jump to navigation

വിക്കി ക്വിസ് ടൈം (ലക്കം 2) മേയ് 1, 2006

Posted by മന്‍‌ജിത് കൈനിക്കര in വിക്കിപീഡിയ സഹായി.
trackback

1.ഇംഗ്ലണ്ടിലെ ബര്‍മൈങ്ഹാമിലാണു ഞാന്‍ ജനിച്ചത്. മഹാത്മാ ഗാന്ധിയുടെ പ്രസംഗം കേട്ട് ഇന്ത്യയിലെത്തി. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഇന്ത്യന്‍ കോഫീ ഹൌസിലിരുന്നു കാപ്പികുടിക്കുമ്പോള്‍ നിങ്ങളില്‍ ചിലര്‍ എന്നെ ഓര്‍ക്കാറുണ്ട്. ഞാനാരാണെന്നു പറയാമോ?

2.വാനരസേന എന്ന ബാലസംഘടന രൂപീകരിച്ചാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരിലൊരാള്‍ പൊതുപ്രവര്‍ത്തനത്തിനെത്തിയത്. അതാരാണെന്നു പറയാമോ?

3.ദേവദാസി സ്ത്രീസമൂഹത്തില്‍പ്പെട്ട ഒരാളെ ‘ഇന്ത്യന്‍ സാംസ്കാരിക മൂല്യങ്ങളുടെ കലവറ’ എന്നു രാജീവ് ഗാന്ധി വിശേഷിപ്പിക്കുകയുണ്ടായി. ആരാണീ സ്ത്രീരത്നം?

4.ലിനക്സിന്റെ ചിഹ്നം ഒരു പെന്‍‌ഗ്വിനാണെന്ന് എല്ലാവര്‍ക്കുമറിയാം. ആ പെന്‍‌ഗ്വിന്റെ പേരെന്താണ്?(ഓമനപ്പേര്).

5.വാള്‍ സ്ട്രീറ്റ് എന്നാല്‍ അമേരിക്കന്‍ സാമ്പത്തിക മേഖലയുടെ പ്രതീകമാണ്. ഇതുപോലെ ഫ്ലീറ്റ് സ്ട്രീറ്റ് എന്നതും ഒരു സൂചകം അല്ലെങ്കില്‍ പ്രതീകമാണ്. എന്തിന്റെയെന്നു പറയാമോ?

6.An Essay On Criticism അലക്സാണ്ടര്‍ പോപ്പിന്റെ പ്രശസ്തമായ രചനയാണ്. ഏതു സാഹിത്യ വിഭാഗത്തില്‍പ്പെടുന്നതാണീ രചന?

7.കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളിലുള്ളതില്‍ ഏറ്റവും പഴയ സിനഗോഗാണ് പരദേശി സിനഗോഗ്‌. എവിടെയാണിതു സ്ഥിതി ചെയ്യുന്നത്?

8.സമുദ്ര നിരപ്പിലും താഴെയുള്ള ഇന്ത്യയിലെ ഏക പ്രദേശം കേരളത്തിലാണ്. ഏതാണത്?

9.പ്രതാപ മുതലിയാര്‍ ചരിതം(Prathapa Mudaliyar Charitham) ഒരു തമിഴ് നോവലാണ്. എന്താണിതിന്റെ പ്രത്യേകത?

10.ജലധാരകളുടെ നാട്(Land of Many Waters) എന്നാണ് ഒരു തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ പേരിനര്‍ത്ഥം. ഏതാണാ രാജ്യം?

വിക്കി ക്വിസ് ടൈം രണ്ടാം ലക്കത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. ഉത്തരങ്ങള്‍ കമന്റായി ചേര്‍ക്കുക. ഉത്തരങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 13, 2006.

ക്വിസ് മാസ്റ്റര്‍ക്കൊഴികെ ആര്‍ക്കും വിക്കി ക്വിസ് ടൈമില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നതിനൊപ്പം മുകളിലുള്ള പരസ്യങ്ങളിലും വല്ലപ്പോഴും ഞെക്കുക. വല്ലതും തടയുകയാണെങ്കില്‍ ഈ മത്സരത്തിന് സമ്മാനങ്ങളും ഏര്‍പ്പെടുത്താമെന്നു കരുതുന്നു. ഒരിക്കല്‍ക്കൂടി ഏവര്‍ക്കും സ്വാഗതം.

Advertisements

അഭിപ്രായങ്ങള്‍»

1. ജേക്കബ്‌ - മേയ് 1, 2006

1.ലാറി ബേക്കര്‍
2.ഇന്ദിരാ ഗാന്ധി
3.എം. എസ്‌. സുബലക്ഷ്മി
4.ടക്സ്‌
5.ബ്രിട്ടീഷ്‌ പ്രസ്സ്‌
6.heroic couplet (poem)
7.കൊച്ചി
8.കുട്ടനാട്
9.തമിഴിലെ ആദ്യത്തെ നോവല്‍
10.ഗയാന

2. Shaniyan - മേയ് 1, 2006

1 ലാറി ബേക്കര്‍ (ബേക്കര്‍ കെട്ടിട നിര്‍മ്മാണ ശൈലിയുടെ ഉപജ്ഞാതാവ്).

2.ഇന്ദിരാ ഗാന്ധി

3.എം എസ്‌ സുബ്ബലക്ഷ്മി (കര്‍ണ്ണാടക സംഗീതജ്ഞ. 1966-ഇല്‍ ഐക്യരാഷ്ട്ര സഭാഐക്യ രാഷ്ട്ര സഭാദിനത്തില്‍ ഐക്യരാഷ്ട്ര പൊതുസഭയ്ക്കു മുന്നില്‍ പാടി കര്‍ണ്ണാടക സംഗീത്തിന്റെ യശസ്സുയര്‍ത്തിയ വനിതാരത്നം. സാധാരണ ജനങ്ങള്‍ ആ സുന്ദര ശബ്ദത്തിനെ ശ്രീ വെങ്കിടെശ്വര സുപ്രഭാതത്തില്‍ കൂടി അറിയും)

4.ടക്സ്

5.Fleet Street began as the road from the City of London to the City of Westminster. The length of Fleet Street marks the expansion of the City in the 14th century.

6. ഹീറോയിക് കപ്ലെറ്റ്സ് (A heroic couplet is a traditional form for English poetry, commonly used for epic and narrative poetry; it refers to poems constructed from a sequence of rhyming pairs of iambic pentameter lines.)

7. മട്ടാഞ്ചേരി, കൊച്ചി

8. കുട്ടനാട്

9. ആദ്യത്തെ തമിഴ് നോവല്‍ (1857/1879)

10. ഗയാന
——————————–
🙂 തമ്പാനൂര്‍ ഇന്‍ഡ്യന്‍ കോഫീ ഹൌസെ!! ഓര്‍മ്മകളേ…

3. അനില്‍ :‌Anil - മേയ് 1, 2006

1. ലാറി ബേക്കര്‍
(ഓ.ടോ. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനടുത്തെന്നു പറയുകയാണ് കൂടുതല്‍ ശരി)
2. ഇന്ദിരാഗാന്ധി
3. എം. എസ്‌. സുബലക്ഷ്മി
4. Tux
5. ബ്രിട്ടനിലെ പത്രപ്രവര്‍ത്തനത്തിന്റെ
6. കവിത
7. കൊച്ചിയില്‍
8. കുട്ടനാട്
9. സ്ത്രീ വിമോചനമാണീ നോവലിന്റെ പ്രതിപാദ്യം
10.ഗയാന

4. Umesh P Nair - മേയ് 1, 2006

1) ലാറി ബേക്കര്‍
2) ഇന്ദിരാഗാന്ധി
3) എം. എസ്. സുബ്ബലക്ഷ്മി
4) ടക്സ്
5) ബ്രിട്ടീഷ് പത്രപ്രവര്‍ത്തനം
6) കവിത
7) മട്ടാഞ്ചേരി (കൊച്ചി)
8) കുട്ടനാടു്
9) ആദ്യത്തെ തമിഴ് നോവല്‍
10) ഗയാന

അറിഞ്ഞിരുന്നതു്: 2, 4, 6.
മലയാളം വിക്കി: 1, 3, 1.
ഇംഗ്ലീഷ് വിക്കി: 5, 9.
മറ്റു സ്ഥലങ്ങള്‍: 7, 8.

നന്ദി.

– ഉമേഷ്

5. ദേവരാഗം - മേയ് 1, 2006

1. ലാറീ ബേക്കര്‍.

2. ഇന്ദിരാ ഗാന്ധി

3. ഡോ. സുബ്ബലക്ഷ്മി

4. ടക്സ്‌

5. ബ്രിട്ടീഷ്‌ ജേണലിസം

6. കവിത

7. മട്ടാഞ്ചേരി

8. കുട്ടനാട്‌

9. ആദ്യ തമിഴ്‌ നോവല്‍.

10. ഗയാന

ബാനറില്‍ എത്ര വേണേലും ക്ലിക്കാം കാശ്‌, കുല, നെല്ല്, മുണ്ട്‌- എന്തു സമ്മാനം കിട്ടിയാലും സന്തോഷം.

6. Thulasi - മേയ് 1, 2006

1)ലാറി ബെക്കര്‍
2)ജവഹര്‍ ലാല്‍ നെഹറു
3)എം.എസ്‌ സുബ്ബലക്ഷ്മി
4)ടുക്സ്‌
5)ബ്രിടീഷ്‌ പത്രപ്രവര്‍ത്തനം?
6)പദ്യം
7)മട്ടാഞ്ചേരി (ഫോട്ടോ വേണോവിക്കിലിടാന്‍?)
8)കുട്ടനാട്‌
9)അറിഞ്ഞൂടാ 🙂
10)ഗയാന

7. viswaprabha വിശ്വപ്രഭ - മേയ് 2, 2006

1.ലാറി ബേക്കര്‍ (Laurence W. Baker)
2.ഇന്ദിരാ ഗാന്ധി
3.എം.എസ്. സുബ്ബലക്ഷ്മി
4. ടക്സ് = Tux(){/*source written on 10 June1996 */ (T)orvolds (U)ni(X);}
5.ബ്രിട്ടീഷ് അച്ചടിമാദ്ധ്യമം ( -1980)
6. കവിത
7.മട്ടാഞ്ചേരി, കൊച്ചി
8.കുട്ടനാട്
9.തമിഴില്‍ ഒരു വനിത എഴുതിയ ആദ്യനോവല്‍ (മയൂരം വേദാന്തം പിള്ള)
10. ഗയാന

ഒരു തമാശയ്ക്ക് അയക്കുന്നുവെന്നേയുള്ളൂ…

8. അരവിന്ദ് :: aravind - മേയ് 2, 2006

1. ലാറി ബേക്കര്‍ (ഉഗ്രന്‍ ചോദ്യം.കോഫീ ഹൌസ് സംശയം തീര്‍ത്തു)

2.ഇന്ദിരാ ഗാന്ധി

3. സുല്ല്.

4.റ്റക്സ്. (ദേ എന്റെ സി.പി.യു വിന്റെ മുകളില്‍ ഇരിപ്പുണ്ട്. ഒരു ചെറിയ പാവ)

5.ബ്രിട്ടീഷ് പ്രസ്സ് (പീടികയില്‍ നിന്ന്)

6.സുല്‍‌

7.ഉം…..സുല്ല്. (കൊച്ചി?)

8.ഹ ഹ ഹ..ഇത് എന്റെ ഫേവറിറ്റ് സ്ഥലമല്ലേ?
എന്റച്ചന്റെ പേരും ഒരാടും. (കുട്ടനാട്)

9.ഡൊണ്ട് ക്ക് ‍നോ

10. ഗയാന (താങ്ക്സ് റ്റു എബെന്‍ എന്റെ കൊളീഗ്)

9. മന്‍ജിത്‌ | Manjith - മേയ് 2, 2006

ക്വിസ് ടൈം രണ്ടാം ലക്കം ഒന്നാം ദിനം പിന്നിടുമ്പോള്‍ ഇതുവരെ എട്ടു പുലികള്‍ പങ്കെടുത്തിട്ടുണ്ട്. ബ്ലോഗ് പുലി ബഹുമതി ചുളുവില്‍ തട്ടിയെടുക്കാന്‍ എലിയെപ്പോലെ പതുങ്ങിയിരിക്കുന്ന മറ്റു പുലികളെയും അങ്ങോട്ടേക്കു വിളിക്കുന്നു.

10. വക്കാരിമഷ്ടാ - മേയ് 2, 2006

1. ലാറി ബക്കര്‍ (ഇന്ത്യന്‍ കോഫി ഹൌസ് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിലല്ല, ബസ് സ്റ്റാന്റിന്റെ തൊട്ടടുത്ത് 🙂 )

2. ഇന്ദിരാ ഗാന്ധി

3. എം. എസ്. സുബ്ബലക്ഷ്മി (സമൂഹം അവജ്ഞയോടെ നോക്കുന്നു എന്നുള്ളത് എത്രമാത്രം അനുയോജ്യമായ ഒരു വിശേഷണമാണെന്ന് ഒരു സംശയം).

4. Tux (?)

5. ലണ്ടനിലെ പ്രമുഖ പത്രമാഫീസുകള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലം. പക്ഷേ ഇപ്പോള്‍ ഒന്നും തന്നെയില്ല എന്നു തോന്നുന്നു. ഫ്ലീറ്റ് നദിയുമായി ബന്ധപ്പെട്ട് പേര്.

6. കവിത (വിശാലമായ അര്‍ത്ഥത്തില്‍).

7. കൊച്ചി.

8. കുട്ടനാട്.

9. തമിഴിലെ ആദ്യത്തെ നോവല്‍.

10. ഗയാന.

കടപ്പാട്: വിക്കി, ഗൂഗിള്‍ ആംഗലേയം, ഗൂഗിള്‍ മലയാളം.

11. വക്കാരിമഷ്ടാ - മേയ് 2, 2006

വലിയ വെയിറ്റൊക്കെ ഇട്ട് അയച്ചു. പൊട്ടത്തരമാണെങ്കില്‍……… രണ്ടാമതൊന്ന് വായിച്ചുംകൂടി നോക്കിയില്ല 😦

12. മന്‍ജിത്‌ | Manjith - മേയ് 2, 2006

വക്കാരീടെ ഉത്തരങ്ങളാകുമ്പോള്‍ അല്പം വെയ്റ്റു വേണ്ടതാ. പക്ഷേ വക്കാരീ ഉത്തരം മാത്രമേ ഇങ്ങെത്തിയുള്ളൂ. വെയിറ്റ് കിട്ടിയില്ല. അതു കയ്യില്‍ വച്ചോളൂ ട്ടോ 🙂

13. വക്കാരിമഷ്ടാ - മേയ് 2, 2006

യ്യോ… കമ്പൂന്റെ മുന്നില്‍ത്തന്നെ ഉണ്ടായിരുന്നോ 🙂 (മന്‍‌ജിത്തിനെ ഇപ്പോള്‍ ഞാന്‍ സങ്കല്‍പ്പിക്കുന്നത് ഞങ്ങളുടെ സ്ക്കൂളിലെ ഹെഡ്‌മാസ്റ്ററായിട്ടാ.. പണ്ട് അവരൊക്കെയായിരുന്നു സ്കൂളില്‍ ക്വിസ്സ് മത്സരങ്ങളൊക്കെ സംഘടിപ്പിച്ചിരുന്നത്. ഇതൊന്നും നമുക്കു പറ്റിയ പണിയേ അല്ലാ എന്നോര്‍ത്ത് ആ ഏരിയായിലേക്കെങ്ങും പോയിട്ടില്ല)…. ഓ അതോര്‍ത്തില്ല-ജീവിതത്തില്‍ ആദ്യമായിട്ടാ‍ ഒരു ക്വിസ്സ് മത്സരത്തില്‍ തലകാണിക്കുന്നത്. മന്‍‌ജിത്തേ, നന്ദി.

14. അനില്‍ :‌Anil - മേയ് 2, 2006

ഹെഡ്‌മാഷേ ഒരു സംശയം.
മറുചോദ്യം, ഓ.ടോ. എന്നിവ അയോഗ്യതയ്ക്ക് യോഗ്യത തരുമോ?

15. Kuttyedathi - മേയ് 2, 2006

ഈ വക്കാരിക്കിപ്പോളും സ്കൂളിലാണെന്നാ വിചാരം. ആന പോലെ വളര്‍ന്നു.

ദൈവേ, പണ്ടേ ഇദ്ദേഹം വീട്ടിലെ ഹെഡ്‌മാസ്റ്ററാ. ഇനിയിപ്പോ ..?

16. മന്‍ജിത്‌ | Manjith - മേയ് 2, 2006

അനിലേട്ടോ

ഉത്തരമല്ലാത്തതെന്തും കമന്റായി ഉടനടി പ്രസിദ്ധീകരിക്കും. ഒന്നും ഒന്നിനും അയോഗ്യതയാവില്ല.

17. Shaniyan - മേയ് 2, 2006

കുട്ട്യേടത്ത്യേ, ഇനിയിപ്പോ പറഞ്ഞിട്ടു യാതൊരു കാര്യോമില്ല.. എല്ലാം കൈവിട്ടു പോയില്ലേ? 😉

മാഷെ, ഉടന്‍ ‘അടി’ കിട്ടും എന്നാണോ ഉദ്ദേശിച്ചെ?

18. Umesh P Nair - മേയ് 2, 2006

മന്‍‌ജിത്ത് വീട്ടില്‍ ഹെഡ്മാഷാണെങ്കില്‍ കുട്ട്യേടത്തി ആരാ? ഡി. ഈ. ഓ. യോ? അതോ ഡി. ഡി. യോ? 🙂

ഹെഡ്‌മാഷേ, ഉത്തരം കോപ്പിയടിച്ചില്ലേ… ഇതു പ്രസിദ്ധീകരിക്കണേ….

19. Kuttyedathi - മേയ് 2, 2006

നമ്മളുസ്കൂളില്‌ അടുപ്പില്‍ തീ കൂട്ടി ഉച്ചക്കഞ്ഞി വയ്ക്കുവേം, ഉസ്കൂളും പരിസരോം അടിച്ചുവാരി വൃത്തിയാക്കിയിടുവേം ചെയ്യണ ആളല്ലേ ഉമേഷ്ജി 🙂

20. Shaniyan - മേയ് 5, 2006

ആദ്യദിനത്തില്‍ എട്ടെന്ന് കണ്ടു. എങ്ങനെ പോണൂ ഏഡങ്ങുത്തേ?

21. മന്‍ജിത്‌ | Manjith - മേയ് 5, 2006

ഇതു നമ്മുടെ മോഹന്‍‌ലാലിന്റെ ഇപ്പോഴത്തെ സിനിമകള്‍ പോലെയാ ശനിയാ. ആദ്യദിനം നല്ല തിര്‍ക്ക്. പിന്നെ ആളേയില്ല. 🙂

22. Shaniyan - മേയ് 5, 2006

ഹഹാ! കൊള്ളാം.. പ്രിയ ബൂലോകരേ, ഇതു മോശമല്ലേ? ഇത്തിരി വിവരം വെക്കട്ടേന്നെ, പത്ത് മിനിട്ടിന്റെ ചിലവല്ലെ ഉള്ളൂ?

23. Sherlock - മേയ് 6, 2006

ഇത്തവണത്തെ ചാന്‍സ് ഞാന്‍ വാട്ട്‌സണ് കൊടുക്കുന്നു. വാട്ട്‌സണ്‍, ഞാന്‍ എണ്ണാന്‍ പോകുന്നു. 10 മിനിറ്റില്‍ കൂടുതലെടുത്താല്‍ പിന്നെ, എന്റെ കൂടെ കുറ്റാന്വേഷണത്തിന് വരരുത്. പറഞ്ഞേക്കാം. അപ്പോള്‍ തുടങ്ങട്ടെ :

1. ലാറി ബേക്കര്‍
2. ഇന്ദിരാഗാന്ധി
3. എം. എസ്. സുബ്ബലക്ഷ്മി
4. ടക്സ്
5. ബ്രിട്ടീഷ് പ്രസ്സ്
6. കവിത
7. കൊച്ചിയില്‍
8. കുട്ടനാട്
9. ആദ്യത്തെ തമിഴ് നോവല്‍
10. ഗയാന

ഓ വാട്ട്‌സണ്‍ വണ്ടര്‍ഫുള്‍.. മൂന്ന് മിനിറ്റില്‍ തീര്‍ത്തോ? ക്വിസ്സ് അല്‍പ്പം കടുപ്പത്തിലാക്കാന്‍ മന്‍‌ജിത്തിനോട് പറയണം. ഹം..

24. David Kandathil - മേയ് 6, 2006

1. Laurie Baker
2. Indira Gandhi
3. M. S. Subbulakshmi
4. Tux
5. English Journalism
6. Poem on literary critics and poets
7. Cochin Synagogue
8. Kuttanad
9. First Tamil novel
10.Guyana

25. prapra - മേയ് 7, 2006

1. ലാറി ബേക്കര്‍
2. ഇന്ദിരാ ഗാന്ധി
3. എം എസ്‌. സുബ്ബലക്ഷ്മി
4. ടക്സ്
5. പത്ര പ്രവര്‍ത്തനം
6. പദ്യം
7. കൊച്ചി
8. കുട്ടനാട്
9. ആദ്യത്തെ നോവല്‍
10. ഗയാന
ഓപ്പണ്‍ ബുക്ക് പരീക്ഷ ആയത് കൊണ്ട് കുറച്ച് അധ്വാനിച്ചാണെങ്കിലും എഴുതി തീര്‍ത്തു. ഇതൊരു നല്ല സംരംഭം ആണ്, ഒരുപാട് കാര്യങ്ങള്‍ അറിയാനും പഠിക്കാനും അവസരം ഒരുക്കുന്നു.

26. മന്‍ജിത്‌ | Manjith - മേയ് 12, 2006

വിക്കി ക്വിസ് ടൈം രണ്ടാം ലക്കം അടയ്ക്കുന്നു. ഇത്തവണ 12 പേര്‍ ആവേശത്തോടെ(ആവേശമുണ്ടായിരുന്നല്ലോ അല്ലേ?) പങ്കെടുത്തു. പുസ്തകം തുറന്നുവച്ചെഴുതാന്‍ സൌകര്യം നല്‍കുന്ന ലോകത്തിലെ ആദ്യത്തെ ക്വിസ് പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് ഹാ കഷ്ടം!.

12 പേരില്‍ ജേക്കബ്, ഉമേഷ്, ഷെര്‍ലക്, ഡേവിഡ് കണ്ടത്തില്‍, ദേവന്‍ എന്നിവര്‍ എല്ലാം ഉത്തരങ്ങളും സമ്പൂര്‍ണ്ണമായി ശരിയാക്കി.

മറ്റുള്ളവരുടെ കാര്യം
വക്കാരി.
ഫ്ലീറ്റ് സ്ട്രീറ്റില്‍ കുറേ പത്രമാപ്പീസുകള്‍ ഉണ്ടെന്നേ എഴുതിയുള്ളൂ. അതു പക്ഷേ ബ്രട്ടീഷ് പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകമാണെന്നെഴുതിയില്ല. ചെവിക്ക് നുള്ള്.

പ്രാപ്രാ
ഫ്ലീറ്റ് സ്ട്രീറ്റ് എല്ലാ ദേശത്തെയും പത്രപ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്നില്ല. ബ്രിട്ടീഷ് പത്രപ്രവര്‍ത്തനം ആണു കൂടുതല്‍ ശരി.
പ്രതാപ മുദലിയാര്‍ ചരിതം ആദ്യത്തെ തമിഴ് നോവല്‍ എന്നെഴുതുമ്പോഴാണു പൂര്‍ണ്ണമായും ശരി.

അരവിന്ദ്
ഏഴെണ്ണമേ ശ്രമിച്ചുള്ളൂ‍. അതിലേഴും, ഒരെണ്ണം സുല്ലിട്ടാണെങ്കിലും ശരിയാക്കി.

തുളസി
ഒന്‍പതെണ്ണം ശ്രമിച്ചു. അതിലൊന്നു തെറ്റിച്ചു. നെഹ്രുവിന്റെ മകളാണ് കഥാപാത്രം

ശനിയന്‍
ഫ്ലീറ്റ് സ്ട്രീറ്റ് ബ്രിട്ടീഷ് പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകമാണെന്നെഴുതിയില്ല

വിശ്വപ്രഭയും അനിലും പ്രതാപമുതലിയാറുടെ കാര്യത്തില്‍ അല്പം പിശകി.
വിശ്വം പറഞ്ഞത് ഒരു സ്ത്രീ എഴുതിയ ആദ്യത്തെ തമിഴ് നോവലാണെന്നാണ്. പ്രതാപമുദലിയാര്‍ ചരിതമെഴുതിയത് സ്ത്രീയല്ല പുരുഷനാണ്.

അനിലേട്ടന്‍ പറഞ്ഞതു ശരിയാണ്. നോവലിന്റെ പ്രമേയം സ്ത്രീ വിമോചനം തന്നെ. പക്ഷേ സ്ത്രീ വിമോചനം വിഷയമാക്കിയ വേറെയും നോവലുകളുണ്ടാല്ലോ.

ക്വിസ് ടൈമില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി. അടുത്ത ലക്കം ഉടന്‍ പുറത്തിറങ്ങുമെന്നും ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.

27. വക്കാരിമഷ്ടാ - മേയ് 12, 2006

വിക്കിക്കിസ്സില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സംഘാടകര്‍ക്കും എന്റെ ചെവിയില്‍ നുള്ളിയുള്ള അഭിനന്ദനങ്ങള്‍. വേഗം ചെല്ലാമെങ്കില്‍ കലേഷിനു കൊടുത്ത ചട്ടിയില്‍നിന്ന് ആരും കാണാതെ കുറച്ച് പൂവെടുത്ത് ചെവിയില്‍ വെച്ചോ.

പ്രാ പ്രാ പറഞ്ഞതുപോലെ നല്ല സംരംഭം. കുറെയേറെക്കാര്യങ്ങള്‍ അറിയാന്‍ പറ്റുന്നു.

28. Kuttyedathi - മേയ് 12, 2006

എല്ലാ ഉത്തരങ്ങളും ശരിയാക്കിയ ജേക്കപ്പിനും ഉമേഷ്ജിക്കും ഷെര്‍ലക്കിനും ഡേവിഡിനും ദേവേട്ടനും അഭിനന്ദനങ്ങള്‍!

പങ്കെടുത്ത എല്ലാവര്‍ക്കും അനുമോദനങ്ങള്‍

29. Shaniyan - മേയ് 12, 2006

കൊള്ളാം! വായിച്ചതാ, പക്ഷേ എഴുതിയ ആക്രാന്തത്തില്‍ അതു കൈ വിട്ടു പോയതാ മാഷേ.. സാരല്യ, ഇനീം ലക്ഷം ലക്ഷം പിന്നാലേ എന്ന വാഗ്ദാനമുണ്ടല്ലോ.. അതു മതി..

ക്വിസ് (കിസ് അല്ല 🙂 ) മത്സരം എന്റെ ദൌര്ബല്യമായിരുന്നു, സ്കൂള്‍ കാലത്ത്. അപ്പോഴും, അതിനു ശേഷവും കുറേ പങ്കെടുത്തിട്ടുണ്ട്, നടത്തീട്ടും ഉണ്ട്.. അതോണ്ടല്ലെ, കാണുന്ന വഴി ഓടി വന്ന് കൈവെക്കുന്നത്? :)..

ഞാനിവിടത്തന്നെ കാണും. എപ്പൊഴാ, അടുത്തത്?

30. Shaniyan - മേയ് 12, 2006

പറയാന്‍ വിട്ടുപോയി! പങ്കെടുത്ത് എല്ലാം ശരിയാക്കിയവര്‍ക്ക് ചിക്കന്‍ ബിരിയാണിയും, ബാക്കിയുള്ളവര്‍ക്ക് വെജിറ്റബിള്‍ / എഗ് ബിരിയാണിയും, നോക്കി നിന്നവര്‍ക്ക് നാരങ്ങാ വെള്ളവും!!

എല്ലാവര്‍ക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍!!! (നല്ലോണം നോക്കീട്ട് മണക്കണേ, ഉറുമ്പുണ്ടെങ്കിലോ?)

31. mahout [aka paappaan] - മേയ് 12, 2006

(മൂന്നാമത്തെ ഉത്തരം ജയമാലിനിയോ, ജ്യോതിലക്ഷ്മിയോ ആയിരിക്കും എന്നാണു ഞാന്‍ കരുതിയതു)

32. prapra - മേയ് 12, 2006

മാന്‍-ജീ, തെറ്റ്‌ മനസ്സിലാക്കുന്നു. അടുത്ത പരീക്ഷയില്‍, അച്ചു മാമനെ പോലെ, വെക്ക്‌തവും ശക്ക്‌തവും ആയി എഴുതാം.–>

33. പുരുഷു - ജനുവരി 8, 2009

എല്ലാഉത്തരവും കൊള്ളാം ചോദ്യം കൊള്ളാം …ഇനീം വേണം ………………


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: