jump to navigation

ചമ്മല്‍ കെ സംബന്ധം മേയ് 9, 2006

Posted by കുട്ട്യേടത്തി|Kuttyedathi in ഓര്‍മ്മകള്‍, വൈയക്തികം, സുജ.
trackback

വെറുതെയിരിക്കുമ്പോഴും ഒറ്റക്കിരിക്കുമ്പോഴുമൊക്കെ ഇങ്ങനെ പാട്ടു പാടിക്കൊണ്ടിരിക്കുന്ന ഒരു ദുശ്ശീലമെനിക്കു പണ്ടേയുണ്ട്‌. ഞാന്‍ വലിയ പാട്ടുകാരിയൊന്നുമല്ല. തരക്കേടില്ലാതെ പാടി ഒപ്പിക്കും എന്നു പോലും പറയാന്‍ പറ്റില്ല. പക്ഷേ എനിക്കതിന്റെ യാതോരഹങ്കാരവുമില്ലതാനും. ഹോസ്റ്റലില്‍, കോളേജില്‍ എന്നു വേണ്ട എവിടെയും വെറുതെയിരിക്കുമ്പോ ഞാന്‍ ചുമ്മാ എന്തെങ്കിലുമൊക്കെ പാടിക്കളയും.

ഇന്ന പാട്ടേ പാടൂ എന്നു വാശിയുമില്ല. ആ നിമിഷം നാവിന്‍ തുമ്പില്‍ വരുന്നതേതോ അതപ്പോള്‍ പാടുക. അതാണെന്റെ പോളിസി.

'അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍' ആണു രാവിലെ മുതല്‍ മൂളുന്നതെങ്കില്‍ ഉച്ചയ്ക്കതു നേരെ

'വാര്‍മഴവില്ലേ, ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞു പോയോ…
നിരാലംബയായി നീ മാറിയില്ലേ'
എന്നിങ്ങനെ മെലഡിയായി മാറും. അടുത്ത നിമിഷത്തില്‍ 'എന്നവളേ അടി എന്നവളേ…' പാടുമ്പോ ഞാന്‍ തന്നെ 'ശെടാ, ഇതിപ്പോ എവിടുന്നു വന്നതാ എന്റെ നാവില്‍' എന്നത്ഭുപ്പെടാറുണ്ട്‌.

മുറി ഹിന്ദി മാത്രമേ അറിയുള്ളൂവെങ്കിലും ഹിന്ദി പാട്ടു പാടില്ല എന്നൊന്നും യാതോരു വാശിയുമെനിക്കില്ല. വായില്‍ വരുന്നതു കോതയ്ക്കു പാട്ടെന്ന രീതിയില്‍, ലിറിക്സ്‌ ശരിയല്ലെങ്കിലും ഞാന്‍ പാടിക്കൊണ്ടേയിരിക്കും.

ഈ പാട്ടുപാടല്‍ കലാലയ ജീവിതത്തിലൊന്നും വലിയ ഉപദ്രവം ചെയ്തില്ലെങ്കിലും ജോലി കിട്ടിയപ്പോ ഞാനിനി ഡീസന്റായിരിക്കുമെന്നും ഓഫീസിലിരുന്നു പാട്ടു പാടില്ലെന്നും കൂട്ടുകാരുടെയും സഹമുറിയത്തിമാരുടെയും അഭ്യര്‍ത്ഥന മാനിച്ചു തീരുമാനമെടുത്തിരുന്നു.

ജോലിയുടെ ആദ്യ രണ്ടു മാസങ്ങള്‍ കടുത്ത ട്രെയിനിങ്ങിന്റേതായിരുന്നു. രാവിലെ ആറര മണി മുതല്‍ രാത്രി ഒന്‍പതും പത്തും മണി വരെ നീളുന്ന , ദിവസേന പരീക്ഷകളും, എക്സര്‍സൈസുകളുമൊക്കെയായി വല്ലാതെ റ്റെന്‍ഷനടിച്ചുള്ള ദിവസങ്ങള്‍. ട്രെയിനിംഗ്‌, അതിനു ശേഷമുള്ള സാമ്പിള്‍ പ്രോജക്റ്റ്‌ ഒക്കെ ഉയര്‍ന്ന മാര്‍ക്കോടുകൂടി പാസായില്ലെങ്കില്‍ ജോലി എപ്പോ തെറിച്ചെന്നു ചോദിച്ചാല്‍ മതി.

ആറരക്കോഫീസിലെത്തിയാല്‍ എട്ടു മണിയാകുമ്പോള്‍ എല്ലാവരും റ്റെക്നോപ്പാര്‍ക്‌ കഫേറ്റീറിയയില്‍ പ്രാതല്‍ കഴിക്കാന്‍ പോകും. ഹോസ്റ്റലിലെ ബ്രേക്‍ഫാസ്റ്റ്‌ കഴിക്കുന്നതിനെക്കാള്‍ ഭേദം പട്ടിണി കിടക്കുന്നതാണെന്നു മനസ്സിലാക്കിയ എന്റെ ജീവിതത്തില്‍ ബ്രേക്‍ഫാസ്റ്റിനു സ്ഥാനമില്ലാതായിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. Breakfast like a king, Lunch Like a Prince, and Dinner like a beggar എന്നുള്ള തീയറികളൊക്കെ എനിക്കറിയാമായിരുന്നെങ്കിലും സ്ഥിരമായി ബ്രേക്ഫാസ്റ്റ്‌ കഴിക്കാതിരുന്നതിനാല്‍ എനിക്കുച്ചയാകാതെ വിശപ്പില്ലാരുന്നു.

ജോലി കിട്ടിയപ്പോഴും ബ്രേക്‍ഫാസ്റ്റ്‌ സ്കിപ്‌ ചെയ്യുന്ന ഈ പരിപാടി ഞാന്‍ തുടര്‍ന്നു. എല്ലാവരും എട്ടു മണിക്കു ബ്രേക്‍ഫാസ്റ്റ്‌ കഴിക്കാന്‍ പോകുമ്പോഴും ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്തെന്റെ സീറ്റില്‍ തന്നെയിരിക്കും. ഓഫീസിലെ ബാക്കിയുള്ള സീനിയര്‍ ജോലിക്കാരൊക്കെ ഒന്‍പതു മണിക്കേ ഓഫീസില്‍ വരൂ. അതായത്‌, ഈ എട്ടു മണി മുതല്‍ എട്ടര വരെയുള്ള സമയത്ത്‌ വിശാലമായ ഓഫീസില്‍ ഞാനൊറ്റക്കാണെന്നു ചുരുക്കം.

അങ്ങനെ ട്രെയിനിംഗ്‌ പുരോഗമിച്ചു കൊണ്ടിരിക്കേ, എല്ലാരും ബ്രേക്‍ഫാസ്റ്റ്‌ കഴിക്കാന്‍ പോയ സമയത്തൊരിക്കല്‍, എനിക്കു പാടാന്‍ മുട്ടി. അടക്കാന്‍ പറ്റാത്ത മുട്ടല്‍. ഓ… എന്തോന്നു ട്രെയിനിംഗ്‌, എന്തോന്നോഫീസ്‌, കേള്‍ക്കാനിവിടെയെങ്ങും ആരുമില്ലല്ലോ എന്ന ധൈര്യത്തില്‍ ഞാന്‍ രണ്ടാമതൊന്നാലോചിക്കാതെ നീട്ടി പാടി.

" ഓം ജയ ജഗദീശ്‌ ഹരേ….
സ്വാമി ജയ ജഗദീശ്‌ ഹരേ…
ഭക്ത്‌ ജനോംകി സങ്കട്‌..
ഇഷ്ട്‌ ജനോംകി സങ്കട്‌
ക്ഷണു മേം ദൂര്‍ കരേം..
ഓം ജയ ജഗ……"

പെട്ടെന്നു 2 ക്യുബിക്കിള്‍ അപ്പുറത്തൊരു കസേര ഉരുളുന്ന ശബ്ദം! ആരോ കസേര പിന്നിലേക്കു തള്ളി സീറ്റില്‍ നിന്നെഴുന്നേറ്റ്‌ നിന്നുവെന്ന് ശബ്ദത്തില്‍ നിന്നെനിക്കു മനസ്സിലായി.

ഈശ്വരാ… യേതവനാണു ബ്രേക്‍ഫാസ്റ്റ്‌ കഴിക്കാന്‍ പോകാതെ ഇവിടെയിരിക്കുന്നത്‌? എന്തായാലും എന്റെ കൂടെ ട്രെയിനിംഗ്‌ ഉള്ള യേതോ ഒരുത്തനാവുമല്ലോ. പോകാന്‍ പറ. എന്റെ ഓഫീസിലിരുന്നു ഞാന്‍ പാടും. ആരുണ്ടിവിടെ ചോദിക്കാന്‍, എന്നൊക്കെ ധൈര്യം ഭാവിച്ചിരുന്നു.

ഒരു ഷൂസിന്റെ ശബ്ദം അടുത്തടുത്തു വരുന്നതെനിക്കു കേള്‍ക്കാം. ഞാനാണെങ്കില്‍ ഒന്നുമറിയാത്ത പോലെ, വളരെ തിരക്കിട്ടു കീ ബോര്‍ഡിന്റെ കട്ടകള്‍ പൊട്ടിപോകുന്ന പോലെ എന്തൊക്കെയോ കോഡെഴുതുന്നു. തൊട്ടു പിന്നില്‍ ആരോ വന്നു നിന്നതു ഞാന്‍ അറിയുന്നുണ്ടെങ്കിലും , ഒന്നുമറിയാത്ത പോലെ ഭാവിച്ചു.

" ഹെല്ലോ… "

ശബ്ദത്തില്‍ നിന്നുതന്നെ എനിക്കാളെ മനസ്സിലായി. എന്റെ മാനേജര്‍!. ഈ കാലമാടനോടിത്രയും രാവിലെ ഓഫീസില്‍ വന്നിരിക്കാന്‍ ആരാണു പറഞ്ഞത്‌? ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി.

" എപ്പോളുമിങ്ങനെയാണോ ?" ചിരിച്ചു കൊണ്ടദ്ദേഹം ചോദിച്ചപ്പോ എന്റെ മുഖത്തെ ഭാവം; ഈശ്വരാ, ഭൂമി പിളര്‍ന്നങ്ങു താണു പോയിരുന്നെങ്കില്‍!
***********
കണ്ടറിയാത്തവന്‍ കൊണ്ടറിയുമെന്നല്ലേ ? പക്ഷേ കണ്ടാലും കൊണ്ടാലും പഠിക്കാത്ത ചില ഇനമുണ്ട്‌. എന്നെ പോലെ.

എന്റെ ബാച്ചിലുള്ളവര്‍ (ഞങ്ങള്‍ മുപ്പതു പേരാണൊരുമിച്ചു ജോലിക്കു ചേര്‍ന്നത്‌) മാത്രമേ പരിസരത്തുള്ളൂ എന്നുറപ്പുള്ള സമയങ്ങളില്‍ ഞാന്‍ എന്റെ മുട്ടല്‍ നിര്‍ബാധം തീര്‍ത്തു പോന്നു. കൂടെയുള്ളവരെല്ലാം കോളേജുകളില്‍ നിന്നു ജസ്റ്റ്‌ പാസ്‌ഔട്ട്‌ റ്റീംസായിരുന്നതിനാല്‍, ചിലപ്പോളൊക്കെ എന്റെ ഈ ഏകാംഗ സംഗീതം, സംഘഗാനമായി മാറുകയും ചെയ്തിരുന്നു.

ട്രെയിനിംഗ്‌ കഴിഞ്ഞ് ഏകദേശം ഒരൊന്നന്നര വര്‍ഷം കഴിഞ്ഞിട്ടുണ്ടാവണം. മുംബൈയില്‍ ലൂപ്പിന്‍ ഫാര്‍മസ്യൂട്ടിക്കല്‍ എന്ന ക്ലൈന്റ്‌സൈറ്റില്‍ ഞങ്ങള്‍ എട്ടു പത്തു പേര്‍ വരുന്ന റ്റീം, പ്രൊജക്റ്റ്‌ ഗോ ലൈവിന്റെ അവസാന തിരക്കുകളിലാണ്‌. പണികളൊന്നും തീരേണ്ടതു പോലെ തീര്‍ന്നിട്ടില്ല. ടെസ്റ്റിംഗ്‌ റ്റീം ഓരോ ദിവസവും ഓരോ പുതിയ പുതിയ ഇഷ്യൂ/ബഗ്ഗ്‌ കണ്ടു പിടിച്ചു കൊണ്ടേയിരിക്കുന്നു. ഡെഡ്‌ലൈന്‍ മീറ്റ്‌ ചെയ്യാന്‍ വേണ്ടി എല്ലാവരും ശ്വാസം പിടിച്ചിരുന്നു പാതിരാ വരെ ജോലി ചെയ്യുന്നു.

പ്രോജക്റ്റ്‌ തീര്‍ക്കാന്‍ എസ്റ്റിമേറ്റു ചെയ്ത മനുഷ്യ പ്രയത്നവും (Estimated Man hours) യഥാര്‍ത്ഥത്തില്‍ വേണ്ടി വരുന്നതും തമ്മില്‍ തീരെ ബന്ധമില്ലാതെയാകുന്നു എന്നു കണ്ടപ്പോള്‍, കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു തോന്നിയപ്പോള്‍, എല്ലാമൊന്നു നേരെയാക്കാന്‍ വേണ്ടി 2 ദിവസത്തേക്കു മാനേജര്‍ പറന്നെത്തിയിട്ടുണ്ട്‌.

എല്ലാവരും റ്റെന്‍ഷനിലാണ്‌. മാനേജറുമായിട്ടു മണിക്കൂറുകള്‍ ഡിസ്കഷന്‍. എവിടെയാണു നമ്മുടെ എസ്റ്റിമേഷന്‍ പിഴച്ചതെന്നറിയാനുള്ള ചര്‍ച്ചകള്‍. എസ്റ്റിമേഷന്‍ പിഴച്ചതല്ല, ഒരുപാട്‌ അഡീഷനല്‍ റിക്വയര്‍മെന്റ്സ്‌ വന്നതാണു പ്രശ്നമായതെന്നൊരു വിധം അങ്ങേരെ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ എല്ലാവര്‍ക്കും പതുക്കെ ശ്വാസം നേരേ വീണു തുടങ്ങി. മാനേജര്‍ എന്തോ മീറ്റിങ്ങിനായിട്ടു മുറിയില്‍ നിന്നും പുറത്തേക്കു പോകുന്നതു കണ്ടു.

അതുവരെ പാടാന്‍ മുട്ടിയിരുന്ന ഞാന്‍..
"പഞ്ചാര പാലു മുട്ടായി…
എന്റെ പഞ്ചാര പാലു മുട്ടായി…
ഓഹോ..
പഞ്ചാര പാലു മുട്ടായി…
പിന്നേം പഞ്ചാര പാലു മുട്ടായി…."
എന്നു നീട്ടി പാടിയിട്ട്‌…
" ബാക്കിയെനിക്കറിയാന്‍ മേലല്ലോ … " എന്നതേ ഈണത്തില്‍ പാടിയിട്ട്‌.

"മല പോലെ വന്നതെലി പോലെ പോയല്ലോ…
ഡുമ്പപ്പ…ഡുമ്പപ്പ…ഡുമ്പപ്പ..ഡും…."
എന്നു പാടി തകര്‍ത്തിട്ട്‌

"ഇപ്പോ എല്ലാരുടേം 'മാനേജര്‍ വന്നിട്ടെന്താവുമീശ്വരാ' എന്നുള്ള റ്റെന്‍ഷന്‍ പോയില്ലേ' എന്നു ചോദിക്കാന്‍ വേണ്ടി പുറകോട്ടു തിരിഞ്ഞപ്പോള്‍….

ഒന്നര വര്‍ഷം മുന്‍പു ചിരിച്ച അതേ ചിരി ചിരിച്ച്‌…. എന്റെ മാനേജര്‍ തൊട്ടു പിന്നില്‍…

'ഇപ്പൊളുമൊരു മാറ്റോമില്ലാല്ലേ? ' എന്നെന്നോടും ' ഈ കക്ഷി എപ്പോഴുമിങ്ങനെയാണോ ?'എന്നു ബാക്കിയുള്ളവരോടും ചോദിക്കുന്നു.
ഈശ്വരാ…ഭൂമി പിളര്‍ന്ന് ആ കസേരയോടുകൂടി ഞാന്‍ താണു പോയിരുന്നെങ്കില്‍!

Advertisements

അഭിപ്രായങ്ങള്‍»

1. വിശാല മനസ്കൻ - മേയ് 10, 2006

‘ഡുമ്പപ്പ…ഡുമ്പപ്പ…ഡുമ്പപ്പ..ഡും….‘

കുട്യേടത്തിയനീത്തിയും ജീവിക്കാന്‍ വേണ്ടി പാട്ടുപാടുന്ന ആളാണല്ലേ? സെയിം പിച്ച്!

രസിച്ച് വായിച്ചു.

ധൈര്യായിട്ട് പാടുക, യേശുദാസായിട്ട് പാട്ടുപാടാമെന്ന് വച്ചാല്‍ നടക്കുമോ?

‘ജിമ്പറക്കാ..ജിമ്പറക്ക…ജിമ്പറ ജിമ്പാറെ…’

2. ശ്രീജിത്ത്‌ കെ - മേയ് 10, 2006

ഗായകനല്ല കലാകാരനല്ല ഞാന്‍
കേവലം നിങ്ങളെപ്പോലെ ബ്ലോഗ്ഗെഴുത്തുകാരന്‍

കഥ നന്നായി. ആ പാട്ട് പാടുന്ന കുട്ട്യേട്ടത്തിയെ ഊഹിക്കാന്‍ ശ്രമിച്ചപ്പോള്‍ ബഹുരസം.

3. ദേവരാഗം - മേയ് 10, 2006

ഞാനുമങ്ങനെ തന്നെ സെന്റിനേറിയന്‍ കുട്ട്യേടത്തി. പാട്ടുകാര്യത്തില്‍ ഞാന്‍ ചവിട്ടി മെതിക്കപെട്ടവനുമാണ്‌. ഞാന്‍ ഒരു വരി പാടാന്‍ വായ്‌ തുറന്നാല്‍ വിദ്യ “ഒച്ചവക്കല്ലേ” ” ഒന്നു ചുമ്മാതിരി” “വൃത്തികേട്‌” എന്നൊക്കെ പറഞ്ഞ്‌ എന്റെ ജന്മവാസ്നകളെ പുശ്ചിച്ച്‌ നശിപ്പിക്കുന്നു.

എന്റെ പബ്ലിക്കില്‍ പാട്ടു ചത്തു പോയതും ഒരു ചതിക്കഥയാണേ. ചെറുപ്പത്തില്‍ ഞാന്‍ കുറേശ്ശെയൊക്കെ പാടുമായിരുന്നു. ജയചന്ദ്രന്‍ ആള്‍ ഇന്ത്യാ റേഡിയോക്കു വേണ്ടി പാടിയ ഒരു ക്രിസ്ത്യന്‍ ഭക്തിഗാനം എന്റെ മാസ്റ്റര്‍ പീസ്‌ ആയിരുന്നു. ഞാനതു പാടുമ്പോള്‍ ആരും കയ്യടിച്ചിട്ടില്ലെങ്കിലും ശ്രോതാക്കള്‍ കൂകാതെയും ചിരിക്കാതെയും ഇരുന്നിരുന്നു.

അഞ്ചം ക്ലാസ്സ്‌ ആയപ്പോള്‍ ഞാന്‍ ക്രേവന്‍ എന്ന വലിപ്പം കൂടിയ സ്കൂളിലായി. ജോയിന്‍ ചെയ്ത്‌ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സ്കൂള്‍ യൂത്ത്‌ ഫെസ്റ്റിവലും ആയി. എന്റെ സ്വരവും എസ്‌ ജാനകിയുടേതും നല്ല സാമ്യമുണ്ടെന്ന് ഞാന്‍ തന്നെ കണ്ടെത്തിയത്‌ ആയിടക്കായിരുന്നു. അന്നത്തെ ഹിറ്റ്‌ പാട്ടായ മൌനമേ നിറയും മൌനമേ എന്ന തകരപ്പാട്ട്‌ പഠിച്ചു. എന്നുവച്ചാല്‍ വരികളൊക്കെ കാണാതെ പഠിച്ചു അത്രേയുള്ളൂ.

ഞാനൊരുങ്ങി അരങ്ങൊരുങ്ങി (കാണാന്‍) ആയിരം കൊരങ്ങൊരുങ്ങി. അങ്ങനെ തയാറെടുത്തു നില്‍ക്കുമ്പോള്‍
“ചെസ്റ്റ്‌ ബാഡ്ജ്‌ 30 വീ എസ്‌ സുജിത്ത്‌” എന്നു വിളി വരുന്നു – മുട്ടന്‍ തലയും കുയില്‍ ബോഡിയും ഉള്ള ഒരു ചെക്കന്‍ സ്റ്റേജില്‍ കയറി.
“മൌനമേ…….” ഒരൊറ്റ കയറ്റം.. എന്നുവച്ചാല്‍ എഫ്‌ നൂറ്റിപ്പതിനേഴ്‌ നൈറ്റ്‌ ഹോക്ക്‌ നെട്ടനെ പാറിക്കേറുമ്പോലെ ഒരൊറ്റ പോക്ക്‌.

സുജിത്തിന്റെ പാട്ട്‌ കഴിഞ്ഞു. കയ്യടി ആറപ്പോ വിളി.

“ചെസ്റ്റ്‌ നമ്പര്‍ മുപ്പത്തൊന്ന് ദേവന്‍”
“നമ്പര്‍ മുപ്പത്തൊന്ന് ദേവന്‍ സെക്കന്‍ഡ്‌ കാള്‍
“ദേവന്‍. ഫൈനല്‍ കാള്‍”
ആരും വന്നില്ല.
(ഈ സുജിത്ത്‌ ആണ്‌ ഇന്നത്തെ സംഗീത സംവിധായകന്‍ ശരത്ത്‌)

പാട്ടുകാരും വീട്ടുകാരും നാട്ടുകാരും മൊതലാളിമാരും കീഴ്‌ ജീവനക്കാരും അപമാനിച്ചും നിന്ദിച്ചും അവഗണിച്ചും ഭീഷണിപ്പെടുത്തിയും ആരുമല്ലാതെയാക്കിയ നമുക്ക്‌ സംഘടിക്കാം. നഷ്ടപ്പെടുവാന്‍ ആരോഹണത്തിലെ വെള്ളിയും അവരോഹണത്തിലെ കാറ്റും മാത്രം. കിട്ടാനുള്ളതോ? നാദബ്രഹ്മം. വരിക വരിക സഹജരേ..

അല്‍. ടോ.
പൊതുസ്ഥലത്ത്‌ പാട്ട്‌, അതും സന്ദര്‍ഭൊചിതമായ പാട്ട്‌ ഒരു കല തന്നെയാണെങ്കില്‍ കലൈപ്പുലി താന്‍ എന്നോട്‌ തോഴന്‍ മോഹനന്‍.

കപ്പലണ്ടി കൊറിച്ച്‌ ഞങ്ങള്‍ ആള്‍ത്തിരക്കേറിയ കൊല്ലം ബീച്ചില്‍ ഇരിക്കുമ്പോള്‍ അഞ്ചെട്ടു വയസ്സുള്ള മൂത്ത രണ്ടു കുട്ടികളും ഇളയ ട്രിപ്‌ലെറ്റുകളും ഉന്തിത്തള്ളി വലിച്ച്‌ ഒരു സ്ത്രീയേ കോട്ടണ്‍ ക്യാന്‍ഡി വില്‍ക്കുന്നവന്റെ അടുത്തേക്ക്‌ അവരുടെ സമ്മതമില്ലാതെ നയിക്കുന്ന നയനാനന്ദകരമായ കാഴ്ച്ച കണ്ടു.

ഉറുമ്പുകള്‍ റൊട്ടിക്കഷണം എടുത്തുകോണ്ട്‌ പോകുമ്പോലെ ഈ അഞ്ചു പിള്ളേരും തള്ളയെയും വലിച്ചിഴച്ച്‌ ഞങ്ങളുടെ
അടുത്തെത്തിയതും മോഹനന്‍ ഒരൊറ്റ പാട്ട്‌ “പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ” ബീച്ചില്‍ കൂട്ടച്ചിരി.

4. കുറുമാന്‍ - മേയ് 10, 2006

വിശ്രമവേളകളെ ആനന്ദകരമാക്കാന്‍, കുട്ട്യേടത്തി പാട്ടുപാടുന്നരംഗം ആലോചിച്ചപ്പോള്‍, കളിപ്പാട്ടത്തിലെ, വയലിന്‍ വായിക്കുന്ന മോഹന്‍ലാലിനെ ഓര്‍മ്മ വന്നു.
ഗായികേ…. നിന്‍ സ്വരം..
പോരട്ടങ്ങനെ, പോരട്ടെ,
ഇനിയും, ഇനിയും പോരട്ടെ,
നിര്‍ത്താതങ്ങനെ പോരട്ടെ,
തുടരെ തുടരെ പോരട്ടെ,

5. Thulasi - മേയ് 10, 2006

ഒരാള്‍ക്ക്‌ തോന്നിയതതു പോലെ അയാള്‍ മതിമറന്ന്‌ പാടുമ്പോള്‍ അത്‌ കേട്ടിരിക്കാന്‍ ഒരു പ്രത്യേക സുഖമല്ലേ? ട്രെയിനില്‍ കല്ലുകള്‍ കൂട്ടിയടിച്ച്‌ ഉയര്‍ന്ന പിച്ചില്‍ കുട്ടികള്‍ പാടുന്നത്‌ കേള്‍ക്കാന്‍ എനിക്ക്‌ വളരെ ഇഷ്ടമാണ്‌. ഒരു പാട്ട്‌ തലയ്ക്ക്‌ പിടിച്ചു കഴിഞ്ഞാല്‍ ദിവസങ്ങളോളം അതേ പാട്ട്‌ തന്നെ എനിക്ക്‌ തോന്നിയതു പോലെയൊക്കെ പാടികൊണ്ടിരിക്കുക എന്നൊരു ശീലം കൂടിയുണ്ടെനിക്ക്‌ 🙂

http://padanise.blogspot.com

6. -സുനില്‍- - മേയ് 10, 2006

പാട്ടിന്റെ കാര്യത്തിലും ബ്രേക്ക്ഫാസ്റ്റ് സ്കിപ്പിങിന്റെ കാര്യത്തിലും ഞാനും അങനെ തന്നെ. ഞാന്‍ പാടാന്‍ തുടങിയാല്‍ അപ്പു നിര്‍ത്താന്‍ പറയും.ഇവിടങളില്‍ വളരെ കുറച്ചുപേരെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നുണ്ടാവൂ എന്നാണ് എനിക്ക്‌ തോന്നുന്നത്‌!പ്രത്യേകിച്ചും കുട്മ്ബമില്ലാതെ ജീവിക്കുന്നവര്‍. കുട്മ്ബമുള്ളവരുറ്റെ കുടുംബം രാവിലെ ഏസീയുമിട്ട്‌ സുഖമായി ഉറങുന്നുണ്ടാകും. കറക്കം മുഴുവന്‍ രാത്രിയിലും!-സു-

7. -സുനില്‍- - മേയ് 10, 2006

ബ്രേക്ഫാസ്റ്റ് സ്കിപ്പ് ചെയ്യുന്നതിനെപ്പറ്റി ദേവന്‍ അടുത്തുതന്നെ ആയുരാരോഗ്യത്തില്‍ എഴുതുമെന്ന്‌ പ്രതീക്ഷിക്കുന്നു.-സു-

8. പെരിങ്ങോടന്‍ - മേയ് 10, 2006

കുട്ട്യേടത്ത്യേ പാട്ടൊക്കെ പാടാം പക്ഷെ ഒറ്റയ്ക്കു സമൂഹഗാനം പാടുന്ന രീതിയില്‍ തൊള്ളതുറന്നാവരുതെന്നുമാത്രം 😉 എന്നാലും സുനിലേ ഫാമിലി ബ്ലോഗ് വായിക്കുന്നില്ലെന്നു കരുതി അവരെ അടച്ചാക്ഷേപിക്കണോ? എന്റെയും കാര്യം ഏതാണ്ടിതുപോലെ തന്നെ (തെറ്റിദ്ധരിക്കല്ല്‌ ഫാമിലിയുടെ കാര്യമല്ല ബ്രേക്ക്‍ഫാസ്റ്റിന്റെ) ഒരുപാടു കാലം പ്രാതലു കഴിക്കാതിരുന്നിട്ടും ജീവിച്ചു പൊയ്ക്കൊണ്ടിരുന്നു, വലിയ വിഷമങ്ങളൊന്നും തോന്നിയില്ല. എന്നാലും തരം കിട്ടുമ്പോള്‍ കഴിക്കുവാന്‍ ശ്രദ്ധിക്കുന്നുണ്ടു് (രണ്ടു പൂരി തിന്നു തീര്‍ക്കുവാന്‍ എത്ര സമയം വേണം?) കീശയില്‍ മൂന്നു ദിര്‍ഹത്തിന്റെ ഭാരം തോന്നിയാലും ബ്രേക്ക്‍ഫാസ്റ്റ് കഴിക്കാം എന്നും ഞാന്‍ സിദ്ധാന്തീകരിച്ചിട്ടുണ്ടു്.

9. Vempally - മേയ് 10, 2006

കുട്ട്യെടത്തിയെ ഇതു കേട്ടപ്പൊ ഞാനോര്‍ത്തത് ഈ ഇടെ നടന്ന ഒരു സംഭവമാണ്..

ഒരു ദിവസം മലയാളം കുര്‍ബ്ബാനക്കു പോയപ്പൊ മെയ്ന്‍ പാട്ടുകാരന് പാടുന്ന കൂട്ടത്തില് ട്രാന്സ്പ്പോര്‍ട്ട് ബസിലിരിക്കുമ്പൊ സൈഡില്കൂടി ഓട്ടോറിക്ഷാ പോകുമ്പൊലെ ഒരു പതിഞ്ജ സ്വരം ഞാന് തല വെട്ടിച്ചു നോക്കി – അതെ എന്‍റെ ഭാര്യ തന്നെ..

ഞാന്‍ പിന്നീട് വിശദമായി ക്യസ്റ്റ്യന്‍ ചെയ്തു … അവളെല്ലാം തുറന്നു പറഞ്ഞു. സിസ്റ്റേഴ്സിന്‍റെ സ്കൂളില് പഠിച്ചിരുന്നപ്പൊ അസംബ്ലിക്ക് ഈ പാട്ടു പാടിയിരുന്നതും.. എല്ലാം എല്ലാം…

പിന്നൊരു ദിവസം ഒരു പാര്‍ട്ടിക്ക് ഒരച്ചനും വന്നിരുന്നു. അദ്ദേഹം പറഞ്ഞു നമുക്ക് ഒരു പ്രാര്‍ത്ഥനാ ഗാനത്തോടെ തുടങ്ങാം..ആരെങ്കിലും പാടണം..ഞാന് ഭര്യയെ ഉന്തി തള്ളി മുന്നോട്ടു വിട്ടു ഇഷ്ടത്തി അവിടെപ്പൊയി ഒരു കാച്ച്..

ഞാന് കിടുങ്ങിപ്പോയി..

പതിനൊന്നു വര്‍ഷായിട്ട് എന്‍റെകൂടെ ജീവിക്കണ

എന്‍റെ ഭാര്യ തന്നെയോ ഇത്..

എനിക്കു ബഹുമാനം, അഹങ്കാരം എന്നിവ തോന്നി..

അതുകൊണ്ട് ഉള്ള കഴിവുകള് പുറത്തെടുക്കാന് നോക്കുക.. എല്ലാ ഭാവുകങ്ങളും

10. സിദ്ധാർത്ഥൻ - മേയ് 10, 2006

കുട്ട്യേടത്ത്യേ, ദേവാ, ഞാനും..
ഓഫീസിലും…. വീട്ടിലും…

ഒരിക്കല്‍ ഒന്നാംക്ലാസ്സിലേക്കു്‌ എന്റെ വിരലില്‍ തൂങ്ങിനടക്കുന്ന മരുമകന്‍ ഉപദേശിച്ചു “മാമാ റോട്ടിലു്‌ പാടല്ലേ ആള്‍ക്കാരു കേള്‍ക്കും”

“ഇല്ലിമുളം കാടുകളില്‍” യദുകുല രതിദേവനെവിടെ” “മാനത്തെമഴവില്ലിന്നേഴുനിറം” പോലുള്ള പാട്ടുകളാണെങ്കില്‍ കുഴപ്പമില്ല. ഇതു “മധുമൊഴിരാധേ നിന്നേ തേടീീീ.. ” പോലുള്ള സംഭവങ്ങളാവുമ്പോഴോ? മദ്ധ്യേ വൃശ്ചിക ധ്വംസനം എന്നു പറഞ്ഞതു പോലെ, ഏകാന്തജാലകം തുറക്കൂ ദേവീ നില്‍പൂൂൂ… എന്നു പറഞ്ഞിട്ടു ടീം ടി ടി ടി ടീം ടി ടി ടി ടീം ടി ടി ടി എന്നുള്ള വദ്യോപകരണാനുകരണമാണു്‌ ഏനിക്കേറ്റവും അസഹ്യം. മരുമകന്‍ അന്നത്തെ നിഷ്ക്കളങ്കതയുടെ ധൈര്യത്തില്‍ ഉപദേശിച്ചതാണു്‌. ഇനിയവനതുചെയ്യുമെന്നു തോന്നുന്നില്ല. നാലുവരി മര്യാദയ്ക്കു്‌ പാടാനറിയാവുന്ന ഭാര്യ എങ്ങനെയെങ്കിലുമായിക്കൊണ്ടുപോട്ടെ എന്നുപേക്ഷിച്ചു. ഇന്യാരെന്നെ നന്നാക്കും ? 😦

11. അതുല്യ :: atulya - മേയ് 10, 2006

കുറ്റിയേടത്ത്യ്യേ,, ഞാനും പാടും,

കാറ്റടിച്ചു… കൊടുംങ്കാറ്റടിച്ചു…. കായലിലേ വിളക്കു മരം….

ഭൂമിയില്‍ ഞങ്ങള്‍ക്ക്‌ ദു:ഖങ്ങള്‍ നല്‍കിയ ദൈവമിപ്പോഴും അവിടെയുണ്ടോ…. അവിടെയുണ്ടോ….

ഉത്തരാ സ്വയംവരം കഥകളി…

പൂന്തേനരുവി…..പൊന്മുടിപ്പുഴയുടെ..

കനകസിംഹാസനത്തില്‍ കയറിയിരിയ്കുന്നവന്‍…

അശ്വതി നക്ഷത്രമേ… എന്‍ അഭിരാമാസങ്കല്‍പ്പമേ…

പാരിജാതം പൂമിഴി തുറന്നു…

എന്‍ മേല്‍ വിഴുന്ത മഴത്തുള്ളിയേ ഇത്രനാള്‍ നീ എങ്കിരുന്തായ്‌…

വാതാപി ഗണപതിം…

സ്വപ്നങ്ങള്‍… സ്വപ്നങ്ങളേ.. നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍…

അല്ലൈപായുതെ….

വരവീണാ മൃദുപാണി ….

പക്ഷെ ശര്‍മാജി പോയി ബാല്‍ക്കണിയിലു നിക്കും, പിന്നെ ഒരുദിവസം ഞാന്‍ ചോദിച്ചു, ഐൈസാ ക്യോം കര്‍ത്താ ഹേ ആപ്പ്‌ (മറ്റേ ആപ്പ്‌ അല്ലാ),

ഉസ്നേ ബോലാ,… വാച്ച്‌ മാന്‍ ചോദിച്ച്‌ പോലും, ഇത്രെം വലിയ പഠിപ്പും പത്രാസും ഒക്കെയുള്ള സാര്‍ ഭാര്യ യയേ തല്ലുന്നത്‌ ശരിയോ? വൈകുന്നേരങ്ങളില്‍ എന്നും…….

സോ താറ്റ്‌ ഇസ്‌ വൈ, ഞാന്‍ ബാല്‍ക്കണിയിലു നിന്ന് വാച്ച്മാന്‍ എന്നെ കണ്ടാ, നീ പാടുമ്പോ അറിയാം പറ്റുമല്ലേ, ഞാന്‍ തല്ലീട്ടാല്ലാ നീ കീറീ പൊളിക്കണത്‌, ഇസ്ലിയേ മേം ബാല്‍ക്കണിമേം ……

12. അതുല്യ :: atulya - മേയ് 10, 2006

കുറ്റിയേടത്ത്യ്യേ,, ഞാനും പാടും,

കാറ്റടിച്ചു… കൊടുംങ്കാറ്റടിച്ചു…. കായലിലേ വിളക്കു മരം….

ഭൂമിയില്‍ ഞങ്ങള്‍ക്ക്‌ ദു:ഖങ്ങള്‍ നല്‍കിയ ദൈവമിപ്പോഴും അവിടെയുണ്ടോ…. അവിടെയുണ്ടോ….

ഉത്തരാ സ്വയംവരം കഥകളി…

പൂന്തേനരുവി…..പൊന്മുടിപ്പുഴയുടെ..

കനകസിംഹാസനത്തില്‍ കയറിയിരിയ്കുന്നവന്‍…

അശ്വതി നക്ഷത്രമേ… എന്‍ അഭിരാമാസങ്കല്‍പ്പമേ…

പാരിജാതം പൂമിഴി തുറന്നു…

എന്‍ മേല്‍ വിഴുന്ത മഴത്തുള്ളിയേ ഇത്രനാള്‍ നീ എങ്കിരുന്തായ്‌…

വാതാപി ഗണപതിം…

സ്വപ്നങ്ങള്‍… സ്വപ്നങ്ങളേ.. നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍…

അല്ലൈപായുതെ….

വരവീണാ മൃദുപാണി ….

പക്ഷെ ശര്‍മാജി പോയി ബാല്‍ക്കണിയിലു നിക്കും, പിന്നെ ഒരുദിവസം ഞാന്‍ ചോദിച്ചു, ഐൈസാ ക്യോം കര്‍ത്താ ഹേ ആപ്പ്‌ (മറ്റേ ആപ്പ്‌ അല്ലാ),

ഉസ്നേ ബോലാ,… വാച്ച്‌ മാന്‍ ചോദിച്ച്‌ പോലും, ഇത്രെം വലിയ പഠിപ്പും പത്രാസും ഒക്കെയുള്ള സാര്‍ ഭാര്യ യയേ തല്ലുന്നത്‌ ശരിയോ? വൈകുന്നേരങ്ങളില്‍ എന്നും…….

സോ താറ്റ്‌ ഇസ്‌ വൈ, ഞാന്‍ ബാല്‍ക്കണിയിലു നിന്ന് വാച്ച്മാന്‍ എന്നെ കണ്ടാ, നീ പാടുമ്പോ അറിയാം പറ്റുമല്ലേ, ഞാന്‍ തല്ലീട്ടാല്ലാ നീ കീറീ പൊളിക്കണത്‌, ഇസ്ലിയേ മേം ബാല്‍ക്കണിമേം ……

13. Shaniyan - മേയ് 10, 2006

കുട്ട്യേടത്ത്യേ, ഇങ്ങോരു തന്നെയാണോ കൂടെ ഇന്‍ഡോനേഷ്യക്കു വന്നത്? ഞാനിവിടെ ഇരുന്നു പാടി എതിരേ ഇരിക്കുന്ന മഹാന്റെ ഏകാഗ്രത കളയാന്‍ തുടങ്ങിയപ്പോ അങ്ങോരൊരു കണ്ടീഷന്‍ വെച്ചു. അങ്ങോരുടെ കമ്പ്യൂട്ടറിന്റെ സൈഡില്‍ ഒരു ബാങ്കിന്റെ കൊടി ഇരിപ്പുണ്ട്. അതു കമ്പ്യൂട്ടറിന്റെ പുറത്ത് ഇരിക്കുമ്പോ പാടരുത് എന്ന്.. അങ്ങോരത് രാവിലെ 9 മണിക്കു കേറ്റി വെക്കും, 5 മണിക്ക് ഇറക്കും.. എന്താണാവോ? 😉

14. Kuttyedathi - മേയ് 10, 2006

ഇന്‍ഡോനേഷ്യക്കു വന്ന ആ മാനേജര്‍ തന്നെ ഈ മാനേജറും, ശനിയാ. പാവം! എന്റെയൊക്കെ മാനേജറായിരിക്കാന്‍ മാത്രം എന്തു പാപമാണാവോ കഴിഞ്ഞ ജന്മത്തില്‍ ചെയ്തിട്ടുണ്ടാവുക ?

ടെസ്റ്റിംഗ്‌ — എടിറ്റിംഗ്‌ കമന്റ്‌

15. Anonymous - മേയ് 10, 2006

സെയിം പിച്ച്‌ കുട്ടിയേടത്തീ. ഒരിക്കല്‍ ഒരു കറന്റില്ലാത്ത രാത്രി എനിക്കു പാടാന്‍ മുട്ടി. ഗാനത്തിലെ ആലാപധത്തെ എന്ന പാട്ടു ഹൈ പിച്ചില്‍ പാടി, അവസാനം അച്‌ഛനു കണ്ട്രോളു പോയി, താഴെ പറമ്പിലോ കുളത്തിന്റെ കരയിലോ പോയിരുന്നു പാടാന്‍ പറഞ്ഞതു ഓര്‍മ വരുന്നു. അച്‌ഛനു സഹിക്കാന്‍ പറ്റാത്തതു നാട്ടുകാര്‍ എങ്ങനെ സഹിക്കും അതുകൊണ്ട്‌ ആ സാഹസത്തിനു മുതിര്‍ന്നില്ല.

കുട്ടിയേടത്തി… നാട്ടില്‍ പോയിട്ടു ഒന്നു ശ്വാസം വിട്ടോ എന്നു ചോദിക്കൂ എന്നോട്‌.

ബിന്ദു

16. Shaniyan - മേയ് 10, 2006

അപ്പൊ പാട്ടു സഹിയാതെയാ അങ്ങോരു പിന്‍‌വലിഞ്ഞ് നടന്നിരുന്നതല്ലേ? ഇപ്പൊ മനസ്സിലായി

എന്നാലും നമ്മടെ ഹേഡ് മാഷിന്റെ കാര്യമോര്‍ക്കുമ്പോ..

😉

17. Umesh P Nair - മേയ് 10, 2006

പാവം മന്‍‌ജിത്ത്, പാവം ശര്‍മ്മാജി. അല്ലെങ്കിലും സംഗീതവാസനയുള്ളവര്‍ക്കു് ഇങ്ങനെയുള്ള ശബ്ദമലിനീകരണങ്ങളെ മാത്രമേ കിട്ടുള്ളൂ… (എന്റെ ഭാര്യ പറഞ്ഞതാണേ…)

അതുല്യേ, “ഉസ്നേ ബോലാ” എന്നതു ശരിയാണോ എന്നു് ശര്‍മ്മാജിയോടൊന്നു ചോദിക്കണേ. “വഹ് ബോലാ, ഉസ്നേ കഹാ” എന്നല്ലേ ശരി?

ബോല്‍, ഭൂല്‍, ലാ എന്ന മൂന്നു ക്രിയകള്‍ സകര്‍മ്മകങ്ങളാണെങ്കിലും അകര്‍മ്മകമായേ ഉപയോഗിക്കാവൂ എന്നു ഹൈസ്കൂളില്‍ ഹിന്ദി പഠിപ്പിച്ച ടീച്ചര്‍ പറഞ്ഞതായി ഒരോര്‍മ്മ.

“മേം ഭൂലാ” ശരി, “മേം നേ ഭൂലാ” തെറ്റു്
“മേം ലായാ” ശരി, “മേം നേ ലായാ” തെറ്റു്.

ഹിന്ദി അറിയാവുന്നവര്‍ (ചൊറിയാന്‍ മാത്രം അറിയാവുന്നവരല്ല) പറഞ്ഞുതരൂ.

അറിയാവുന്നവര്‍ ഇതും പറഞ്ഞുതരൂ: ഹിന്ദിയില്‍ ആറുതരം ഭൂതകാലങ്ങളുണ്ടു് – സാമാന്യഭൂതം, സന്നിഗ്ധഭൂതം, ആസന്നഭൂതം, പൂര്‍ണ്ണഭൂതം, ഹേതുഹേതുമദ്ഭൂതം, … ആറാമത്തേതിന്റെ പേരെന്താണു്?

അറിഞ്ഞിട്ടു കാര്യമൊന്നുമില്ല. പെട്ടെന്നു് ഇതു് ഓര്‍മ്മവന്നപ്പോള്‍ ചോദിച്ചെന്നേ ഉള്ളൂ. ജെനറല്‍ നോളജ് വര്‍ദ്ധിപ്പിക്കാമല്ലോ…

മുകളില്‍ പറഞ്ഞ ടീച്ചര്‍ ഇതു് എല്ലാ ക്ലാസ്സിന്റെയും ആദിയില്‍ പറയുമായിരുന്നു. ചുമ്മാതാണോ പിള്ളേരെല്ലാം അവരെ “പൂര്‍ണ്ണഭൂതം” എന്നു വിളിച്ചിരുന്നതു്…

18. കണ്ണൂസ്‌ - മേയ് 11, 2006

ഹോ.. ഇവിടെ ഇത്ര ആള്‍ക്കാര്‍ പാടാന്‍ അറിയാത്തവരാണോ? നിങ്ങളൊക്കെ എന്തിനാ ജീവിക്കണേ?

(ഒരു കൊല്ലം മുന്‍പ്‌, പ്രിന്‍സസ്സിലെ കുട്ടനാട്‌ റെസ്റ്റോറന്റില്‍ നിന്ന് ഇറങ്ങി, ഷേക്ക്‌ കോളനിയിലേക്ക്‌ വലിഞ്ഞു നടക്കുമ്പോള്‍, എല്ലാരേയും തടഞ്ഞു നിര്‍ത്തി റോഡിന്റെ നടുവില്‍ നിന്ന് ഞാന്‍ രാമകഥാ താളലയം പാടിയപ്പോള്‍ മരുഭൂമിയില്‍ പൂ വിരിഞ്ഞ കഥ ദേവനോ, പെരിങ്ങോടനോ, ജ്യോതിഷോ പറഞ്ഞു തരും).

കുട്ട്യേടത്തി, നല്ല അമ്മന്‍ വിവരണം.!!

19. സന്തോഷ് - മേയ് 11, 2006

അസ്സലായി എഴുതിയിരിക്കുന്നു.

(പാടുന്ന കാര്യം മിണ്ടിപ്പോയാല്‍ പാടാനറിയാത്തവനാണെന്ന് എല്ലാരും മനസ്സിലാക്കുമെന്നതു കൊണ്ട്, ഞാന്‍ അതേപ്പറ്റി പറയുന്നില്ല:)

20. Umesh P Nair - മേയ് 11, 2006

അത്രയ്ക്കു ഞെളിയേണ്ടാ കണ്ണൂസേ. ഞാന്‍ അമൃതവര്‍ഷിണി രാഗം പാടി മഴ പെയ്യിക്കുന്നതു കാണണമെങ്കില്‍ പോര്‍ട്ട്‌ലാന്‍ഡിലേക്കു വന്നാല്‍ മതി.

സിയാറ്റിലില്‍ ചെന്നാല്‍ സന്തോഷും ടി പ്രകടനം കാഴ്ചവെയ്ക്കുമെന്നു തോന്നുന്നു.

ഞങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ (തുലാത്തിലോ ഇടവം പകുതിക്കു ശേഷമോ അല്ലെങ്കില്‍) ഇതൊന്നു ഡെമോണ്‍‌സ്ട്രേറ്റു ചെയ്യാന്‍ ആരും പറഞ്ഞേക്കരുതു് 🙂

21. Kuttyedathi - മേയ് 11, 2006

ഉമേഷ്ജിയേ,

ആ ആറാമത്തെ ഭൂതത്തെ പിടി കിട്ടിയോ ? എനിക്കറിയാം, പഷേ ഞാന്‍ പറഞ്ഞു തരൂല്ല:)

മലയാറ്റൂരു മുത്തപ്പനു കൊടുത്ത നൂറ്റൊന്നു കുരമുളകിന്റെ ഗുണമാണോ, അതോ മുതലക്കോടത്തു മുത്തപ്പന്റവിടെ പണ്ടാരക്കുറ്റിയിലിട്ട നേര്‍ച്ചയാണോോ, അതോ ഭരണങ്ങാനത്തല്‍ഫോന്‍സാമ്മ നോവേന കേട്ടു കനിഞ്ഞതാണോ അതോ കൊച്ചു ത്രേസ്യാ പുണ്യാളത്തിയേ, ഒന്നുമില്ലേലും നമ്മളു രണ്ടു പേരും ഒരേ പേരു കാരല്ലേ, അതിന്റെയൊരു കണ്‍സിഡറേഷന്‍ എന്നു പറഞ്ഞു സോപ്പിട്ടതിന്റെ ഗുണമാണോ, ഞാന്‍ ഹിന്ദിക്കു ജയിച്ചതെന്നിന്നുമെനിക്കറിയാന്‍ മേലാ. ആരാ കനിയുകാ എന്നറിയാത്ത കൊണ്ടെല്ലാരേം ഒരുമിച്ചു വിളിച്ചാരുന്നേ.

എന്തായാലും വെവരമുള്ളവര്‍ ആരെങ്കിലും ഉമേഷ്ജിക്കിതൊന്നു പറഞ്ഞു കൊടുക്കൂ.
———-
ഹിന്ദിയില്‍ ആറുതരം ഭൂതകാലങ്ങളുണ്ടു് – സാമാന്യഭൂതം, സന്നിഗ്ധഭൂതം, ആസന്നഭൂതം, പൂര്‍ണ്ണഭൂതം, ഹേതുഹേതുമദ്ഭൂതം, … ആറാമത്തേതിന്റെ പേരെന്താണു്?

22. Shaniyan - മേയ് 11, 2006

വെറുതേ അല്ല അല്ലേ ഇവിടെ എന്റെ സുഹൃത്ത് (ഒരു മഴ വിരോധി എ.ബി.സി.ഡി – അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്‌ഡ് ദേശി) പറഞ്ഞത് കേരളം മിസ്സാവുന്നുണ്ടെങ്കില്‍ പോര്‍ട്ട്‌ലാന്‍ഡിലേക്ക് പൊക്കോ, പക്ഷേ ആന്റി ഡിപ്രസന്റ് കയ്യില്‍ കരുതിക്കോണം എന്ന്? മുഴുവന്‍ സമയം മഴയാ അല്ലെ?

23. Umesh P Nair - മേയ് 11, 2006

വെറുതേ അസൂയക്കാരു പറയുന്നതാ ശനിയാ. ഉദാഹരണത്തിനു്, ഇന്നു രാവിലെ 8:18 മുതല്‍ 8:53 വരെ മഴയില്ലായിരുന്നു…

ഈ മനുഷ്യരുടെ നാക്കിനെല്ലില്ലല്ലോ. പച്ചക്കള്ളം തന്നെ തട്ടിവിടുന്നു…

24. Umesh P Nair - മേയ് 11, 2006

അല്ലാ, കൊച്ചുത്രേസ്യാ പുണ്യാളത്തിയുടെ പേരു് സുജാ അഗസ്റ്റിന്‍ മന്‍‌ജിത്ത് എന്നായിരുന്നോ?

ഇപ്പഴാ അറിഞ്ഞതു്…

ഇനി അങ്ങനെ വിളിച്ചു പ്രാര്‍ത്ഥിച്ചോളാം…

25. Shaniyan - മേയ് 11, 2006

ഓ, അത്രേ ഉള്ളോ.. ഞാന്‍ കരുതി… 😉

അപ്പൊ ആ വഴിക്കു വരുമ്പോ ആദ്യം എടുത്തു വെക്കേണ്ട സംഗതി പിടി കിട്ടീ..:-)

26. mahout [aka paappaan] - മേയ് 11, 2006

പാടാനറിയാത്തവരോട് എനിക്കു സഹതാപമേയുള്ളു. ഇപ്പോള്‍ ശബ്ദമൊക്കെപോയെങ്കിലും, ആശാന്‍ കളരിയില്‍ ഞാന്‍ പഠിക്കുന്ന കാലത്ത് അവിടത്തെ ബെസ്റ്റ് സിങ്ങറായിരുന്നു ഞാന്‍, അറിയാമോ? 🙂

ഉമേഷിന്‍: സക്, ചുക്, ലാ, ഭൂല്‍, ബോല്‍ ഈ അഞ്ചെണ്ണത്തിന് ‘നേ’ പ്രത്യ്യം വേണ്ടാന്നാണ്‍ 8-ആം ക്ലാസ്സില്‍ ഞങ്ങളെ നളിനിട്ടീച്ചര്‍ പഠിപ്പിച്ചത് — സത്യമാണോന്നറിയില്ലാട്ടോ. കാര്യം അവരു പഠിപ്പിച്ച ‘വാര്‍ത്താലാപ്’ ഒക്കെയായി പൂനയില്‍ച്ചെന്ന ഞാന്‍ “യഹ് കഹാം ഹൈ”, “വേ കഹാം ജാ രഹേ ഹൈം” എന്നൊക്കെ യേശുദാസ് ഹിന്ദിപ്പാട്ടുപാടുന്ന ആക്സന്റില്‍ അടിച്ച് ഓഫീസില്‍ ‘ഫേമസ്’ ആയത് ഇന്നും ഞെട്ടലോടെയാണോര്‍ക്കാറ് (‘വേ’ എന്നൊരു വാക്ക് കേരളാഹിന്ദിപ്പുസ്തകങ്ങളിലല്ലാതെ വേറേയെവിടെയെങ്കിലും ഉണ്ടോയെന്നു സംശയം)

27. സന്തോഷ് - മേയ് 11, 2006

ഏയ്, മുഴുവന്‍ സമയവും മഴയൊന്നുമില്ല: ആഴ്ചയില്‍ രണ്ടു തവണ മാത്രം: ആദ്യതവണ മൂന്നു ദിവസവും രണ്ടാമത്തെത്തവണ നാലു ദിവസവും.

28. Shaniyan - മേയ് 11, 2006

സന്തോഷ്ജീ, QJada, അല്ലെ? 🙂

29. സന്തോഷ് - മേയ് 11, 2006

അതുതന്നെ. നാലെണ്ണം ദാ ഇവിടെയുണ്ട്.

30. Umesh P Nair - മേയ് 11, 2006

This post has been removed by the author.

31. Umesh P Nair - മേയ് 11, 2006

ശ്ശെടാ, കമന്റീട്ടു കമന്റിട്ടു ജീവിതം തീരുമല്ലോ… ഏടത്തി ഇത്രയും കമന്റാകര്‍ഷകവിഷയങ്ങള്‍ എവിടന്നു തപ്പിയെടുക്കുന്നു?

ശനിയോ… പിടി കിട്ടിയാല്‍ പോരാ, പിടിയുടെ മുകളിലെ തുണിയും കമ്പിയും കൂടി കൊണ്ടുവരണേ…

പാപ്പാനേ, അപ്പോ സക്കും ചുക്കും കൂടി ഉണ്ടല്ലേ? ലീലാമ്മട്ടീച്ചറിനും ഏബ്രഹാം സാറിനും തെറ്റുപറ്റുമോ? എനിക്കിപ്പം നാട്ടില്‍ പോണേ… ഇതു ചോദിക്കണേ…

ബോംബെയില്‍ ആദ്യം പോയപ്പോള്‍ എനിക്കുമുണ്ടു് ഇതുപോലൊരു അനുഭവം. താമസിക്കുന്ന ആന്റോപ് ഹില്‍ സെക്ടര്‍ 7-ല്‍ നിന്നു് കലീന വരെ പോകണം. ഒരാള്‍ വഴി പറഞ്ഞുതന്നു. 76-ലോ (അതോ 78-ഓ?)166-ലോ കയറി സയണിലിറങ്ങുക. അവിടെനിന്നു് വേറേ ഒരു ബസ്സില്‍ (നമ്പര്‍ മറന്നുപോയി) കയറി കലീനയിലിറങ്ങുക.

ഏതായാലും ഒരു 166 കിട്ടി. കയറിക്കഴിഞ്ഞു് ഒരു സംശയം: ഇതു സയണില്‍ പോകുന്ന ബസ്സാണോ അതോ എതിര്‍ദിശയിലേക്കു പോകുന്നതോ? ഏതായാലും കണ്ടക്ടറോടു ചോദിച്ചുകളയാം.

ഞാന്‍ ഇപ്രകാരം ഉവാച :

ക്യാ യഹ് ഗാഡീ സയണ്‍ ജായേഗീ?

ബസ്സിലുള്ളവര്‍ (ഡ്രൈവറുള്‍പ്പെടെ) എല്ലാവരും ഒന്നിച്ചു തിരിഞ്ഞു് എന്നെ നോക്കി. കാലം സ്തംഭിച്ചു നിന്ന സമയം…

അന്നു് അവര്‍ ചിരിച്ച ചിരിയും അവരുടെ മുഖത്തെ ഭാവവും ഞാനൊരിക്കലും മറക്കില്ല…

32. Kuttyedathi - മേയ് 11, 2006

ഉമേഷ്ജിയേ,

ഞങ്ങള്‍ സത്യക്രിസ്ത്യാനികള്‍ക്ക്‌ മാമോദീസാ പ്പേരെന്നൊരു സംഭവമുണ്ട്‌. എന്റെ തലതൊട്ടപ്പനും തല തൊട്ടമ്മയും കൂടി മാമോദീസാ വെള്ളം തലയിലൊഴിച്ചപ്പോ എന്നെ വിളിച്ചതു മോളേ ല്ലിറ്റില്‍ ഫ്ലവറേ എന്നാണ്‌. കൊച്ചു ത്രേസ്യാ പുണ്യവതിയും ലിറ്റില്‍ ഫ്ലവര്‍ ആരുന്നു. ഇപ്പോള്‍ ആ പേരു കൂടി ഒഫിഷ്യല്‍ പേരില്‍ ചേര്‍ക്കും. അങ്ങനെയല്ലേ ഞങ്ങളുടെ മകള്‍ Hannah Elizabeth Joseph ആയത്‌.

സന്തോഷ്ജി, ഞാനങ്ങോട്ടൊക്കെ ഒന്നിറങ്ങാമെന്നു വച്ചഡ്രസ്സൊക്കെ തപ്പിയെടുത്തു വച്ചു. ഇതു തന്നെയാണല്ലോല്ലേ ?

4850 156th Ave Ne
redmond, WA
4255587699

യാഹൂ പറഞ്ഞതിതാണേന്നാ.

ഇനി mapquest എടുത്താ ഡ്രൈവിംഗ്‌ ഡയറക്ഷന്‍സ്‌ കൂടി ഒന്നെടുത്തോട്ടെ. കുട എടുത്തോന്നോ…ഓ എപ്പോളേ എടുത്തു.

33. mahout [aka paappaan] - മേയ് 11, 2006

(ഉമേഷ് പറഞ്ഞതു വളരെ ശരി, ഇതൊരു ബ്ലോഗല്ലേ അല്ല ചാറ്റ് റൂമത്രേ…)

സക്കും, ചുക്കും ദൈവത്താണെ ലിസ്റ്റിലുണ്ട്. ഉമേഷിന്‍ നളിനിട്ടീച്ചറിനെ സംശയമുണ്ടെങ്കില്‍ ഞാന് അവരോട് അഗ്നിപരീക്ഷയ്ക്കു തയ്യാറാകാന്‍ പറയാം. 🙂

‘പിടീടെ മുകളിലെ കമ്പിയും, കുടയും’ ക്ഷ പിടിച്ചു…

34. സന്തോഷ് - മേയ് 11, 2006

ഇതെന്‍റെ രണ്ട് വര്‍ഷം മുമ്പുള്ള അഡ്രസ്സാണ്. വീട്ടിലെ ഫോണ്‍ നമ്പര്‍ ഇപ്പോഴും ഇതു തന്നെ. എന്‍റെ ഇപ്പോഴുള്ള അഡ്രസ്സ് ഇവിടുത്തെ കേരള അസ്സോസിയേഷന്‍ സൈറ്റില്‍ തലങ്ങും വിലങ്ങും കാണാം. ദാ ഇവിടെയൊക്കെ.

35. Kuttyedathi - മേയ് 11, 2006

അപ്പോള്‍ ദിവ്യ സന്തോഷാണു പോര്‍റ്റ്‌ലക്‌ (ഈ കുന്തമിങ്ങനെ തന്നെയാണോ മലയാളത്തില്‍) കോ ഓര്‍ഡിനേറ്ററല്ലേ ? ഞങ്ങളു വരുമ്പോ പഷേ ഒന്നും കൊണ്ടുവരൂല്ലാട്ടോ. ദിവ്യേടെ മാസ്റ്റര്‍പീസേതൊക്കെയാണെന്നു വച്ചാലുണ്ടാക്കി വച്ചോളൂ.

36. Anonymous - മേയ് 11, 2006

പാപ്പാനേ, താങ്കള്‍ മുവാറ്റുപുഴക്കാരനാണെങ്കില്‍ , ന്യു കോളേജിലെങ്ങാന്‍ പഠിച്ചിട്ടുണ്ടോ???
( ഈ കുട്ടിയേടത്തിയെ പരിചയപ്പെട്ടതുമുതല്‍ എനിക്കും തുടങ്ങി…)

ബിന്ദു

37. പെരിങ്ങോടന്‍ - മേയ് 11, 2006

എച്ച്യൂസ് മീ അമേരിക്കകാരുടെ ഇടയിലേയ്ക്കു ഞാനും ഇടിച്ചുകേറുന്നുണ്ടേ. ഹിന്ദിയെന്നു പറഞ്ഞപ്പോള്‍ ഓര്‍മ്മവന്നതാണു്. പണ്ടു ഹോസ്റ്റലില്‍ സ്റ്റഡിടൈമില്‍ ഉറങ്ങുന്നതു വലിയ ശിക്ഷകിട്ടുന്ന ഏര്‍പ്പാടായിരുന്നു. ഒരു ഇന്റേണല്‍ റോള്‍കോളിന്റെ സമയത്തു ശര്‍മ്മാജിയെന്ന ഹൌസ് വാര്‍ഡന്‍ (അതുല്യേടെ അല്ല) നീയുറങ്ങിയോ സത്യം പറയെടാ മലബാറി എന്നുചോദിച്ചു.

സത്യം കുറച്ചു തീക്ഷ്ണമായിക്കോട്ടെ എന്നുകരുതി ഞാന്‍ അറിയാവുന്ന ഹിന്ദിയില്‍ “ആപ്കി കസം മേം നഹി സോയാ” എന്നു താങ്ങിവിട്ടു. “എന്റമ്മച്ചിയാണെ സത്യം” എന്നൊക്കെ പോലുള്ള ഒരു ഫീലിങ് വരുത്താന്‍ വേണ്ടി അടിച്ചുകയറ്റിയതാ, എല്ലാ രാജസ്ഥാന്‍ പണ്ടാറങ്ങളും നിറുത്താതെ ചിരിതുടങ്ങി. എന്തിനെന്നോ ഏതിനെന്നോ എനിക്കിക്കാലം വരെയും ഒരു പിടിയുമില്ല. ഹിന്ദി വിദ്വാന്മാര്‍ ആരെങ്കിലും സഹായിക്കുമോ?

38. Umesh P Nair - മേയ് 11, 2006

ശര്‍മ്മാജിയെപ്പറ്റി പറഞ്ഞപ്പോള്‍ എന്റെ ഒരു സുഹൃത്തു പറഞ്ഞ കഥ ഓര്‍മ്മവന്നു. ബോംബേയില്‍ പഠിച്ച കക്ഷിയുടെ ഹിന്ദിസാറായിരുന്നു ശര്‍മ്മാജി. ഇംഗ്ലീഷിന്റെ ഒരു പ്രഖ്യാപിതശത്രുവായിരുന്നു അദ്ദേഹം. തന്റെ ഇംഗ്ലീഷ് വിരോധം ക്ലാസ്സുകളിലും അദ്ദേഹം പ്രകടമാക്കിയിരുന്നു.

ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറഞ്ഞു: (എന്റെ ഹിന്ദിയില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക)

“യേ അങ്ഗ്രേസിയോം നേ ബഹുത് ഗഡ്ഫട് കിയാ യഹാം പേ. രാം കോ രാമാ ബനായാ, കൃഷ്ണ് കോ കൃഷ്ണാ ബനായാ,….”

പുറകിലത്തെ ബെഞ്ചില്‍ നിന്നു് ഒരുവന്‍ വിളിച്ചുപറഞ്ഞു:

“ശരം കോ ശര്‍മ്മാ ബനായാ…”

(അമ്പു് എന്ന ശരമല്ല, ലജ്ജ എന്ന ശരം)

39. സന്തോഷ് - മേയ് 11, 2006

എന്നാല്‍ ഞാനും ഒരു കഥ പറഞ്ഞേക്കാം.

പണ്ട് മലയാളം മീഡിയത്തില്‍ പയറ്റിത്തെളിഞ്ഞ് മാര്‍ ഈവാനിയോസില്‍ പ്രീ-ഡിഗ്രിയ്ക്കു ചേര്‍ന്ന കാലം. ചുറ്റുമുള്ള വിദ്വാന്മാരും വിദുഷികളും അംഗ്രേസിയേ പറയൂ. ഇങ്ങനെ വിഷണ്ണനായി നടക്കുന്ന നേരം, തുല്യ ദുഃഖിതനായ മറ്റൊരു പാലാക്കാരനെ കണ്ടുകിട്ടി. പിന്നെ അപാരമായ ഇംഗ്ലീഷ് കാച്ചു തുടങ്ങി: എന്തെന്നോ? എട്ടിലും ഒന്‍പതിലും മറ്റും പഠിച്ച പഴയ ഇംഗ്ലീഷ് കവിതകള്‍ ഈണമില്ലാതെ, സംസാര രീതിയില്‍.

ഞാന്‍: How do you like to go up in a balloon?
സുഹൃത്ത്: Up in the sky so blue?


പെണ്‍പടകള്‍ വരുമ്പോള്‍ അല്പം ശബ്ദം താഴ്ത്തും. അവരെങ്ങാനും ഗുട്ടന്‍സ് മനസ്സിലാക്കിയാലോ.

40. mahout [aka paappaan] - മേയ് 11, 2006

ബിന്ദൂ, ഉദ്ദേശിച്ചതു ന്യൂ കോളജോ (മൂവാറ്റുപുഴയിലെ അക്കാലത്തെ പ്രസിദ്ധമായ ഒരു സമാന്തര കലാലയം. ഇന്നതുണ്ടോ എന്നറിയില്ല), അതോ തൊടുപുഴ ന്യൂമാന്‍ കോളജോ (തൊടുപുഴയിലായിരുന്നെങ്കിലും ഒരുപാടു മൂവാറ്റുപുഴക്കാര്‍ അവിടെ പഠിച്ചിരുന്നു). ഏതായാലും ഞാന്‍ ഇപ്പറഞ്ഞ രണ്ടിടത്തുമല്ല, മൂവാറ്റുപുഴ നിര്‍മ്മലയിലാണു പഠിച്ചത് (ന്യൂമാന്‍ നിര്‍മ്മലയുടെ സഹോദരന്‍, ഒരേ ബിഷപ്പിന്റെ കീഴിലാണു രണ്ടും).

പെരിങ്ങ്സേ, “ആപ് കി കസം” ന്നൊക്കെ ഒരു മാതിരി ഹിന്ദി സിനിമ ഡയലോഗുപോലെയിരിക്കുന്നൂല്ലാതെ കുഴപ്പം വല്ലതുമുണ്ടോ? ഇല്ലെന്നെനിക്കുതോന്നുന്നു. ഹിന്ദി അറിയാവുന്ന ആരെങ്കിലും ഉത്തരിക്കട്ടെ.

[ഉത്തരേന്ത്യയില്‍ ഞാന്‍ കൂലിവേല്‍ ചെയ്യുന്ന കാലത്ത് ഗോസായിമാരായ കൂട്ടുകാരുമൊത്ത് കുടിച്ച് കൂത്താടി വാളുവെച്ചു മെഴുകി ഇരുന്നപ്പോള്‍ എനിക്കും പാടണമെന്നുതോന്നി. എന്റെ ഹിന്ദി കൂട്ടരുടെ മലയാളത്തെക്കാള്‍ മികച്ചതായതിനാല്‍ ഞാന്‍ ഹിന്ദിപ്പാട്ടു തന്നെ പാടി ‘കര്‍വടേം’ എന്നുതുടങ്ങുന്ന കിഷോര്‍-ലത യുഗ്മഗാനം ഞാനൊറ്റയ്ക്ക്, അറിയാവുന്ന വാക്കുകള്‍ വച്ച് (വയറ്റില്‍ കിടക്കുന്നത് ‘വയസ്സനായ പുരോഹിത’നാണല്ലോ). ഗാനം തുടങ്ങിയതേ കൂട്ടുകാര്‍ കൂട്ടച്ചിരിയായി. കാരണം, ശരിയായ വരികള്‍ “കര്‍വടേം ബദല്‍തെ രഹേ സാരി രാത് ഹം ആപ് കി കസം” (സാറാണെ സത്യം, രാത്രി മുഴുവന്‍ ഞാന്‍ അങ്ങാട്ടുമിങ്ങാട്ടും തിരിഞ്ഞാ മറിഞ്ഞാ കിടന്നതേയുള്ളു (തൂങ്കിയതേയില്ലൈ)) എന്നതിനെ ഞാന്‍ പാടിയത് “കര്‍വടേം ബദല്‍ രഹേ ഥേ സാരി രാത് ഹം ആപ് കി കസം” (ഹൊ, രാത്രി മുഴുവന്‍ ഞാന്‍ എന്റെ ഒരു ഷോള്‍ഡര്‍ ഊരും, വേറൊന്നു പിടിപ്പിക്കും, പിന്നെ അതൂരും… ഇങ്ങനെ കാട്ടിക്കൂട്ടിക്കൊണ്ടിരുന്നു) എന്നാണു പാടിയത്. ആപ് കി കസം, ഇതു നുണയല്ല.]

41. Umesh P Nair - മേയ് 11, 2006

ബലൂണാണോ ഊഞ്ഞാലല്ലേ സന്തോഷേ?

How do you like to go up in a swing
Up in the air so blue
Oh, I do think it is the pleasentest thing
Ever a child can do…

ഇതും ഞാന്‍ അനുഷ്ടുപ്പില്‍ പണ്ടു തര്‍ജ്ജമ ചെയ്തിരുന്നു എന്നാണൊരോര്‍മ്മ…

42. Anonymous - മേയ് 11, 2006

പാപ്പാന്‍, ഞാന്‍ ഉദ്‌ദേശിച്ചതു്‌ ന്യു കോളേജ്‌ തന്നെ( ന്യുമാനില്‍ ആണു ഞാന്‍ പഠിച്ചത്‌), ചോദിച്ചത്‌ അവിടെ പഠിച്ച എന്റെ ഒരു അടുത്ത ബന്ധുവിന്‌ ഈ പേരില്‍ ഒരു സുഹ്രുത്ത്‌ ഉണ്ടായിരുന്നതു പോലെ ഒരു ഓര്‍മ്മ.അതുകൊണ്ടാണു. ന്യു ഇപ്പോഴും ഉണ്ടവിടെ. thanks.

ബിന്ദു

43. സ്നേഹിതന്‍ - മേയ് 12, 2006

ഓഫീസിലെ പാട്ട് നന്നായിരിയ്ക്കുന്നു.
പാട്ടിനെപ്പറ്റി പറഞ്ഞപ്പോള്‍ ഒരു പഴയ കഥാപാത്രം ഓര്‍മയില്‍ വന്നു. രാത്രിയില്‍ ഷാപ്പില്‍ നിന്നും പുറത്തിറങ്ങി വെളിച്ചമുള്ള വഴിയില്‍ തടസ്സങ്ങളൊഴിവാക്കാനും വിസ്താരത്തില്‍ നടക്കാനും പഴയ സിനിമാപ്പാട്ടും, വെളിച്ചമില്ലാത്ത വഴിയില്‍ അയ്യപ്പഭക്തിഗാനവും, വീട്ടിലെത്തിയാല്‍ വന്നെത്തിയ വിവരമറിയിയ്ക്കാന്‍ ഭരണിപ്പാട്ടും പാടിയിരുന്ന ഒരു കക്ഷി. പാട്ടുകളൊന്നും വെറുതെയായിരുന്നില്ല!

44. കുറുമാന്‍ - മേയ് 12, 2006

അതു ശരി, ഇവിടെ എല്ലാവര്‍ക്കും ഒരു ഹിന്ദി കഥയുണ്ടല്ലെ? ഇനിപ്പോ എനിക്ക് പറ്റിയ ഒരമളിക്ക് കൂടി ഇവിടെ സ്ഥലമുണ്ടോന്ന് നോക്കാലോ?
പണ്ട്, പണ്ട്, എണ്‍പത്തിയൊന്‍പതില്‍, ഒരു യുവാവ്, വെറും മലയാളം മാത്രം കയ്യില്‍ മുറുക്കിപിടിച്ച് ,വെക്കേഷന്‍ ചിലവിടാന്‍, കസിന്‍ സിസ്റ്ററുടേം ഫാമിലീടേം അവിടേക്ക്
കേരള എക്സ്പ്രെസ്സ് കയറി ദില്ലിയെന്ന മഹാ നഗരത്തില്‍ ചെന്നെത്തി (പ്രി ഡിഗ്രി തോറ്റാല്‍ അച്ഛന്‍ പടിയടച്ചു പിണഠം വക്കുന്നതിനുമുന്‍പ് രക്ഷപെട്ടതാണ്).

അങ്ങനെ നോയിഡാ സെക്റ്റര്‍ 20ല്‍ ലാവിഷായി കഴിയുന്ന കാലം, ഒരു ജോലി കിട്ടിയാല്‍ ഒരു മാസം സമയം കളയാമായിരുന്നു എന്ന എന്റെ ആശയം, ചേച്ചി വളരെ കാര്യമായി തന്നെ എടുത്തു.

അങ്ങനെ പഹാഡ് ഗഞ്ചിന്നടുത്തുള്ള സദര്‍ ബസാര്‍ എന്ന സ്ഥലത്തുള്ള എം കെ മീറ്റ് എക്സ്പ്പോര്‍ട്ട്സ്,(ഇവിടെ ദുബായില്‍ അവരയക്കുന്ന പോത്തും കഷണം കവറേല്‍ വിറങ്ങലിച്ചിരിക്കുന്നത്, ദേ, ഇന്നലേം കണ്ടു)എന്ന ഒരു കാക്കാന്റെ കമ്പനിയില്‍ ടൈപിസ്റ്റ്, കം, ടെലക്സ് ഓപ്പറേറ്റര്‍, കം, കം ഏന്റ്റ്റ് ഗോ എന്ന പോസ്റ്റില്‍ , ഹെവി റെക്കമെന്റേഷനില്‍ കയറി പറ്റി.

ഓഫീസ്സില്‍ ഇന്റര്‍വ്യൂവിന്, റെക്കമന്റ് ചെയ്ത ചേട്ടന്‍ കൊണ്ടു ചെന്നാക്കി. പിന്നെ അങ്ങോട്ട് പോകേണ്ട ബസ്സ്, കുതിരവണ്ടി റൂട്ടും പറഞ്ഞു തന്നു. ബസ്സില്‍ കയറുവാന്‍ മുജേ ചട്നാഹേ എന്നും, ഇറങ്ങുന്നതിന് മുജേ ഉത്ധര്‍നാഹേ എന്നും (ഉമേഷ്ജി തിരുത്തണേ) തുടങ്ങിയ അവശ്യ വാക്കുകള്‍ മിസ്റ്റര്‍ റെക്കമന്റ് എനിക്കു ഫ്രീയായി പറഞ്ഞു തന്നു.

അങ്ങനെ ജോലിയില്‍ പ്രവേശിക്കുവാനായ് ആദ്യ ദിവസം തന്നെ, 255 നമ്പര്‍ ബസ്സില്‍ നോയിഡയില്‍ നിന്നും കയറി ഞാന്‍ പഹാഡ് ഗഞ്ച് ബസ് സ്റ്റോപ്പെത്താറായപ്പോള്‍, സീറ്റില്‍ നിന്നും എഴുന്നേറ്റ്, തിരക്കുള്ള ബസ്സില്‍ ഉന്തി, തള്ളി, മുന്‍ വശത്തേക്ക് നടന്നു. സ്റ്റോപ്പെത്തിയതും, ഇറങ്ങുവാനായ് തടസ്സമായി, ഡോറിന്നടുത്തുള്ള കമ്പിയില്‍ ഞാന്നുകിടന്നിരുന്ന ഒരു ലേഡി ചാറ്റര്‍ലിയോട് ഞാന്‍ ചെവിയില്‍ മെല്ലെ പറഞ്ഞു, മുജേ ചട്നാഹേ!!!!!

45. വക്കാരിമഷ്ടാ - മേയ് 12, 2006

വെറുതെയല്ല കുട്ട്യേട്ടന്‍ പാട്ടു വന്നവഴി എന്ന് ഒരു പോസ്റ്റ് നാലുമുഴം മുന്നേ ഇട്ടത് അല്ലേ. ഇത് ഈ വഴിയാണ് വന്നതെന്ന് ഇപ്പോഴല്ലേ പിടികിട്ടിയത്.

ഞാന്‍ ബെസ്റ്റ് പാട്ടുകാരന്‍ തന്നെ. അവനവനെ ഏറ്റവും നന്നായി മനസ്സിലാക്കുന്നത് അവനവന്‍ തന്നെ എന്ന തിയറിപ്രകാരം എന്നിലെ പാട്ടുകാരനെ ഏറ്റവും നന്നായി മനസ്സിലാക്കിയത് ഞാന്‍ മാത്രം. അതില്‍ ഏറ്റവും നന്നായി അങ്ങ് ഡിലീറ്റിയാലും പ്രശ്നമില്ല. മനുഷ്യനെ മനസ്സിലാക്കാനുള്ള മറ്റുള്ളവരുടെ കഴിവുകേട് ഏറ്റവും നന്നായി ഞാന്‍ മനസ്സിലാക്കുന്നത് ഞാന്‍ പാടുമ്പോഴാണ്. ഇതുവരെ, കൊള്ളാം വക്കാരീ, കീപ്പിറ്റപ്പ് എന്ന് ഒരൊറ്റയാളും എന്നോട് ഇക്കാര്യത്തില്‍ പറഞ്ഞിട്ടില്ല-പ്രശ്നം അവരുടേതുതന്നെ.

ഒരു പാട്ട് പാടണ്ടതെങ്ങിനെയെന്ന് പലപ്പോഴും എനിക്ക് കാണിച്ചുതന്നിരുന്നത് എന്റെ സുഹൃത്ത് ബെന്നി (നേരത്തെ പറഞ്ഞതാണ്)-ചുരാക്കെ ദില്‍ മേരാ എന്ന ഗാനം ചുരം സിനിമ റിലീസായതില്‍പ്പിന്നെ അവന്‍ പാടി-“ചുരമാക്കെ ദില്‍ മേരാ….ഗ്ലോറിയാ ചലീ” അതുകഴിഞ്ഞ് ഡഗഡഗ്ഗഡംഡം എന്നുള്ള ആ ബാക്ക്‍ഗ്രൌണ്ട് സംഗീതവും കഴിഞ്ഞേ അവന്‍ നിര്‍ത്തൂ-അതു മുഴുവന്‍ ഞാ‍ന്‍ ക്ഷമയോടെ കേട്ടിരിക്കും-കാരണം, പാട്ടുകാരനെ മനസ്സിലാക്കാത്തതിന്റെ പ്രശ്നം ഏറ്റവും നന്നായി അനുഭവിച്ചവരാണല്ലോ ഞാനും ദേവേട്ടനും ഉമേഷ്‌ജിയുമെല്ലാം.

എനിക്ക് പബ്ലിക്കായി പാടാന്‍ ഏറ്റവും ഇഷ്ടപ്പെട്ട ഹിന്ദി ഗാനം കരണ്‍ അര്‍ജ്ജുനിലെ യേ ബന്ധന് തോ എന്ന പാട്ടാ‍ണ്. “യേ ബന്ധന് തോ‍ാ‍ാ‍ാ‍ാ‍ാ‍ാ” എന്നും പറഞ്ഞ് വായും പൊളിച്ച് ഒരു രണ്ടുമിനിറ്റു നില്‍ക്കുന്നതിന്റെ സുഖം ഒന്നു വേറേ തന്നെ. സമീപത്തുള്ള ഒരൊറ്റ ഹതഭാഗ്യനും ആ സുഖം അനുഭവിക്കാനുള്ള ഭാഗ്യം ഇതുവരെയുണ്ടായിട്ടില്ല. യേ ബന്ധനു തോ‍ാ‍ാ‍ാ‍ാ‍ാ യുടെ “യേ” കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവനും സ്ഥലം കാലിയാക്കും.

മലയാളഗാനങ്ങളില്‍ പഞ്ചാഗ്നിയിലെ സാഗരങ്ങളെ ഞാന്‍ പാടും. പക്ഷേ, സാഗരങ്ങളേ കഴിഞ്ഞാല്‍ പെട്ടന്നുതന്നെ ഡും ഡും എന്നുള്ള ആ തബലയടിയും എന്റെ വായില്‍നിന്നു വരും. എന്താണെന്നറിയില്ല.

തന്നെയിരിക്കുമ്പോള്‍ മൂളാന്‍ രാപ്പകലിലെ പോകാതെ കരിയിലക്കാറ്റേ എന്ന അഫ്‌സല്‍ ഗാനം എനിക്കു വളരെ ഇഷ്ടമായിരുന്നു. ഇഷ്ടം മൂത്തു മൂത്ത് അവസാനം ഒരോസ് ഓഡിയോ റിക്കാര്‍ഡിംഗ് സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് ആ പാട്ടിന്റെ വരികള്‍ മുഴുവന്‍ മ്യൂസിക്കിന്ത്യയില്‍നിന്നും എഴുതിയെടുത്ത് ആ പാട്ടുമുഴുവന്‍ ഒറ്റയിരുപ്പിന് ഞാന്‍ പാടി. അതൊരൊറ്റ പ്രാവശ്യം കേട്ടതേ ഉള്ളൂ-ആ പാട്ടിനോടുള്ള സകല താത്‌പര്യവും എനിക്കു പോയി. ഞാന്‍ കുറേശ്ശേ കുറേശ്ശേ ആള്‍ക്കാരെ മനസ്സിലാക്കി വരുന്നു.

എങ്കിലും ഇപ്പോഴും ഞാന്‍ ദിവസവും കേള്‍ക്കുന്ന ഒരു മെലഡിയുണ്ട്. രാവിലെ എന്റെ ദിനങ്ങള്‍ ആ മെലഡിയിലാരംഭിക്കുന്നു. രാത്രിയില്‍ കിടക്കുന്നതിനുമുന്‍പും ഞാനതു കേള്‍ക്കും. അത് കഴിഞ്ഞുള്ള ഉറക്കത്തിന്റെ ആ ശാന്തത വേറൊന്നില്‍‌നിന്നും നമുക്കു കിട്ടില്ല. ആ ഗാനം, ദേ :ഇവിടെ

46. ബെന്നി::benny - മേയ് 12, 2006

ഗ്ലോറിയ പാടുന്ന ആ ബെന്നി ഞാനല്ല, ഞാനല്ല, ഞാനല്ല….. വക്കാര്യേ, ബെന്നിയുടെ ഇനീഷ്യലും കൊടുക്കണേ. തരക്കേടില്ലാതെ പാടുന്ന ഒരാളാണ് ഞാന്‍. വെറുതെ ബ്ലോഗര്‍മാരെ തെറ്റിദ്ധരിപ്പിക്കരുത്!

47. വക്കാരിമഷ്ടാ - മേയ് 12, 2006

ബെന്നീ, എനിക്ക് ബെന്നിയെ മനസ്സിലാക്കാന്‍ പറ്റും ബെന്നീ. ഇനി ഇക്കാര്യത്തില്‍ ബെന്നിക്ക് രണ്ട് കച്ചേരിക്കുള്ള ബുക്കിംഗ് പോയാലും സാരമില്ല, ബെന്നീടെ കാര്യം ഞാനേറ്റൂന്ന് (ടി.ജി. രവി സ്റ്റൈലിലല്ലേ). ഇനി ബെന്നി ഒരു പാട്ടുകാരനാണെന്ന് തെളിയിക്കാന്‍ ഉമേഷ്‌ജിയിട്ടതുപോലെ ഒരു പാട്ട് ഫയലിടാന്‍ വല്ലതും ഞാന്‍ പറയുമോ-ഇല്ലേയില്ല. എനിക്കുമില്ലേ ചില ഉത്തരവാദിത്തബോധങ്ങളൊക്കെ.

(ഇനി നല്ലപോലെ പാടുമെങ്കില്‍ തീര്‍ച്ചയായും ഞങ്ങളേയും കേള്‍പ്പിക്കണേ-ഇതു കാര്യം. ബാക്കി മുകളില്‍ പറഞ്ഞതൊക്കെ സാധാരണപോലെ ചളം)

48. അരവിന്ദ് :: aravind - മേയ് 12, 2006

നല്ലോം ചിരിച്ചു ഏട്‌ത്തീ..;-))

എന്റെ പാട്ടിനെക്കുറിച്ച് പറയുകയാണെങ്കില്‍ …ങ്‌ഹ്‌ ഹേം…(ദീര്‍ഘനിശ്വാസം ഒന്ന് പോയതാ)
വേണ്ട. പക്ഷേ പാട്ടില്ലാതെ ഇക്ക് ജീവിക്കാന്‍ പാടാ.

എന്റെ അനന്തിരവള്‍ ചെറ്യേ കുട്ടി, പ്ലേ സ്കൂളില്‍ പോയിട്ട് വീട്ടില്‍ വന്ന് ഭയങ്കര പാട്ട്.
താങ്ക്യൂ ജീസസ് താങ്ക്യൂ ജീസസ്
ഓളീസ് റ്റൂ, ഓളീസ് റ്റൂ
അന്‍‌ഷുമണി ബാസ്കസ് , അന്‍ഷു‌മാണി ബാസ്കസ്
ആമേന്‍ ആമേന്‍..

24 മണിക്കൂറും ഈ പാട്ട് കേട്ട് അടപ്പെളകി ഇതെന്ത് പാട്ടാണ് ഈ കുട്ടി പാടണത് എന്ന് തെരക്കി ഞാന്‍ പ്ലേസ്കൂളില്‍ പോയി അവടെ മദാമ്മ ടീച്ചറോട് ഇതെന്ത് പാട്ടാണെന്ന് ചോയ്ച്ചു.

അതവിടെ ഫുഡ് കൊടുക്കുമ്പോള്‍ പാടുന്ന പ്രയറാണത്രേ.

ശരിയായി പാടിയാല്‍

താങ്ക്യൂ ജീസസ് താങ്ക്യൂ ജീസസ്
ഫോര്‍ ദിസ് ഫൂഡ് , ഫോര്‍ ദിസ് ഫൂഡ്
ആന്റ് യൂ മേരി ബ്ലസ് അസ് ,ആന്റ് യൂ മേരി ബ്ലസ് അസ്
ആമേന്‍ ആമേന്‍..

“ഡി.വേലപ്പന്‍“ മനസ്സില്‍ പൊങ്ങിവന്നതിനാല്‍ ഞാന്‍ അധികം അര്‍മാദിച്ചില്ല!

49. ബെന്നി::benny - മേയ് 12, 2006

വക്കാര്യേ, പിന്നെയില്ലാതെ..

അപ്പാപ്പന്‍ ഹാര്‍മ്മോണിസ്റ്റായിരുന്നു. അപ്പന്‍ നന്നായി വയലിന്‍ വായിക്കും. അപ്പാപ്പന്റെ, തട്ടിന്‍‌പുറത്തു കിടന്നിരുന്ന ഹാര്‍മ്മോണിയം ഒരു വഴിയാക്കിയതും ഞാനും എന്റെ രണ്ട് പൊന്നനുജന്മാരും കൂടിയാണ്. അപ്പന്‍ പൊന്നുപോലെ സൂക്ഷിക്കുന്ന ജര്‍മ്മന്‍ മെയ്ക്ക് വയലിന്റെ ബോ പൊട്ടിച്ചപ്പോള്‍ അതെന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി. ‘വയലിന്‍ തൊട്ടാല്‍ കൈ വെട്ടും’ എന്നാണ് അപ്പന്‍ പറഞ്ഞത്.

ഇതൊക്കെയായാലും ഞാന്‍ പിന്മടങ്ങിയില്ല എന്നത് വേറെ കാര്യം. ഇടവക വികാരിയായ നോബി അമ്പൂക്കന്‍ ആരംഭിച്ച ഗായക സംഘത്തില്‍ ഞാനും പ്രാക്ടീസ് ആരംഭിച്ചു. മൂന്നാം ദിവസം അച്ചന്‍ എന്നെ കണ്ടെടുത്തു. പിന്നെ താമസമുണ്ടായില്ല പുറത്താവാന്‍. അച്ചനായാലും മനുഷ്യനല്ലേ, അസൂയ ഉണ്ടാവാതിരിക്കുമോ?

പിന്നെ, സ്വാതിതിരുനാളിനെ മനസ്സില്‍ ഗുരുവായി നിരൂപിച്ച് ഈ ഏകലവ്യന്‍ സ്വന്തമായി പ്രാക്ടീസ് തുടങ്ങി. ഇതാ, ഇപ്പോഴാ പ്രാക്ടീസ് ഇതുവരെ എത്തിയിട്ടുണ്ട് :

[audio src="http://www.jayesh.net/Mallu_HotStepper.mp3" /]

റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്ത് കേള്‍ക്കുക.

പോരേ?

50. വക്കാരിമഷ്ടാ - മേയ് 12, 2006

ഹോ ബെന്ന്യേ.. തുടക്കമേ കേട്ടുള്ളൂ. അപ്പോഴേക്കും സാറുവന്നു. വീട്ടില്‍ പോയി വിശദമായി കേള്‍ക്കാം. തുടക്കം കേട്ടിട്ട് അടിപൊളിയാണെന്നു തോന്നുന്നല്ലോ. ആ സൈറ്റും ഒരു അടിപൊളി സൈറ്റാണെന്നു തോന്നുന്നല്ലോ. ബെന്നീട്യാ?

നല്ലപോലെ പാടുന്നവരോട് ആദ്യം എനിക്ക് ബഹുമാനം. പിന്നെ ആരാധന. വളരെപ്പെട്ടന്നുതന്നെ അത് അസൂയയായി മാറും. കാരണം. ആരാധനാസമയത്ത് ഞാന്‍ അവര്‍ പാടുന്നപോലെയൊക്കെ പാടാന്‍ നോക്കും. ബെന്നീം ഇക്കണക്കിനാണെങ്കില്‍ ആ ഗണത്തില്‍ വന്നുപെടുമല്ലോ. സോറി.

(കുട്ടിവട്ട്യേടത്ത്യേ, ഹാഫ് സെഞ്ചുറി തികച്ചു തന്നിട്ടുണ്ട് കേട്ടോ. ബാക്കി ഹാഫിന് ബെറ്റര്‍ ഹാഫിനോടും കൂടെ ഒന്നു സഹായിക്കാന്‍ പറ. കണവീടെ ബ്ലോഗില്‍ കണവന്‍ കമന്റാന്‍ പാടില്ലാന്നുള്ള ബ്ലോഗുനിയമം പുതിയ മന്ത്രിസഭ എടുത്തു കളയൂന്നാ‍ വീയ്യെസ്സ് പറഞ്ഞത്).

51. ദേവരാഗം - മേയ് 12, 2006

തകണവും പൊകണവും
ഞാനും ബാക്‌ഗ്രൌണ്ടടക്കം ആയിരുന്നു വക്കാരി പാട്ട്‌ . ഈ ബ്ലോഗര്‍ അഞ്ചാറു വയസ്സുവരെ എന്റെ താരാട്ടു കേട്ട്‌ പേടിച്ചു നിലവിളിച്ചായിരുന്നു ഉറക്കം.

അന്നത്തെ ഹിറ്റ്‌ പാട്ടായ ഇന്ദ്രജാലം എന്ന സിനിമയിലെ “കുഞ്ഞിക്കിളിയേ തകണം പൊകണം കൂടെവിടേ തകണം പൊകണം കുഞ്ഞോമന നിന്‍ തകണം പൊകണം കൂടെവിടേ ..” എന്ന പാട്ടായിരുന്നു ഞാന്‍ സ്ഥിരമായി പാടാറ്‌.

ഒരിക്കല്‍ വലിയ ഗായകനായ കോളേജില്‍ എകാന്തപഥികന്‍ ഞാന്‍ പാടി പ്രണയ ലേഖനങ്ങള്‍ കൊട്ടക്കണക്കിനു വാങ്ങിച്ച എന്റെ ചേട്ടന്‍ ഇവളെ ഉറക്കാന്‍ ശ്രമിച്ചു.

“കുഞ്ഞിക്കിള്യേ പാടണം..” മോള്‍ വാശി പിടിച്ചു.
അണ്ണന്‍ പാടി.

“തകണം പൊകണം പാടാന്‍ വിട്ടു മാമാ” മോള്‍ തിരുത്തിക്കൊടുത്തു.

തകണം പൊകണം പാടാനറിയത്ത മാമന്‍ മോശം. കുഞ്ഞമ്മാവന്‍ മിടുക്കന്‍ എന്നു മോല്‍ വിധിയെഴുതി എന്റെ ആത്മവിശ്വാസത്തെ വാനോളം ഉയര്‍ത്തി.

52. വക്കാരിമഷ്ടാ - മേയ് 12, 2006

തകണം പൊകണം…. ഒരു ബാക്ക്‍ഗ്രൌണ്ട് സംഗീതം അന്വേഷിച്ച് കുറെ നാളായി നടക്കുകയായിരുന്നു. അതു കലക്കി. പൂച്ചക്കുട്ടി ഇപ്പോളും അതു കേട്ടാല്‍ ഉടനെ തന്നെ മയങ്ങിവീഴുമോ?

പലപ്പോഴും പല പാട്ടിന്റേയും കൂടെ എന്റേതായ ഒരു സംഭാവന നല്‍കി ആ പാട്ടിനെ ഒന്നുകൂടി പുഷ്ടിപ്പെടുത്തുക എന്നുള്ളതാണ് സംഗീതത്തില്‍ എന്റെ സമഗ്രസംഭാവന. ലജ്ജാവതിയേ അങ്ങിനെ തന്നെ പാടാന്‍ ഒരു സുഖമില്ല. അതുകൊണ്ട് ഞാന്‍ പാടും:

ലജ്ജാവതിയേ പൂയ്, നിന്റെ കള്ളക്കടക്കണ്ണില്‍ പൂയ്യ്

ഇങ്ങിനെ പൂയ് പൂയ് വിളിച്ച് പാടാന്‍ എന്താ ഒരു സുഖം.

തങ്കമനസ്സ്, പൊന്നുമനസ്സ് എന്ന രാപ്പകല്‍ ഗാനം എന്തു രസമാ തങ്കമ്മ മനസ്സ്, പൊന്നമ്മ മനസ്സ് എന്നു പാ‍ടാന്‍. എത്രപേരെയാ നമ്മള്‍ അതില്‍‌ക്കൂടി ആദരിക്കുന്നത്.

പണ്ട് കോളേജില്‍ എന്റെ ഒരു സുഹൃത്ത് പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു ഹയ്യാ എന്ന പാട്ട് പാടി. പാട്ട് തീര്‍ന്നു തീര്‍ന്ന് ….

കണ്ണാടിപ്പുഴയില് വിരിയണ കുളിരല പോലെ എന്ന അവസാനമെത്തുമ്പോള്‍ എല്ലാരും കൈയ്യടിക്കും.കൈയ്യടിയൊക്കെ തീര്‍ന്നു കഴിയുമ്പോള്‍ അവന്‍ പിന്നെയും തുടങ്ങും

പെണ്ണിന്റെ ചെഞ്ചുണ്ടില്‍്പുഞ്ചിരിപൂത്തു, ഹയ്യാ….

ഓ തീര്‍ന്നില്ലായിരുന്നോ, ചമ്മിപ്പോയല്ലോ എന്നോര്‍ത്ത് എല്ലാരും ക്ഷമയോടെ പിന്നേം കേട്ടിരിക്കും. കുളിരല പോലെ കഴിയുമ്പോള്‍ പിന്നേം എല്ലാരും കൈയ്യടിക്കും. കൈയ്യടിയൊക്കെ തീരുന്നതുവരെ അവന്‍ വെയിറ്റു ചെയ്യും. അതുകഴിയുമ്പോള്‍ പിന്നേം തുടങ്ങും:

പെണ്ണിന്റെ ചെഞ്ചുണ്ടില്‍….

കൂവിയിറക്കേണ്ടിവന്നൂ അവസാനം.

53. വക്കാരിമഷ്ടാ - മേയ് 12, 2006

ബെന്ന്യേ… ബെന്ന്യേ… ബെന്ന്യേ… കേട്ടോണ്ടിരിക്കുവാ…….. ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല…… ഹെന്റമ്മോ..

…ല്ലാരും കേള്‍ക്കോ.

ഹെന്റെ ബെന്ന്യേ……..

54. ബെന്നി::benny - മേയ് 12, 2006

വക്കാര്യേ, ഇപ്പൊ മനസ്സിലായല്ലോ!! ഹും..

(പിന്നെയൊരു സ്വകാര്യം.. കേരളീയരുടെ ഇംഗ്ലീഷ് പ്രനന്‍സിയേഷനെ കളിയാക്കി, ബുദ്ധിയുള്ളവരാരോ ചെയ്ത പീസാണത്. എനിക്കൊക്കെ അത്ര ബുധിയുണ്ടെങ്കില്‍ ഞാനെവിടെയോ എത്തിയേനെ.

പിന്നെ, എല്ലാവരും കേട്ടിരിക്കേണ്ട ഒരു പീസാണത് എന്നതില്‍ സംശ്യല്ല. യേത്?)

55. ദേവരാഗം - മേയ് 12, 2006

ഇതേതാണ്ട് “മേ ഐ ഷിറ്റ് ഹീയര്‍” എന്നു ചോദിക്കുന്ന ബംഗാളിയോ. “പോര്‍ പൈഫ് പീപ്പിള്‍ സാങ്ക് വിത് മീ” എന്നു പറയുന്ന ഗുജറാത്തിയോ നമ്മളെ അനക്കിയതാണെന്ന് എനിക്കു നേര്‍ത്തേ തോന്നിയിരുന്നു ബെന്നിയേ..

56. വക്കാരിമഷ്ടാ - മേയ് 12, 2006

അതിന്റെ കെട്ട് തീരാന്‍ ശ്രീ സരസ്വതീ നമോ സ്തുതേ നാലു പ്രാവശ്യം കേട്ടു. ഇപ്പോള്‍ പാഹിമാം ശ്രീ രാജരാജേശ്വരി കേട്ടോണ്ടിരിക്കുന്നു.

..ന്നാലും ഞാന്‍ ആ സംഭവം ആദ്യമായി കേള്‍ക്കുകയാ. നമ്മള്‍ക്കിട്ടൊക്കെ താങ്ങാനായിരുന്നല്ലേ. എന്നാലും ചിരിച്ച് ചിരിച്ച് വശം കെട്ടു.

ശരിക്കും എല്ലാവരും കേട്ടിരിക്കേണ്ട പീസുതന്നെ.

57. അമ്മുവിന്ടെ അമ്മ - മേയ് 12, 2006

ഹയ്യോ എന്റെ ബ്ലോഗ്ഗരെ, പോസ്റ്റും കമ്ന്റ്റുമൊക്കെ വായിച്ച് ചിരിച്ച് ചിരിച്ച് വയറു വേദനിക്കുന്നു…മരുന്ന് തരാന്‍ ഏതെങ്കിലും അമ്പട്ടനുണ്ടോ ഇവിടെ? പിന്നെ എല്ലാവരോടും ഒരപേക്ഷ്യുണ്ട്…പോസ്റ്റുകള്‍ക്കു കഴിയുന്നതും നീളം കുറക്കാമോ…എനിക്കു വയ്യ ഇനി ചിരിച്ച് വയറു വേദനിക്കാന്‍!!…

58. കല്യാണി - മേയ് 12, 2006

ഒരു ചെറിയ ഒടോ.
#ഏടത്തീ, ബിന്ദൂ..അപ്പോള്‍ നമ്മള്‍ ഒരു നാട്ടുകാരാണ്‌ എന്നറിഞ്ഞതില്‍ സന്തോഷം.
#ഉമേഷ്ജീ, വിശാഖിന്റെ ആല്‍ബങ്ങള്‍ കൂടി പോസ്റ്റ്‌ ചെയ്യൂ..
കല്യാണി

59. Kuttyedathi - മേയ് 12, 2006

കല്യാണിക്കുട്ടിയേ ബിന്ദുവേ,

അപ്പോ എന്നെ രണ്ടാളും കൂടി ഔട്ടാക്കിയോ ? ബിന്ദൂം കല്യാണീം തൊടുപുഴക്കാരാണെങ്കില്‍ പിന്നെ ഞാനോ ? അപ്പോ പി ജെ ജോസഫിന്റെ നാട്ടുകാരിയാണല്ലേ ? കൊള്ളാം കൊള്ളാം, നമ്മുടെ പട്ടിക്കാട്ടില്‍ന്നൊക്കെ കൂടുതല്‍ ആളുകളു ബ്ലോഗില്‍ വരുന്നതു സന്തോഷകരം തന്നെ.

ബിന്ദൂട്ടിയേ, ചക്ക വറുത്തതും ലഡു, ജിലേബി, ഹലുവ (ഞാന്‍ പറഞ്ഞു വിട്ടതു പോലെ ഇന്‍ഡ്യന്‍ ബേക്കറിയിലെ കറുത്ത ഹലുവ തന്നെ മേടിച്ചിട്ടുണ്ടല്ലോല്ലെ ), അവലോസുണ്ട, ചമ്മന്തി പൊടി, ഉണക്കുകപ്പ, പിന്നെ ആ എല്ലു വെട്ടാനുള്ള വാക്കത്തി, ഉണ്ണിയപ്പ ചട്ടി, അച്ചപ്പത്തിന്റെ അച്ച്‌… ഞാന്‍ പറഞ്ഞു വിട്ടതിലൊന്നും മറന്നില്ലല്ലോല്ലെ ? അപ്പോ ഇന്നോ നാളെയോ എപ്പളാ തെരക്കൊഴിയുകാന്നു വച്ചാലപ്പോ യൂ പി എസ്‌ വഴിയോ അല്ലെങ്കില്‍ യൂ എസ്‌ പി എസ്‌ വഴിയോ അയച്ചേരെ കേട്ടോ.

കൊറിയര്‍ ചാര്‍ജ്‌ ഞാന്‍ ഇവിടെ ‘ഓണ്‍ ഡെലിവറി’ കൊടുക്കുമ്ന്നു പറഞ്ഞേരേ. അതിനും കൂടിയൊക്കെ ബിന്ദൂനെ ബുദ്ധിമുട്ടിക്കുന്നതെങ്ങനാ ? മോശമല്ല്യോ ?

ബിന്ദുവേ, ഒരഞ്ചാറു മാസം ഞാനും ന്യൂമാനില്‍ പഠിച്ചിട്ടുണ്ട്‌. അപ്പോ നമ്മള്‍ കണ്ടിട്ടുണ്ടാവാനും ചാന്‍സുണ്ടല്ലേ ?

60. Umesh P Nair - മേയ് 12, 2006

അഞ്ചാറുമാസം കഴിഞ്ഞപ്പോള്‍ അവിടന്നും ഔട്ടാക്കി, അല്ലേ? വിക്കി ഹെഡ്‌മാഷെങ്ങന്നെ സഹിക്കുന്നോ ആവോ…

61. Anonymous - മേയ് 12, 2006

കുട്ടിയേ.. ചിലപ്പോള്‍ ചാന്‍സുണ്ട്‌. പിന്നെ പറഞ്ഞുവിട്ട ലിസ്റ്റില്‍ നിന്നു വാക്കത്തി ഒഴിവാക്കി. ഞാനുള്ളപ്പോള്‍ എന്തിനാ വേറൊരു കത്തി എന്നു… ( വാക്കുകൊണ്ടുള്ള കത്തി എന്നും സഹിക്കുന്നില്ലേ എന്നും). തൊടുപുഴയൊന്നും പഴയപോലെ അല്ല ഇപ്പോള്‍, പട്ടിക്കാട്‌ എന്നൊന്നും പറയാന്‍ പറ്റില്ല, പുരോഗമിച്ചു.

ബിന്ദു

62. mahout [aka paappaan] - മേയ് 12, 2006

– കുറുമാന്റെ തമാശ (സദര്‍ ബസാറ്) കിടിലം. ലേഡി ചാറ്റര്‍ലി എന്ന പ്രയോഗം അപാരം, മാഷേയ് 🙂

– അരവിന്ദേ, ഈ “ഡി വേലപ്പ”നെന്താ?

വക്കാരീടെ പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരിപൂത്ത കാര്യം വായിച്ചപ്പൊ എനിക്കോര്‍മ്മ വന്നത് സുഖമോ ദേവിയെയാണ്‍.

തിരു. എഞ്ചി. കോളജില്‍ എന്റെ ബാച്ച്‌മേറ്റായിരുന്ന ഒരു ദേഹം freshers’ day എന്ന ഒരു പ്രായമെത്തല്‍ ചടങ്ങില്‍ സദസ്സില്‍ കയറുകയും ടി ഗാനം തൊള്ളതുറന്നാലപിക്കുകയും ചെയ്തു. കഷ്ടമെന്നു പറയട്ടെ, അതിന്റെ തുടക്കത്തിലെ ആ മൂന്നാമത്തെ “സുഖമോ ദേവി” വിളിയില്‍ അദ്ദേഹത്തിനു ബ്രെയ്ക്കു കിട്ടിയില്ല. അതങ്ങു നീണ്ടുനീണ്ടു പൊയ്ക്കൊണ്ടിരുന്നു. ശേഷം ചിന്ത്യം.

ഇന്നും അവന്റെ പേര്‍ എനിക്കറിഞുകൂടാ. “സുഖമോ ദേവി” (short form: “സുഖമോ”) എന്നാണു ഞാനും, ഞാനറിയുന്ന മറ്റെല്ലാവരും അവനെ വിളിച്ചിരുന്നത്.

63. Umesh P Nair - മേയ് 12, 2006

പാപ്പാന്‍ ചോദിച്ചു:

– അരവിന്ദേ, ഈ “ഡി വേലപ്പ”നെന്താ?

അരവിന്ദന്റെ
ഒരു ആഫ്രിക്കന്‍ വീരഗാഥ വായിക്കൂ പാപ്പാനേ.

64. mahout [aka paappaan] - മേയ് 12, 2006

തള്ളേ, ആ വീരഗാഥ ഒരു ഭയങ്കരന്‍ പീസു തന്നെ…

65. കണ്ണൂസ്‌ - മേയ് 13, 2006

ഹിന്ദിയുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍മ്മ വന്നത്: ഡല്‍ഹിയില്‍ അത്യാവശ്യം പ്രീവിയസ് ഹിന്ദി വിജ്നാനത്തോടെ ലാന്‍ഡ് ചെയ്ത ഒരു പാറ്‍ട്ടി ഉണ്ടായിരുന്നത്രേ. അതിന്‍റ്‍റെ ഒരു അഹങ്കാരവും ഉണ്ടായിരുന്നു ഗഡിക്ക്. പുള്ളി ഒരു ദിവസം കടുക് വാങ്ങാന്‍ ബനിയയുടെ കടയിലേക്ക് പോയി. പകുതി വഴി എത്തിയപ്പോഴാണ് ഓര്‍മ്മ വന്നത് കടുകിന്‍റ്‍റെ ഹിന്ദി അറിയില്ലാന്ന്. തിരിച്ചു പോയി ചോദിക്കാന്‍ ദുരഭിമാനം സമ്മതിച്ചും ഇല്ല. എന്തായാലും പുള്ളി കടുകും വാങ്ങി തിരിച്ചെത്തി. ബനിയായുടെ അടുത്തു പോയി ചോദിച്ചത്രേ. വൊ ചീസ് ചാഹിയെ, ജൊ കാലാ കാലാ ഗോളാ ഗോളാ ഔര്‍ തേല്‍ മെം ഗഡ്ബഡ് കര്‍തേ ഹെ.

66. വക്കാരിമഷ്ടാ - മേയ് 13, 2006

ഹിന്ദിയുടെ കാര്യം പറഞ്ഞപ്പോഴാ എന്റെ ഒരു കൂട്ടുകാരന്റെ കാര്യം ഓര്‍ത്തത്. പുള്ളിക്ക് ജീവിക്കാന്‍ വേറേ മാര്‍ഗ്ഗമൊന്നുമില്ലാത്തതുകാരണം ഗൂര്‍ഖാപ്പണി ചെയ്യേണ്ടിവന്നു കുറേ നാള്‍ ഒരു ഹൌസിംഗ് കോളനിയില്‍. എവിടെനിന്നോ ഒരു ഗൂര്‍ഖയുടെ യൂണിഫോമും തൊപ്പിയുമൊക്കെ സംഘടിപ്പിച്ച് പാവം അറിയാന്‍ വയ്യാത്ത ഹിന്ദിയൊക്കെ പറഞ്ഞ്, “മേം ഗൂര്‍ഖാ ഹും…ഹേ…ഹൈ” എന്നൊക്കെ പറഞ്ഞ് നടക്കുകയായിരുന്നു കുറേ നാള്‍ ആ ഹൌസിംഗ് കോളനിയില്‍ക്കൂടി.

കൂട്ടുകാരന്‍ മോഹന്‍ലാലാണെന്ന് മനസ്സിലായില്ലേ.
ഞാന്‍ ശ്രീനിവാസനല്ല. എനിക്ക് എന്താ ഒരു ഗ്ലാമറ്.

(എന്നെ തല്ലല്ലേ…………
ഉദയസൂര്യന്റെ നാട്ടില്‍ എഴുന്നേറ്റ് വന്നപ്പോള്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ട്. സൂര്യന്‍ ചന്തിയിലേ കുത്തി).

67. mahout [aka paappaan] - മേയ് 16, 2006

കല്യാണം കഴിഞ്ഞ് പിടക്കോഴീസമേതനായി ഞാന്‍‌‍ ഇന്ദ്രപ്രസ്ഥത്തിലെത്തി. പുരപ്പുറം തൂത്തുകഴിഞപ്പൊ ഭാര്യക്കൊരു നിര്‍ബ്ബന്ധം, സാമ്പാറു വയ്ക്കണം. പുതുമോടീടെ കാലമല്ലേ, ഞാനങ്ങ് സമ്മതിച്ചുകൊടുത്തു. ഫ്ലാറ്റിനരികെ തന്നെയുള്ള പലചരക്കുകടയിലെത്തി സാധനങ്ങള്‍ വാങ്ങാനാരംഭിച്ചു. കുക്കിങ്ങ് ഞാന്‍ ഒരു വിളിയായി സ്വീകരിക്കുന്നതിനുമുമ്പുള്ള കാലമായതിനാല്‍ ഒരു വസ്തുവിന്റെയും ഹിന്ദിപ്പേര്‍ എനിക്കു പിടിയുണ്ടായിരുന്നില്ല. പക്ഷെ വലിയ കുഴപ്പമുണ്ടാകാതെ രക്ഷപ്പെട്ടു. മിക്കവാറും സാധനങ്ങള്‍ ചൂണ്ടിക്കാട്ടി വാങ്ങി. ചില സാധനങ്ങള്‍ ഞാന്‍ കടയ്ക്കകത്തിടിച്ചുകയ്യറി എടുത്തു. എന്നാല്‍ കായം മാത്രം എന്നെ തോല്പിച്ചു കളഞ്ഞു. ബനിയയെ ഒരു തരത്തിലും അതു പറഞ്ഞുമനസ്സിലാക്കാന്‍ എനിക്കു സാധിച്ചില്ല. നിറം, മണം മുതലായവയുടെ ഡിസ്ക്രിപ്ഷനിലൊലൊന്നും അങ്ങേരു വീണില്ല. അവസാനം ഒരു മരത്തിന്റെ കറ ഉണക്കിയെടുത്തുണ്ടാക്കുന്നതാണ്‍ ഈ സാധനമെന്ന വിക്കി വൃത്താന്തം ബ്രഹ്മാസ്ത്രമായി അങ്ങേരുടെ പേട്ടുചെവിയെയിലെയ്തപ്പോള്‍ “ഇയാള്‍‌ക്കെന്താ വട്ടുണ്ടോ ഹേ” (ഹിന്ദി ‘ഹേ’യല്ല, മലയാളം ‘ഹേ’) എന്ന ഭാവത്തില്‍ കടേശ്വരന്‍ അടുത്ത കസ്റ്റമനെ ഹേന്‍‌ഡ്‌ല്‍‌ ചെയ്യാന്‍ പോയി. അങ്ങനെ ഞങ്ങളുടെ വിവാഹജീവിതത്തിലെ പ്രഥമസാമ്പാര്‍ അപൂര്‍ണ്ണകായനായി കടന്നുപോയി.

68. VENU - മേയ് 18, 2006

ഏവിടെയോ എന്തോ ആ പാട്ടുകള് പ്രെശ്നം ഉണ്ടാക്കുന്നു.സ്വയം ആശ്വസിക്കുക. ഒക്കെ പാടുവാന് കഴിവില്ലെനിക്കഗ്ഗതികേടിന്നു മാപ്പു ചോദിപ്പു ഞാന്.
വേണു.

69. Kuttyedathi - മേയ് 18, 2006

അയ്യയ്യോ…. ഈ ഒരു പ്രാവശ്യത്തേക്കു ക്ഷമിക്കെന്റെ വക്കാരിയേ. വെള്ളിയാഴ്ച ഒരുച്ച കഴിഞ്ഞു മൂന്നു മണി മുതല്‍ തിങ്കളാഴ്ച രാവിലെ എട്ടര മണി വരെ എന്റെ ജീവിതത്തില്‍ ബ്ലോഗിനു യാതോരു സ്ഥാനവുമില്ലെന്നറിയാമല്ലോ. വെള്ളിയാഴ്ച പകുതി ടാങ്ക്സ്‌ റ്റൈപ്‌ ചെയ്തു വച്ചിട്ടു വീട്ടില്‍ പോയതാ. തിങ്കളാഴ്ച വന്നപ്പോളേക്കും പുതിയ പോസ്റ്റുകളുടേയും കമന്റുകളുടേയുമൊക്കെ പെരുമഴയില്‍ ഞാന്‍ തന്നെ ആ പോസ്റ്റിനെ മറന്നുപോയെന്റെ വക്കാരിയേ.

മൂക്കിലു പല്ലു മുളക്കണതിന്റെയാണെന്നു തോന്നുന്നു, ഒരു വേദന. അപ്പോയിന്റ്‌മന്റ്‌ എടുത്തിട്ടുണ്ട്‌. ക്ഷമിച്ചു കള വക്കാരി.

70. വക്കാരിമഷ്ടാ - മേയ് 18, 2006

ഉം…ഉം… ഞാനൊന്നാലോചിക്കട്ടെ. ബുദ്ധിമുട്ടാ… ന്നാലും ഹന്നമോള്‍ടെ ആ ചിരി കാണുമ്പോ…. ഉം… ഉം… ശരി.. ഇപ്രാവശ്യത്തേക്കു മാത്രം. പിന്നെ ഒരു പ്രാവശ്യോം കൂടി… അതു കഴിഞ്ഞ്…ഉം..ഉം..

(ഉം.. ഉം.. മാമുക്കോയാ സ്റ്റൈല്‍ ഉം…ഉം.. അല്ലെങ്കില്‍ അല്‍-ഉം-ഉം-ഉമ്മച്ചന്‍ കോവൈന്‍ -കലേഷിന്റെ രാജ്യം-ഉം..ഉം ഓ ആണെന്ന് തെറ്റിദ്ധരിക്കരുതേ. ഇത് വളരെ സീരിയസ്സായി, ഈ മമ്മൂട്ടിയൊക്കെ മൂളുന്നതുപോലത്തെ… അതുപോലത്തെ ഉം..ഉം.. ആണ്. വേണേല്‍ ഇതിന്റെ ആഡിയോയും തരാം).

71. Kuttyedathi - മേയ് 18, 2006

വായിക്കുകയും, കമന്റുകയും, വയറ്റത്തടിച്ചു പാടി അര്‍മാദിക്കുകയും, ചമ്മല്‍ കഥകള്‍ അയവിറക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

വിശാലാ, തെരക്കിലും വന്നു വായിച്ചതിനും കമന്റിയതിനും നന്ദി.

ജിത്തേ, 🙂

ദേവേട്ടോ, വിദ്യേച്ചിക്കറിയില്ലല്ലോ ദേവേട്ടന്റെ മഹത്വം. അപ്പോ അന്നാ ഫൈനല്‍ കാളിന്റെയൊപ്പം മരിച്ചതാണല്ലേ ദേവനിലെ പാട്ടുകാരന്‍. കൂമന്‍പള്ളി എസ്‌ ഐ ഞെട്ടിയ സംഭവത്തില്‍ കൂടി വീട്ടുകാര്‍ കഥാകാരനെയും കൊന്നു.

എന്നിട്ടും ഇങ്ങനൊരു ദെവേട്ടനെ ഞങ്ങള്‍ ബ്ലോഗര്‍ക്കു ബാക്കി കിട്ടിയല്ലോ. ആശ്വാസം!

കുറുമാനേ 🙂

തുളസി,ട്രെയിനിലെ കൊച്ചു പാട്ടുകാരും, അവരുടെ ആസ്ബസ്റ്റോസ്‌ ചപ്ലാംകട്ടയും എന്നുമെനിക്കും കൌതുകമായിരുന്നു.

സുനില്‍, സെയിം പിച്ച്‌. ഞാന്‍ പക്ഷേ പിന്നീടു വിവരം വച്ചപ്പോള്‍ നിറുത്തി കേട്ടോ, ബ്രേക്‍ഫാസ്റ്റ്‌ സ്കിപ്പിംഗ്‌ പരിപാടി. സുനിലിന്റെ അപ്പൂനെ കണ്ടിട്ടില്ലാല്ലൊ.

പെരിങ്ങോടാ.. നന്ദി.

വെമ്പള്ളി, അല്ലെങ്കിലും മുറ്റത്തെ മുല്ലക്കു മണമില്ലെന്നല്ലേ ?

(ഇപ്പോഴെങ്കിലുമെന്നെ വിശ്വാസമായോ വക്കാരി ? ഇതാ അന്നു റ്റൈപ്‌ ചെയ്തു വച്ച കമന്റ്‌. ഇനി ബാക്കി കൂടി എഴുതിയിടട്ടെ. )

72. വക്കാരിമഷ്ടാ - മേയ് 18, 2006

ഹെന്റമ്മോ, ഇത്രയ്ക്കങ്ങ്ട് പ്രതീക്ഷിച്ചില്ല. ഓക്കേ കുട്ട്യേടത്തി. ഫുള്‍ ഷമി കണ്‍ഫര്‍ ചെയ്തിരിക്കുന്നു. ടാങ്ക്സൊക്കെ പതുക്കെ മതീന്നേ.

73. Kuttyedathi - മേയ് 18, 2006

സിദ്ധാര്‍ത്ഥാ,

ബാക്‌ ഗ്രൌണ്ടോടുകൂടി പാടല്‍ എനിക്കുമുണ്ടേ… ‘ കാണാപ്പൂ മീനിനു പോകണ തോണിക്കാരാ… ടടടാങ്ങ്‌ ടടടാങ്ങ്‌ ടട ടട ടാങ്ങ്‌…:)

അതുല്യേച്ചിയേ, ഈ ചൂടത്തു ശര്‍മാജിയെ ഒരുപാടു സമയം ബാല്‍ക്കണിയിലിറക്കി നിറുത്തരുതു കേട്ടോ.

(അതുല്യേച്ചി എന്നാണാവോ ഗന്ധര്‍വ്വനു പടിക്കാന്‍ തുടങ്ങിയത്‌ ? എല്ലാ കമന്റും 2 പ്രാവശ്യം പോസ്റ്റുന്നു. :))

ശനിയാ, 🙂

ബിന്ദൂ, കറന്റ്‌ പോകുമ്പോള്‍ ഞാനും പാടുമാരുന്നു, ഉറക്കെ. പേടിച്ചു മുള്ളി പോകാതിരിക്കാന്‍. പാടുമ്പോള്‍ എന്തോ ഒരു ധൈര്യമൊക്കെ താനേ വരും. 🙂 എന്റെ ജിലേബിയും അലുവയും അയച്ചിട്ടുണ്ടല്ലോല്ലേ ?

ഉമേഷ്ജിയേ, ഒരുപാടു ഹിന്ദിവിദ്വാന്മാര്‍ വന്നു ചിലച്ചിട്ടു പോയതല്ലാതെ ആറാമത്തെ ഭൂതത്തെ ഇതുവരെ പിടി കിട്ടിയില്ലല്ലേ ?

കണ്ണൂസ്‌… പാടി അഞ്ചൂസിനെ പേടിപ്പിക്കല്ലേ.

സന്തോഷ്‌, നന്ദി.

പാപ്പാനേ, കളരിയാശാന്‍ മടിയില്‍ പിടിച്ചിരുത്തി മണലില്‍ അക്ഷരമെഴുതിക്കുമ്പോള്‍ തെറ്റു വന്നാല്‍ അകംതുടയില്‍ കിട്ടുന്ന നുള്ളിന്റെ വേദന… ഈശ്വരാ, ഇപ്പോളും മറന്നിട്ടില്ല. പാപ്പാനും ഹിന്ദിയുടെ ആളാണല്ലേ. ? പാവം ഞാന്‍ ഒരുപാടു ചപ്പാത്തി തിന്നിട്ടും…:((

പെരിങ്ങോടാ, ഹിന്ദി വളരെ നന്നായി അറിയുന്ന കൊണ്ടു പെരിങ്ങോടന്റെ ഹിന്ദി തമാശ ഒന്നും മനസ്സിലായില്ല. ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാല്‍ നാണക്കേടും.

സ്നേഹിതനേ, നന്ദി.

കുറുമാനേ, ഈ ബ്ലോഗ്‌ നിറയെ ഹിന്ദി പുലികള്‍ തന്നെ.

വക്കാരിയേ, പോകാതെ കരിയില കാറ്റേ… , പറയാതെ അറിയാതെ നീ പോയതല്ലേ… ഇതൊക്കെയെനിക്കും പ്രിയങ്കരം തന്നെ. എന്നാലും ആ മെലഡിയാണുട്ടോ ഹന്ന മോളുടെ ഫേവറൈറ്റ്‌. ഏതുറക്കത്തിലും ‘ആന വരുന്നേ’ എന്നു കേട്ടാലവള്‍ക്കപ്പോ കമ്പ്യൂട്ടറിന്റെ മുന്നില്‍ പോകണം.

ബെന്നി, തലമുറകളായിട്ടു പാട്ടുകാരാണല്ലേ ? യെന്റമ്മോ, കിടിലന്‍ പാട്ടാണുട്ടോ.. കേട്ടതിന്റെ ഷോക്ക്‌…

അരവിന്നങ്കുട്ട്യേ, ഇതുപോലെ ഹന്നമോളും ഡേ കെയറില്‍ നിന്നു വന്നു വളരെ ഈണത്തിലെന്നും പാടും… റോ..റോ…റോ… മീ മീ മീ…

ഇതെന്തു പാട്ടാണെടാന്നറിയാന്‍ വിളിച്ചപ്പോഴല്ലേ…
Row row row your boat
gently down the stream
merrily merrily merrily merrily
life is but a dream

ഇതാണവള്‍ പാടുന്നതെന്നറിഞ്ഞത്‌.

അമ്മുവിന്റെ അമ്മേ, 🙂

വേണു, നന്ദി.

ആരേയും വിട്ടു പോയില്ലല്ലോല്ലേ ? പോയെങ്കില്‍ ക്ഷമിക്കണേ. എല്ലാവര്‍ക്കും നന്ദ്രി.

74. L G - മേയ് 18, 2006

എനിക്കു പാട്ട് പാടി ഒരു ഗംഭീര അബ്ധം പിണഞ്ഞിട്ടുണ്ട്.എതോ ഒരു തമിഴ് പാ‍ട്ടിന്റെ വരികള്‍ ഇങ്ങനെ ആണു.

“കാക്കൈ സിരകിനിലേ, ഒയ്യാല്ലാല്ലാ,ഒയ്യല്ലാല്ലാ”

ഇതിന്റെ അര്‍ത്ഥം എന്താണു എന്നു എനിക്കിപ്പോഴും ആറൈയില്ല,അപ്പോഴും അറിയില്ല.പക്ഷെ ഫുള്‍ട്ടൈം പാട്ടു ഞാന്‍ ഉറക്കെ പാടുവാണു. അപ്പോ ഞങ്ങടെ ഹൌസ് ഓണരുടെ മൂത്ത മകള്‍ എന്റെ നേരെ ഒരു ചാട്ടം.
“കുറച്ചു ദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു.
എന്നെ എപ്പൊ കണ്ടാലും ഈ പാട്ടു പാടുന്നു.നീ ഭയങ്കര വെളുത്തിട്ടാണെന്നാണോ നിന്റെ വിചാരം?,ഞാന്‍ കുറച്ചു കറുത്തിട്ടാണു എന്നു വിചാരിച്ചു നിനക്കു വെളുത്തേന്റെ ഇത്രേം അഹങ്കാ‍രം പാടില്ല” അതു മൊത്തം തമിഴില്‍ ആണു മൊഴിഞ്ഞതു, ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ കരുതി,
ദൈയ്‌വമെ, ഞാന്‍ ഇനി തമിഴന്മാരുടെ നാഷണല്‍ ആന്തം വല്ലതും ട്ട്യൂണ്‍ തെറ്റിച്ചു പാടിയോ? ഞാന്‍ എല്ല പാട്ടും കൊല ചെയ്യാറുണ്ട് എന്നു എല്ലാരും പറയാറുണ്ടു്. ഞാന്‍ ഇങ്ങിനെ അന്തം വിട്ടു ഇങസ്സ്യ എന്നു നിക്കുംബോള്‍,കൂടെ ഉണ്ടായിരുന്നു തമിഴ് അറിയാവുന്ന കൂട്ടുകാരി,ആ കുട്ടിയോടു,തമിഴ് പേശി എന്നെ അവിടെ നിന്നു രക്ഷിച്ചു.ഹൊ!
‘കാക്ക‘ എന്നു ആ പാട്ടില്‍ ഉണ്ടായിരുന്നു.ആ കുട്ടി കരുതി ആ കുട്ടീടെ നിറം കണ്ടിട്ടാ‍ണു ഞാന്‍ അങ്ങിനെ പാടിയെ എന്നു. അതിനു ഞാന്‍ വെളുത്തിട്ടൊന്നും അല്ല. അന്നെനിക്കു മനസ്സിലായി ,നമ്മളും പലരുടേയും കണ്ണില്‍ വെളുത്തിട്ടാണു എന്നു. 🙂

75. Adithyan - മേയ് 21, 2006

ഇങ്ങളോരു പ്രതിഭാസമാണു കേട്ടാ… ഒരു പോസ്റ്റിടുക.. ഒരു നൂറു കമന്റു വാങ്ങുക.. അടുത്ത പോസ്റ്റിടുക… 🙂

പാട്ടുപുരാണം ഗംഭീരമായി… 🙂

പാടി മഴ പെയ്യിച്ച താന്‍സണെപ്പോലെ, പാടി വട വരുത്തിയിട്ടുള്ളവനാണ് ഈയുള്ളവന്‍… ക്ലാസില്‍ നിന്നെല്ലാവരും കൂടെ എവിടെയോ ട്രെയിനില്‍ പോയപ്പൊഴായിരുന്നു… ആസ്ഥാനഗായകനായ ഞാന്‍ നടപ്പുവഴിക്കടുത്ത സീറ്റിലിരുന്ന് “പന്നഗേന്ദ്ര ശയനാ..” ഒരു പതിനെട്ടിലങ്ങു പിടിപ്പിച്ചത്‌… കണ്ണൊക്കെ അടച്ച്, കൈ ഒക്കെ വീശി കറക്കി അങ്ങനെ അടക്കിപ്പോളിക്കുകയായിരുന്നു…. പാട്ടില്‍ ലയിച്ചിരുന്ന ഞാന്‍ എന്റെ കൈ അതിലെ പൊയ്ക്കൊണ്ടിരുന്ന വടക്കാരന്റെ നേരെയാണു നീളുന്നതെന്ന് അറിഞ്ഞില്ല… ഞാന്‍ വട ഓര്‍ഡര്‍ ചെയ്യുകയാണെന്നു കരുതി അയാള്‍ രണ്ടു വട എടുത്ത് എന്റെ കയ്യില്‍ വെച്ചു തന്നു…

അന്നു മുതലാണു ഞാന്‍ താന്‍സന്റെ പിന്‌ഗാമിയായി ക്ലാസില്‍ അറിയപ്പെടാന്‍ തുടങ്ങിയത്… 😉

76. Ajith Krishnanunni - മേയ് 23, 2006

പണ്ട്‌ പണ്ട്‌, എന്നു പരഞ്ഞാല്‍ വളരെ പണ്ട്‌, കൃത്യമായി പറഞ്ഞാല്‍ ഒരു 17 വര്‍ഷ്മ്‌ മുന്‍പ്‌. എന്നെ over estimate ചെയ്ത അഛന്റെ നിര്‍ബന്ധം കാരണം സ്റ്റേജില്‍ കയറി പാടുകയും ഒരു മിമിക്രി കലാകരനു കിട്ടേണ്ട ആഹ്ലാദാരവങ്ങല്‍ ഏറ്റുവങ്ങെണ്ടിയും വന്ന ഒരു ‘പഴയ’ പാട്ടുകാരനാണു ഞാന്‍. അന്നു നിര്‍ത്തിയ ആ പാട്ടു പലപോഴും തുടരാന്‍ ശ്രമിച്ചെങ്കിലും, ഒരു വലിയ സിറ്റിയില്‍ ഒറ്റക്കു താമസിക്കുനതു ചെലവേറിയതാണെന്ന അറിവ്‌ എന്നെ തടയുകയാണുണ്ടായത്‌.

കുട്ട്യെടത്തിയൊട്‌,
ഇതു കൊണ്ടൊന്നും തളരരുത്‌…
ഇനിയും പാടണം കുട്ട്യെടത്തീ.–>


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: