jump to navigation

വിക്കി ക്വിസ് ടൈം 1 ഏപ്രില്‍ 20, 2006

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
trackback

വിക്കി ക്വിസ് ടൈമിലേക്ക് ഏവര്‍ക്കും സ്വാഗതം. വിക്കിപീഡിയയില്‍ മലയാളികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള എളിയ ശ്രമമാണിത്. പ്രധാനമായും മലയാളം വിക്കിപീഡിയ, ഇംഗ്ലീഷ് വിക്കിപീഡിയ എന്നിവയിലെ ലേഖനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള 10 ചോദ്യങ്ങളായിരിക്കും ക്വിസ് ടൈമിന്റെ ഉള്ളടക്കം.

ദ്വൈവാരിക എന്ന നിലയിലാണ് വിക്കി ക്വിസ് ടൈം തുടക്കമിടുന്നത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ക്രമനമ്പര്‍ അനുസരിച്ച് കമന്റായി ചേര്‍ത്താല്‍ മതി. കമന്റ് മോഡറേഷന്‍ എന്ന സങ്കേതത്തിലൂടെ ക്വിസ് മാസ്റ്റര്‍ എല്ലാവരുടെയും ഉത്തരങ്ങള്‍ ഫലപ്രഖ്യാപന ദിവസം ഒരുമിച്ചു നല്‍കുന്നതായിരിക്കും. ഉത്തരങ്ങള്‍ പകര്‍ത്തിയെഴുതാതിരിക്കാനാണ് ഈ സംവിധാനം നടപ്പാക്കുന്നത്.

ഒരു തുടക്കമായതിനാല്‍ തല്‍ക്കാലം മറ്റുള്ളവരുടെ അഭിനന്ദനം മാത്രമാണിപ്പോള്‍ സമ്മാനം(ചിലപ്പോള്‍ അതുമുണ്ടാകണമെന്നില്ല). പ്രായോജകര്‍ക്കായുള്ള അന്വേഷണത്തിലാണ്. ആരെങ്കിലും സന്നദ്ധമായാല്‍ സമ്മാ‍നവുമുണ്ടാകും.

ആദ്യ ലക്കത്തിലെ ചോദ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു. തുടക്കമെന്ന നിലയില്‍ വളരെ ലളിതമായ ചോദ്യങ്ങളാണ് ഇത്തവണ. ഇവയ്ക്കെല്ലാം ഉത്തരം മലയാളം വിക്കിപീഡിയയിലോ ഇംഗ്ലീഷ് വിക്കിപീഡിയയിലോ ഉണ്ട്. ഉത്തരങ്ങള്‍ മേയ് ഒന്നിനു മുന്‍പ് കമന്റായി ചേര്‍ക്കുക. ഒരിക്കല്‍ക്കൂടി സ്വാഗതം.

1. അരുണാചല്‍ ഭാഷയിലെ ഒരു വാക്കില്‍ നിന്നാണ് അരുണാചല്‍ പ്രദേശ് എന്ന ഭൂമിശാസ്ത്ര നാമമുണ്ടായത്. ആ വാക്കിന്റെ മലയാളം അര്‍ത്ഥമെന്ത്?

2. 1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ ആരായിരുന്നു ടോപ് സ്ക്കോറര്‍?

3. ഗോദയെ കാത്ത് (Waiting for Gode) എന്ന പ്രശസ്തമായ നാടകത്തിന്റെ രചയിതാവാര്?

4. എഹേല എന്ന സിംഹള പദത്തിന് മലയാളികളുടെ സുപ്രാധാനമായ ഒരാഘോഷവുമായി പരോക്ഷമായി ബന്ധമുണ്ട്. എന്താണെന്നു പറയാമോ?

5. ഇന്ത്യയില്‍ ജനിച്ച് പിന്നീട് മറ്റൊരു രാജ്യത്തെ പൌരത്വമെടുത്ത് ഏറെ പ്രശസ്തയായിത്തീര്‍ന്ന ഒരു വനിതയുടെ ചരമദിനമാണ് ഫെബ്രുവരി 1. ആരാണതെന്നു പറയാമോ?

6.1944 ജൂലൈയില്‍ അമേരിക്കയിലെ ന്യൂഹാംഷയറിലുള്ള ബ്രിട്ടന്‍‌വുഡില്‍ ചേര്‍ന്ന ആഗോള സാമ്പത്തിക വിദഗ്ധന്മാരുടെ സമ്മേളനത്തിന്റെ ചുവടുപിടിച്ചാണ് ഇന്നു പ്രശസ്തമായ ഒരു രാജ്യാന്തര സാമ്പത്തിക സ്ഥാപനം നിലവില്‍ വന്നത്. ഏതാണാ സ്ഥാപനം?

7.റോബിന്‍ വാറന്‍ ഏതു നിലയിലാണ് പ്രശസ്തനായിരിക്കുന്നത്?

8.പതിനെട്ടരക്കവികള്‍ എന്ന പേരില്‍ പ്രശസ്തരായ, പതിനഞ്ചാം നൂറ്റാണ്ടിലെ കവിശ്രേഷ്ഠന്മാരില്‍ നാലു പേരുടെയെങ്കിലും പേരു പറയാമോ?

9.ദശപുഷ്പങ്ങളില്‍ രണ്ടെണ്ണമാണ് ഹൈന്ദവാചാരപ്രകാരമുള്ള മരണാനന്തര ക്രിയകള്‍ക്കുപയോഗിക്കുന്നത്. ഏതൊക്കെയാണവ?

10.ക്ളോണിങ്ങിലൂടെ പിറന്ന ചെമ്മരിയാടിന് ഡോളി എന്ന പേരു നല്‍കിയത് ഒരു പ്രശസ്ത ഗായികയുമായി ബന്ധപ്പെടുത്തിയാണ്. ആരാണാ ഗായിക?

Advertisements

അഭിപ്രായങ്ങള്‍»

1. അരവിന്ദ് :: aravind - ഏപ്രില്‍ 21, 2006

1.അരുണന്‍ സൂര്യനും ആചലം മലയുമാണെന്ന് തോന്നുന്നു. (ഉമേഷ്ജി ?)അപ്പോ അരുണാചല്‍‌പ്രദേശം സൂര്യനുദിക്കുന്ന മലകളുള്ള പ്രദേശം.

2.ഒരിക്കലും മറക്കില്ല. കാലമാടന്‍ സ്കില്ലാച്ചി. ഫസ്റ്റ് നേയിം ഡോണ്ട് നോ.

3.

4.

5.കല്പനാ ചവ്‌ല

6.United Nations Monetary and Financial Conference (വിക്കി പീടികയില്‍ നിന്ന്)

7.നോബേല്‍ പ്രൈസ് – കെമസ്ട്രി/ഫിസിക്സ് (?)(2005)

9.എള്ളിന്‍ പൂ, താമര?

10.ഡോളി പാര്‍ട്ടണ്‍. (ക്ലാസ്സിക് ക്വിസ്സ് ക്വസ്റ്റ്യന്‍)

വിക്കിയില്‍ അധികം സേര്‍ച്ചിയില്ല. പണ്ടേ ഇഷ്ടമുള്ളതാണ് ക്വിസ്സിങ്. ചില ഇംഗ്ലീഷ് ബ്ലോഗുകളില്‍ തകര്‍പ്പന്‍ ക്വിസ്സുകള്‍ ഉണ്ട്. പതിവായി അവ വായിക്കും. വെറുതെ.

കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുക്കുമെന്ന് വിശ്വസിക്കുന്നു.

2. ജേക്കബ്‌ - ഏപ്രില്‍ 21, 2006

1.ഉദയ സൂര്യന്‍
2.സാല്‍‌വദര്‍ ഷിലാച്ചി
3.സാമുവല്‍_ബെക്കറ്റ്
4.കണിക്കൊന്ന
5.കല്‍‌പനാ ചൌള
6.ഐ എം എഫ്
7.വൈദ്യശാസ്ത്രത്തിനുള്ള 2005ലെ നോബല്‍ സമ്മാന ജേതാവാണ്‌.
8.മുല്ലപ്പിള്ളി ഭട്ടതിരി ,ചേന്നാസ് നമ്പൂതിരിപ്പാട് ,
കാക്കശ്ശേരി ഭട്ടതിരി ,ഉദ്ദണ്ഡശാസ്ത്രികള്‍
9.കറുക, ചെറൂള
10.ഡോളി പാര്‍ട്ടന്

ഗൂഗ്‌ള്‍ നീണാള്‍ വാഴട്ടെ 😉

മഞ്ജിത്തേ …എല്ലാ ഭാവുകങ്ങളും

3. മന്‍ജിത്‌ | Manjith - ഏപ്രില്‍ 21, 2006

സഹൃദയരേ,

വിക്കി ക്വിസ്ടൈം എന്ന പുതിയൊരു പരിപാടിക്ക് തുടക്കമിട്ടതു കണ്ടുകാണുമല്ലോ. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കമന്റുകളായി ചേര്‍ക്കുന്ന ഉത്തരങ്ങള്‍ ഫലപ്രഖ്യാപന ദിവസം ഒരുമിച്ച് പ്രസിദ്ധീകരിക്കേണ്ടതിനാല്‍ അവ പിന്മൊഴി ബ്ലോഗില്‍ വരുന്നതല്ല. എല്ലാവരും പിന്മൊഴിയില്‍ നിന്നു ബ്ലോഗിലേക്കു പോകുന്നതിനാല്‍ ഇങ്ങനെയൊരെണ്ണം കണ്ടിരിക്കാനും വഴിയില്ല. അതുകൊണ്ടാണീ ഓര്‍മ്മപ്പെടുത്തല്‍. മത്സരം മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഉടനടി പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഈ ബ്ലോഗില്‍ പങ്കാളികളായ വിശ്വേട്ടന്‍, പെരിങ്ങോടന്‍, സിബു, മന്‍‌ജിത് എന്നിവര്‍ ഈ മത്സരത്തില്‍ കാഴ്ചക്കാര്‍ മാത്രമായിരിക്കും. അപ്പോള്‍ എല്ലാവരും പങ്കെടുക്കൂ. വിജയിപ്പിക്കൂ. ഇതുവരെ ആവേശത്തോടെ പങ്കെടുത്തവര്‍ക്കെല്ലാം നന്ദി.

ആശംസകള്‍

4. Kuttyedathi - ഏപ്രില്‍ 21, 2006

എനിക്കു പങ്കെടുക്കാന്‍ പാടുണ്ടോ ആവോ ? സംഭവം കിസ്‌ മല്‍സരമല്ലേ , പേരെടുത്തു പറയാത്തതു കൊണ്ട്‌ പങ്കെടുത്തു കളയാം.

എന്നാലുമൊരെണ്ണമെങ്കിലും ഞാന്‍ അറിഞ്ഞോണ്ടു തെറ്റിക്കും കേട്ടോ. അല്ലെങ്കില്‍ പിന്നെ സമ്മാനം കിട്ടി പോയാലോ ?എനിക്കീ പോപ്പുലാരിറ്റി പണ്ടേ ഇഷ്ടമല്ലാ..

5. evuraan - ഏപ്രില്‍ 21, 2006

മഞ്ജിത്ത് നടത്തുന്നത് കിസ് മത്സരമാണെങ്കില്‍, സുജയല്ലേ വിജയിക്കൂ…?

എന്തായാലും കിസ്സിന് മത്സരിക്കാന്‍ ഞാനില്ലേ…

🙂

6. സന്തോഷ് - ഏപ്രില്‍ 21, 2006

ബ്ലോഗില്‍ പങ്കാളികളായല്ലെങ്കിലും സൂര്യനു കീഴിലുള്ള സകലമാന സംഗതികളും അറിയാവുന്നവനായതുകൊണ്ട്, ഞാനും പങ്കെടുക്കുന്നില്ല. കുട്ട്യേടത്തി പറഞ്ഞതു പോലെ എനിക്കും പോപ്പുലാരിറ്റി ഇഷ്ടമല്ല. ഇപ്പൊത്തന്നെ ഒരുവിധത്തിലങ്ങ് ജീവിച്ചുപോകുന്നെന്നേയുള്ളൂ. ഈ ഫാന്‍സിന്‍റെ ഒരു കാര്യമേ!

7. ഉമേഷ്::Umesh - ഏപ്രില്‍ 21, 2006

കൂട്ടരേ,

വിക്കിപീഡിയ വായിക്കാന്‍ അവസരമുണ്ടാക്കിത്തന്നതിനു നന്ദി. എല്ലാം മലയാളം വിക്കിയില്‍ നിന്നു തന്നെ കിട്ടി. ബക്കറ്റിനെയും ചൌളയെയും പതിനെട്ടരയെയും നേരത്തെ അറിയാമായിരുന്നു. ബാക്കിയൊക്കെ വിക്കി.

1. ഉദയസൂര്യന്റെ നാടു്. (വക്കാരിക്കു ബദല്‍!)
2. സാല്‍‌വദര്‍ ഷിലാച്ചി (എന്തൊരു പേരപ്പാ!)
3. സാമുവല്‍ ബെക്കറ്റ് (ഇതെനിക്കറിയാരുന്നേ. അങ്ങേരുടെ തന്നെയല്ലേ “എന്‍ഡ് ഗെയിം”?)
4. കണിക്കൊന്ന. (അപ്പോള്‍ ഇതു തന്നെയാണു കര്‍ണ്ണികാരം അല്ലേ? “വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം…“)
5. കല്പനാ ചൌള.
6. ഐ. എം. എഫ്.
7. 2005-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടിയ ശാസ്ത്രജ്ഞന്‍.
8. ഉദ്ദണ്ഡശാസ്ത്രികള്‍, കാക്കശ്ശേരി ഭട്ടതിരി, പുനം നമ്പൂതിരി, ചേന്നാസ് നമ്പൂതിരിപ്പാടു്. (മൂന്നര മതിയായിരിക്കും, അല്ലേ?)
9. കറുക, ചെറൂള.
10. ഡോളി പാര്‍ട്ടണ്‍. (ഞാനായിരുന്നെങ്കില്‍ സാ‍മന്താ ഫോക്സെന്നോ ലളിതശ്രീ എന്നോ ഇട്ടേനേ.)

പേരു്: ഉമേഷ്
ഹാള്‍ടിക്കറ്റ് നമ്പ്ര: 871365

8. ഉമേഷ്::Umesh - ഏപ്രില്‍ 21, 2006

ഏവൂരാനു മന്‍‌ജിത്തിനെ നേരേ ചൊവ്വേ അറിയില്ല എന്നു തോന്നുന്നു. കിസ് മത്സരത്തിനു സുജയെ വിജയിപ്പിക്കുമെന്നോ? ചെലപ്പഴേ ഒള്ളൂ 🙂

സുജ മാത്രമേ മിക്കവാറും മത്സരത്തിനു കാണൂ. അതു വേറെ കാര്യം. അമേരിക്കയിലുള്ളവര്‍ക്കു മിക്കവാറും (സന്തോഷ്, സിബു, മന്‍‌ജിത്, ഞാന്‍) പുരുഷന്മാര്‍ക്കു് കായബലമുള്ള സ്യാലന്മാര്‍ (സാലാ എന്നു ഹിന്ദി) ഉണ്ടെന്നുള്ളതാണു കാരണം. ഏവൂരാനും കാണുമല്ലോ അല്ലേ?

ഇതു മോഡറേറ്റു ചെയ്തില്ലെങ്കില്‍ കൊന്നുകളയും ഞാന്‍ 🙂

9. ശനിയന്‍ \OvO/ Shaniyan - ഏപ്രില്‍ 21, 2006

1. “Arunachal Pradesh” means “land of the dawn-lit mountains” or “land of the rising sun”
2. Salvatore Schillaci (six goals)
3. Samuel Beckett
4. വിഷു
5 കല്‍പ്പന ചാവ്‌ല
6 ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്‌, വേള്‍ഡ്‌ ബാങ്ക്‌
7ളോക പ്രശസ്തനായ ആസ്ത്രേലിയന്‍ പതോളജിസ്റ്റ്‌. bacterium Helicobacter pylori എന്ന വയറിലെ അള്‍സറിന്റെ കാരണമാകുന്ന ബാക്റ്റീരിയയെയും, അതിനെ തിരിച്ചറിയാനുള്ള പരീക്ഷണങ്ങളും കണ്ടെത്തി. 1979 നോബല്‍ സമ്മാന ജേതാവ്‌
8 കാക്കശ്ശേരി ഭട്ടതിരി,ഉദ്ദണ്ഡശാസ്ത്രികള്‍,മുല്ലപ്പിള്ളി ഭട്ടതിരി,ചെറുശ്ശേരി പൂനം നമ്പൂതിരി
9. കറുക, ചെറൂള.
10.ഡോളി പാര്‍ട്ടന്‍.

10. Reshma - ഏപ്രില്‍ 21, 2006

1. sooryan
3. Beckett
5. kalpana chawla (?)
(baakki ellaam enikkaRiyaam, vinayam kaaraNam paRayaathathaa)

11. Sherlock - ഏപ്രില്‍ 22, 2006

വെറുതെയിരുന്നു ബോറടിക്കുന്നു. എല്ലാ ക്രിമിനലുകളും നല്ലവരായോ? ഹരം പിടിപ്പിക്കുന്ന ഒരു കേസു പോലും കിട്ടുന്നില്ല. വാട്ട്‌സണാണെങ്കില്‍ ഭയങ്കര തിരക്കും. സകല മനുഷ്യര്‍ക്കും രോഗമല്ലേ. രാത്രി പറ്റിയെങ്കില്‍ വാട്ട്‌സന്റെ വീട്ടിലൊന്നു പോവണം. മേരി വാട്ട്‌സണെ കണ്ടിട്ട് കാലം കുറെയായി. വൈകുന്നേരം വരെ ഒന്നും ചെയ്യാനില്ലാത്തൌകൊണ്ട് മഞ്ജിത്തിന്റെ ഈ ക്വിസില്‍ പങ്കെടുത്തുകളയാം

1)ഉദയസൂര്യന്റെ ഭൂമി
2) സാല്‍‌വതോര്‍ ഷില്ലാച്ചി
3) സാമുവല്‍ ബെക്കറ്റ്
4) വിഷു
5) കല്‍‌പന ചൌള
6) ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്
7) യൂറിയ ബ്രീത്ത്‌ ടെസ്റ്റിന്റെ ഉപജ്ഞാതാവ്
8) ഉദ്ദണ്ഡശാസ്ത്രികള്‍, കാക്കശ്ശേരി ഭട്ടതിരി, ചെറുശ്ശേരി പൂനം നമ്പൂതിരി, ചേന്നാസ് നമ്പൂതിരിപ്പാട്
9) കറുക, ചെറൂള
10) ഡോളി പാര്‍ട്ടന്‍

ഛെ..ഛെ.. പത്തുമിനിറ്റു പോലും എടുത്തില്ലല്ലോ ഉത്തരം കണ്ടുപിടിക്കാന്‍.

12. മന്‍ജിത്‌ | Manjith - ഏപ്രില്‍ 29, 2006

വിക്കി ക്വിസ് ടൈമിന്റെ ആദ്യ ലക്കം പറഞ്ഞതിലും നേരത്തേ അടയ്ക്കുകയാണ്.

ആദ്യലക്കത്തില്‍ ആറു പേരാണ് ഗൌരവത്തോടെ പങ്കെടുത്തത്. അരവിന്ദ്, ജേക്കബ്, ഉമേഷ്, ശനിയന്‍, രേഷ്മ, ഷെര്‍ലക്. കണവന്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ തനിക്കും പങ്കെടുക്കാമോ എന്നു വര്‍ണ്ണിത്തിലാശങ്കപ്പെട്ടു കുട്ട്യേടത്തിയും ക്വിസാണോ കിസാണോ എന്നാശങ്കപ്പെട്ട് ഏവൂരാനും പോപ്പുലാരിറ്റി ഇഷ്ടമില്ലാത്തതിനാല്‍ സന്തോഷും കമന്റടിച്ചു മാറി നിന്നു.

ഇതില്‍ ജേക്കബ്, ഉമേഷ്, ശനിയന്‍, ഷെര്‍ലക് എന്നിവര്‍ ഉത്തരം പൂര്‍ണ്ണമായും ശരിയാക്കി. (റോബിന്‍ വാറന്‍ 1979ലെ നോബല്‍ ജേതാവ് എന്നു തെറ്റായി ഉത്തരത്തിനൊപ്പം ശനിയന്‍ പറഞ്ഞെങ്കിലും ക്വിസ് മാസ്റ്റര്‍ ക്ഷമിച്ചിരിക്കുന്നു)

ആദ്യം പങ്കെടുത്ത അരവിന്ദങ്കുട്ടി എട്ടെണ്ണത്തിനു മാത്രമേ ഉത്തരം നല്‍കിയുള്ളൂ. അതില്‍ അഞ്ചെണ്ണം ശരിയായി നല്‍കി. രേഷ്മ മൂന്നെണ്ണം ശ്രമിച്ചു രണ്ടരയെണ്ണം ശരിയാക്കി; എളിമകാരണം ബാക്കി ശ്രമിച്ചില്ല.

ചോദ്യത്തിലെ കീ വേഡ് ഇംഗ്ലീഷിലോ മലയാളത്തിലോ വിക്കിയില്‍ ഗൂഗുളില്‍ അല്ലെങ്കില്‍ സേര്‍ച്ചിയാല്‍ എല്ലാ ഉത്തരങ്ങളും കിട്ടും

ഉത്തരം നല്‍കിയും കമന്റടിച്ചും ആദ്യ ലക്കത്തെ പ്രോസ്താഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.

രാജ്, സിബു, വിശ്വം എന്നീ പ്രതിഭാധനരെ ഒഴിവാക്കുന്നത് ശരിയല്ലെന്നു തോന്നണു. ആയതിനാല്‍ രണ്ടാം ലക്കം ക്വിസ് ടൈം ഒരു സ്വതന്ത്ര ബ്ലോഗില്‍ മേയ് ഒന്നിനു പ്രത്യക്ഷപ്പെടും. എല്ലാ കമന്റടി, ബ്ലോഗെഴുത്തു തൊഴിലാളി മലയാളികളെയും മുന്‍‌കൂര്‍ സ്വാഗതം ചെയ്യുന്നു.

ഒന്നാം ലക്കം വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!

13. വക്കാരിമഷ്‌ടാ - ഏപ്രില്‍ 29, 2006

ഹെന്റീശ്വരാ…. സത്യം പറയാമല്ലോ, ഇതിന്റെ കാര്യം മറന്നേ പോയി. പിന്നെയാകട്ടെ എന്നുവെച്ച് മാറ്റിവെച്ചിരുന്നതാ… ശ്ശോ, ഒന്നാം സമ്മാനം പോയല്ലോ…

എന്തായാലും മൂന്നില്‍ രണ്ടര ശരിയാക്കിയ രേഷ്മയ്ക്കും എട്ടെണ്ണം മാത്രം ശരിയാക്കിയ അര്‍‌മണ്ടനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. എല്ലാം ശരിയാക്കിയവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞുകവിഞ്ഞൊഴുകുന്ന, ഒരു അഭിനന്ദനപ്രവാഹം.

ആദ്യത്തെ വിക്കിക്വിസ്സ് വിജയകരമായി നടത്തിയ മന്‍‌ജിത്തിനും എല്ലാവിധ സഹായസഹകരണങ്ങളും വെറുതെ നോക്കിനിന്നു നല്‍കിയ കുട്ട്യേടത്തിയ്ക്കും ഭാവിവാഗ്‌ദാനം ഹന്നമോള്‍ക്കും എന്റെ പ്രത്യേകം നന്ദി.എല്ലാവര്‍ക്കുമുള്ള ഒരു പൂ എന്റെ പടം ബ്ലോഗില്‍.

14. Reshma - ഏപ്രില്‍ 29, 2006

ഇത് ഗൈഡ് കൊണ്ടുപോയുള്ള open exam ആയിരുന്നാ! എന്റെ ബുദ്ധി ഞാന്‍ തന്നെ സമ്മതിച്ചു. 2 1/2 സന്തോഷത്തോടെ സ്വീകരിക്കുന്നു.

15. ശനിയന്‍ \OvO/ Shaniyan - ഏപ്രില്‍ 29, 2006

ക്വിസ് (കിസ്) മാസ്റ്ററേ, വര്‍ഷങ്ങള്‍ തമ്മില്‍ സൌന്ദര്യപ്പിണക്കം ഉണ്ടായതാ.. അങ്ങോരു കണ്ടു പിടിച്ചത് 1979-ല്‍ ആണെങ്കിലും ആ തോന്ന്യവാസത്തിന്‍ നോബല്‍ അടിച്ചത് 2005-ല്‍ ആണ്. ക്ഷമിക്കണം ട്ടാ..

http://en.wikipedia.org/wiki/Nobel_Prize_in_Physiology_or_Medicine

16. മന്‍ജിത്‌ | Manjith - മേയ് 2, 2006

വിക്കി ക്വിസ് ടൈം പുതിയൊരു ബ്ലോഗിലേക്ക് മാറ്റിയിരിക്കിന്നു. പെരിങ്ങോടന്‍, വിശ്വം, സിബു എന്നീ പ്രതിഭകളെ ഒഴിവാക്കാതിരിക്കാനാണിത്.
രണ്ടാം ലക്കം ക്വിസ് ടൈം ഇവിടെ ലഭ്യമാണ്. ഏവര്‍ക്കും സ്വാഗതം!


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: