jump to navigation

പഫ്സു വന്നു വിളിച്ചപ്പോള്‍ മേയ് 20, 2006

Posted by കുട്ട്യേടത്തി|Kuttyedathi in ചിത്രശാല, വൈയക്തികം, സുജ.
trackback

സമര്‍പ്പണം, എല്‍ ജിക്ക്

ഉടുത്തൊരുക്കം

മുന്നൊരുക്കം

പ്രചോദനം

Ginger and Mango: Aval nanachathu (Rice Flake Snack) and Egg Puffs

Advertisements

അഭിപ്രായങ്ങള്‍»

1. ബിന്ദു - മേയ് 20, 2006

ശ്ശോ.. ഇതൊന്നും വേണ്ടായിരുന്നു ട്ടോ.. എന്നാലും തന്നതല്ലേ. പക്ഷേ ഞാന്‍ മുട്ട കഴിക്കില്ലാല്ലൊ.

2. Reshma - മേയ് 20, 2006

കുട്ട്യേട്ത്തിക്കുട്ടി വരെ പാചകം പഠിച്ചു! അപ്പോ ഫിലി റ്റീ പാര്‍ട്ടി എപ്പോഴാ?

3. ദേവരാഗം - മേയ് 20, 2006

ഫിലി റ്റീ പാര്‍ട്ടിയൊ?
ബോസ്റ്റണ്‍ റ്റീ പാര്‍ട്ടി പോലെ ബ്ലോഗര്‍മാര്‍ വയലന്റ്‌ ആയി കുട്ട്യേടത്തിടെ വീട്ടില്‍ കയറി പപ്സും ചിപ്സും എല്ലാം എടുത്തെറിയുമെന്നാണോ?

4. evuraan - മേയ് 21, 2006

വിളിക്കാന്‍ അടുത്തെങ്ങും ആളില്ലായെന്നുള്ള വിഷമത്തിലാണ് പാര്‍ട്ടി വെയ്ക്കാത്തതെങ്കില്‍, മഞ്ജിത്തേ, ശ്രീമതി മഞ്ജിത്തേ:

ഞാനൊരു 25 മൈല്‍ അകലെ ലാംഗ്‌ഹോണിലാണ്, എത്തിക്കോളാം.

ശനിയനെ ബാള്‍ട്ടിമോറില്‍ നിന്നു അവിടെ വരുത്തിക്കോളാം,

പാപ്പാന്‍, ജേഴ്സിയില്‍ നിന്ന് ഫില്ലിയ്ക്ക് ആംട്രാക്ക് കിട്ടും, ഡ്രൈവ് ചെയ്യാന്‍ മേലെങ്കില്‍…

പിന്നെ, ഫില്ലിയില്‍ യൂണിവേഴ്സിറ്റിയിലാരാ സീയെസ്സാണോ?

സണ്ണി ചെറിഹില്ലിലുണ്ടെന്നാണ് തോന്നുന്നത്..

പിന്നെ ബാക്കിയുള്ളവരൊക്കെ വരണമെങ്കില്‍…

5. Umesh P Nair - മേയ് 21, 2006

യൂണിവേഴ്സിറ്റിയിലുള്ള യാത്രാമൊഴിയെ മറക്കരുതേ ഏവൂരാനേ…

എല്ലാവരും കൂടി ഒന്നിച്ചു കൂടി ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്തു് പോര്‍ട്ട്‌ലാന്‍‌ഡില്‍കൂടി വരൂ, പ്ലീസ്…

(പഫ്സ് കൊണ്ടുവരാന്‍ മറക്കരുതേ….)

6. മന്‍ജിത്‌ | Manjith - മേയ് 21, 2006

വിമാനം പാര്‍ക്കുചെയ്യാന്‍ ഞങ്ങടെ അപ്പാര്‍ട്ട്മെന്റില്‍ സ്ഥലമില്ല. ഉമേഷ്ജീയാണെങ്കില്‍ നല്ല വിശാലമായ സ്ഥലത്താ പുതിയ വീടു പണിതിരിക്കുന്നത്( ദീര്‍ഘവീക്ഷണം, ദീര്‍ഘവീക്ഷണം). അപ്പോള്‍ ഇനി യെല്ലാവരും ഡേറ്റ് പറഞ്ഞാല്‍ മതി. വിമാനം റെഡി. പപ്സ് എന്നേ റെഡി. എല്ലാവരും കുടയെടുക്കാന്‍ മറക്കരുത്. അവിടെ കനത്ത മഴയാ.

7. Adithyan - മേയ് 21, 2006

പഫ്‌സ്‌ മാത്രമായി നിര്‍ത്തിക്കളയല്ലേ…

വിമാനം ഒന്നു ഞാനും പിടിച്ചോട്ടെ…

8. വക്കാരിമഷ്ടാ - മേയ് 21, 2006

കൂട്..കൂട്… എല്ലാവരും കൂടെ കൂട്… തിന്നുമ്പോഴും ചവയ്ക്കുമ്പോഴും വിഴുങ്ങുമ്പോഴും ഞങ്ങളെയൊക്കെ ഓര്‍ക്കണേ..

ആദിത്യോ, ഇനി കുറച്ച് റെസ്റ്റെടുക്ക്. സ്വന്തം ശരീരമറിയാതെ ഇങ്ങിനെ ഓടിനടന്ന് കമന്റിയാല്‍….പിന്നെ എവിടാര്‍ന്നൂ, കാണാനേ ഇല്ലായിരുന്നല്ലോ.

9. Adithyan - മേയ് 21, 2006

അതു വക്കാരിയെന്നെയൊന്നിരുത്തി… 😀

പൊന്നളിയാ, ബുസിയാരുന്നു 😦 ഇപ്പൊഴും ആണ്.. 😦

10. L G - മേയ് 21, 2006

നല്ല സുന്ദരന്‍ പഫ്സ്. 😉
ഹന്ന മോള്‍ക്കിഷ്ട്മായോ?അതോ അവള്‍ക്കു ഇതൊന്നും കൊടുക്കില്ലേ കൊച്ചു കുഞ്ഞാണു എന്നൊക്കെ പറഞ്ഞു?

11. Kuttyedathi - മേയ് 22, 2006

ബിന്ദു, ദേവേട്ടന്റെ റ്റീമിലാണല്ലേ ? ഞാന്‍ വിശാലന്റെ ആളാണ്‌. മുട്ട ഓമ്ലറ്റ്‌ ആയാലും ബുള്‍സൈ ആയാലും ഞാന്‍ വേണ്ടാന്നു പറയൂല്ല.

ദൈവമേ, ഈ രേഷ്മകുട്ടി എന്നെ അപമാനിക്കുന്നു. ഞാനൊരു മോശമില്ലാത്ത പാചക ക്കാരിയാണെന്നു സാക്ഷ്യപ്പെടുത്താന്‍ ഇനി ഏവൂരാനെ വിളിച്ചു പാര്‍ട്ടി കൊടുക്കുക എന്നൊറ്റ വഴിയേയുള്ളൂ.

ദേവേട്ടോ, 🙂

എവൂരാനേ, ഇത്രക്കടുത്താണെന്നറിയില്ലാരുന്നു. ഞങ്ങള്‍ മലയാളം കുര്‍ബാന കാണാന്‍ മുപ്പത്തഞ്ചു മൈലു ഡ്രൈവ്‌ ചെയ്താ പോകാറ്‌. എന്തായാലും ആദ്യം നമുക്കു കാരണവരുടെ വീട്ടില്‍ കൂടാം. അല്ലെങ്കില്‍ ആ പ്രവിലേജ്‌ ഞാനെടുത്തെന്നു ഉമേഷ്ജിക്കു പരിഭവം തോന്നിയാലോ ?

ഉമെഷ്ജി, സിന്ധു ചേച്ചിയെ പോലുള്ള തയക്കോം പയക്കോം വന്ന പാചകക്കാരിയുടെ പാര്‍ട്ടിക്കു വരുമ്പോള്‍ ഞാന്‍ പപ്സുണ്ടാക്കി കൊണ്ടന്നാല്‍ അതപമാനിക്കുന്ന പോലെയാകില്ലേ ?
വക്കാരി, ആദിത്യോ 🙂

ഞങ്ങളു കഴിക്കുന്നതെല്ലാം അവള്‍ക്കും കൊടുക്കും എല്‍ജി. അതല്ലേ പെണ്ണു ഗുണ്ടുമണി ആയിട്ടിരിക്കണത്‌ ?

12. യാത്രാമൊഴി - മേയ് 22, 2006

ഫിലി റ്റീ പാര്‍ട്ടി വിവരം ഇപ്പൊഴാ അറിഞ്ഞെ…
പഫ്സ് എങ്കില്‍ പഫ്സ്, ഉള്ളത് ചാമ്പിക്കളയാം.

പോര്‍ട്ലാന്‍ഡിലേക്കുള്ള ഫ്ലൈറ്റ് എപ്പഴാണെന്നാ പറഞ്ഞത്?


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: