലേട്ടാ.

17. evuraan - മേയ് 23, 2006

ഇപ്രാവശ്യവും, ആട്ടെ അവരെഴുതിയല്ലോ.., എന്ന് കരുതി ആശ്വസിക്കാം.

ബ്ലോഗ്‌സ്വര — ഞാനിതിനു മുമ്പ് കേട്ടിട്ടില്ലാത്ത സാധനം, അതാണോ, മലയാളം ബ്ലോഗുകളാണോ പ്രാധാന്യം അര്‍ഹിക്കുന്നതെന്ന് എന്നോട് തന്നെ ഞാന്‍ ചോദിച്ചു പോകുന്നു.

http://www.blogswara.com എന്ന് കൊടുത്തിരിക്കുന്നു..!!

തനിമലയാളം സൈറ്റോ, പിന്മൊഴി ഗ്രൂപ്പിന്റെ ലിങ്കോ — അങ്ങിനെ മലയാളം ബ്ലോഗിന്റെ ഒരു ലിങ്കെങ്കിലും കൊടുത്തിരുന്നെങ്കില്‍ എന്നാശിച്ചു പോവുന്നു. സാധാരണയൊരു പത്രവായനക്കാരന് മലയാളം ബ്ലോഗ് ഒരെണ്ണം — ഒന്ന് കണ്ടു പിടിക്കാന്‍ അതു സഹായകരമായേനെ..

എങ്കിലും, ഒരാലു മുളച്ചതല്ലേ..?

18. Achinthya - മേയ് 23, 2006

ഏവൂരാനേ, ബ്ലോഗ്സ്വരയേപറ്റിള്ള ലേഖനത്തില്‍ അതിനാണോ പ്രാധാന്യം , ഇതിനല്ലേ ന്നൊക്കെ ചോദിക്കണത്‌ കേക്കുമ്പോ ത്രിശ്ശൂര്‍ പൂരത്തില്‍ മഠത്തില്‍ വരവല്ലേ പ്രധാനം എന്താ കൊടമാറ്റത്തിന്റെ പടം ഇട്ടിരിക്കണേ ന്ന് ചോദിക്കണ പോല്യല്ലേ.മലയാളം ബ്ലോഗുകളേപ്പറ്റി വന്ന ലേഖനത്തില്‍ പറഞ്ഞതിനേക്കാള്‍ കാര്യങ്ങള്‍ ബ്ലൊഗ്ഗ്സ്വരയെപറ്റി വന്ന ലേഖനത്തില്‍ ണ്ടെന്നാ എനിക്ക്‌ തോന്നീെത്‌. അന്നിവടെ മണ്ണും ചാരി നിന്നവനെപ്പറ്റ്യൊക്കെ ഒരു പരാമര്‍ശം കണ്ടു. അവന്‍ പെണ്ണിനെ അടിച്ചോണ്ടോയതല്ല മാഷേ. ആ ലേഖനം എഴുത്യെ ചേച്ചി ഒക്കെക്കഴിഞ്ഞു അവസാനം അവടെ ണ്ടായിരുന്ന ഒരു പെണ്ണിനെ എന്തു ചെയ്യണം ന്നറിയാണ്ടെ അവന്റെ മേല്‍ ചാരി വെച്ചിട്ട്‌ പോയതാ.ആ സുന്ദരിയാണ്‌ കഥാനായികാ ന്ന് പോലും അറിയാണ്ടെ.ആ
പാവം പോലും അറിഞ്ഞിട്ടില്ല്യ.
ബ്ലോഗ്സ്വരയെക്കുറിച്ച്‌ ഏവൂരാന്‍ ഇതുവരെ കേക്കാഞ്ഞത്‌ കഷ്ടായി. നമ്മടെ മലയാളം ബ്ലോഗുകാരെഴുത്യേ പാട്ടുകള്‍ അതില്‌ണ്ട്‌. ഇന്ദു, ശനിയാ , ഒന്നു പറയാര്‍ന്നില്യേ ഏവൂരാനോട്‌ ബ്ലോഗ്ഗില്‍ മലയാളികളെഴുത്യേ പാട്ട്‌ തമിഴന്‍മാര്‍ ബ്ലോഗ്ഗര്‍മാര്‍ മൂളി നടക്കണേനെപ്പറ്റി? കഷ്ടല്ലേ മാഷേ . ഒന്നു മനസ്സു തുറന്ന് ചിരിച്ചേ മസ്സില്‍ പിടിക്കാണ്ടേ.

http://www.hinduonnet.com/mp/2006/05/22/stories/2006052201230200.htm

19. വക്കാരിമഷ്‌ടാ - മേയ് 23, 2006

അപ്പോഴും…

ബ്ലോഗ്‌സ്വര ഒരു മലയാളം ബ്ലോഗ് അല്ലല്ലോ. മലയാളം ബ്ലോഗുകള്‍ക്ക് ഉദാഹരണമായി ബ്ലോഗ്‌സ്വരയെ കാണിക്കാന്‍ പറ്റില്ലല്ലോ. മലയാളികളും കൂടി ഉള്‍പ്പെട്ട ബ്ലോഗ് ലോകത്തെ ഒരു നൂതന സംരംഭം എന്ന രീതിയില്‍ ബ്ലോഗ്‌സ്വര തീര്ച്ചയാനും ‍അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷേ, പിന്നെയും, ബ്ലോഗ്‌സ്വരയില്‍ മലയാളികള്‍ ഉണ്ടെന്നുള്ളതും മലയാളഗാനങ്ങള്‍ ഉണ്ടെന്നുള്ളതും അല്ലാതെ അത് ഒരു മലയാളം ബ്ലോഗാണോ?. മലയാളം ബ്ലോഗുകളുടെ ഒരു കൂട്ടായ്മയില്‍ നിന്നും ഉദ്‌ഭവിച്ച ആശയമാണോ ബ്ലോഗ് സ്വര?

(പറയേണ്ട കാര്യങ്ങള്‍ കാര്യമാത്ര പ്രസക്തമായി ചുരുക്കിപ്പറയടാ‍…….. ഓ)

മലയാളം ബ്ലോഗുകളുടെ പ്രസക്തിയെക്കുറിച്ചും അത് എന്ത് എന്നും എങ്ങിനെ എന്നും മറ്റുമുള്ള, അതിനെപ്പറ്റി മാത്രമുള്ള, ഒരു ലേഖനം………

20. ദേവന്‍ - മേയ് 23, 2006

Hindu Metro article does more harm than good:
Analyzing that part of it about Mallu bLogs:
a. Para1 “It is mostly by Majority of the bSajeev Edathadan, working as an Operations Manager in Dubai says, “After I started blogging in Malayalam, I got so close to Malayalam and even started reading works by known Malayalam authors”

Does this mean most of the blogs in malayalam are by Sajeev Edathadan? Also is there any blog in malayalam that says authored by sajeev edathadan? Somewhere it should have stated where to find his blog.

Second and third para says people prefer to blog in english becase nobody reads malayalam.

Rest of the article states blogs are just diaries

And last paragraph says women should keep their identity hidden and blogs are to be kept out of the family, which is an outrageous statement. Remember, this statement is made under the title blogging in malayalam. While many chose to have anonimity over net, most of the mallu bloggers are not cyberghosts. There are bloggers who are couples, rest of us do not hide blogs from families.

The insolent statement that young women should hide in malayalam blogging community implies that males here are cyberstalkers and abusers. Another case of reporting disaster!!

(പിന്മൊഴി ക്വാളിഫൈയര്‍)

21. പാപ്പാന്‍‌/mahout - മേയ് 23, 2006

ചിലപ്പോ മലയാളം ബ്ലോഗ് എന്ന concept-നെക്കാള്‍ തമ്മിലൊന്നും കാണാത്ത കുറെ ഇന്ത്യാക്കാര്‍ ലോകത്തിന്റെ പലഭാഗത്തിരുന്നുകൊണ്ട് ഒരുമിച്ചു സംഗീതം ഉണ്ടാക്കുന്നു എന്ന concept ആയിരിക്കും ആ ലേഖകന്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാകുക.

അചിന്ത്യ പറഞ്ഞതു തന്നെയാണെനിക്കും പറയാനുള്ളത്. 48 പോയിന്റില്‍ തലക്കെട്ട് “ബ്ലോഗ്‌സ്വര” എന്നതായിരിക്കെ “മലയാളം ബ്ലോഗ്ഗിങ്ങ്” എന്ന സംഭവത്തിനേ അതില്‍‌ പ്രസക്തിയില്ല. പിന്നെ ആ ലേഖകന്‍ ആ സംഭവം കൂടി കുറച്ചതില്‍ ഏച്ചു കെട്ടിയിരിക്കുന്നു എന്നു മാത്രമാണ്‍ ഇതു വായിച്ചതില്‍ നിന്ന് ഈ ചെറുമനു പഴമനസ്സില്‍ തോന്നിയത്.

22. Jo - മേയ് 24, 2006

Thank you Manjith, for the link. I appreciate it very much.

Pathivu pole oru topic-ine patti paranju vannu comments section kondu athu mattoru topic aakkunna sambhavam ivideyum nadakkunnu.

Evurane, vakkaarii,

aa lekhanam Malayalam blogging-ine kurichullathalla, maRichu Blogswara-ye pattiyullathaanu.
athinte koode Malayalam blogging-ine patti paraamarsichu ennu maathram. (ee project-il Malayalalikal ullathu kondu). ini ee post aadyam muthal avasaanam vare onnu vaayichu nokkye… prejudiced kannadakal maatti vachittu vaayikkutto.

23. വക്കാരിമഷ്‌ടാ - മേയ് 24, 2006

യ്യപ്പ്- ലെത് ബ്ലോഗ് സ്വരയെപ്പറ്റിയുള്ള ലേഖനം. അതില്‍ മലയാളം ബ്ലോഗ് ഏച്ചുകെട്ടേണ്ടിയിരുന്നില്ല. അതായിരുന്നു ഏവൂരാനും ഉദ്ദേശിച്ചതെന്ന് തോന്നുന്നു. അപ്പോള്‍ മലയാളം ബ്ലോഗിനെപ്പറ്റി മാത്രമുള്ള കൊള്ളാവുന്ന ഒരു ലേഖനം ഇനിയും ഉണ്ടായിട്ടില്ല.

ഹിന്ദുക്കാരന്‍ അതുമൊത്തം കുളമാക്കി. ഇനിയിപ്പോ ബ്ലോഗെഴുതുന്നവനെയൊക്കെ നാട്ടില്‍ പോയാല്‍ ആള്‍ക്കാര്‍ ഓടിച്ചിട്ട് തല്ലുമോ ആവോ….

ആദിത്യാ ഇപ്പോ മനസ്സിലായില്ലേ എനിക്കെന്തുകൊണ്ടാണ് ഈ പത്രയണ്ണന്മാരോട് ഇത്ര സഹതാപമെന്ന്. ഒന്നുമില്ലെങ്കിലും ലല്ലൂന്റെ മോള്‍‌ടെ അടി മോന്തയ്ക്കിട്ട് വീണിട്ടും മറ്റേ കരണോം കൂടെ കാണിച്ചുകൊടുത്തിട്ട് യെനിക്കൊരു പ്രശ്നോല്ല്യാ എന്നു പറഞ്ഞ അണ്ണന്മാരല്ലേ……. പാവങ്ങള്‍.

ഐഡിയാ നേരാംവണ്ണം കണ്‍‌വേ ചെയ്യുക എന്ന കലാപരിപാടി ഈ റിപ്പോര്‍ട്ടര്‍ അണ്ണന്മാരെ ഒന്നു പഠിപ്പിക്കണമല്ലോ

24. വക്കാരിമഷ്‌ടാ - മേയ് 24, 2006

യാതൊരു സാധാരണവായനക്കാരനേയും പോലെ ബ്ലോഗ്, മലയാളം ഇതു രണ്ടും കണ്ടു. ആവേശത്താല്‍ ആമോദത്താല്‍ ആര്‍ത്താര്‍ത്തു വായിച്ചു-സായൂജ്യമടഞ്ഞു. പിന്നെ ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞ് ഒന്നുകൂടി ആലോചിച്ചു. അതും കഴിഞ്ഞ് തലേക്കെട്ട് കണ്ടു. മൊത്തം കണ്‍‌ഫ്യൂഷനായി. പിന്നെ കാര്യങ്ങള്‍ ക്ലിയറായി. ലെത് ബ്ലോഗ് സ്വരയേപ്പറ്റിയുള്ള ലേഖനം. കിട്ടിയ സ്പേസില്‍ എല്ലാം കുത്തിക്കയറ്റി ബ്ലോഗ് സ്വരയും മലയാളം ബ്ലോഗും അതും ഇതും എല്ലാം വന്നപ്പോളുണ്ടായ വര്‍ണ്ണ്യത്തിലാശങ്ക മാത്രം.

25. ദേവന്‍ - മേയ് 24, 2006

ബ്ലോഗ്‌ സ്വരയെപറ്റിയുള്ള ലേഖനത്തില്‍ മലയാളം ബ്ലോഗുകളെപറ്റിയുള്ള പരാമര്‍ശം ബോണസ്‌ എന്നേ കരുതാവൂ.

വക്കാരി,
തത്ര ഭാവാനു പത്രരോടുള്ള വിരോധം ജസ്റ്റിഫൈ ചെയ്യാവുന്നതേയുള്ളെന്നു തോന്നുന്നു.

രാവിലേ വന്നു ഞാന്‍ വായിച്ചത്‌ ഹിന്ദുവില്‍ ഞാനടങ്ങുന്ന ഇരുനൂറ്റുവര്‍ പോക്കിരികളും പൂവാലന്മാരും സാമൂഹ്യവിരുദ്ധരും ആണെന്ന ഹിന്ദു വാര്‍ത്തയാ.. അമ്മച്ചിയാണേ ഈ മാനനഷ്ടത്തിനു ഞാന്‍ പകരം ചോദിക്കും
മണിപോയാലതുമുണ്ടാക്കീടം
തുണിപോയാല്‍ അതു മുണ്ടാക്കീടാം
മാനം പോയാല്‍ ഉണ്ണികളേ..

26. വക്കാരിമഷ്‌ടാ - മേയ് 24, 2006

…ഉണ്ണികളേ…വരൂ ഒരു കഥ പറയാം…

അപ്പൂപ്പന്‍ പണ്ടൊരു ബ്ലോഗുണ്ടാക്കി…

ഏതായാലും ഏവൂര്‍ജി പറഞ്ഞപോലെ അവരെഴുതിയല്ലോ, ഇനി നല്ലപോലൊന്നെഴുതട്ടെ.

അല്ലാ കുടുംബത്തിലല്‍‌പെട്ടവര്‍ക്കൊന്നും ഇതിലൊന്നും വലിയ താത്‌പര്യമൊന്നുമില്ല, കാരണം പൈസ കിട്ടാത്തതുകാരണം എന്നുള്ളത്………..? പൈസ കിട്ടുന്ന കാര്യങ്ങളില്‍ മാത്രമേ കുടുംബക്കാര്‍ക്ക് താത്പര്യമുള്ളൂ?

എല്ലാ കുടുംബത്തിലും അങ്ങിനെതന്നെയാ…..?

27. ദേവന്‍ - മേയ് 24, 2006

നമ്മളൊന്നും കുടുംബത്തില്‍ പിറന്നതല്ല എന്നാ വക്കാരി അതിന്റര്‍ത്ഥം. പണ്ട്‌ നടുമുറ്റത്തിരുത്തി വയലില്‍പ്പണിക്കാര്‍ക്ക്‌ ചോറ്‌ ഇലയില്‍ വിളമ്പിക്കൊടുത്തു. അന്നു വല്യപ്പൂപ്പന്‍ പറഞ്ഞതാ ഇതുപോലൊരെണ്ണം
“ആരൂഢത്തിനു താഴെ പിറന്ന പെണ്ണുങ്ങള്‍ കമ്യൂണിസം പറഞ്ഞ്‌ ഇറങ്ങില്ലെടീ ക…” എന്ന്

ദേ ഒരകത്തമ്മ നമ്മള്‍ ആരൂഢത്തിനു താഴെ പിറന്നവരല്ലെന്നു പറയുന്നു.

28. കണ്ണൂസ്‌ - മേയ് 24, 2006

ഈ സജീവ്‌ എടത്താടന്‍ നമ്മടെ വിശാലന്‍ അല്ലേ മാഷന്മാരേ?

29. ദേവന്‍ - മേയ് 24, 2006

പണിക്കാര്‍ക്ക്‌ ചോറു വിളമ്പിയത്‌ അമ്മൂമ്മ ആണെന്നു പറയാന്‍ വിട്ടു.

30. -സു‍-|Sunil - മേയ് 24, 2006

“Ranjith says, “Since blogs do not bring in money, families are not too keen to approve of it.”
ഈശ്വരാ ഈ ഹിന്ദു പത്രക്കാര്‍ എന്താണ് പറയുന്നതെന്നവര്‍ക്കു തന്നെ അറിയില്ല. കുടുംബത്തിന്റെ അനുമതി വേണോ ബ്ലോഗാന്‍? ഇതെന്താ കാശിക്കുപൂവ്വാണോ? ഗൂഗ്ലിള്‍ ആഡുകള്‍ ഹിന്ദുവില്‍ നിറയെ ഉണ്ട്‌. അതവര്‍ക്കുമാത്രം എന്നായിരിക്കും അവര്‍ വിചാരിച്ചിട്ടുണ്ടാകുക!വക്കാരി പറയുന്നതെത്ര ശരി!ഈ പത്രക്കാര്‍….പെരിങോടരെ ബ്ലോഗിനെ ഒറ്റവാക്കിലോ ഒറ്റവാചകത്തിലോ നിര്‍വ്വചിക്കാന്‍ പ്രയാസമാണ്.

31. Achinthya - മേയ് 24, 2006

ഉം…ഇപ്പോ ക്ലിയറായോ സംഭവം?എനിക്കണെങ്കി ദേവ നും പാപ്പാനും
പറേണ പോലെ വ്യക്താക്കി തരാനുള്ള കഴിവില്ല്യാത്തത വക്കാരി ഇഷ്ടാ പ്രശ്നം. ബ്ലോഗ്സ്വര കുന്നായ്മയില്ല്യാത്ത കൂട്ടായ്മടെ ഏറ്റോം നല്ല ഉദാഹരണം. അതില്‍ മലയാളികളും അല്ലാതോരുമായിട്ട്ല്ള ആള്‍ക്കാര്‍ വളരെ ബുദ്ധിമുട്ടി ഒരുമയുടെ ഒരു പ്രതീകത്തിനെ ലോകത്തിന്‍ നല്‍കുണു. ഓരോരുത്തരും അവരവരുടെ സ്വന്തം ബുദ്ധിമുട്ടിലും ഇതിനു വേണ്ടി എത്ര കഷ്ടപ്പെടുണൂന്ന്‌ ഞാന്‍ കാണ്ണ്ണ്ട്‌. അവഗണിച്ചാലും , അപ്പ്രീഷിയേറ്റ്‌ ചെയ്തില്യെങ്കിലും ,കൊന്ന്‌ കൊലവിളിക്കാണ്ടിരിക്ക്യെങ്കിലും ചെയ്യാല്ലോ നമ്മക്ക്‌.
നും പാപ്പാനും

പിന്നെ ദേവന്‍ പറഞ്ഞ പോയിന്റ്‌.വളരെ ശരി. തോന്ന്യാസം. ഇതിനാ പ്രതികരിക്കണ്ടേ . ക്ഷമി.വഴിണ്ടാക്കാല്ലോ ല്ലേ. ബെന്ന്യേ….

32. വക്കാരിമഷ്‌ടാ - മേയ് 24, 2006

ഐറിപ്പീറ്റ്, ഐറിപ്പീറ്റ് ഐറിപ്പീറ്റ്, ഐറിപ്പയറ്റ്, കളരിപ്പയറ്റ്..

“മലയാളികളും കൂടി ഉള്‍പ്പെട്ട, ബ്ലോഗ് ലോകത്തെ ഒരു നൂതന സംരംഭം എന്ന രീതിയില്‍ ബ്ലോഗ്‌സ്വര തീര്‍ച്ചയായും ‍അഭിനന്ദനം അര്‍ഹിക്കുന്നു“

ഒരു ഗ്ലാസ്സ് വെള്ളം തര്വോ….

(ഈ ഐ റിപ്പീറ്റ് വണ്‍സ് എഗൈന്‍….)

33. പെരിങ്ങോടന്‍ - മേയ് 24, 2006

ഹിന്ദു ലേഖനത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെ പറഞ്ഞിരിക്കുന്നു

ബ്ലോഗ്സ്വരയെ കുറിച്ചുള്ള ലേഖനത്തില്‍ മലയാളം ബ്ലോഗുകളെ കുറിച്ചുള്ള ഭാഗം ഒരു പരിധിവരെ out of focus ആയിരുന്നു. നമുക്ക് തല്‍ക്കാലം മന്‍‌ജിത്തിനെ കുറ്റം പറയാം, അദ്ദേഹമാണല്ലോ സ്റ്റോറിക്കുള്ള വകുപ്പാണെന്നു പറഞ്ഞു ബ്ലോഗ്സ്വരയെ പരിചയപ്പെടുത്തിയതു്. ഒരു പക്ഷെ മലയാളം ബ്ലോഗുകളെ കുറിച്ചൊരു സ്റ്റോറി ചെയ്യുവാന്‍ പറഞ്ഞിരുന്നുവെങ്കില്‍ കഥ മാറിയേന്നേ! പക്ഷെ ഒന്നോര്‍ക്കണം, ബ്ലോഗ്സ്വരയെ കുറിച്ചു നാലോ അഞ്ചോ വരികളില്‍ മന്‍‌ജിത്തിനു റ്റോണിക്കു വിവരിക്കുവാനായി, ഒരു ദിവസം കൊണ്ടു റ്റോണിക്കു ലേഖനം തയ്യാറാക്കുവാനും കഴിഞ്ഞു. മലയാളം ബ്ലോഗുകളെ കുറിച്ചു ഇപ്രകാരം കഴിയുമോ? ബ്ലോഗ് വായനക്കാരനെന്നു അവകാശപ്പെടുന്ന തര്‍ജ്ജനിയിലെ “തമ്പുരാനു” പോലും പലപ്പോഴും ഇതിനു കഴിയുന്നില്ല. റ്റോണിയെപ്പോലെ ഒരാള്‍ക്കു ചുരുങ്ങിയ സമയത്തിനുള്ളില്‍ മലയാളം ബ്ലോഗുകളെ കുറിച്ചു മനസ്സിലാക്കുവാനോ എഴുതുവാനോ കഴിഞ്ഞെന്നുവരില്ല. വക്കാരിയും ഏവൂരാനും മറ്റുള്ളവരും ആശ്വസിച്ചുകൊള്‍ക മലയാളം ബ്ലോഗുകളുടെ ന്യൂനതയല്ല ഈ വാദം പ്രതിഫലിപ്പിക്കുന്നതു്, മറിച്ചു അതിന്റെ ഗഹനതയും ഔന്നത്യവുമാണു്.

എന്നെ സംബന്ധിച്ചിടത്തോളം:

ബെന്നി,ദേവന്‍,കല്ലേച്ചി,സിബു,ഉമേഷ്,മന്‍‌ജിത് എന്നിവരുടെ ലേഖനങ്ങളും,

പാപ്പാന്‍,ഗന്ധര്‍വ്വന്‍,വക്കാരി,ഷെര്‍ലക്ക്,സിദ്ധാര്‍ത്ഥന്‍ എന്നിവരുടെ ഇടപെടലുകളും,

കണ്ണൂസ്,അരവിന്ദന്‍,വിശാലന്‍,കുറുമാന്‍,കുട്ട്യേടത്തി, സൂ എന്നിവരുടെ നര്‍മ്മഭാവനയും,

കുമാര്‍,തുളസി,നളന്‍,യാത്രാമൊഴി,ശനിയന്‍ ഇത്യാദികളുടെ ഫോട്ടോബ്ലോഗുകളും,

ഇബ്രു,സാക്ഷി,വര്‍ണ്ണം,അതുല്യ,ഏവൂരാന്‍,രേഷ്മ എന്നിവരുടെ കഥകളും,

പേരെടുത്തു പറഞ്ഞിട്ടില്ലാത്ത മറ്റുപലരുടെയും ബ്ലോഗുകളും

മറ്റൊരു മാധ്യമവും തരാത്തത്ര വായനാസുഖം പ്രദാനം ചെയ്യുന്നവയാണു്. ഇത്രയും പേരുടെ എഴുത്തിനെ കുറിച്ചു ഫലപ്രദമായി മറ്റൊരാള്‍ക്കു പറഞ്ഞുകൊടുക്കുവാന്‍ എനിക്കു് ഒരു ദിവസം മതിയാകില്ല. മന്‍‌ജിത്ത് അതിനു തുനിയാത്തതും നന്നായി 😉

34. അരവിന്ദ് :: aravind - മേയ് 24, 2006

പെരിങ്ങോടന്‍ കീ…………….ജയ്!!
പെരിങ്ങോടന്‍ കീ…………….ജേയ്!

:-)) എന്റെ പേരു വന്നേ എന്റെ പേരു വന്നേ..പെരിങ്ങോടരുടെ ലിസ്റ്റില്‍ എന്റെ പേരു വന്നേ!
ഇതിന്റെ ആ സന്തോഷത്തില് ഒരു രണ്ട് ദിവസത്തിനകത്ത് എന്റെ അടുത്ത പോസ്റ്റ് ചില്ലറയില്‍ കാച്ചാം പെരിങ്ങ്സേ..
ഇനി അതെങ്ങാനും വായിച്ച് ഇജ്ജ് ചിരിച്ചില്ലെങ്കില്‍…
സത്യായിട്ടും ഞാന്‍ ഗള്‍ഫില്‍‌ക്ക് പറന്ന് വന്നിട്ടുണ്ടല്ലോ..

ഇക്കിളി ഇട്ടു ചിരിപ്പിക്കും..

(ഓഫ് ടോപിക് – ബൊലോഗത്തിന് പ്രശസ്തിയും പത്രാസും ഒന്നും വേണ്ടെന്നേ…പ്രത്യേകിച്ച് അങ്ങോട്ട് കൊണ്ടുപോയി കൊടുത്തിട്ട്. അതിനുള്ള സമയം ആയിട്ടില്ല.
പത്രത്തില്‍ വായിച്ചറിഞ്ഞാണോ ഞാന്‍ ബൂലോഗത്തില്‍ വന്നത്?
അതിന്റെ സമയമാകുമ്പോള്‍ പത്രക്കാര്‍ കാര്യം മനസ്സിലാക്കി വേണ്ടുന്ന വിധം എഴുതിക്കോളും.

സംഭവാമി ഗുഹേ ഗുഹേ എന്നാണല്ലോ മാള പറഞ്ഞത്.)

35. വക്കാരിമഷ്‌ടാ - മേയ് 24, 2006

പെരിങ്ങോടരോട് പൂര്‍ണ്ണമായും യോജിക്കുന്നു. പരിമിതികള്‍ നമ്മള്‍ മനസ്സിലാക്കണം. മനസ്സിലാക്കി. ഉള്ള വിവരം വെച്ച് ഒരുമണിക്കൂര്‍ ചാറ്റിംഗിന്റെ മാത്രം അടിസ്ഥാനത്തില്‍ ടോണി അത്രയും ചെയ്തല്ലോ. പെരിങ്ങോടര്‍ പറഞ്ഞതുപോലെ മലയാളം ബ്ലോഗുകളെക്കുറിച്ച് അത്രമാത്രം വിവരം വെച്ച് ഒരു ലേഖനം തയ്യാറാക്കാന്‍ ബുദ്ധിമുട്ടുതന്നെ.

ചെയ്യാനുള്ളത് ചെയ്യുക, വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ.

36. പെരിങ്ങോടന്‍ - മേയ് 24, 2006

[[അരവിന്ദോ അമ്മയ്ക്കു പ്രാണവേദന മകള്‍ക്കു വീണവായന എന്നെന്തോ ചൊല്ലില്ലേ അതുപോലെയാ എന്റെ അവസ്ഥ, എനിക്കിഷ്ടപ്പെട്ട ബ്ലോഗരില്‍ പലരും മിസ്സായി, സന്തോഷും സുനിലും പ്രഭേഷും ശ്രീജിത്തും വിശ്വവും സൂഫിയും രാത്രിഞ്ചരനും കലേഷും പിന്നെയും ഒരുപാടാളുകള്‍ – എന്തായാലും ഒരു മുന്‍‌കൂര്‍ ജാമ്യമെടുത്തതു നന്നായി]]

37. കുറുമാന്‍ - മേയ് 24, 2006

രശ്മി ജൈമോന് ഇന്റര്‍വ്യൂ ചെയ്യപെട്ട ശ്രീജിത്തിന്റെ വക കങ്കാരുലേഷനുമുണ്ട്… ഇവിടെ വായിക്കാം.

http://sreejithkg.blogspot.com/2006/05/blogging-article-and-blogging.html

May 23, 2006
A blogging article and a blogging interview!

I was interviewed by the international freelance writer Mrs Resmi Jaimon for the Hindu Metro Plus sometime back and it was published yesterday, the 22nd May 2006. You can read an online copy of the same at Express yourself, go blog. She has written the article resplendently by incorporating the thoughts of a handful of bloggers. My congratulations to her!

38. കണ്ണൂസ്‌ - മേയ് 24, 2006

നേരത്തെ തന്നെ നമ്മള്‍ ചര്‍ച്ച ചെയ്തിരുന്ന പോലെ, അബോധമായാണെങ്കില്‍ പോലും, അച്ചടി മാധ്യമങ്ങള്‍ (പബ്‌ളീഷിംഗ്‌ ഹൌസുകള്‍ ഉള്‍പ്പടെ) ബ്ലോഗ്‌ സാഹിത്യത്തെ പ്രോത്‌സാഹിപ്പിക്കും എന്ന് തോന്നുന്നില്ല. പാരമ്പര്യ വായനക്കും രചനക്കും ഒരു വെല്ലുവിളിയായേ ബൂലോഗത്തെ കുറച്ചു കാലത്തേക്കെങ്കിലും കൂടി തമ്പുരാന്‍മാര്‍ കരുതാന്‍ വഴിയുള്ളു. എഴുതിത്തെളിഞ്ഞ, വിപണന മൂല്യമുള്ള സാഹിത്യകാരന്മാര്‍ ഈ വഴിക്കു വരുമോ എന്ന പേടി എപ്പോഴും അവരെ അലട്ടുന്നുണ്ടാവും. തരക്കേടില്ലാത്ത പ്രതിഫലം കിട്ടിയാല്‍ അവര്‍ ബ്ലോഗാന്‍ തുടങ്ങുന്ന കാലവും, ബ്ലോഗ്‌ സ്പോട്ടുകള്‍ പെയ്ഡ്‌ സൈറ്റുകള്‍ ആവുന്ന കാലവും വിദൂരമല്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

അനിലേട്ടന്‍ പറഞ്ഞതു പോലെ, സിന്‍ഡിക്കേറ്റുകളുടെ ഒരു തുടക്കം ആവാം ബ്ലോഗ്‌സ്വര. ഇപ്പോള്‍ തന്നെ, ദിവസത്തില്‍ 2 മണിക്കൂര്‍ ബ്ലോഗിനു വേണ്ടി നീക്കി വെച്ചാല്‍ പോലും പ്രസിദ്ധീകരിക്കപ്പെടുന്നതില്‍ 25% പോലും വായിക്കാന്‍ കഴിയില്ല. അങ്ങിനെ വരുമ്പോള്‍, സമാന ഹൃദയരായ ആള്‍ക്കാര്‍ ചെറിയ ചെറിയ ബൂലോഗങ്ങള്‍ ഉണ്ടാക്കേണ്ടി വരുമെന്ന് തോന്നുന്നു. സംഗീതം എന്ന സാര്‍വദേശീയ മാധ്യമം common focus ആയതു കൊണ്ടാവാം ബ്ലോഗ്‌സ്വര ആദ്യത്തെ ചുവടു വെപ്പായത്‌.

39. kumar © - മേയ് 24, 2006

ഇന്നലെ രാവിലെ മനോരമ പത്രം മറിച്ചപ്പോള്‍
ബ്ലോഗ്സ്വരയെ ക്കുറിച്ച് കണ്ടപ്പോള്‍ ആദ്യം അതിശയവും തോന്നി.
അതില്‍ ജോ, ജ്യോതിസ്, ഇന്ദു എന്നിങ്ങനെ അറിയുന്ന പേരുകള്‍ കണ്ടപ്പോള്‍ സന്തോഷവും.

വായിച്ചു താഴേക്ക് പോയപ്പോള്‍ അതില്‍ മലയാളം ബ്ലോഗുകളെ കൂറിച്ച് കണ്ടപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നി. അതിനെ ദേവന്‍ പറഞ്ഞ “ബോണസ്” സന്തോഷമായി കാണുന്നു.
ഒപ്പം ചന്ദ്രേട്ടനേയും സൂര്യ്ഗായത്രിയേയും കുട്ടിയേടത്തിയേയും കൂടി കണ്ടപ്പോള്‍ മനസു നിറഞ്ഞു. പത്ര മുത്തശ്ശി ആദ്യമായ് ബ്ലൊഗുകളെ കുറിച്ചു പറയുകല്ലെ. എങ്ങനെ സന്തോഷിക്കാതിരിക്കും.
നമ്മുടെ ബ്ലോഗുലോകത്തെ കുറിച്ച് ഉള്ളില്‍ ഒരു അഹങ്കാരം തോന്നി.

അതിനുശേഷം ഈ ചര്‍ച്ചകളൊക്കെ വായിക്കുമ്പോള്‍ എവിടെയെക്കെയോ ഒരു “ഇത്”.

മലയാളം ബ്ലോഗുകളെ കുറിച്ചുള്ള റൈറ്റ് അപ് വരട്ടെ. അപ്പോള്‍ പരാതി പറയുന്നതല്ലെ ഉചിതം.
ഹിന്ദുവില്‍ വന്ന റിപ്പോര്‍ട്ടിലും ഇംഗ്ലീഷ് ബ്ലോഗുകളെ കുറിച്ചായിരുന്നു കൂടുതലും പറഞ്ഞിരുന്നത്. എന്നിട്ടും മലയാളത്തിലെ ഈ വികാസത്തെ അവര്‍ കണ്ടില്ല എന്നു നടിച്ചില്ല. നമ്മുടെ പ്രിയങ്കരനായ വിശാലനെ തന്നെ അവിടെ നമ്മള്‍കണ്ടു.

ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിഷയത്തിനുവേണ്ടി ചെയ്യുന്ന റിപ്പോര്‍ട്ടില്‍
വാലായ് കിട്ടുന്ന പബ്ലിസിറ്റിക്ക് എതിരെ അമര്‍ഷം പുറപ്പെടുവിക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്.

40. വക്കാരിമഷ്‌ടാ - മേയ് 24, 2006

കുമാര്‍ജീ, മനോരമയിലെ വാര്‍ത്തയെപ്പറ്റി പരാതിയേ ഇല്ല-അത് മലയാളം ബ്ലോഗുകളെക്കുറിച്ചുള്ള വാര്‍ത്തയായിരിക്കുമെന്ന് കരുതി വായിച്ചു-കുറച്ചു കഴിഞ്ഞപ്പോഴാണ് അത് ബ്ലോഗ് സ്വരയെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നുവെന്നും മലയാളം ബ്ലോഗ് ബോണസ്സായിരുന്നുവെന്നും മനസ്സിലായത്. ബ്ലോഗ് സ്വരയെക്കുറിച്ചുള്ള ആ വാര്‍ത്ത അഭിനന്ദനാര്‍ഹം തന്നെ. അതോടൊപ്പം, മലയാളം ബ്ലോഗുകളെക്കുറിച്ചും പത്രവായനക്കാര്‍ക്ക് നല്ലൊരു അറിവ് കിട്ടണം എന്ന ആഗ്രഹം മാത്രം. മനോരമയുടെ ആ റിപ്പോര്‍ട്ട് അതിന് പൂര്‍ണ്ണമായും ഉപകരിച്ചില്ലല്ലോ എന്നൊരു സംശയം.

പക്ഷേ ഹിന്ദുലേഖനം, ന്യായീകരിക്കാന്‍ പറ്റുന്നില്ല. മലയാളം ബ്ലോഗെന്ന തലക്കെട്ടിനു താഴെ അവര്‍ കൊടുത്തിരിക്കുന്നത്, ഇത് ഈ ഭാഷയിലെഴുതിയാല്‍ അധികമൊന്നും പേര്‍ വായിക്കില്ല എന്ന്. അതിനു താഴെ, കുടുംബത്തിലുള്ളവര്‍ക്ക് ഇതിനോടൊന്നും വലിയ താത്‌പര്യമില്ല-കാരണം ഇതുകൊണ്ട് ആര്‍ക്കും കാശൊന്നും കിട്ടുന്നില്ല എന്ന്. അതും കഴിഞ്ഞ് പെണ്‍‌കുട്ടികള്‍ ബ്ലോഗെഴുതുകയാണെങ്കില്‍ സ്വന്തം പേരു വെക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന ഒരു ഉപദേശവും.

ഇതാണോ ശരിക്കും മലയാളം ബ്ലോഗ്? ഈ പത്രവാര്‍ത്തയില്‍ നിന്നും ആദ്യമായി ബ്ലോഗിനെക്കുറിച്ചറിയുന്ന ഒരാള്‍ക്ക് കിട്ടുന്ന ഫസ്റ്റ് ഇമ്പ്രഷന്‍ ഈസ്‌ദ ബെസ്റ്റ് ഇമ്പ്രഷന്‍ എങ്ങിനെയിരിക്കും?

..എന്നൊക്കെ ഓര്‍ത്തു പോയി.

41. kumar © - മേയ് 24, 2006

vakkaari, ശരിയാണ്. ഹിന്ദു ലേഖനത്തില്‍ പറഞ്ഞത് മണ്ടത്തരങ്ങളും തെറ്റുമാണ്. അതിങ്ങനെ തീ പിടിപ്പിച്ചു കൊണ്ടു പോകുന്നതിനേക്കാളും നല്ലതായിരുന്നു, ആലേഖനത്തില്‍ പറഞ്ഞ മലയാളം ബ്ലോഗുകളുടെ പോരായ്മയെക്കുറിച്ച് സംസാരിച്ചിരുന്നെങ്കില്‍.
“Malayalam bloggers have a disadvantage – those who read their blogs have to be able to read Malayalam, which means fewer hits than English blogs. This is the major reason why Keralites shy away from blogging in Malayalam.“

ഇതാണ് മലയാളം ബ്ലോഗുകളുടെ ഒരു പരിധിക്കപ്പുറമുള്ള വികാസത്തിനു തടയിടുക.
അതിനെയാണ് നമ്മള്‍ നേരിടേണ്ടത്.
‘ഇന്റര്‍നെറ്റ് മലയാളത്തെ‘യാണ് നമ്മള്‍ പ്രമോട്ട് ചെയ്യേണ്ടത്.
അല്ലാതെ ഹിന്ദുവില്‍ വന്ന ഒരു “മണുക്ക്” ലേഖനത്തോടല്ല മത്സരിക്കേണ്ടത്.
ഹിന്ദുപത്രമല്ല ഇവിടെ മലയാളം വളര്‍ത്തുന്നത്ത്.

കുറെ മനസുകളിലാണ് മലയാളം വളരുന്നത്.

സ്വന്തം പേരുവയ്ക്കാതെ ബ്ലോഗണം എന്നുള്ളത് നല്ല ഉപദേശമാവും (പെണ്ണിനാണെങ്കിലും ആണിനാണെങ്കിലും.) അത് ഒരു നല്ല ചിന്ത അല്ലെങ്കില്‍ എതുകൊണ്ടാ വക്കാരി ഉള്‍പ്പെടുന്ന ഭൂരിപക്ഷം അപരനാമത്തില്‍ എന്തുകൊണ്ട് ബ്ലോഗ് ചെയ്യണം?

പിന്നെ വക്കാരി അവസാനം പറഞ്ഞ കാര്യം.
ഹിന്ദു പത്രം വഴിയാണ് മലയാളിക്ക് ഫസ്റ്റ് ഇമ്പ്രെഷന്‍ ബ്ലോഗിനെക്കുറിച്ചു കിട്ടുക എന്ന് ചിന്തിച്ചാല്‍, അത് എന്റെ ചിന്തയുടെ വഴിയില്‍ നിന്നും മാറി നില്‍ക്കും.

42. പെരിങ്ങോടന്‍ - മേയ് 24, 2006

A thumb rule that most bloggers follow is to keep the family out of the blog, a particularly good idea for young women. എന്നാണു കുമാറെ അവര്‍ എഴുതിയതു്. പേരിന്റെ കാര്യം പറഞ്ഞിട്ടുണ്ടോ?

“Since blogs do not bring in money, families are not too keen to approve of it.” കുമാറിന്റെ കാര്യത്തില്‍ ഇതു സത്യമാണോ? അനിലേട്ടന്‍, സിബു, ദേവന്‍, നളന്‍, വിശാലന്‍, ഇവരുടെയൊക്കെ ഭാര്യമാര്‍ പണിയെടുക്കൂ കാന്താ ബ്ലോഗിയാല്‍ അന്നം കിട്ടില്ലെന്നു നാളുതോറും വിലപിക്കാറുണ്ടോ? എന്റെ അറിവില്‍ അവരെല്ലാം ധനത്തെ കുറിച്ചു least bothered ആണു്. What she wrote was completely crap.

And ofcourse it is defaming few people, and some ideology. അല്ലാ എന്നുണ്ടോ?

“Malayalam bloggers have a disadvantage – those who read their blogs have to be able to read Malayalam, which means fewer hits than English blogs. This is the major reason why Keralites shy away from blogging in Malayalam.“ എന്നതിനുള്ള മറുപടി ഞാന്‍ “എന്റെ ലോക”ത്തില്‍ പറഞ്ഞിട്ടുണ്ടു്.

43. വക്കാരിമഷ്‌ടാ - മേയ് 24, 2006

“സ്വന്തം പേരുവയ്ക്കാതെ ബ്ലോഗണം എന്നുള്ളത് നല്ല ഉപദേശമാവും (പെണ്ണിനാണെങ്കിലും ആണിനാണെങ്കിലും.) അത് ഒരു നല്ല ചിന്ത അല്ലെങ്കില്‍ എതുകൊണ്ടാ വക്കാരി ഉള്‍പ്പെടുന്ന ഭൂരിപക്ഷം അപരനാമത്തില്‍ എന്തുകൊണ്ട് ബ്ലോഗ് ചെയ്യണം?”

അതൊരു ചോദ്യമാണല്ലോ കുമാര്‍ജീ..:) എന്നെ സംബന്ധിച്ചിടത്തോളം……..എന്തോ ഒരു ചമ്മല്‍…അത്രയേ ഉള്ളൂ.

അത് ഞാനെടുത്ത തീരുമാനം. പക്ഷേ ഹിന്ദുപത്രം അത് ഉപദേശരൂപേണ എല്ലാവര്‍ക്കുമായി വിളമ്പുമ്പോള്‍, ആ പത്രവായനയില്‍‌നിന്നും ബ്ലോഗിങ്ങിനെപ്പറ്റിയും മലയാളം ബ്ലോഗിനെപ്പറ്റിയും ആള്‍ക്കാര്‍ക്കുണ്ടാകുന്ന ഒരു ധാരണയെപ്പറ്റിയാണ് ഞാനാലോചിച്ചു പോയത്. പത്രത്തില്‍ വരുന്നത് അതേപടി വിശ്വസിക്കുന്നവരാണല്ലോ നാ‍ട്ടുകാരില്‍ ഒരു നല്ല ശതമാനവും. ബ്ലോഗ്‌സ്വര ലേഖനവും പത്രത്തില്‍ വന്നപ്പോളും നമ്മളെല്ലാവരും സന്തോഷിച്ചില്ലേ. ഇനി ബ്ലോഗ് സ്വരയെപ്പറ്റി മുന്‍പ് കേട്ടിട്ടില്ലാത്ത ഒരാള്‍ ഇങ്ങിനെയൊരു ലേഖനമാണ് വായിക്കുന്നത് എന്ന് കരുതുക.

“ഇങ്ങിനെയൊരു പരിപാടി തുടങ്ങുന്നുണ്ട്. സംഗതി നല്ലതൊക്കെ തന്നെ. പക്ഷേ, അതില്‍ പാടുന്ന ആള്‍ക്കാര്‍ അവരുടെ ഫോട്ടോ അതില്‍ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. പിന്നെ ഈ പരിപാടി എങ്ങിനെയൊക്കെയായിത്തീരുമെന്നെന്നൊന്നുമറിയില്ല”

എന്തുതോന്നും ഇതു വായിക്കുന്ന ഒരാള്‍ക്ക്?

മലയാളം ബ്ലോഗുകളെപ്പറ്റിയുള്ള ഒരു നല്ല സന്ദേശം നല്‍കാന്‍ ആ ലേഖനത്തിനായില്ല. ഏതൊരു പത്രറിപ്പോര്‍ട്ടിനോടുമുള്ള ഒരു താത്പര്യം മാത്രമേ എനിക്ക് ആ ലേഖനത്തോടുമുള്ളൂ. കാര്യങ്ങള്‍ വേണ്ടവണ്ണം മനസ്സിലാക്കി ശരിയായ കാര്യങ്ങള്‍ ശരിയായ രീതിയില്‍ ആള്‍ക്കാരിലെത്തിക്കാനുള്ള ഒരു പ്രശ്നം.

മലയാളം ബ്ലോഗ് വളരാത്തതിന് ഒരു കാരണം എനിക്ക് തോന്നുന്നത് ആള്‍ക്കാര്‍ക്ക് ഇങ്ങിനെയൊരു സംഭവം ഉണ്ട് എന്നുള്ള അറിവുകുറവും കൂടിയാണെന്ന് തോന്നുന്നു. ഇങ്ങിനെയൊക്കെയുള്ള ലേഖനങ്ങളില്‍ കൂടിയും നാട്ടില്‍ ഇരിക്കുന്ന വളരെയധികം ആള്‍ക്കാര്‍ക്ക് ബ്ലോഗിനെപ്പറ്റിയും കമ്മ്യൂണിറ്റിയെപ്പറ്റിയും വിവരങ്ങള്‍ കിട്ടാം. അപ്പോള്‍ ശരിയായ വിവരങ്ങള്‍ അവര്‍ക്ക് കിട്ടിയാല്‍, “ഇതു സംഗതി കൊള്ളാമല്ലോ” എന്നവര്‍ക്കു തോന്നും. ഒരു വിപരീത രീതിയിലാണ് അവതരണമെങ്കില്‍ ആള്‍ക്കാരുടെ താത്പര്യവും ആ രീതിയിലാവും.

കുമാര്‍ജീ, ഇവിടെ ഹിന്ദുപത്രം വെറും നിമിത്തം മാത്രം. വിവരങ്ങള്‍ എങ്ങിനെ തെറ്റായി, അവര്‍ക്ക് തോന്നിയ രീതിയില്‍ convey ചെയ്യപ്പെടുന്നു എന്നുള്ള ഒരു ഉദാഹരണം മാത്രം. അത് ഹിന്ദുവായാലും മനോരമയായാലും. നമ്മുടെ പത്രങ്ങള്‍ കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നതും അതു തന്നെ.

44. വക്കാരിമഷ്‌ടാ - മേയ് 24, 2006

ശരിയാ, പേരിന്റെ കാര്യം അവര്‍ പറഞ്ഞിട്ടില്ല. അതെനിക്കുപറ്റിയ തെറ്റ്. മാപ്പ്.

പക്ഷേ, keep the family out of the blog, എങ്ങിനെ a particularly good idea for young women എന്ന് എനിക്കു മനസ്സിലായില്ല.

45. kumar © - മേയ് 24, 2006

പെരിങ്ങോടാ ഞാന്‍ പറയാത്ത കാര്യം എടുത്ത് എന്റെ നേര്‍ക്ക് പ്രയോഗിക്കുന്നതില്‍ എന്തോ അസ്വസ്തത.
നിങ്ങള്‍ ഈ പറഞ്ഞ
“A thumb rule that most bloggers follow is to keep the family out of the blog, a particularly good idea for young women.“
ഞാന്‍ ഒരു കമന്റിലും പ്രതിപാദിച്ച വിഷയം അല്ല ഇത്.
ഇതു ആ റിപ്പോറ്ട്ടില്‍ വന്ന തോന്ന്യാസം ആയിട്ടു മാത്രമേ ഞാന്‍ കരുതിയുള്ളു.

വക്കാരി പറഞ്ഞ “…അതും കഴിഞ്ഞ് പെണ്‍‌കുട്ടികള്‍ ബ്ലോഗെഴുതുകയാണെങ്കില്‍ സ്വന്തം പേരു വെക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന ഒരു ഉപദേശവും…” ഇതിനാണ് ഞാന്‍ മറുപടി പറഞ്ഞത്. അതു ആദ്യം മനസിലാക്കുക.

പിന്നെ നിങ്ങള്‍ല്‍ പറഞ്ഞു, “Since blogs do not bring in money, families are not too keen to approve of it.” കുമാറിന്റെ കാര്യത്തില്‍ ഇതു സത്യമാണോ?
പെരിങ്ങോടനു അങ്ങനെ എന്നോട് ചോദിക്കാന്‍ തോന്നിയതില്‍ അതിശയം.
ഹിന്ദുവില്‍ വന്ന ആ വാക്കുകള്‍ ശരിയാണെന്ന് ഞാന്‍ പറഞ്ഞതായി പെരിങ്ങോടന്‍ എവിടെ എങ്കിലും വായിച്ചോ?

ഹിന്ദു ലേഖനത്തിലെ മലയാളത്തിനെ കുറിച്ചു പറഞ്ഞത് മണ്ടത്തരമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഞാന്‍ വക്കാരിയോട് സംസാരിച്ചു തുടങ്ങിയത്.

ഇനി ഞാന്‍ ഈ വിഷയത്തില്‍ അധികാം സംസാരിച്ചാല്‍ എന്റെ ചിന്തക്കലും കരുതലുകളും വഴി തെട്ടിപോകും.
നന്ദി. വക്കാരിക്കും പെരിങ്ങോടനും.

46. evuraan - മേയ് 24, 2006

ബ്ലോഗ്‌സ്വര എന്ന സംരഭത്തെ ഇകഴ്ത്തുകയല്ല ഞാനുദ്ദേശിച്ചതെന്ന്‌ വ്യക്തമാക്കി കൊള്ളട്ടെ. അങ്ങിനെയെന്തെങ്കിലും ധ്വനി ഞാനെഴുതിയതിതുളവാക്കുന്നുണ്ടെങ്കില്‍‍, നിരുപാധികം മാപ്പ് ചോദിക്കുന്നു.

മലയാളം ബ്ലോഗുകളോട് വന്‍‌കിട മാധ്യമങ്ങള്‍ ഇതു വരെ നീതി പുലര്‍ത്തിയിട്ടില്ല, മലയാളം ബ്ലോഗുകളെ പരാമര്‍ശിച്ച് വരുന്ന മൂന്നാമത്തെയോ മറ്റോ പത്രലേഖനമാണല്ലോ ഈ പോസ്റ്റിന്റെ ആധാരം.

ഞാനുദ്ദേശിച്ച കണ്ടക്സ്റ്റ് അതായിരുന്നു.

ആനയെ തഴുകി, ആനയെക്കണ്ട കഥയെഴുതിയ (ആന തൂണ് പോലിരിക്കും, മുറം പോലിരിക്കും..) നാലു പൊട്ടക്കണ്ണന്മാരെ പോലെയാണ്, ആധികാരികമായ അറിവില്ലാത്ത പത്രപ്രവര്‍ത്തകര്‍ — എങ്കിലും, അവിരിത്രയെങ്കിലും നമ്മെ പറ്റി എഴുതിയല്ലോ എന്നാശ്വസിക്കാം.

കുന്നായ്മ — പ്രതിപക്ഷ ബഹുമാനം നഷ്ടപെടാത്തിടത്തോളം, അല്പം കുന്നായ്മകളൊക്കെ ഉണ്ടെങ്കില്‍, നല്ലതു തന്നെ, എന്ന് എന്റെ അഭിപ്രായം.

47. പെരിങ്ങോടന്‍ - മേയ് 24, 2006

ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിഷയത്തിനുവേണ്ടി ചെയ്യുന്ന റിപ്പോര്‍ട്ടില്‍
വാലായ് കിട്ടുന്ന പബ്ലിസിറ്റിക്ക് എതിരെ അമര്‍ഷം പുറപ്പെടുവിക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്.

–എന്ന കമന്റ് കുമാറിന്റേതാണെന്നു കരുതുന്നു. വാലായി കിട്ടുന്നത് പബ്ലിസിറ്റിയല്ലെങ്കിലോ? പ്രസിദ്ധിയല്ല കുപ്രസിദ്ധിയാണു് ഹിന്ദുവിലെ ലേഖനം മലയാളം ബ്ലോഗുകള്‍ക്കു നല്‍കുന്നതു്. കുമാറിനതു കണ്ടിട്ട് പബ്ലിസിറ്റിയാണെന്നു തോന്നിയോ അതുമാത്രമാണു ആ ചോദ്യം കൊണ്ടു ഞാന്‍ ഉദ്ദേശിച്ചതു്. കുമാര്‍ തെറ്റായി ധരിച്ചതാവണം.

48. കേരളഫാർമർ/keralafarmer - മേയ് 24, 2006

മുഴുവൻ കമെന്റുകളും വായിക്കുവാൻ സമയം കിട്ടിയില്ല എങ്കിലും ഒരു കാര്യം മനസിലായി മനോരമ യിട്ടതിനെക്കാൾ മോശമായ രീതിയിൽ ഹിന്ദുവിൽ വന്നുവെന്ന്‌. ബ്ലോഗ്‌ സ്വര എന്നത്‌ മലയാളം ബ്ലോഗായിരിക്കുമെന്നാണ്‌ ഞാൻ കരുതിയത്‌. വാർത്തയിൽ വന്ന കുചേലൻ മുതൽ കുബേരൻ വരെ എന്നതിൽ കുചേലന്റെ റോളായിരുന്നു എനിക്ക്‌. എങ്കിലും പത്ര വാർത്ത വായിച്ച്‌ രാവിലെതന്നെ പ്രശാന്ത്‌ വിളിച്ചു പറഞ്ഞപ്പോൾ മലയാളം ബ്ലോഗുകളെക്കുറിച്ച്‌ വാർത്തവന്നല്ലോ എന്നാണ്‌ എനിക്ക്‌ തോന്നിയത്‌. ഹിന്ദു വളരെ പ്രാധാന്യത്തോടെ കൊടുത്ത ഒരു വാർത്ത മുൻപുണ്ടായിരുന്നു. രചന എന്ന ലിപിയെക്കുറിച്ച്‌. അത്‌ നിങ്ങൾ മറന്നുപോയോ?

49. kumar © - മേയ് 24, 2006

അത് എന്റെ കമന്റുതന്നെ.
“ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിഷയത്തിനുവേണ്ടി ചെയ്യുന്ന റിപ്പോര്‍ട്ടില്‍…”
“മറ്റൊരുവിഷയത്തിനുവേണ്ടി” എന്ന് എടുത്തു പറഞ്ഞത് വായിച്ചിട്ടുണ്ടാവുമല്ലൊ പെരിങ്ങോടന്‍?

ആ വിഷയം ബ്ലോഗ്‌സ്വരയാണെന്ന് ഞാന്‍ എടുത്ത് പറയേണ്ടതുണ്ടോ? ഞാന്‍ ഉദ്ദേശിച്ചത് മനോരമ റിപ്പോര്‍ട്ടിനെ കുറിച്ചായിരുന്നു എന്നും ഇതില്‍ നിന്നും മനസിലായിക്കാണും എന്നു വിശ്വസിക്കുന്നു.
മനോരമയുടെ ബ്ലോഗ്‌സ്വര റിപ്പോര്‍ട്ടില്‍ വാലായി കിട്ടിയ “ബോണസ്” ഒരു പബ്ലിസിറ്റിയായി തന്നെ ഞാന്‍ കാണുന്നു.

ഈ വിഷയത്തില്‍ തെറ്റിദ്ധാരണ എന്റെ പേരില്‍ ഇനിയുമുണ്ടോ? അതോ ഇനിയും ഇതൊക്കെ എന്റെ തെറ്റായ ധാരണതന്നെയാണോ?

50. panikkar - മേയ് 24, 2006

മലയാളം ബ്ലോഗുകളെ കുറിച്ചുള്ള റൈറ്റ് അപ് വരട്ടെ. അപ്പോള്‍ പരാതി പറയുന്നതല്ലെ ഉചിതം.
ഹിന്ദുവില്‍ വന്ന റിപ്പോര്‍ട്ടിലും ഇംഗ്ലീഷ് ബ്ലോഗുകളെ കുറിച്ചായിരുന്നു കൂടുതലും പറഞ്ഞിരുന്നത്. എന്നിട്ടും മലയാളത്തിലെ ഈ വികാസത്തെ അവര്‍ കണ്ടില്ല എന്നു നടിച്ചില്ല. നമ്മുടെ പ്രിയങ്കരനായ വിശാലനെ തന്നെ അവിടെ നമ്മള്‍കണ്ടു.

ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിഷയത്തിനുവേണ്ടി ചെയ്യുന്ന റിപ്പോര്‍ട്ടില്‍
വാലായ് കിട്ടുന്ന പബ്ലിസിറ്റിക്ക് എതിരെ അമര്‍ഷം പുറപ്പെടുവിക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്.

ഇത്രയും വായിച്ചാല്‍ പെരിങ്ങോടനല്ല ശ്രീജിത്തായാലും ഇത് ഹിന്ദു ലേഖനത്തെക്കുറിച്ചെന്നെ കരുതൂ കുമാറെ.
അതുകൊണ്ടു തന്നെ മനസ്സിലാക്കിയിടത്തോളം ധാരണകളെല്ലാം ശരിയുമാണ്.

51. കേരളഫാർമർ/keralafarmer - മേയ് 24, 2006

“Since blogs do not bring in money, families are not too keen to approve of it.”
ഹിന്ദുവിനെപ്പറ്റി പറയുകയണെങ്കിൽ വളരെ നല്ല ഒരു തുടക്കം കറിച്ചിട്ട്‌ എന്നെ എടുത്ത്‌ പുറത്തിടുകയാണ്‌ ചെയ്തത്‌. ബൂലോക മലയാളികളുടെ സഹായത്തൽ റബ്ബർ ടാപ്പ്‌ ചെയ്തും, പശുവിനെ കറന്നും, കൃഷിചെയ്തും മറ്റും കിട്ടുന്ന കാശിൽ നിന്ന്‌ പ്രതിമാശം 530 രൂപയടുപ്പിച്ച്‌ ചെലവാക്കിയിട്ടാണെങ്കിലും എനിക്ക്‌ പറയുവാനുള്ളത്‌ ലോക മലയാളികളുടെ മുന്നിലെത്തിക്കുവാൻ കഴിയുന്നു. ഇവർ അടിച്ചിരക്കുന്ന പത്രങ്ങളും വെബ്‌ സൈറ്റും ആവശ്യമുള്ളവ നമ്മൾ പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകളിൽക്കൂടെയാണ്‌ വീണ്ടും വെളിച്ചം കാണുന്നത്‌. ഞാനെഴുതുന്ന പൊള്ളുന്ന സത്യങ്ങൾ ഇവർക്കാർക്കെങ്കിലും ദഹിക്കുമോ? എന്റെ പല ലേഖനങ്ങളും പ്രസിദ്ധീകരിച്ച AIKS യുടെ മാസിക അഭിനന്ദനങ്ങൾ അർഹിക്കുന്നു. എനിക്ക്‌ ജീവനും വെളിച്ചവും തന്ന ബൂലോക കൂട്ടായ്മ നീണാൾ വാഴട്ടെ.

52. ഉമേഷ്::Umesh - മേയ് 24, 2006

മലയാളം ബ്ലോഗുകളെപ്പറ്റിയുള്ള ലേഖനം എന്ന മുന്‍‌വിധിയോടെ വായിച്ചപ്പോള്‍ ഞാന്‍ ഇതുവര്രെ കേള്‍‌ക്കാത്ത ബ്ലോഗ്‌സ്വരയെപ്പറ്റി 90 ശതമാനവും ബ്ലോഗുകളെപ്പറ്റി 10 ശതമാനവും കണ്ടതാണു് എന്റെ ആദ്യത്തെ കമന്റിനു കാരണം. പിന്നെ ആ 10 ശതമാനത്തില്‍ ഒരു തെറ്റും – മലയാളികള്‍ ജ്യോതിഷത്തെപ്പറ്റി ബ്ലോഗു ചെയ്യുന്നു എന്നും. അടുത്തിടയ്ക്കു് ജ്യോതിഷത്തിനു വളരെയധികം കവറേജു കൊടുക്കുന്ന (വായനക്കാരെ കൂട്ടാനും രത്നവ്യാപാരികളെ സഹായിക്കാനും ആണെന്നു തോന്നുന്നു) മനോരമയായതുകൊണ്ടു് അല്പം ഈര്‍ഷ്യ കൂടുതല്‍ തോന്നിപ്പോയി.

ഹിന്ദു ലേഖനവും പെരിങ്ങോടന്റെ “എന്റെ ലോക”വും ഇതുവരെ വായിച്ചില്ല. എങ്കിലും, “ബ്ലോഗ്‌സ്വര” കണ്ടു. വളരെ നല്ല കാര്യം. നമുക്കറിയാവുന്ന ജോയും ശനിയനും ഇന്ദുവുമൊക്കെ ഉണ്ടല്ലോ പ്രദീപിനൊപ്പം.

(ഏവൂരാന്റെ കമന്റും ഏതാണ്ടു് ഈ ലെവലിലായിരുന്നു എന്നു തോന്നുന്നു)

ശനിയനെയും ജോയെയും കണ്ടു. ഇനി ഇന്ദുവിനെക്കൂടി ഒന്നു കാണണം. ഫോട്ടോ പ്ലീസ്!

53. kumar © - മേയ് 24, 2006

പണിക്കര്‍ തന്നെ വന്ന സ്ഥിതിക്ക് ഞാന്‍ എന്റെ ധാരണ (തെറ്റി)കളേയും കൈക്കു പിടിച്ച് ഈ വിഷത്തിന്റെ പടിയിറങ്ങുന്നു.
പെരിങ്ങോടനും വക്കാരിയും ക്ഷമിക്കു.
വര്‍ത്താനം പറഞ്ഞുതുടങ്ങിയപ്പോള്‍ എവിടെയൊക്കെയോ മൂത്തുപോയതാണ്.

ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ആര്‍ക്കെങ്കിലും ഒക്കെ മനസിലാകും എന്നു വിശ്വസിക്കുന്നു. അവര്‍ക്കൊക്കെ നന്ദി.
എനിക്കീ വിഷയത്തില്‍ ഹിന്ദുവിനോട് പ്രത്യേക മമത കാണിക്കേണ്ട കാര്യമില്ല.
കാരണം എനിക്കരിവാങ്ങാന്‍ കാശുതരുന്നത് M/s കസ്തൂരി ആന്റ് സണ്‍സിന്റെ ‘ഹിന്ദു‘ അല്ല. അനില്‍ അംബാനിയുടെ റിലയന്‍സ് ആണ്.

54. ഉമേഷ്::Umesh - മേയ് 24, 2006

മലയാളം ബ്ലോഗിംഗിന്റെ ഇന്നത്തെ രീതിയെപ്പറ്റി ഒരു ലേഖനം തയ്യാറാക്കുന്നതു എളുപ്പമല്ല എന്നു പെരിങ്ങോടന്‍ കമന്റില്‍ പറഞ്ഞതു ശരി തന്നെ. എത്രയെത്ര ബ്ലോഗുകള്‍!

തര്‍ജ്ജനിയിലെ മൂന്നാമ്പ്രാന്‍ നന്നായില്ല എന്നാണു് എന്റെ അഭിപ്രായം. നര്‍മ്മം എഴുതുന്നവരെ ഒന്നടങ്കം “മസിലു പിടിച്ചു് ഉപമകള്‍ നിരത്തുന്ന” എന്നോ മറ്റോ അധിക്ഷേപിച്ച തമ്പ്രാനു് ചിരിക്കാനുള്ള പേശികള്‍ കൈമോശം വന്നുകാണും. മലയാളം ബ്ലോഗുലകത്തിലെ ഇതുവരെയുള്ള ചൈതന്യം നര്‍മ്മകഥകളാണു്. നര്‍മ്മകഥകള്‍, നര്‍മ്മസിനിമകള്‍, പാരഡികള്‍ (നല്ല നിലവാരമുള്ളവ മാത്രം), ഹാസ്യനടന്മാര്‍, മിമിക്രി തുടങ്ങിയവയെ സി-ക്ലാസ്സ് ആളുകളുടെ ഡി-ക്ലാസ് വിനോദങ്ങള്‍ എന്നു പൂച്ഛിച്ചു തള്ളുന്ന (മാലോകരേ, “പുച്ഛം” ആണു ശരി. “പുശ്ചം” കണ്ടു മടുത്തു!) കപടബുദ്ധിജീവികളുടെ ഒരു സാമ്പിളാണു് മേല്‍പ്പടിയാന്‍.

ഇനി പെരിങ്ങോടന്‍ എഴുതിയതുപോലെ ഒരെണ്ണം എഴുതിയാലോ, “എന്റെ പേരെന്താ വരാഞ്ഞേ” എന്ന ബഹളവുമായി (പണ്ടു ആന്റണി ഡെയ്‌നിനെതിരെയും കണ്ടു ഈ കോലാഹലം) അരവിന്ദപ്രഭൃതികളുടെ പുറപ്പാടു്. ഗന്ധര്‍വ്വന്റെ വകയായി അതുല്യയെ ചൊറിയല്‍, അതുല്യയുടെ വകയായി സൂവീനെ അധിക്ഷേപിക്കല്‍ ഇങ്ങനെ പോകും. പിന്നെ പെരിങ്ങോടന്‍ ആ വഴിക്കു പോകില്ല!

55. prapra - മേയ് 24, 2006

നമ്മള്‍ ഇത്രയൊക്കെ ചര്‍ച്ച ചെയ്യാന്‍ മാത്രം ഒന്നും സംഭവിച്ചില്ലല്ലൊ? ബ്ളോഗിങ്ങിനെ പറ്റി ഒരു അവേര്‍നസ്സ്‌ ഉണ്ടാക്കുക മാത്രമല്ലെ നമ്മള്‍ ഉദ്ദേശിച്ചിരുന്നുള്ളു? അത്രയും കാര്യങ്ങള്‍ ആ പത്ര വാര്‍ത്തയിലൂടെ നേടും എന്ന് അനുമാനിക്കാം. അല്ലാതെ നമ്മള്‍ ഇവിടെ കുറച്ചു പേരുണ്ട്‌, അതില്‍ എന്നെ പറ്റി നാട്ടുകാര്‍ പത്രത്തില്‍ അറിയണം എന്നൊന്നും ഇല്ലല്ലോ. ഇന്റര്‍നെറ്റ്‌ സൌകര്യം ഉള്ള ഒരു ചെറിയ വിഭാഗം ആളുകളെ മാത്രമെ ഇതു വഴി നേടാന്‍ പറ്റൂ, അവരില്‍ നിന്നു തന്നെ ഇത്തരം കാര്യങ്ങള്‍ക്കു നീക്കി വയ്ക്കാന്‍ സമയം ഉള്ളവരും. അങ്ങനെ ഉള്ള ആളുകള്‍ തീര്‍ച്ചയായും ഒരു വഴിക്കു അല്ലെങ്കില്‍ മറ്റൊരു വഴി ബ്ളൊഗിങ്ങിനെ പറ്റി അറിയും. അതിനു മനോരമയുടെ കാലു പിടിക്കണം എന്നെനിക്കു തോന്നുന്നില്ല. നമ്മള്‍ തന്നെ സുഹൃത്തുക്കളിലേക്കും, പരിചയക്കാരിലേക്കും പകര്‍ന്നു നല്‍കിയാല്‍ മതി. ഇതൊന്നും ഒരാളിലേക്കു തള്ളിക്കയറ്റിയതു കൊണ്ട്‌ കാര്യമില്ല, താല്‍പര്യവും വേണം. പലതും പരാജയപ്പെട്ട്‌ പോകുന്നത്‌ ഇതുകൊണ്ടല്ലേ?

ഇനി വല്ലവരും മലയാളം ബ്ളോഗ്‌ തിരഞ്ഞു വന്നിട്ട്‌ എവിടേയും എത്തിയില്ല, എന്നൊ മറ്റോ പറയുന്ന ഒരു സന്ദറ്‍ഭം ഉണ്ടാവരുതു. ഇവിടെ ചെയ്യേണ്ടത്‌, ഏവൂരാന്റെ പാതാളക്കരണ്ടിയിലേക്കു ആള്‍ക്കാരെ എത്തിക്കുക എന്നതാണ്‌. ഇന്നു ഇതിനു, സാമ്പത്തിക നേട്ടങ്ങളും വലിയ ഓഡിയന്‍സും ഇല്ലാത്തതു കൊണ്ട്‌ നമ്മള്‍ ഇത്രയൊക്കെ ചെയ്യേണ്ടി വരുന്നു. നാളെ ആളുകള്‍ കൂടുമ്പോള്‍ വെറേ പലരും കാണും, ഇതില്‍ നിന്നു ഷെയര്‍ അടിക്കാന്‍. ഒന്നും ഇല്ലാത്തിടത്ത്‌ നിന്നു ഇത്രയൊക്കെ ആയില്ലേ? ബ്ളോഗ്‌ ചെയ്യുന്നവര്‍ അല്ലാത്ത ഒരുപാടു പേര്‍ നമ്മുടെ മലയാളം ബ്ളോഗുകള്‍ വായിക്കുന്നു എന്നു എല്ലാവരും അംഗീകരിക്കുന്നുണ്ടല്ലോ, അല്ലേ? എന്ത്‌ എഴുതും, ഇങ്ങനെ എഴുതിയാല്‍ ആള്‍ക്കാര്‍ എന്തു വിചാരിക്കും എന്നൊക്കെ ആലോചിച്ച്‌ മാറി നില്‍ക്കുന്ന വലിയൊരു വിഭാഗത്തെ ആണ്‌ നമ്മുടെ ബ്ളോഗ്‌ സമൂഹം ശ്രദ്ധിക്കേണ്ടത്‌. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ അല്ലേ, അല്ലാതെ മാസ്സ്‌ മാര്‍ക്കെറ്റിംഗ്‌ അല്ലല്ലോ?
[excuse the spelling errors, notepad-online varamozhi on a proxy machine vazhi, enthe chillara paisakal]

56. കേരളഫാർമർ/keralafarmer - മേയ് 24, 2006

കൂട്ടരെ നാം അറിയാതെ ധാരാളം പേർ മലയാളം ബ്ലോഗുകൾ വായിക്കുന്നുണ്ട്‌. ഏഷ്യനെറ്റ്‌ഇന്ത്യ ഡോട്‌ കോമിന്റെ കമെന്റെന്ന പേജിൽ ഞാൻ മലയാളത്തിൽ പോസ്റ്റ്‌ ചെയ്തത്‌ പലരും വായിച്ചിരുന്നു. അതേപോലെ പ്രസിദ്ധമായ ഒരു മലയാളം വെബ്‌ സൈറ്റിന്റെ എഡിറ്ററെ കണ്ടപ്പോൾ എന്നോട്‌ പറഞ്ഞത്‌ ഒരു ഐ. റ്റി പ്രൊഫഷണലായ ഉമേഷിന്റെ മലയാളം എന്തു നല്ല രീതിയിലാണ്‌ മലയാളം കൈകാര്യം ചെയ്യുന്നത്‌ എന്ന്‌. അതേപോലെ സെർച്ച്‌ എൻജിനിലൂടെ എന്റെ പേജുകളിൽ വരുന്നവർ മലേഷ്യക്കാരനാണെങ്കിൽ പോലും ചിലപ്പോൾ എന്റെ പേജുകൾ ട്രാൻസുലേറ്റ്‌ ചെയ്തു എന്നു വരും. അതിനാൽ ഈ വളരുന്ന മലയാളം ബ്ലോഗുകളെ ധാരാളം മലയാളികൾ അംഗീകരിക്കുക തന്നെ ചെയ്യും. അന്ന്‌ ഈ മാധ്യമം മലയാളം ബ്ലോഗുകളെപ്പറ്റി പുകഴ്‌ത്തും.

57. മന്‍ജിത്‌ | Manjith - മേയ് 24, 2006

സഹൃദയരേ,

ബ്ലോഗ്‌സ്വരയെപ്പറ്റി ടോണി എഴുതിയ ലേഖനം ബ്ലോഗ്‌സ്വരയെപ്പറ്റി എന്ന നിലയില്‍ വല്യ തെറ്റില്ലെന്നു തോന്നണു. ഞാന്‍ ടോണിയോടു പറഞ്ഞതും ബ്ലോഗ്‌സ്വരയെപ്പറ്റിത്തന്നെയാണ്. അതു പുതുമയുള്ള ഒരാശയമെന്നനിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

ഏവൂരാനും വക്കാരിയുമൊക്കെ പറഞ്ഞപോലെ മലയാളം ബ്ലോഗിങ്ങിലേക്ക് കൂടുതല്‍ പേര്‍ കടന്നു വരാന്‍ തക്കവിധം ഒരു ലേഖനം തയറാക്കാന്‍ ടോണിയുള്‍പ്പടെ പല സുഹൃത്തുക്കളോടും കാലങ്ങളായി പറയുന്നു. അവര്‍ പെട്ടന്നതിനു തയാറാകാത്തതില്‍ എനിക്കല്‍‌ഭുതമില്ല. കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് ന്യൂമീഡിയയെപ്പറ്റിയുള്ള ധാരണകള്‍ നമ്മള്‍ മറന്നുകൂടാ. മൊത്തം 3000 പത്രപ്രവര്‍ത്തകരുണ്ടെങ്കില്‍ സ്വന്തമായി ബ്ലോഗുള്ളവര്‍ ,ഏതുഭാഷയിലും, 10 പേരില്‍ അധികമുണ്ടാവില്ല. ഈമെയില്‍ വിലാസമുള്ളവര്‍ 500ല്‍ ഒട്ടും കൂടുതലുണ്ടാവില്ല. ഇക്കാര്യത്തില്‍ പ്രായഭേദമൊന്നുമില്ലതാനും. അങ്ങനെയിരിക്കേ അവരോട് ബ്ലോഗിങ്ങിനെപ്പറ്റി സ്റ്റോറി ചെയ്യാന്‍ പറയുന്ന എന്നെ തല്ലിയാല്‍ മതിയല്ലോ.

ഇനി ആരെങ്കിലും തയാറായാല്‍ പിന്നെയുമുണ്ട് പ്രശ്നം. ഞാനും ടോണിയും തമ്മിലുള്ള സംഭാഷണം ശ്രദ്ധിച്ചാല്‍ അതു മനസിലാകും.

tony jose (5/21/2006 2:02:08 AM): pakshe cyber niraksharanmaraya nammude NE, AE mare engane ithu paranju bodyappeduthum ennanu!!!!

അതെ ഇങ്ങനെയൊരു പ്രശ്നവും മുന്നിലുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയായതുകൊണ്ടാണ് ബ്ലോഗ്‌സ്വര എന്ന ചൂണ്ടയിട്ടത്. ഒരു ഇന്നവേറ്റീവ് ഐഡിയ എന്ന നിലയില്‍ ഏതു പത്രക്കാരനും അതു ശ്രദ്ധിക്കും എന്നു തോന്നി. അതും ശ്രദ്ധിക്കാത്തവരുണ്ട് എന്നതു മറക്കുന്നില്ല. ബ്ലോഗ്‌സ്വര ഒരു ബ്ലോഗ് അല്ലെങ്കിലും ബ്ലോഗ്‌ഭൂമികയില്‍ ഉള്ള ഒരു സംരംഭമാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കംകാണില്ല. ബ്ലോഗ്‌സ്വരയെപ്പറ്റി എഴുതിയകൂട്ടത്തില്‍ എന്റെ പലനാളത്തെ ആവശ്യമെന്ന നിലയ്ക്കാവാം മലയാളം ബ്ലോഗിങ്ങിനേപ്പറ്റിയും ടോണി അതില്‍ ഉള്‍പ്പെടുത്തിയത്. ബ്ലോഗ്‌സ്വരയുടെ വാലിലായിപ്പോയി മലയാളം ബ്ലോഗിങ് എന്നു നിങ്ങള്‍ക്കു മാത്രമല്ല, കോട്ടയം എഡിഷനില്‍ ഈ സ്റ്റോറിയുള്‍പ്പെടുന്ന പേജു ചെയ്ത സബ്‌ എഡിറ്റര്‍ക്കും തോന്നിയിട്ടുണ്ടാവാം. അതുകൊണ്ടാണല്ലോ അവിടെ മാത്രം (ടോണി കോട്ടയത്തായിട്ടുകൂടി) മലയാളം ബ്ലോഗുകളെപ്പറ്റിയുള്ള ഭാഗം മുറിച്ചു മാറ്റപ്പെട്ടത്.

എന്റെ നോട്ടത്തില്‍ മലയാളം ബ്ലോഗുകളെപ്പറ്റി സമഗ്രമായ ഒരു ലേഖനത്തിലേക്കുള്ള പാലങ്ങളാണ് ഇതൊക്കെ. ആ നിലയില്‍ മാത്രം ഇതിനെ കണ്ടാല്‍ മതി.

വാല്‍‌ക്കഷ്ണം:
ഇങ്ങുപോന്നു കഴിഞ്ഞും നാട്ടിലുള്ള എന്റെ പത്രപ്രവര്‍ത്തക സുഹൃത്തുക്കളേറെയും ഞാനുമായി ബന്ധം പുലര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ അവരില്‍ ചുരുക്കം ചിലരൊഴികെ മിക്കവരും വല്യ താല്‍‌പര്യം കാട്ടുന്നില്ല. കാര്യം മറ്റൊന്നുമല്ല. ഒന്നു പറഞ്ഞു രണ്ടാമത്തതില്‍ ഞാന്‍ ബ്ലോഗിനെപ്പറ്റിയും വിക്കിപീഡിയയെപ്പറ്റിയും സംസാരിക്കുന്നതത്രേ. 🙂

58. മന്‍ജിത്‌ | Manjith - മേയ് 24, 2006

FYI

tony jose (5/23/2006 11:01:55 PM): i was going thru the discussion. good. lively. tell ur bloger friends that i will defenitely be doing a sunday story on malayalam blogs soon. The other story was on blogswara to which i gave a kerala angle by adding smething on malayalam blogs. Thats all. U know we need to do that value addition to make a feel that it’s relevant to Kerala.

പി.ക്വാ.

59. tonymanorama - മേയ് 24, 2006

hi am tony from Manorama,

Thanks for the KALERUKAL and ABHINANDNANGAL!!!!

it was a story on BLOGSWARA to which i just gave a kerala angle by mentionoing abt Malayalam Blogs. we need to have sme Kerala connection to get it published in a daily in kERALam. Manjith wuld know that better.

I will defenitly be doing an item on Malayalam Blogs too soon.

thanks. my mail ID is midukkantony@yahoo.com

60. .::Anil അനില്‍::. - മേയ് 25, 2006

മഞ്ജിത്തിന്റെയും ടോണിയുടെയും കമന്റുകളോടെ എനിക്കു വൈകി മനസിലായ ഒരു കാര്യം.
ഇന്നലെ മഞ്ജിത്തിന്റെ ചാറ്റ് പേസ്റ്റ് വായിച്ച ഞാന്‍ കഥയറിയാതെ ആട്ടം കാണുകയായിരുന്നു. കഥ ഇനിയും ഉണ്ടോ എന്നും നിശ്ചയമില്ല.

എന്റെ ഇന്നലത്തെ ഒരു കമന്റ് ആരെയും വേദനിപ്പിക്കാന്‍ ഒട്ടും ഉദ്ദേശിച്ചിട്ടുള്ളതായിരുന്നുവെങ്കിലും അതിലൂടെ ആര്‍ക്കെങ്കിലും വേദന, അരിശം എന്തെങ്കിലും ഉണ്ടായിട്ടുണ്ടെന്റില്‍ അതിലുള്ള എന്റെ നിര്‍വ്യാജമായ ഖേദം ഇവിടെ രേഖപ്പെടുത്തുകയും പ്രസ്തുത കമന്റില്‍ ഞാന്‍ മായ്ക്കാന്‍ പാടില്ലാതിരുന്ന ഭാഗം ഇവിടെ തിരികെ ഇടുകയും ചെയ്യുന്നു.

നന്ദി. നമസ്കാരം. നന്മകള്‍.
—–

ബ്ലോഗ്‌സ്വര തികച്ചും പുതുമയാര്‍ന്ന സംരംഭം തന്നെയാണ്. ജോ തുടങ്ങി എല്ലാ പങ്കാളികളും തീര്‍ച്ചയായും അഭിനന്ദനവും പിന്തുണയും അര്‍ഹിക്കുന്നു. ബ്ലോഗ്‌സ്വര എന്നും വിജയിക്കട്ടെ.

61. പെരിങ്ങോടന്‍ - ജൂലൈ 14, 2006
62. തരികിട - ഓഗസ്റ്റ് 15, 2006

മന്‍ജിത്‌ പറയുന്നു;
“ബുലോഗം എന്നാണു മലയാളം ബ്ളോഗുകളെ കളിയായി വിളിക്കുക.”

അങ്ങിനെയാണേല്‍ നമ്മുടെ മലയാളം ബ്ലോഗുകള്‍ക്ക്‌ കാര്യമായിട്ടൊരു പേര്‌ വേണ്ടേ?

ഞാനൊരു പേര്‌ പറയട്ടേ, വിഷമമാകുമോ?


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: