jump to navigation

കലികാലം മാര്‍ച്ച് 26, 2006

Posted by കുട്ട്യേടത്തി|Kuttyedathi in വൈയക്തികം, സുജ.
trackback

പതിവുള്ള മെയിലുകളൊന്നില്‍ വെറുതെയെഴുതി. അപ്പോ വേറെയെന്തൊക്കെയാണവിടെ 'വിശേഷങ്ങള്‍'? പ്രത്യേകിച്ചു 'വിശേഷ'മൊന്നുമില്ലല്ലോ അല്ലേ?

കല്യാണം കഴിഞ്ഞൊരു വര്‍ഷത്തോളമായ കൂട്ടുകാരിയോടിതൊക്കെയല്ലാതെ വേറെന്തു ചോദിക്കാന്‍?

"അയ്യേ എന്തു വിശേഷം? ഞങ്ങള്‍ക്കതൊന്നും വേണ്ടെന്നാ തീരുമാനം. ഞാന്‍ പണ്ടേ പറഞ്ഞിട്ടില്ലേ? "

ഒരു കുഞ്ഞുണ്ടാകുന്നതോടെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുണ്ടാവുന്ന പരിധികളേപ്പറ്റിയും, അതുകൊണ്ടു കുഞ്ഞുങ്ങള്‍ വേണ്ട എന്നുള്ള അവളുടെ തീരുമാനത്തെപ്പറ്റിയുമൊക്കെ പലവട്ടം ഞങ്ങള്‍ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ തര്‍ക്കിച്ചിട്ടുണ്ട്‌, മണിക്കൂറുകളോളം.

"എന്നെക്കൊണ്ടു വയ്യാ, രാവെന്നോ പകലെന്നോ ഇല്ലാതെ കെടന്നു കഷ്ടപ്പെടാന്‍. അതുകൊണ്ടാര്‍ക്കാ, എന്താ പ്രയോജനം? "

" കഷ്ടപ്പാടുകള്‍ ഉണ്ട്‌, സമ്മതിക്കുന്നു. പക്ഷേ ഒരു കുഞ്ഞു തരുന്ന സന്തോഷത്തിനു പകരം വക്കുമ്പോള്‍ ആ കഷ്ടപാടുകളൊന്നും…"

" എന്തു സന്തോഷം? ഇപ്പോ എനിക്കിഷ്ടമുള്ളപ്പോ ഉണരാം. ഇഷ്ടമുള്ളപ്പോ ഉറങ്ങാം. ഒരു കുഞ്ഞുണ്ടെങ്കിലിതു വല്ലതും നടക്കുമോ? അതിനൊരു 2-3 വയസ്സു വരെയെങ്കിലുമൊക്കെ ആകുന്നതു വരെ ഇഷ്ടമുള്ളപ്പോള്‍ ഉറങ്ങുന്ന പോയിട്ടെപ്പോഴെങ്കിലുമൊന്നു സ്വസ്ഥമായുറങ്ങാന്‍ പറ്റുമോ?

" ഞങ്ങള്‍ 2 പേരും മാത്രമുള്ളെങ്കിലൊരു ദിവസം രാവിലെ ഉണരുമ്പോ, ഇന്നൊരു മൂഡില്ല, ഇന്നൊന്നും പാചകം ചെയ്യണ്ട എന്നു തീരുമാനിച്ചാല്‍ അത്ര തന്നെ. പക്ഷെ ഒരു കുഞ്ഞുണ്ടെങ്കിലോ?

“ഓഫീസില്‍പണി കൂടുതലുള്ള ദിവസം കുറച്ചു ലേറ്റായിട്ടിരിക്കാന്‍ പറ്റുമോ? ഒക്കെ സഹിക്കാം. എപ്പോളും അതിന്റെ അപ്പി മാറ്റാനും മൂത്രം തുടക്കാനുമെനിക്കു വയ്യ. കൊച്ചു കെടന്നു മുള്ളിയ മൂത്രമണമുള്ള അതേ ബെഡ്ഡില്‍ കെടന്നുറങ്ങുന്നതൊന്നുമോര്‍ക്കാന്‍ കൂടി പറ്റണില്ല. പിന്നെ മൂക്കൊലിപ്പിച്ചു നടക്കുമ്പോ മൂക്കു തൂക്കണം . വല്ല പനിയോ ചെവി വേദനയോ മറ്റോ വന്നാല്‍ പിന്നെ പറയണോ? രാത്രി മുഴുവനും ചീവീടു പോലെ കരഞ്ഞോണ്ടിരിക്കില്ലേ ഈ സാധനങ്ങള്‌. ഒന്നുറങ്ങാന്‍ പറ്റുമോ? മനസ്സമാധാനമുണ്ടോ?"

"ഒരു കുഞ്ഞിന്റെ പാല്‍പുഞ്ചിരി, അതിന്റെ കൊഞ്ചിക്കൊഞ്ചിയുള്ള വര്‍ത്തമാനം പറച്ചിലുകള്‍, അതു നമ്മളെ കെട്ടിപിടിച്ചുമ്മ വക്കുമ്പോ മനസ്സിനു കിട്ടുന്ന സന്തോഷം, നിനക്കറിയാഞ്ഞിട്ടാ."

“ഉവ്വുവ്വേ, വീടൊക്കെ എത്ര വൃത്തിയായിട്ടിട്ടാലും കാര്യമുണ്ടോ? ഒക്കെ വലിച്ചു വാരി എറിഞ്ഞു വൃത്തികേടാക്കില്ലേ? ഇനിയിതൊക്കെ പോകട്ടേ, കാശുചെലവോ? എത്ര ഉണ്ടാക്കിയാലും എന്തിനെങ്കിലും തികയുമോ? പുസ്തകം, കളിപ്പാട്ടം, തുണി, കുട, വടി എന്നുവേണ്ട ഒക്കെ ചെലവല്ലേ? കുഞ്ഞില്ലെങ്കില്‍ ആ പൈസ കൊണ്ടു നമുക്കു സുഖമായി, സ്വസ്ഥമായി ജീവിക്കാം. അല്ലെങ്കിലോ, കുഞ്ഞിനും നല്ലൊരു ജീവിതം കൊടുക്കാന്‍ തികയൂല്ല, നമ്മുടെ ആവശ്യങ്ങളും മെനയായിട്ടു നടക്കൂല്ല.
ഇത്രേമൊക്കെ നഷ്ടങ്ങള്‍ സഹിച്ചിട്ടു വേണോ പാല്‍പുഞ്ചിരി കാണുമ്പോഴുള്ള സന്തോഷം? അതിനു ഞാനെന്റെ വീടു നെറയെ ചിരിക്കുന്ന കുട്ടികളുടെ പിക്‍ച്ചേര്‍സ്‌ ഒട്ടിച്ചു വക്കും".

"കൊള്ളാം, ഈ നഷ്ടത്തിന്റെ കണക്കൊക്കെ നിന്റെ അച്ഛനുമമ്മയും കൂട്ടിയിരുന്നെങ്കില്‍ ഇന്നിപ്പോ ഇങ്ങനെ വാദിക്കാന്‍ നീയുണ്ടാവുമാരുന്നോ?"

“അതവരുടെ വിഢിത്തം! അതിനു ഞാനുത്തരവാദിയല്ല. അവരു മണ്ടത്തരം കാണിച്ചു എന്നതുകൊണ്ടു ഞാനുമതൊക്കെ ചെയ്യണമെന്നുണ്ടോ? അവര്‍ക്കു പറ്റിയ തെറ്റുകളാവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കയല്ലേ വേണ്ടത്‌?"

അവളോടു തര്‍ക്കിച്ചൊരിക്കലും ഞാന്‍ ജയിച്ചിട്ടില്ല. എങ്കിലും വെറുതെയാശ്വസിക്കും, ഇവളൊരു കല്യാണം കഴിക്കുന്നതോടെ ഈ ചിന്തയൊക്കെ മാറിക്കൊള്ളും.

കല്യാണം കഴിഞ്ഞു വര്‍ഷമൊന്നു കഴിഞ്ഞിട്ടും, തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്നറിഞ്ഞപ്പോള്‍ എനിക്കല്‍ഭുതമായി. പിന്നീടൊരിക്കല്‍ നേരില്‍ കണ്ടപ്പോളും പകുതി തമാശയും പകുതി കാര്യവുമായി 'ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ? ഒരു കുഞ്ഞികാലൊക്കെ .. ?"

"അയ്യോ, ഞാനിതെത്ര വട്ടം പറഞ്ഞിട്ടുള്ളതാ. നീ പ്രവചിച്ച പോലെ കല്യാണം കഴിഞ്ഞെന്നു കരുതി എന്റെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ല".

"ശരി, സമ്മതിച്ചു. പക്ഷേ ഇതങ്ങനെ സ്വയം തീരുമാനിക്കേണ്ട കാര്യമല്ലല്ലോ. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായമെന്താ?"

"എന്താ സംശയം? എന്റെ അതേ അഭിപ്രായം തന്നെ! ഞങ്ങള്‍ കുറേ ഡിസ്കസ്‌ ചെയ്തു ഇതിനെപറ്റി. 'അച്ഛാ' എന്നൊക്കെ വിളിച്ചൊരു കുഞ്ഞീ വീട്ടില്‍ നടക്കണതൊന്നും ചിന്തിക്കാന്‍ കൂടി പറ്റണില്ലെന്നാ പറയുന്നേ. എന്തോരു ശല്യമാരിക്കും. നമുക്കിപ്പോഴുള്ള ഈ സ്വാതന്ത്ര്യമൊന്നും ഉണ്ടാവൂല്ലല്ലോ. മാത്രോമല്ല, എന്റെ സ്നേഹം പങ്കിട്ടുപോകുമത്രേ. എനിക്കു കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കികഴിഞ്ഞു സമയമുണ്ടായിട്ടു വേണ്ടേ? അതു ഞങ്ങള്‍ക്കു രണ്ടാള്‍ക്കും ചിന്തിക്കാന്‍ പറ്റുന്നതിലും… "

കഷ്ടം! എന്തേ ഈ കുട്ടി ഇങ്ങനെയായി പോയത്‌? ഞാനറിയുന്ന പട്ടത്തികളൊക്കെ 'അമ്മ' മനസ്സുള്ളവരാരുന്നല്ലോ. കലികാലം എന്നല്ലാതെന്തു പറയേണ്ടൂ.

പിന്നീടൊരിക്കല്‍ എന്റെ മകളുടെ ചില നല്ല ചിത്രങ്ങള്‍ ഞാന്‍ ഫോര്‍വേഡ്‌ ചെയ്തു. ഇതൊക്കെ കണ്ടിട്ടെങ്കിലും മനസ്സു മാറിയാലോ?

"ഓ… ചോ ച്വീറ്റ്‌..ചോ ക്യൂട്ട്‌. എന്തു രസാടാ അതിന്റെ ചിരിയൊക്കെ.. അമുലിന്റെയൊക്കെ പരസ്യത്തില്‍ കാണുന്ന വാവകളെ പോലെ.. എന്റെ വക ഒരു ചക്കരയുമ്മ കൊടുക്കണം കേട്ടോ. "

ഈശ്വരാ തന്ത്രം ഫലിച്ചോ ?

"ഇതുപോലൊന്നിനെ സ്വന്തമാക്കി അഭിമാനിക്കൂ ഡിയര്‍ ".

"പിന്നേ, വട്ടല്ലേ എനിക്ക്‌? വയറും ചുമന്ന്, ഛര്‍ദ്ദിച്ചു ഛര്‍ദ്ദിച്ചു വശംകെട്ട്‌, വണ്ണോം വച്ച്‌.. എല്ലാം കഴിഞ്ഞാലെങ്കിലും വയറൊന്നു ചുങ്ങുമോ ? നെറയെ സ്ട്രെച്ച്മാര്‍ക്സുമായിട്ടു …ഒരു സാരിയുടുക്കാന്‍ പറ്റുമോ വൃത്തിയായിട്ട്‌ ? ഒരു നല്ല പാന്റ്സും ടോപ്പുമിട്ടാല്‍ ഭംഗിയുണ്ടോ ? ഒരു വണ്ടി വയറും വച്ച്‌.
ഒക്കെ പോരാഞ്ഞെവിടെയെങ്കിലുമൊന്നു വേഗമൊരുങ്ങി ഇറങ്ങി പോകാന്‍ പറ്റുമോ? കുഞ്ഞിനെ കുളിപ്പിച്ചൊരുക്കിയിറക്കി.. നിനക്കു പറ്റിയ അബദ്ധം എനിക്കു പറ്റില്ല മോളേ…"

കുറേ നാളുകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍…
"ഒരു വിശേഷമുണ്ട്‌. ഞാന്‍ പ്രഗ്നന്റാണ്‌ ".

'ഉവ്വോ. സന്തോഷ വാര്‍ത്തയാണല്ലോ. എന്തു പറ്റി തീരുമാനമൊക്കെ മാറ്റിയേക്കാമെന്നു വച്ചത്‌ ?"

"എല്ലാ പ്രികോഷന്‍സുമെടുത്തിട്ടുണ്ടാരുന്നെടാ.. എന്നിട്ടും.. ഞാന്‍ സ്യൂ ചെയ്യാന്‍ പോവാണ്‌".

ഈശ്വരാ. നാട്ടിലുള്ള മനുഷ്യരും ഒന്നു പറഞ്ഞു രണ്ടാം വാക്കിനു സ്യൂ എന്നൊക്കെ പറഞ്ഞു തുടങ്ങിയോ?

"ആര്‍ക്കെതിരേ?"

"ഞാന്‍ കഴിച്ചിരുന്ന കൊണ്ട്രാസെപ്റ്റിവ്‌ റ്റാബ്ലറ്റിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരേ.."

ഇതു ദൈവം ചതിച്ച ചതിയാണ്‌. ദൈവത്തിനെതിരേയുള്ള കേസുകള്‍ എടുക്കുന്ന കോടതിയെവിടെയെങ്കിലുമുണ്ടോ ആവോ?

"അതെന്തോ വെണമെങ്കില്‍ ചെയ്യൂ.. കുഞ്ഞിന്റെ കാര്യത്തിലെന്തു തീരുമാനിച്ചു?"

"എന്തു തീരുമാനിക്കാന്‍? ഞങ്ങളറിഞ്ഞപ്പോ തന്നെ 3 മാസമായി. പണ്ടുമെനിക്കു 'മാസം തോറുമുള്ള ശല്യം' ചെലപ്പോ ഒക്കെ ഒന്നിടവിട്ടൊക്കെയല്ലേ വരാറുണ്ടാരുന്നുള്ളൂ? ഇങ്ങനെയൊരു പോസ്സിബിലിറ്റിയെ പറ്റി ചിന്തിക്കയേ ചെയ്യാതിരുന്നതു കൊണ്ടു..ഇനിയിപ്പോ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാ ഡോക്ടര്‍ പറയണേ."

"വേണ്ടാ, ഒന്നും ചെയ്യണ്ടാ. ഇനിയങ്ങോട്ടു മനസ്സില്‍ നല്ലതു മാത്രം ചിന്തിക്കൂ. കുഞ്ഞിനെ അക്സപ്റ്റ്‌ ചെയ്യാന്‍ മനസ്സു കൊണ്ടു പ്രിപ്പയര്‍ ചെയ്യൂ. കുഞ്ഞുവാവയോടൊരുപാടു സംസാരിക്കണം കേട്ടോ. 'അണ്‍വാണ്ടഡ്‌' എന്നുള്ള ആ തോന്നല്‍ മാറ്റിയെടുക്കന്‍, 'അമ്മ ലവ്യൂ' എന്നെപ്പോളും പറയ…."

അവിടെ ഫോണ്‍ 'ടപ്പോ' ന്നു വക്കുന്ന സ്വരം ഞാന്‍ കേട്ടു.

എന്റെ മനസ്സസ്വസ്ഥമാണിപ്പോള്‍.

മക്കള്‍ ആദ്യം ജനിക്കേണ്ടതു മനസ്സിലല്ലേ? മനസ്സില്‍ ജനിക്കുന്ന മക്കളല്ലേ പിന്നീട് ഉദരത്തില്‍കിടന്നു പൂര്‍ണ രൂപം പ്രാപിക്കേണ്ടത്‌?

അമ്മയുടെ ഹൃദയത്തില്‍ നിന്ന്‌ ഉദരത്തിലേക്കു മാറിയെങ്കിലും പത്തു മാസവും അച്ഛന്റെ ഹൃദയത്തിലല്ലേ കുഞ്ഞു വളര്‍ന്നു വലുതാകേണ്ടത്‌? അമ്മയുടേയോ അച്ഛന്റേയോ ഹൃദയത്തില്‍ ജനിക്കാതെ, വെറുതെ വയറ്റില്‍ മാത്രം പൊട്ടിമുളച്ച ഈ കുഞ്ഞ്‌.. അവന്റെ ഭാവി എന്താകും?

പ്രാര്‍ത്ഥിക്കാന്‍ മാ‍ത്രമല്ലേ എനിക്കാവൂ. നല്ലതു വരട്ടെ.

Advertisements

അഭിപ്രായങ്ങള്‍»

1. Shaniyan - മാര്‍ച്ച് 26, 2006

കുട്ട്യേടത്തി,

ആ കാണുന്നതിനു കലികാലം എന്നല്ല, സ്വാര്‍ത്ഥത എന്നാണ്.. അത് മേളിരിക്കുന്നവന്‍ അറിഞ്ഞ് കൊടുത്തതാണെന്നേ ഞാന്‍ പറയൂ. ആ കുഞ്ഞിന്റെ ഭാവിയേക്കാളും, ആവരുടെ ഭാവിയെ ആലൊചിക്കൂ.. അനുഭവിക്കാനുള്ളതു ഇരട്ടിയായിരിക്കും. എല്ലാക്കാലത്തും ഇങനെ തന്‍‌കാര്യം നോക്കാന്‍ കെല്‍പ്പുണ്ടാവില്ല എന്ന് ആലോച്ചാല്‍ നന്ന്.

“ഞാന്‍ കഴിച്ചിരുന്ന കൊണ്ട്രാസെപ്റ്റിവ്‌ റ്റാബ്ലറ്റിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരേ..” – മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം..

“ഇതു ദൈവം ചതിച്ച ചതിയാണ്‌. ദൈവത്തിനെതിരേയുള്ള കേസുകള്‍ എടുക്കുന്ന കോടതിയെവിടെയെങ്കിലുമുണ്ടോ ആവോ?“ – സത്യം, അദ്ദേഹതിനെതിരെ കേസുകൊടുത്താല്‍ കേരളാ ഹൈക്കോടതിയേക്കാളും കഷ്റ്റമാണ്.. വിധി കിട്ടണമെങ്കി അങ്ങ് മേളിലോട്ടു ചെല്ലണ്ടേ?

എന്തായാലും അതു സന്തോഷമായിട്ടു സ്വീകരിച്ച് മുന്നോട്ടു പോയാല്‍ അവര്‍ക്കു നന്ന്. ഇല്ലെങ്കില്‍ കൊടുക്കുന്നത് അതിന്റെ പലിശസഹിതം കിട്ടും പിന്നീട്!

2. സന്തോഷ് - മാര്‍ച്ച് 26, 2006

എന്തൊ, എനിക്ക് കൂട്ടുകാരിയുടെ തീരുമാനത്തെ ബഹുമാനിച്ച് അവരെ അവരുടെ വഴിക്കു വിടണമായിരുന്നു എന്ന തോന്നലാണ്. ഭൂരിപക്ഷം ആള്‍ക്കാര്‍ക്ക് നല്ലതെന്നു തോന്നുന്നത് എല്ലാവര്‍ക്കും ബാധകമാണെന്നില്ലല്ലോ. ലോകത്തില്‍ എത്ര പേര്‍ കന്യാസ്ത്രീകളാകാന്‍ തീരുമാനിക്കുന്നു? അവരെ അതില്‍ നിന്നും പറഞ്ഞു മാറ്റാന്‍ ശ്രമിക്കുന്നവരുണ്ടായിരിക്കാം. അവര്‍ക്ക് ശരിയെന്നു തോന്നുന്നത് ആ വഴിയാണെന്ന് തോന്നിയതുകൊണ്ട് അവര്‍ ആ വഴി തെരെഞ്ഞെടുക്കുന്നു എന്നു കരുതിയാല്‍ പോരേ? എന്തു കൊണ്ട് എല്ലാവരും ഡോക്ടറാവുന്നില്ല? ചില ത്യാഗങ്ങള്‍ സഹിക്കാന്‍ ചിലര്‍ തയ്യാറല്ല; അതിന്‍റെ നേട്ടങ്ങള്‍ എത്ര ഉദാത്തമായാലും.

സസ്നേഹം,
സന്തോഷ്

3. ഇന്ദു | Indu - മാര്‍ച്ച് 26, 2006

സ്വന്തം കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ അവരുടെ മനസ്സും വിടരും, കുട്ട്യേടത്തീ… ഇതൊക്കെ ഇപ്പോഴത്തെ വിചാരങ്ങളല്ലേ… ഇപ്പോ പറഞ്ഞതൊക്കെ തിരിച്ചെടുക്കാനായെങ്കില്‍ എന്ന് അന്ന് അവര്‍ക്ക്‌ തോന്നും.

4. Umesh P Nair - മാര്‍ച്ച് 26, 2006

സന്തോഷിനോടു യോജിക്കുന്നു. വിവാഹം കഴിഞ്ഞു് ഒരു കൊല്ലമാകുമ്പൊഴേക്കും കുട്ടിയെന്താ ഉണ്ടാകാത്തതു്, ആരുടെ കുഴപ്പമാണു്, ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ എന്നൊക്കെ ചോദിക്കുന്നവര്‍ ഒരു വലിയ ശല്യം തന്നെയാണു്. കുട്ട്യേടത്തിയും ആ കൂട്ടത്തില്‍ പെട്ട ആളാണു്, അല്ലേ?

5. Anonymous - മാര്‍ച്ച് 26, 2006

പ്രസവ വേദനയെപ്പറ്റിയുള്ള പേടി സത്യത്തില്‍ തോന്നാതിരിക്കുന്നതു തന്നെ കാണാന്‍ പോകുന്ന കുഞ്ഞു മുഖത്തെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ കൊണ്ടാണ്‌. ഇങ്ങനെ ചിന്തിക്കുന്നവരും ഉണ്ടൊ അതിനിടയില്‍???? ഏതായാലും അവര്‍ക്കിഷ്ടമില്ലാതെ ഉണ്ടാകുന്ന ആ കുഞ്ഞിന്റെ മാനസികനില….:( നല്ലതു വരട്ടെ..

ബിന്ദു

6. prapra - മാര്‍ച്ച് 26, 2006

സന്തോഷിന്റെ അഭിപ്രായത്തോട്‌ ആണ്‌ ഞാന്‍ യോജിക്കുന്നത്‌. നമുക്ക്‌ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത്‌ ഒരു തെറ്റായ പ്രവണതയാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. അറിവില്ലായ്മ കൊണ്ട്‌ ചെയ്യുന്ന കാര്യങ്ങള്‍ തിരുത്തുന്നത്‌ നല്ല കാര്യം ആണ്‌, വ്യക്തമായ ചിന്താ ബോധത്തെ അല്ല.
ഉമേശന്‍ മാഷ്‌ പറഞ്ഞ പോലത്തെ ചോദ്യങ്ങള്‍ താങ്ങാനുള്ള കപ്പാസിറ്റി ഇല്ലാത്തതു കൊണ്ടാണ്‌ പലരും ഇവിടെ ചാടിക്കയറി തീരുമാനങ്ങള്‍ എടുക്കുന്നതും.

7. Kuttyedathi - മാര്‍ച്ച് 26, 2006

സന്തോഷേ, പ്രാപ്രാ,

രണ്ടുപേര്‍ തമ്മിലുള്ള സംവാദം എങ്ങനെ അടിച്ചേല്‍പ്പിക്കലാകും?. അതൊരടിച്ചേല്‍പ്പിക്കലായിരുന്നെങ്കില്‍ എന്റെ വാദങ്ങള്‍ കേട്ട എന്റെ കൂട്ടുകാരി എന്നാല്‍ ഒരു കുഞ്ഞാവാം എന്നു തീരുമാനിക്കണമായിരുന്നു. അല്ലെങ്കില്‍ പേരന്റിങിന്റെ വിഷമതകളോര്‍ത്ത് ഞാന്‍ പ്രസവിക്കാതിരിക്കണമായിരുന്നു.

വേണം വേണ്ട എന്നിങ്ങനെയുള്ള ഞങ്ങളുടെ സംവാദത്തേക്കാള്‍ അച്ഛന്റെയും അമ്മയുടെയും മനസിലെ വേണ്ട എന്നതിന്റെ പരിധികള്‍ ലംഘിച്ച് പിറക്കാന്‍ പോകുന്ന ആ കുഞ്ഞിന്റെ മനസായിരുന്നു എന്റെ പോസ്റ്റിന്റെ കാതല്‍.

മനസിലുള്ളതു തുറന്നു കാട്ടാന്‍ എന്റെ ഭാഷ അപൂര്‍ണ്ണമാണെന്ന തിരിച്ചറിവില്‍ ഞാന്‍ പിന്‍‌വാങ്ങുന്നു.

8. ദേവരാഗം - മാര്‍ച്ച് 26, 2006

എനിക്ക്‌ ഈ പോസ്റ്റില്‍ എറ്റവും കൌതുകകരമായി തോന്നിയത്‌ ഇതാണ്‌:

കുട്ടിയേടത്തിയെഴുതിയതും ഇന്ദു-ബിന്ദുമാര്‍ വായിച്ചതും ഗര്‍ഭസ്ഥന്‍/സ്ഥ ആയ വ്യക്തിയെക്കുറിച്ചും ചര്‍ച്ചയില്‍ പങ്കെടുത്ത പുരുഷന്മാര്‍ എല്ലാവരും- അനുകൂലിച്ച ശനിയനും പ്രതികൂലിച്ച മറ്റുള്ളവരും വായിച്ചത്‌ കുട്ടികള്‍ വേണ്ടെന്നു വച്ച ഒരു ദമ്പതികളെക്കുറിച്ചുമാണ്‌. ഈ പെണ്ണെഴുത്ത്‌ ആണെഴുത്ത്‌ വട്ടെഴുത്ത്‌ കോലെഴുത്ത്‌ എന്നൊക്കെ പറയുമ്പോലെ എന്തോ ഒരു ജെന്‍ഡര്‍ പ്രശ്നമാണോ ഇത്‌?

9. Shaniyan - മാര്‍ച്ച് 26, 2006

🙂 ആവാം..

10. വക്കാരിമഷ്ടാ - മാര്‍ച്ച് 26, 2006

ചോദ്യം:
സംവാദം എങ്ങിനെ അടിച്ചേൽ‌പ്പിക്കലാകും?

ഒരു കാര്യം ഏ‌ല്പിക്കാൻ അടി തന്നെ വേണമെന്നില്ലല്ലോ… ഇമോഷണലി….

സീൻ 1

കൂട്ടുകാരി: കുട്ടികൾ വേണ്ടെന്ന് വെച്ചു. വലിയ പാട്
കുട്ട്യേടത്തി: അതെയോ…. ശരി

അതോടെ കുട്ടേടത്തി സംഭവം മറക്കുന്നു. പിന്നെ കൂട്ടുകാരിയെ കാണുമ്പോൾ ഹൌഡൂയൂഡൂ ഉം ഹൊആർയ്യൂ ഉം ആർ‌യൂ സീതിഹാജീ… പിന്നെറിയോന്ന്, നമ്മടെ നെഹ്രൂന്റെ മോളല്ലേ എന്നൊക്കെ പറഞ്ഞ് ലോകകാര്യങ്ങൾ സംസാരിക്കുന്നു.

സീൻ 2
കുട്ട്യേടത്തിയുടെ പോസ്റ്റ്. കുട്ട്യേടത്തി പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്നതുവരെ കൂട്ടുകാരിയുടെ മനസ്സ് മാറ്റാൻ ശ്രമിക്കുന്നു.. അവസാനം വേണ്ടെങ്കിലും കൂട്ടുകാരി ഗർഭം ധരിക്കുന്നു. ഇനി ഉണ്ടാവാൻ പോകുന്ന കുട്ടിയെപ്പറ്റി കുട്ട്യേടത്തി വറീതാവുന്നു… അതിനേപ്പറ്റി നമ്മൾ ചർച്ച നടത്തുന്നു….ഉത്തരവാദിത്തങ്ങൾ മാറ്റിവെച്ചിട്ട് ഞാനും കമന്റുന്നു…

സീൻ 1 സായിപ്പ് സ്റ്റൈൽ…… സീൻ 2 മലയാളി സ്റ്റൈൽ…

ഏതുവേണം……….?

ആവൂ………. കൺഫ്യൂഷ്യസ്

11. സാക്ഷി - മാര്‍ച്ച് 26, 2006

കുട്ട്യേടത്തി,
നിങ്ങളുടെ ഭാഷ അപൂര്‍ണ്ണമാണെങ്കില്‍ ആ അപൂര്‍ണ്ണതയെ ഞാന്‍ ഇഷ്ടപ്പെടുന്നു, ആദരിക്കുന്നു.
കൈകാര്യം ചെയ്തിരിക്കുന്ന ആശയത്തെ
പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ അതിനു കഴിഞ്ഞിട്ടുണ്ട്.

ഗുജറാത്തില്‍ ഗര്‍ഭിണിയുടെ നിറവയര്‍ നെടുകെപ്പിളര്‍ന്ന് ശിശുവിനെ ശൂലത്തില്‍ കോര്‍ത്തെടുത്ത ഒരു സംഭവം മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതെക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതിയ കവിത വായിച്ച് ഞാന്‍ കരഞ്ഞിട്ടുണ്ട്.
“അവര്‍ നിന്നെ വലിച്ചുപുറത്തിട്ടപ്പോള്‍
പൊക്കിള്‍ക്കൊടിയില്‍ നീ മുറുക്കിപ്പിടിച്ചുവോ
പൂക്കളും തൊടികളും കിനാക്കണ്ടിരുന്ന
കുഞ്ഞിക്കണ്ണുകള്‍ നീ ഇറുക്കിയടച്ചുവോ?
മാലാഖമാര്‍ക്കു മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍
നീയമ്മയോടു വിടചൊല്ലിയോ”
വരികള്‍ പൂര്‍ണ്ണമായി ഓര്‍മ്മ വരുന്നില്ല.
ആ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്
“ഇന്ത്യയിലെ അമ്മമാരെ നമുക്കിനി പ്രസവിക്കേണ്ട”

12. ഇളംതെന്നല്‍.... - മാര്‍ച്ച് 27, 2006

എന്തായാലും നമുക്കു ആശംസിക്കാം .. നല്ല ബുദ്ധി തോന്നാനും ഒരു സുഖപ്രസവത്തിനും…
കുട്ട്യേടത്തി….ആശയം പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നു കരുതേണ്ടതില്ല…..ഓടിച്ചുള്ള വായനയില്‍ പലരും അസ്വസ്ഥമായ മനസ്സിന്റെ സന്ദേഹങ്ങള്‍ കാണാതെ പോയതാകാം.
ഇത്തരത്തിലുള്ള മാതാപിതാക്കള്‍ക്കു ജനിച്ച ഒരു കുഞ്ഞിന്റെ ചിന്തകള്‍, ഒരു പോസ്റ്റിനുള്ള വകയില്ലേ…
നന്നായിരിക്കുന്നു…

13. സൂഫി - മാര്‍ച്ച് 27, 2006

കുട്ട്യേടത്തി ലളിതമായി എഴുതിയിരിക്കുന്നത്‌ വളരെ ഗൌരവമായ ഒരു സംഗതി തന്നെയാണ്‌.
സ്വാര്‍ത്ഥമനസ്ഥിതി കൊണ്ടു മാത്രം സ്വന്തം പിന്‍ഗാമിയെ സൃഷ്ടിക്കാന്‍ മടിക്കുന്ന ഒരു തലമുറ തന്റെ ജനനവും അസ്തിത്വവും മുന്‍ഗാമിയുടെ മണ്ടത്തരമായിരുന്നുവെന്നു വിചാരിക്കുന്നുവെന്നതു വിരോധാഭാസമാണ്‌.

എല്ലാം സ്വാതന്ത്ര്യത്തിന്റെ പേരില്‍..

എന്തിനൊക്കെയാണ്‌ നമുക്കു സ്വാതന്ത്ര്യം വേണ്ടതു?
അമ്മയാകാതിരിക്കാനോ.. അച്ഛനാകാതിരിക്കാനോ?

അതിജീവനത്തിന്റെ തന്ത്രങ്ങളില്‍ തനിക്കു ലഭ്യമായ വസ്തുക്കളെ തട്ടിയെടുക്കുന്ന അപരസമൂഹമാണ്‌ തങ്ങളുടെ പിന്‍ഗാമികളെന്ന ചിന്ത അത്യന്തം ആപല്‍ക്കരമാണ്‌.

ഒരു മകനോ മകളോ ആയിപ്പിറന്ന നിങ്ങള്‍ യാഥാര്‍ത്യങ്ങളില്‍ നിന്നു ഒളിച്ചോടുകയാണ്‌.
നിങ്ങളാസ്വദിക്കുന്ന ഈ ലോകത്തിന്റെ അവകാശികള്‍ നിങ്ങള്‍ മാത്രമായിരിക്കണമെന്നു നിങ്ങള്‍ ശഠിക്കുന്നു. ഉള്ളില്‍ കുരുക്കുന്ന ജീവന്റെ ആ പൂമൊട്ടിനും കൂടി അവകാശപ്പെട്ടതാണ്‌ ഈ ലോകമെന്നു നിങ്ങള്‍ മറക്കുന്നു.

ആരെയാണ്‌ നിങ്ങള്‍ തോല്‍പ്പിക്കുന്നത്‌.. നിങ്ങള്‍ തടഞ്ഞ്‌ വെക്കുന്ന ആ ജീവന്‍ തെരുവിലോ , വയലിലോ, ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തോ പിറവി കൊള്ളുക തന്നെ ചെയ്യും

നഷ്ടപ്പെടുന്നതു നിങ്ങള്‍ക്കു മാത്രമാണ്‌… സ്നേഹത്തിന്റെ ഒരു പിടി അനര്‍ഘ നിമിഷങ്ങള്‍!

14. Anonymous - മാര്‍ച്ച് 27, 2006

പിറന്നത്‌ മാതാപിതാക്കളുടെ വിഡ്ഢിത്തം ആയിക്കോട്ടെ. വ്യക്തികളുടെ ഇഷ്ടാനിഷ്ടങള്‍. മുന്തലമുറയെക്കുറ്റപ്പെടുത്തന്നവര്‍, അവരുണ്ട്ക്കിയ സംബാദ്യങള്‍ സ്വയ് ഇഷ്ടത്തിനനുസരിച്ച് മാറ്റുന്നതോ/നശിപ്പിക്കുന്നതോ ചെയ്യുന്നില്ലേ? അച്ചനും അമ്മയുമുണ്ടാക്കിയ സ്വത്ത് ഞാന്‍ എന്റെ ഇഷ്ടത്തിന് വില്‍ക്കുന്നു. തെറ്റല്ലേ? അത്‌ എന്റെ പിങാമികള്‍ക്കുകൂടെ അവകാശപ്പെട്ടതല്ലേ?-സു-

15. ദേവരാഗം - മാര്‍ച്ച് 27, 2006

സുനിലേ,
ഞാന്‍ പറയണോ വേണ്ടേയെന്നു ശങ്കിച്ചു നിന്ന കാര്യം സുനില്‍ പറഞ്ഞ സ്ഥിതിക്ക്‌ ഇനിയൊന്നും നോക്കാനില്ല.

നമ്മളുടെ തലമുറക്ക്‌ ഒരു പ്രത്യേകതയുണ്ട്‌ : കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ നമ്മളായിരുന്നു വീട്ടില്‍ എറ്റവും പ്രധാനപ്പെട്ടവര്‍. അച്ഛനുമമ്മയും അപ്പൂപ്പനും അമ്മൂമ്മയും അമ്മാവനും അമ്മായിയും വീട്ടുവേലക്കാരന്‍ കൂടി, നമുക്കു ചുറ്റും ഉപഗ്രഹങ്ങളായി പ്രദക്ഷിണം വച്ചിട്ടേയുള്ളു. സ്വാഭാവിക പരിണാമമെന്ന നിലക്ക്‌ നമ്മുടെ തലമൂറയിലെ മഹാഭൂരിഭാഗം വെറും സ്വാര്‍ത്ഥരായി, തന്നിഷ്ടക്കാരും താന്തോന്നികളുമായി വളര്‍ന്നു. തനിക്കു ചുറ്റുമുള്ളത്‌ ഒരു വിലയും തിരിചു കൊടുക്കാതെ ആഹരിക്കാനും ഭോഗിക്കാനും വെറും വിനോദത്തിനു തച്ചുടക്കാനുമുള്ളതെന്നവര്‍ വിശസിച്ചു. വയസ്സായി പ്രയോജനമില്ലാതായ അച്ഛനമ്മമാരെ അനാഥാലയത്തിലോ പുറമ്പോക്കിലോ കൊണ്ടു തള്ളി. പൊതുജനം കൊടുത്ത ചുങ്കത്തില്‍ നിന്നു ശമ്പളം സ്വീകരിക്കുന്ന കസേരയില്‍ കയറിയിരുന്ന് അവരെയുപദ്രവിച്ചു. കണ്ട അതിരുകള്‍ മുഴുവന്‍ കല്ലു നാട്ടി സ്വന്തമാക്കി. വഴിയേ പോകുന്ന സ്കൂള്‍ കുട്ടികളേയും പിടിച്ചു ഭോഗിച്ചു. ചോദ്യം ചെയ്യാന്‍ വന്നവരെ അടിച്ചോടിച്ചു. മണല്‍ വാരി വിറ്റു തടി വെട്ടി വിറ്റു. സ്വത്തു വീതിച്ചു തരാന്‍ ഭയന്ന അപ്പനെ കത്തി കാട്ടി വിരട്ടി അതുമെഴുതി വാങ്ങി വിറ്റു.

ഇതാ നമ്മള്‍!!
ഇരുപതൊന്നാം നൂറ്റണ്ടിന്റെ യുവത്വം! ചീഫ്‌ സീയറ്റില്‍ കണ്ടു വേദനിച്ച ആ ലോകം തിന്നു മുടിക്കുന്ന ചിതല്‍പുറ്റുമനുഷ്യര്‍, നമ്മള്‍!!

നമുക്ക്‌, നാമെന്ന സ്വാര്‍ത്ഥതാമൂര്‍ത്തികള്‍ക്ക്‌ കുഞ്ഞിനെ പെറാനാവില്ല. കുഞ്ഞിനു കൈയില്‍ വെറും നിഷ്കളങ്കതയല്ലാതെ ഒന്നുമില്ല. ബാങ്ക്‌ ബാലന്‍സോ വറുത്ത ചെമ്മീനോ അയലത്തെ സുന്ദരിയേയോ ഒരു കുപ്പി മദ്യമോ വരുത്തിത്തരാന്‍ കുഞ്ഞിനാവില്ല. തുണി കഴുകിത്തരാനോ പാചകം ചെയ്തു തരാനോ ചെരുപ്പു തുടച്ചു തരാനോ കഴിവില്ലയതിന്‌ അല്ലേ?

എന്നാല്‍ നമുക്ക്‌ സുഖം മാത്രം ഊറ്റിയെടുക്കാം അതില്‍ നിന്ന് ബാദ്ധ്യതകളെയും ഉത്തരവാധിത്തങ്ങളേയും അരിച്ചു മാറ്റാം. ഈ സമൂഹത്തോടും നാം ചെയ്യുന്നതതു തന്നെയല്ലേ? മുന്‍ തലമുറയേയും വരും തലമുറയേയും ഒരുപോലെ മുടിച്ച്‌ നമുക്ക്‌ മാന്യനും സംസ്കൃതനും പരിഷ്കാരിയും ആധുനികനുമാവാം. ഞാന്‍ ജയിക്ക, എന്നുദരം ജയിക്ക എന്നിന്ദ്രിയങ്ങല്‍ ജയിക്കാ എന്‍ സുഖം വാഴ്ക. എനിക്കു ശേഷം പ്രളയമായാലെന്ത്‌ ആണവ ശിശിരമായാലെന്ത്‌?

16. സ്വാര്‍ത്ഥന്‍ - മാര്‍ച്ച് 27, 2006

എന്റെ പേര് ശനിയനും ദേവനും ഇവിടെ മെന്‍ഷ്യതായി കണ്ടു…

ഈ അണ്‍ എക്സ്പെക്റ്റഡ് ഗര്‍ഭം ചുമക്കുന്ന മാതാവിനെ, എങ്ങിനെ നിങ്ങള്‍ സ്വാര്‍ത്ഥ എന്നു വിളിക്കുന്നു? സ്വാര്‍ത്ഥയായിരുന്നെങ്കില്‍ ഞാന്‍ പ്രസവിക്കാന്‍ പോകുന്ന എന്റെ കുഞ്ഞ് എന്നല്ലേ അവള്‍ക്കു തോന്നേണ്ടത്? ഇവള്‍ പാവം, വെറുമൊരു വിഡ്ഢിയും അടിമയും. 100% ശതമാനം സുരക്ഷിതമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലോകത്ത് നിലവിലില്ല എന്നറിയാത്ത ഇവള്‍ വിഡ്ഢി. കുട്ടികള്‍ വേണ്ടെങ്കില്‍ പ്രൊഡക്ഷന്‍ ഫെസിലിറ്റി തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാമായിരുന്നു ഇവര്‍ക്ക്. ഉദ്യോഗ, സ്ഥാനമാന യജമാനരുടെ ഈ അടിമ എപ്പോഴാണ് സ്വന്തമായി ചിന്തിക്കുന്നത്? വിട്ടു കള….

കുട്ട്യേടത്തി എഴുതിയത് കുട്ടിയേക്കുറിച്ചാണ്.
എനിക്കിത്രയേ പറയാനുള്ളൂ…
കുഞ്ഞേ, എന്റെ ഉള്ളില്‍ നിനക്ക് സ്ഥാനമുണ്ട്. നീ എന്റേതായിരുന്നെങ്കില്‍ !!!
ഞാന്‍ സ്വാര്‍ത്ഥന്‍

17. ദേവരാഗം - മാര്‍ച്ച് 27, 2006

സ്വാര്‍ത്ഥവിചാരക്കാരാ, താങ്കളെയല്ല സ്വാര്‍ത്ഥനെന്നു വിളിച്ചത്‌, യത്ഥാര്‍ത്ഥ സ്വാര്‍ത്ഥതയുള്ള ആളുകളെയാണ്‌.

എന്തുകൊണ്ട്‌ സ്വന്തം കുഞ്ഞെന്നു വിചാരിക്കുന്നില്ലയെന്നോ? അവനവനൊഴികെ എതു കുഞ്ഞ്‌? പിറന്നു വീഴുന്ന സാധനത്തെ പുഴുങ്ങി തിന്നാനോ വിറ്റു കാശാക്കാനോ നിയമം അനുവദിക്കുന്നുമില്ല. കള ശല്യത്തെ.

ലാപ്രോസ്കോപ്പി ഹോര്‍മോണ്‍ തകരാറുണ്ടാക്കി എന്റെ സൌന്ദര്യം കളഞ്ഞാലോ? എം റ്റി പി തന്നെ സുഖം ഒരു മണിക്കൂറില്‍ കാര്യം കഴിഞ്ഞു. കൊച്ചു കുപ്പേലും തള്ള വീട്ടിലും.

പരിഷ്കാരി മനുഷ്യന്‍ തെരുവു നായയെപ്പോലെ ആണു സ്വാര്‍ത്ഥന്‍ മാഷേ, അതിനു തിന്നാനും ഭോഗിക്കാനും പറ്റാത്തതെല്ലാം അതു മൂത്രമൊഴിച്ചു വൃത്തികേടാക്കും അതിപ്പോ വട്ടിയായാലും കുട്ടിയായാലും ചട്ടി ആയാലും.

18. സൂഫി - മാര്‍ച്ച് 27, 2006

ദേവേട്ടാ.. സ്വാര്‍ത്ഥാ…
എനിക്കു ഇഷ്ടപ്പെടുന്നു…

ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി..
ചോരതിളക്കുമ്പോഴാണ്‌ ദേവരാഗവിസ്താരം കൂടുതല്‍ ഗംഭീരമാവുന്നത്‌

19. വിശാല മനസ്കൻ - മാര്‍ച്ച് 27, 2006

അവര്‍ രണ്ടുപേര്‍ക്കും ക്ടാങ്ങള്‍ വേണ്ട എന്ന അഭിപ്രായം ആണെങ്കില്‍ : വേണ്ടങ്ങെ വേണ്ട! കല്ലിവല്ലി.

മറ്റുള്ളവരുടെ ഇത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയണമെങ്കില്‍..

ടി കക്ഷി എന്നോട് :

വിശാലന്‍ ചേട്ടാ, എന്റെ സുന്ദരനും മന്ദരനുമായ ഭര്‍ത്താവിനും എനിക്കും ഞങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന കുട്ടികളോടുള്ള ആറ്റിറ്റ്യൂഡ് പത്തായത്തിലോടിയൊളിച്ചമ്പസ്ഥാനി കളിക്കുന്ന പെരുച്ചാഴികളോടുള്ളതാകയാല്‍, ഞാന്‍ പ്രസവിക്കണ പ്രശ്നല്ല്യ എന്ന് തീരുമാനിച്ചു. അത് തെറ്റാ?? എന്നെന്നോട് ചോദിക്കണം. എന്നിട്ട്, പറയ്, പറയ്, പറയ് എന്ന് നിര്‍ബന്ധിക്കും കൂടെ ചെയ്താല്‍..

അപ്പോള്‍ ആ പെങ്ങളോട് ഞാന്‍ നാല് വര്‍ത്താനം പറയും!

കുട്ട്യേടത്തി രസായിട്ട് എഴുതിയിട്ടുണ്ട്. ഒരു കുടുമ്മത്ത് രണ്ടു പുലികള്‍.

20. കലേഷ്‌ | kalesh - മാര്‍ച്ച് 27, 2006

കുട്ട്യേടത്തിയേ, വിശാലന്റെ വാക്കുകള്‍ ഞാ‍നും കടമെടുക്കുന്നു – ഒരു കുടുമ്മത്ത് രണ്ടു പുലികള്‍!
രസമുള്ള വായനയാണേല്ലൂം ടോപ്പിക്ക് വളരെ സീരിയസ്സാ!

21. Anonymous - മാര്‍ച്ച് 27, 2006

എന്റെ മറുപടി(?)ചിന്തയില്‍ ഇട്ടിരിക്കുന്നു.
കുട്ട്യേടത്തീ, ഒരു ചെറിയ അഭിപ്രായമുണ്ട്‌. കമന്റ് ബോക്സ് ഇങനെ ഒരു സെപരേറ്റ് വിന്‍ഡോയിലെന്തിനാ തുറക്കണേ? ഇതു വളരെ ക്ലേശമുണ്ടാക്കുന്നു…സ്ലോ ആണ്…
വേറെ വലിയ പ്രശ്നമൊന്നുമില്ലെങ്കില്‍ ഈ സെറ്റിങ്സ് ഒന്നുമാറ്റിയാല്‍ “ ഉപകാരസ്മരണയ്ക്ക്‌ “ എന്ന പരസ്യം കൊടുക്കാം……-സു-

22. prapra - മാര്‍ച്ച് 27, 2006

എന്റെ ആശയം കൂട്ടുകാരിയില്‍ എത്തുന്നില്ല എന്ന തോന്നല്‍ പല അവസരത്തില്‍ നിങ്ങളേ അലോസരപ്പെടുത്തുന്നതായി എനിക്ക്‌ തോന്നി.

“… ചിത്രങ്ങള്‍ ഞാന്‍ ഫോര്‍വേഡ്‌ ചെയ്തു. ഇതൊക്കെ കണ്ടിട്ടെങ്കിലും മനസ്സു മാറിയാലോ?”
“പക്ഷേ ഒരു കുഞ്ഞു തരുന്ന സന്തോഷത്തിനു പകരം വക്കുമ്പോള്‍ ആ കഷ്ടപാടുകളൊന്നും…”
“…മനസ്സിനു കിട്ടുന്ന സന്തോഷം, നിനക്കറിയാഞ്ഞിട്ടാ.”

അടിച്ചേല്‍പ്പിക്കല്‍ എന്ന്‌ എനിക്കു തോന്നിയതു ഭാഷയുടെ അപൂര്‍ണത ആയിരിക്കാം.

23. Umesh P Nair - മാര്‍ച്ച് 27, 2006

ദേവന്റെ കമന്റ് (പെണ്ണെഴുത്തു്, ആണെഴുത്തു്, വട്ടെഴുത്തു്, കോലെഴുത്തു്…) ചിന്തോദ്ദീപകമായിരുന്നു. ഒന്നിനെ പലരും പല വിധത്തില്‍ കാണുന്നതു്. പ്രത്യേകിച്ചു പെണ്ണുങ്ങളും ആണുങ്ങളും.

ഒന്നുകൂടി വായിച്ചു. അവസാനഖണ്ഡികയിലെത്തുന്നതുവരെ, ഇതു് കുട്ട്യേടത്തിയുടെ സങ്കടങ്ങള്‍ ആയാണു് എനിക്കു് ഇപ്പോഴും തോന്നുന്നതു്. കുഞ്ഞിന്റെ സങ്കടത്തെപ്പറ്റി അവസാനത്തില്‍ മാത്രമേ പറയുന്നുള്ളൂ. അതുകൊണ്ടു് അതിന്റെ പ്രാധാന്യവും ഔജ്വല്യവും കുറഞ്ഞോ എന്നൊരു സംശയം.

ഇതു മുഴുവന്‍ കുഞ്ഞിന്റെ കാഴ്ചപ്പാടില്‍ ഒന്നെഴുതിക്കൂടേ? “ഞാന്‍ ജനിക്കുന്നതിനു മുമ്പേ എന്റെ അസ്തിത്വത്തെപ്പറ്റി എന്റെ അമ്മയും കുട്ട്യേടത്തിയും തമ്മില്‍ തര്‍ക്കിക്കുമായിരുന്നു” എന്നോ മറ്റോ തുടങ്ങാം. കുട്ട്യേടത്തിയെ third person ആക്കുക. നിങ്ങളുടെ സംഭാഷണങ്ങളും ചെയ്തികളും ഇനിയും conceive പോലും ചെയ്യപ്പെടാത്ത കുഞ്ഞിന്റെ കാഴ്ചപ്പാടില്‍ പറയുക. അതു കൂടുതല്‍ ഹൃദ്യമാവും എന്നെനിക്കു തോന്നുന്നു. കുട്ട്യേടത്തി ഉദ്ദേശിച്ച സന്ദേശം ഞങ്ങള്‍ ആണുങ്ങള്‍ക്കും ഒറ്റ വായനയില്‍ കിട്ടുകയും ചെയ്യും.

ചുമ്മാ ഒരു അഭിപ്രായം. കഥാകൃത്തിനോടു കഥ മാറ്റിയെഴുതാന്‍ പറയാന്‍ ഞാനാരു്? എങ്കിലും അങ്ങനെ വായിക്കാന്‍ ഒരു ആഗ്രഹം….

24. Kuttyedathi - മാര്‍ച്ച് 27, 2006

ഓഫ് ടോപിക്,

മലയാളം ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന ഒരു പ്രതിവാര പംക്തി വെബ്‌ലോകത്തില്‍ തുടങ്ങിയിട്ടുണ്ട്.

വെബ്‌ലോകം എഡിറ്റര്‍ ടി.ശശി മോഹനു നന്ദി.

25. ഡ്രിസില്‍ - മാര്‍ച്ച് 27, 2006

അമ്മയുടേയോ അച്ഛന്റേയോ ഹൃദയത്തില്‍ ജനിക്കാതെ, വെറുതെ വയറ്റില്‍ മാത്രം പൊട്ടിമുളച്ച ഈ കുഞ്ഞ്‌.. അവന്റെ ഭാവി എന്താകും?
വായിക്കാന്‍ വൈകിപ്പോയി.
എന്തോ… കുറെ നേരം മോണിറ്ററില്‍ നോക്കിയിരുന്നത്‌ കൊണ്ടോ അതോ പോസ്‌റ്റ്‌ വായിച്ചത്‌ കൊണ്ടോ എന്നറിയില്ല.. കണ്ണ്‍ നിറഞ്ഞു പോയി.!! ഒരു നിമിഷം.. തൊട്ടരികില്‍ ഉമ്മ വന്ന് നില്‍ക്കുന്നത്‌ പോലെ തോന്നി. എവിടെയാണ്‌ ബന്ധങ്ങള്‍ അറ്റു പോകുന്നത്‌? എവിടെയാണ്‌ ഹൃദയങ്ങള്‍ ഊഷരമാകുന്നത്‌?? അമ്മ.. അച്ഛന്‍.. മക്കള്‍… ഈ വാക്കുകള്‍ക്ക്‌ എന്ത്‌ അര്‍ത്ഥമാണ്‌ നല്‍കുക? ഒരു കുഞ്ഞിന്‌ ജന്‍മം നല്‍കിയവള്‍ അമ്മ എന്ന് പറഞ്ഞാല്‍ അര്‍ത്ഥം പൂര്‍ണ്ണമാകുമോ? അതല്ല.. വിവരണങ്ങള്‍ക്കതീതമായ ഒരു പൊക്കിള്‍ക്കൊടി ബന്ധം അമ്മ – കുഞ്ഞ്‌ ഇവര്‍ക്കിടയില്‍ ഒരു ആയുസ്സ്‌ മുഴുവന്‍ മറഞ്ഞ്‌ കിടക്കുന്നുവോ? എല്ലാം ‘റെഡി-മെയ്ഡ്‌ സ്‌റ്റഫ്ഫ്‌’ ആയി ലഭിക്കുന്ന ഈ ലോകത്ത്‌ നമ്മുടെ ഹൃദയവും, സ്‌നേഹവും , നാം തന്നെയും നാം പോലുമറിയാതെ സ്‌റ്റഫ്ഫ്‌ ആയി മാറുകയാണോ??

26. Umesh P Nair - മാര്‍ച്ച് 27, 2006

ഒരു രക്ഷയുമില്ല, കുട്ട്യേടത്ത്യേ. വെബ്‌ലോകത്തില്‍ ചെന്നിട്ടു് കുറേ ചതുരങ്ങളും മറ്റും നിറഞ്ഞ മലയാളം കണ്ടു. അവരുടെ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തിട്ടും രക്ഷയൊന്നുമില്ല. ഏടത്തി പറഞ്ഞ ലേഖനമൊട്ടു കിട്ടിയുമില്ല.

യൂണിക്കോഡില്‍ എഴുതുന്നതുവരെ ഇവറ്റയെയൊന്നും വായിക്കില്ല എന്നു ശപഥമെടുത്താലോ? പിന്നെ ഒന്നും വായിക്കാനില്ലാതാകും, അല്ലേ? ദീപിക വായിക്കാതെ എങ്ങനെ ജീവിതം മുന്നോട്ടു പോകും?

27. Anonymous - മാര്‍ച്ച് 27, 2006

ഉമേഷ്‌ജി, അത്‌ ഐടി സെക്ഷനില്‍ കിടപ്പുണ്ടല്ലൊ.

ബിന്ദു

28. viswaprabha വിശ്വപ്രഭ - മാര്‍ച്ച് 27, 2006

Umeടh,

Keep ടwitching the browടer ടetting between UTF-8 and Weടtern.

At ടome point, the ടquareട will turn to circleട!

Beടt Wiടheട!

29. Anonymous - മാര്‍ച്ച് 27, 2006

എനിക്കിടക്കു വെബ്‌ലോകത്തില്‍ ചതുരം വരുമ്പോള്‍ സകല ദൈവങ്ങളേയും വിളിച്ച്‌ ‘user defined’ഒറ്റ ഞെക്ക്‌. ഭാഗ്യത്തിന്‌ ശരിയാകാറുണ്ട്‌.

ബിന്ദു

30. viswaprabha വിശ്വപ്രഭ - മാര്‍ച്ച് 27, 2006
31. evuraan - മാര്‍ച്ച് 27, 2006

വെബ്‌ലോകത്തില്‍ വന്ന, മലയാളം യൂണീകോഡ് ബ്ലോഗുകളെ പറ്റിയുള്ള ടി ലേഖനത്തിന്റെ അറുത്തു മുറിച്ച സ്ക്രീന്‍ ‌ഷോട്ട് ഇവിടെ.

(ഫയര്‍‌ഫോക്സില്‍ ആഡ്‌ബ്ലോക്കില്ലാതെങ്ങും ആ സൈറ്റിലേക്ക് ചെല്ലാനേ ഒക്കില്ല…)

32. Kuttyedathi - മാര്‍ച്ച് 27, 2006

ശനിയന്‍,
നന്ദി. ആ കുഞ്ഞിനെ സ്നേഹിക്കാന്‍, അവരുടെ ജീവിതത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍, അവര്‍ക്കു കഴിയണേ എന്നാണെന്റെയും പ്രാര്‍ത്ഥന.

സന്തോഷ്‌,
കന്യാസ്ത്രീ ആകാന്‍ തീരുമാനിക്കുന്നതില്‍ തെറ്റു തീരെയില്ല. കന്യാസ്ത്രീ ആകാന്‍ തീരുമാനിക്കുകയും , പക്ഷേ ആ ജീവിതം ആവശ്യപ്പെടുന്ന ത്യാഗങ്ങളൊന്നും ചെയ്യാന്‍ തയാറല്ലാതിരിക്കുകയും ചെയ്യുന്നിടത്താണു കല്ലുകടി.

ഡോക്ടറാവുക എന്നതൊരു ജോലിയല്ലേ? മാതാപിതാക്കളാകുന്നതും അതും തമ്മിലെങ്ങനെ താരതമ്യം …?

ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ ആകാശത്തിനു കീഴെയുള്ള എന്തിനെയും കുറിച്ചിങ്ങനെ ചര്‍ച്ചകളും സംവാദങ്ങളും സാധാരണയാണ്‌. ചര്‍ച്ചകളൊരിക്കലും പരസ്പര ബഹുമാനത്തിന്റെ കുറവുകൊണ്ടോ അല്ലെങ്കില്‍ തീരുമാനങ്ങളെ സ്വാധീനിക്കനുള്ള ശ്രമങ്ങളോ ആണെന്നെനിക്കു തോന്നിയിട്ടില്ല.

ഈ ചര്‍ച്ചകള്‍ ഞങ്ങള്‍ രണ്ടാളും ഒരുപോലെ ആസ്വദിച്ചിരുന്നു എന്നതാണു സത്യം.

ഇന്ദൂ,

അങ്ങനെ തന്നെ സംഭവിക്കട്ടെ.

ബിന്ദൂ,

ബഹുജനം പലവിധം എന്നല്ലേ ? നമ്മുടെയൊക്കെ പ്രാര്‍ത്ഥനകളില്ലേ. നല്ലതേ വരൂ.

ഉമേഷ്,

മാഷിന്റെ ആദ്യ പ്രതികരണം എന്നെ അല്‍‌ഭുതപ്പെടുത്തി. രണ്ടാമത്തേതു വന്നപ്പോ മനസിലായി എന്റെ എഴുത്തിന്റെ പ്രശ്നം തന്നെ. ഉമേഷ് പറഞ്ഞ ആശയം ഞാനെഴുതുന്നതിനേക്കാള്‍, നല്ലവണ്ണം എഴുതാനറിയാവുന്ന ആരെങ്കിലും കഥയായി അവതരിപ്പിക്കുകയാണു നല്ലതെന്നു തോന്നുന്നു.

ദേവോ,
അപ്പോ ഈ പെണ്ണെഴുത്ത്‌ പെണ്ണെഴുത്ത്‌ എന്നു പറയുന്ന ഊതി വീര്‍പ്പിച്ച ആ സാധനം പോലെ ഒരു പെണ്‍‌വായനയും ഉണ്ടെന്നു പുടി കിട്ടിയോ ? 🙂

33. സന്തോഷ് - മാര്‍ച്ച് 27, 2006

കുട്ട്യേടത്തീ,

നമ്മുടെ സമൂഹം ഇത് നല്ലത്, ഇത് ചീത്ത എന്ന് ജനിക്കുമ്പോള്‍ത്തന്നെ നമ്മെ ബലമായി വിശ്വസിപ്പിക്കുന്നു. അങ്ങനെ രൂഢമൂലമായ മറ്റൊരു വിശ്വാസമാണ്, ലോകത്തെല്ലാ മനുഷ്യരുടെയും ഒരു കടമ പ്രത്യുല്പാദമാണ് എന്നത്. ഇതാണ് എന്‍റെ മുന്‍ അഭിപ്രായത്തിന്‍റെയും ഇനിപ്പറയാന്‍ പോകുന്ന വിശദീകരണത്തിന്‍റെയും കാതല്‍. ഈ വിശ്വാസത്തോടു യോജിക്കുന്നില്ലെങ്കില്‍ ഞാന്‍ പറയാന്‍ പോകുന്നതൊന്നും മിക്കവാറും സെന്‍സുള്ള കാര്യമാണെന്ന് കുട്ട്യേടത്തിക്ക് തോന്നാനിടയില്ല. (“മാഷിന്റെ ആദ്യ പ്രതികരണം എന്നെ അല്‍‌ഭുതപ്പെടുത്തി” എന്നു കുട്ട്യേടത്തി എഴുതിയതും, “അറിവും അനുഭവവും കൂടുതലുള്ള മാഷില്‍ ഇങ്ങനെയൊരു വിശ്വാസം എങ്ങനെ ഇല്ലാതായി?” എന്ന് കുട്ട്യേടത്തിയുടെ മനസ്സ് സ്വയം ചോദിച്ചതുകൊണ്ടാവാം.)

കുട്ട്യേടത്തിയും സുഹൃത്തും നടത്തിയിരുന്നത് സം‌വാദമാണോ അല്ലയോ എന്ന് നോക്കാന്‍ ഞാന്‍ തുനിഞ്ഞിരുന്നില്ല. ഒരാള്‍ ഒരു അഭിപ്രായത്തില്‍ വിശ്വസിക്കുകയും അതിനെതിരെ വാദിക്കുകയും ആ വാദം തുടര്‍ന്നു കൊണ്ടുപോകുന്നതും ആണ് കുട്ട്യേടത്തി വിവരിച്ചത്. അതു കഴിഞ്ഞ്, “കല്യാണം കഴിഞ്ഞൊരു വര്‍ഷത്തോളമായ കൂട്ടുകാരിയോടിതൊക്കെയല്ലാതെ വേറെന്തു ചോദിക്കാന്‍?” എന്നു പറയുന്നിടത്ത്, ഇത് സം‌വാദത്തിന്‍റെ തുടര്‍ച്ചയായിരുന്നോ, അതോ, അവളെ എങ്ങനെയും ഗര്‍ഭിണിയാക്കാന്‍ പ്രേരിപ്പിക്കണമെന്ന കുട്ട്യേടത്തിയുടെ ആഗ്രഹമാണോ മുന്തി നിന്നതെന്ന് ഊഹിക്കാന്‍ പ്രയാസം.

“കന്യാസ്ത്രീ ആകാന്‍ തീരുമാനിക്കുകയും, പക്ഷേ ആ ജീവിതം ആവശ്യപ്പെടുന്ന ത്യാഗങ്ങളൊന്നും ചെയ്യാന്‍ തയാറല്ലാതിരിക്കുകയും ചെയ്യുന്നിടത്താണു കല്ലുകടി” എന്നു കുട്ട്യേടത്തി പറയുന്നു. ഇവിടെ കന്യാസ്ത്രീ ആകാന്‍ ഇഷ്ടമില്ലാത്ത ഒരാളിനെയാണ് ഈ ത്യാഗങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതെങ്കിലോ?

എന്‍റെ ഡോക്ടര്‍ ഉദാഹരണം മനസ്സിലുണ്ടായിരുന്നപോലെ പുറത്തു വന്നില്ല. ഭാഷാപ്രയോഗത്തിന്‍റെ പ്രാവീണ്യമില്ലായ്മ ആവണം കാരണം. പറഞ്ഞു വന്നതിതാണ്: മാതാപിതാക്കള്‍ കുട്ടി ഒരു ഡോക്ടറായിക്കാണാനാഗ്രഹിച്ച് അതിന്‍റെ സാമൂഹികവും സാമ്പത്തികവുമായ നല്ല വശങ്ങളൊക്കെ പറഞ്ഞു കൊടുക്കുന്നു എന്നു കരുതുക. അവന് പോലീസാവാനാണ് താല്പര്യമെങ്കില്‍ അവന്‍റെ അഭിപ്രായത്തെ മാനിക്കുകയും അവന്‍റെ അഭിപ്രായവും സ്വപ്നവും ശരിയെന്നു സമ്മതിച്ച് പിന്മാറുകയല്ലേ നമ്മളില്‍ പലരും ചെയ്യൂ? ഇതും കുട്ടികള്‍ വേണ്ട എന്ന ചിന്തിച്ചെടുത്ത അഭിപ്രായവും തമ്മില്‍ എന്താണ് വ്യത്യാസം?

സ്വാര്‍ത്ഥതയുടെ കാര്യം. സ്വാര്‍ത്ഥത എന്നത് അളക്കാന്‍ കഴിയാത്ത ഒരു വികാരമാണല്ലോ. “പ്രയാസപ്പെടാന്‍ വയ്യ” എന്ന കാരണത്താല്‍ (അതൊരു മുടന്തന്‍ ന്യായമാണെന്നുറപ്പ്) കുട്ടികളുണ്ടാക്കാത്തത് ചിലരുടെ കണ്ണില്‍ സ്വാര്‍ത്ഥതയാവുന്നു. അപകടം നിറഞ്ഞ പണിയാണെന്നു പറഞ്ഞ് പൈലറ്റാവാന്‍ എതിരു നില്‍ക്കുന്ന അച്ഛനമ്മമാര്‍ സ്വാര്‍ത്ഥരാണോ? വയസ്സുകാലത്ത് മാതാപിതാക്കളെ നോക്കാന്‍ വീട്ടില്‍ നില്‍ക്കാതെ അന്യദേശത്ത് ചെന്ന് അദ്ധ്വാനിച്ച് സ്വന്തം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നത് ഒരേ സമയം സ്വാര്‍ത്ഥതയും പുത്രവാത്സല്യവുമാവുമോ?

ഏതാണ് കൂടുതല്‍ നികൃഷ്ടം (അല്ലെങ്കില്‍ ഉദാത്തം): ലൈംഗിക സുഖത്തിനിടയില്‍ പിഴച്ചുപെറ്റേയ്ക്കുമെന്നത് മറന്ന് ഗര്‍ഭിണിയാവുകയും, കുഞ്ഞിനെ നശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നൊന്തു പെറ്റ് ആ ചോരക്കുഞ്ഞിനെ ചപ്പക്കൂനയില്‍ ഉപേക്ഷിക്കുന്നതോ, അതോ, ഗര്‍ഭിണിയാകേണ്ടന്നുറച്ച് അതിനു വേണ്ട എല്ലാ മുന്‍‍കരുതലുകളെടുത്തിട്ടും ഗര്‍ഭിണിയാവുകയും കുഞ്ഞിനെ നശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നൊന്തോ നോവാതെയോ പ്രസവിച്ച് അതിനെ നല്ലൊരനാധാലയത്തില്‍ ഏല്‍പ്പിക്കുന്നതോ?

കൂടുതല്‍ എഴുതുന്നില്ല. വീണ്ടും വീണ്ടും വിശദീകരിക്കേണ്ടി വരുന്നത് മനസ്സിലുള്ള കാര്യം പറഞ്ഞു ഫലിപ്പിക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണ്. ക്ഷമിക്കുമല്ലോ. കൂട്ടത്തില്‍ പറയട്ടെ, കുട്ട്യേടത്തി എന്ന വ്യക്തിയോടല്ല, ഈ വിഷയത്തില്‍ കുട്ട്യേടത്തിയുടെ അഭിപ്രായത്തോടു മാത്രമാണ് എന്‍റെ വിയോജിപ്പ്. (പ്രത്യേകം പറയേണ്ട എന്നറിയാം, എന്നാലും!)

സസ്നേഹം,
സന്തോഷ്

34. ബെന്നി::benny - മാര്‍ച്ച് 28, 2006

വെബ്‌ലോകത്തില്‍ വന്ന ലേഖനം ഇതാ ഇവിടെയുണ്ട്.

http://www.weblokam.com/it/software/0603/24/1060324043_1.htm

പിന്നെ മോസില്ല, തീക്കുറുക്കന്‍ കൊമ്പാഷ്യബിലിറ്റി പ്രശ്നങ്ങള്‍ ഉടന്‍ ശരിയാവും. പിന്നെ യൂണിക്കോഡിലേക്കു മാറുന്ന കാര്യം, അതും തുടങ്ങിയിട്ടുണ്ട്. 4 മാസത്തിനുള്ളില്‍ വെബ്‌ലോകം യൂണിക്കോഡിലേക്ക് വേഷപ്പകര്‍ച്ച നടത്തും.

ഇനി ബ്ലോഗുകളെപ്പറ്റി – മലയാള ബ്ലോഗുലകത്തെ എല്ലാവരിലും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കൂട്ട്യേടത്തി സൂചിപ്പിച്ച ആ പംക്തി തുടങ്ങിയിരിക്കുന്നത്. എല്ലാ ആഴ്ചയും ഓരോ സൃഷ്ടികള്‍ ബ്ലോഗുലകത്തില്‍ നിന്ന് പൊക്കി (സൃഷ്ടികര്‍ത്താവിനെ അറിയിച്ചും ഡ്യൂ ക്രെഡിറ്റ് കൊടുത്തും) വെബ്‌ലോകത്തില്‍ പ്രസിദ്ധീകരിക്കാനാണ് പരിപാടി.

മലയാളം ബ്ലോഗ് ഡയറക്ടറിയും പൈപ്പ് ലൈനിലുണ്ട്.

35. കണ്ണൂസ്‌ - മാര്‍ച്ച് 28, 2006

സത്യമായിട്ടും, ഇവിടുത്തെ വാദങ്ങള്‍ പലതും SHOCKING ആണ്‌. സ്വയം ഒരു പഴമനസ്സ്‌ ആയി കണ്ട്‌ സമാധാനിക്കാനേ കഴിയുന്നുള്ളൂ.

സന്തോഷ്‌ പറഞ്ഞ അഭിപ്രായങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു നോക്കി. ഒരു തരത്തില്‍ ശരിയാണ്‌. എല്ലാരും കല്ല്യാണം കഴിക്കണമെന്നില്ല. കഴിച്ചവര്‍ക്കെല്ലാം കുട്ടിയുണ്ടാവണം എന്നും ഇല്ല. അപ്പോള്‍ ഒരു ദമ്പതികള്‍ തങ്ങള്‍ക്ക്‌ കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ചാല്‍ അത്‌ അവരുടെ സ്വന്തം കാര്യം എന്നു വിചാരിച്ചാല്‍ മതിയാവില്ലേ?

മതിയാവുമോ? അറിയില്ല. കുട്ടേടത്തീ, എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ.. തെറ്റ്‌ കുട്ട്യേടത്തിയുടെ തന്നെയാണ്‌. ഹോസ്റ്റലില്‍ ഒരുമിച്ചു താമസ്സിച്ചിട്ടും, കുട്ടിയുടെ അപ്പി വാരണം, മൂത്രം തൂക്കണം എന്നൊക്കെയുള്ള ഒരു കാരണം കൊണ്ട്‌ മക്കള്‍ വേണ്ട എന്നു വെച്ചിരിക്കുന്ന ഒരാളെച്ചൊല്ലി ഇപ്പോഴും വേദനിക്കുന്നില്ലേ? മക്കളെ നന്നായി വളര്‍ത്താന്‍ കഴിവില്ല എന്ന പേരില്‍ അവരെ ജനിപ്പിക്കണ്ട എന്നു തീരുമാനിച്ചാല്‍ അതു മനസ്സിലാക്കാന്‍ പറ്റും. (സന്തോഷ്‌ പറഞ്ഞ പൈലറ്റ്‌ ആവുന്നതില്‍ നിന്ന് മക്കളെ വിലക്കുന്ന മനസ്ഥിതിയെ ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കാം. കാരണം രണ്ടിന്റേയും അന്തര്‍ധാര സ്നേഹമാണ്‌. ചുള്ളിക്കാടിന്റെ കവിത ഓര്‍മ്മ വരുന്നു) പക്ഷേ സ്വാതന്ത്ര്യം പോവും (ദൈവമേ, എന്താണീ സ്വാതന്ത്ര്യം???), കൂടുതല്‍ പണി ചെയ്യണം എന്നൊക്കെയുള്ള കാരണം കൊണ്ട്‌ മക്കള്‍ വേണ്ടെന്നു വെക്കുന്നവര്‍ deserve social isolation. കുട്ടികളെ കൊണ്ട്‌ ഗുണം ഒന്നും ഇല്ല എന്നു ചിന്തിക്കുന്ന ഇത്തരെക്കാരെ കൊണ്ട്‌ നമുക്ക്‌ ഒരു ഗുണവും ഉണ്ടാവില്ല. സോ, കുട്ട്യേടത്തി, അവരെ അവരുടെ പാട്ടിനു വിട്ടേക്കൂ, for ever!!

പിന്നെ, ഒരു സുഹൃത്ത്‌ ഒരു തീരുമാനം എടുക്കുമ്പോള്‍, (അയാള്‍ എത്ര തന്നെ വിവരവും ലോകപരിചയവും ഉള്ള ആളാണെങ്കില്‍ പോലും), അതിന്റെ നല്ല വശങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിക്കുന്നതും മനസ്സ്‌ മാറ്റാന്‍ ശ്രമിക്കുന്നതും അടിച്ചേല്‍പ്പിക്കലായി കാണേണ്ടതുണ്ടോ? അതു പോലെ, മുണ്ടും ഉടുത്ത്‌ വെളിയിലിറങ്ങിയാലുടന്‍ ” ആ, എങ്ങോട്ടാ?” എന്നന്വേഷിക്കുന്ന നാട്ടിന്‍പുറത്തുകാരന്റെ നിഷ്‌കളങ്കത തന്നെയാണ്‌ കല്ല്യാണം കഴിഞ്ഞാല്‍ വിശേഷം ഒന്നും ആയില്ലേ എന്ന ചോദ്യത്തിലും ഉള്ളതെന്ന് മനസ്സിലാക്കാന്‍ പറ്റുന്നിലേ ഉമേഷേ?

36. പെരിങ്ങോടന്‍ - മാര്‍ച്ച് 28, 2006

ആനയെ കൊല്ലുന്നത് വീരപ്പന്റെ ആവിഷ്കാരസ്വാതന്ത്ര്യം
അന്യനെ കുറിച്ചു ദൂഷ്യം പറയുന്നതു് അഭിപ്രായസ്വാതന്ത്ര്യം

എന്നീ വികലവാദങ്ങള്‍ പോലെയാണു് ഇവിടെ മിക്ക സംവാദങ്ങളുടെയും ഗതി.

പ്രകൃതി, സമൂഹം എന്നീ elements ഒഴിവാക്കിക്കൊണ്ടു മനുഷ്യനും, മാനവികതയ്ക്കും നിലനില്പുണ്ടോ?

37. Anonymous - മാര്‍ച്ച് 28, 2006

കുട്ട്യേടത്തീ, നന്ദിയുണ്ട്‌.
പെരിങോടന്‍ പറയുന്നത്‌ വളരെ ശരി. ശരിതെറ്റുകള്‍ ചികയുമ്പോള്‍ ന്പലപ്പോഴും പ്രകൃതിയേയും സമൂഹത്തേയും മറക്കുന്നു. അതുതന്നെയല്ലേ ദേവനു പറഞതും ഞാന്‍ ഉദ്ദേശിച്ചതും? നമ്മുടേ മൂല്യസങ്കല്‍പ്പങള്‍ എങനെയുണ്ടായി എങനെ, ഏതു പോയന്റില്‍ മാറുന്നു? ആലോചിക്കാന്‍ നല്ല വിഷയം, പക്ഷെ എഴുതാനാവില്ല എനിക്ക്!-സു-

38. ദേവരാഗം - മാര്‍ച്ച് 28, 2006

സന്തോഷേ,
പൈലറ്റായോ ഡോക്റ്ററായോ തൊഴില്‍ നോക്കാം എന്നാല്‍ ഞാന്‍ തൊഴിലൊന്നുമെടുക്കില്ല എന്റെ തൊഴില്‍ നാട്ടുകാരെടുക്കട്ടെ എനിക്കു ശമ്പളം വേണമെന്നു തുടങ്ങിയാലോ?

പ്രജനനം തൊഴിലല്ല.ഒരു വിവാഹം കഴിക്കണോ മക്കള്‍ വേണോ മൂന്നു പേരെ ഒന്നിച്ചു വിവാഹം കഴിക്കണോ എന്നൊക്കെ അവനവനു തീരുമാനിക്കാം. എന്നാല്‍ ഞാന്‍ ഈ കോളനിയില്‍ താമസിക്കും പക്ഷേ ചപ്പു ചവര്‍ അടിച്ചു കളയില്ല ഗൂര്‍ഖക്കു പണവും കൊടുക്കില്ല എന്നു പറയുന്നതു പോലെ സാമൂഹ്യ വിരുദ്ധ പ്രവൃത്തിയാണ്‌ എനിക്കു കുട്ടിക്കലെ നോക്കി മിനക്കെടാന്‍ വയ്യാ എന്നു പറയുന്നത്‌. (വയ്യാത്തവനു കുട്ടി ഉണ്ടായാലെന്തു ചെയ്യുമെന്ന ചോദ്യത്തിനു ഈ ഭാഗത്ത്‌ പ്രസക്തിയില്ല). മണിച്ചിത്രത്താഴെന്ന സിനിമക്ക്‌ കഥയെഴുതിയ മധു മുട്ടം എനിക്കും എന്റമ്മക്കും കഷ്ടിച്ചു ജീവിക്കാനുള്ളതേ എനിക്കു ശമ്പളമുള്ളൂ അതുകൊണ്ട്‌ കല്യാണം കഴിക്കനും കുടുംബം നോക്കാനും കഴിഞ്ഞില്ല എന്ന് വിശദീകരിക്കുമ്പോള്‍ തോന്നുന്ന വികാരമല്ല കൊച്ച്‌ തൂറും അതുകൊണ്ട്‌ വേണ്ടാ എന്നു പറയുന്നത്‌ കേള്‍ക്കുമ്പോള്‍ തോന്നുന്നത്‌. കല്യാണമോ വെറും സഹശയനമോ എന്തുമാകാവുന്നതേയുള്ളൂ “ഈ ലോകം ദുരിതമാണ്‌ അതിലേക്കിനി എന്റെ കുഞ്ഞിനെ ഞാന്‍ സൃഷ്ടിക്കില്ല” എന്ന ജാതി നെടുങ്കന്‍ ഡയലോഗ്‌ കൂടി അതിന്റെ പുറത്തടിക്കാതെയിരുന്നാല്‍ പോരേ ഇത്തരക്കാര്‍ക്ക്‌?

അഗമ്യമായ പാതകള്‍ മാത്രം
തിരഞ്ഞെടുക്കുന്ന സാമൂഹ്യവിരുദ്ധര്‍ (സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കെതിരേ പ്രവൃത്തിക്കുന്നവരെന്ന അര്‍ത്ഥത്തില്‍) എല്ലാക്കാലത്തും വിചിത്ര തത്വവാദങ്ങള്‍ നിരത്തിയിട്ടുണ്ട്‌.

എക്സ്‌ നമ്പ്ര കുട്ടികള്‍ വൈ നമ്പ്ര വീടുകളില്‍ വളരുന്നതാണ്‌ രാജ്യത്തിനാവശ്യമെങ്കില്‍ x+5 കുട്ടികളെ ഉണ്ടാക്കുന്നതും 0x കുട്ടികള്‍ക്കായി റിസോര്ഴ്‌ പൂഴ്ത്തിവയ്ക്കുന്നതും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം തന്നെ. ഇന്നലെ ഒരുത്തന്‍ ഗാര്‍ബേജ്‌
പൊതി ലിഫ്റ്റില്‍ ഉപേക്ഷിച്ചു പോയി- എനിക്കു കോഴി തിന്നണം പക്ഷേ പപ്പ്‌ കൊണ്ടോയി കുഴിച്ചിടാന്‍ വയ്യാ എന്നാവും..
ഗര്‍ഭസ്ഥ ശിശു ഒരു മനുഷ്യനാണ്‌. അതു ചിന്തിക്കുന്നു, വികാരം കൊള്ളൂന്നു കരയുന്നു ചിരിക്കുന്നു ജീവിക്കുന്നു. അത്നെ കൊല്ലുന്നത്‌ infanticide തന്നെ. അതുപോകട്ടെ. വളര്‍ത്താനാവാത്ത (സാമ്പത്തികമോ അതുപോലെ ഗൌരവമായൊരു പ്രശ്നമോ ഉണ്ടെങ്കില്‍ മാത്രം ) അതിനെ വളര്‍ത്താനൊരിടത്തേല്‍പ്പിക്കുന്നതല്ലേ വഴിയിലുപേക്ഷിക്കുന്നതിലും നല്ലത്‌?

എവിടെയൊിക്കേയോ ആരൊക്കെയോ ആവര്‍ത്തിച്ച കഥ:
ഇന്നിന്റെ ശരികള്‍ പണ്ടുണ്ടായിരുന്നെങ്കില്‍ കുടിച്ച്‌ കുട്ടികളെ തല്ലുന്ന പിതാവിന്റെയും ലൈംഗികരോഗം ബാധിച്ച അമ്മക്കും ചേര്‍ന്ന് ദാരിദ്ര്യത്തിന്റെ നടുവിലേക്ക്‌ ജനിപ്പിക്കാനിരിക്കുന്ന ഭ്രൂണം – ജനിച്ചാല്‍ എറേ വൈകാതെ രോഗിയായി തീരുന്ന ഗര്‍ഭം നശിപ്പിച്ചു കളഞ്ഞേനേ. ഇന്നിന്റെ ശരി അന്നു തെറ്റായിരുന്ന്നതുകൊണ്ട്‌ ആ കുട്ടി – ബീഥോവനെന്ന മഹാത്ഭുതം- ജനിച്ചു.

സുനിലേ,
വാനരവംശജനായ മനുഷ്യനു പ്രാവിനെയും പ്രെയറിപ്പൂച്ചയേയും പോലെ എകഭാര്യാവ്രതം സഹജമല്ല, എന്നാല്‍ അന്യവുമല്ല. ബുദ്ധിമാനായ മനുഹ്യന്‍ ഒറ്റ ഇണയില്‍ തീര്‍ത്ത ദാമ്പത്യം കുട്ടികള്‍ക്ക്‌ നല്‍കുന്ന സുരക്ഷിതത്വം -ശാരീരികവും മാനസികവും സാമ്പത്തികവും സമൂഹത്തിനുള്ളിലെ സബ്‌ യൂൊണിറ്റ്‌ ആയ കുടുംബത്തിലേക്കും കുടുംബത്തിന്റെ മെമോറാന്‍ഡം ഓഫ്‌ അസ്സോസിയേഷനായ വിവാഹത്തിലേക്കും നയിച്ചു. നരവംശത്തിന്റെ വികസനത്തില്‍ അതായത്‌
ഒറാങ്ങ്‌ ഉട്ടാന്റെ കൂടെ മരംവിട്ടു മരം ചാടി കളിച്ച നമ്മുടെ വല്യപ്പൂപ്പനില്‍ നിന്നും I will put out the light and then I will put out the light എന്നെഴുതിയ ഷേക്‌ പീര്‍ (ഉവ്വാ, മൂപ്പര്‍ ഒരു ഷേക്ക്‌ ആയിരുന്നു)ആയി പരിണമിച്ചതിലെ എറ്റവും വലിയ contributing factor കല്യാണമായിരുന്നെന്ന് തോന്നുന്നു. എന്തായാലും പതിനായിരക്കണക്കിനു വര്‍ഷം സമൂഹത്തില്‍ വിവാഹമെന്ന established organization നില നില്‍ക്കാന്‍ കാരണം കുട്ടികളാണ്‌.

ആ നിലക്ക്‌ പ്രജനനം ആജീവനാന്ത ഇണക്കത്തിലേക്കും [pair bonding] വിവാഹത്തിലേക്കും [monogamy] ലൈംഗിക ത്വര കൂട്ടപ്പുലയാട്ട്‌ [polygyny]-ലേക്കും നയിക്കുമെന്നാണ്‌ എന്റെ അനുമാനം.
ശരിതെറ്റുകളില്ല ഇതിലൊന്നും സാമൂഹ്യ നീതിയുടെ ചോദ്യമേയുള്ളൂ. 4-5 വര്‍ഷം മുന്നേ ഡെല്‍ഹിയില്‍ ഒരു സഹോദരനും സഹോദരിയും വിവാഹിതരായി. ശരിതെറ്റുകള്‍ അതിലുമില്ല.

[എന്റെ വളരെയടുത്ത അടുത്ത സുഹൃത്തുക്കളുടെ ഫോറത്തിലൊന്നുമെഴുതാന്‍ കഴിയാത്ത കുറ്റബോധം കൊണ്ടാണ്‌ ചിന്ത ഫോറത്തില്‍ മറുപടി ഇടാഞ്ഞത്‌ , സൂഫിയും സുനിലും ക്ഷമിക്കണേകുട്ട്യേടത്തീ, പോസ്റ്റിന്റെ നാലിരട്ടി കമന്റ്‌ എഴുതിപ്പോയി ഞാന്‍ അതും ക്ഷമിക്കണേ. യോദ്ധായില്‍ മോഹന്‍ലാല്‍ പരയുന്നതുപോലെ .. ക്ഷമിക്കു സഹോദരാ ക്ഷമിക്കു ക്ഷമിക്കു…]

39. അതുല്യ :: atulya - മാര്‍ച്ച് 28, 2006

കുട്ടികള്‍ വേണമോ വേണ്ടയോ എന്നൊക്കെ തിരുമാനിയ്കുന്നതു അവനവന്‍. പക്ഷെ, കുട്ടിയുണ്ടായ കക്കൂസില്‍ പോയത്‌ കഴുകേണ്ടിവരും, ഉറക്കം പോകും എന്നൊക്കെ ഉറക്കെ വിളിച്ചു പറയുന്നവര്‍, മുക്കാലിയ്കിട്ട്‌ അടി അര്‍ഹിയ്കുന്നു. കുഞ്ഞ്‌ വേണ്ടാന്ന് വയ്കാന്‍ കാരണം അപ്പോ കുട്ടിയല്ലാ, അവനു/അവള്‍ക്ക്‌ ചെയ്യേണ്ടിവരുന്ന സേവനമാണു അവര്‍ക്കൊരു ബാധ്യത.

പിന്നെ അബദ്ധത്തിലുണ്ടായ ഈ കുഞ്ഞിനെ കൊല്ലണ്ട പരിധി കഴിഞ്ഞു എന്ന് വ്യാകുലപെടുന്ന സുഹൃത്തിനു, വഴി പറഞ്ഞു കൊടുക്കൂ, സാധാരണ പ്രസവമെങ്കില്‍ കാലുകള്‍ കൂട്ടി പിടിയ്കാന്‍, തലയിറുകി കുഞ്ഞ്‌ ചാവും. എന്നിട്ട്‌ ചില്ലി ചിക്കന്‍ തിന്ന ബാക്കി കളയുന്ന് ലാഘവത്തോടെ ഏറിയാന്‍ പറയൂ. ഇത്‌ ചെയ്യട്ടെ കുട്ടി വേണ്ടാന്ന് ഉറക്കെ പ്രഖ്യാപിയ്കാന്‍ തണ്ട്‌ കാട്ടിയവര്‍.ഭ്രൂണാവസ്ഥയില്‍ പോലും കുഞ്ഞ്‌ അമ്മയെയും അഛനെയും വേര്‍ത്തിരിച്ച്‌ അവരുടെ മനോവിചാരങ്ങള്‍ അറിയുന്ന് എന്നാണു കണ്ടുപിടിത്തം. ചുമ്മതാല്ലാ, ഇമ്മാതിരി വിത്ത്‌ വലുതാകുമ്പോ, മകന്‍ അമ്മയേ കുത്തി കൊന്നൂന്ന് വാര്‍ത്ത നമ്മള്‍ വായിയ്ക്‌.

എന്റെ ചോരയും തിളയ്കുന്നു.

പിന്നെ കൂട്ട്യേടത്തി. ഏകാദശി വരുമ്പോ നീയും നോക്കണമ്ന്ന് നമ്മള്‍ വാശി പിടിയ്കണ്ടാ, അവര്‍ക്ക്‌ മോക്ഷം കിട്ടണമെങ്കില്‍ അവരായിയ്കോട്ടെ, ഈക്കാലം കൊണ്ട്‌, പാവം ന്ന് കരുതി പറഞ്ഞാ, പത്തു ജന്മം ചെയ്ത അവരു ചെയ്ത്‌ പാപം നമ്മടെ തലയിലാവുമ്ന്ന കലികാല നിഘണ്ടുവില്‍. അവരെ വിട്ടെരേ… ചൊന്നാ തെരിയാത്തവനു ചൊറിയുമ്പോ തെരിയും.

40. അതുല്യ :: atulya - മാര്‍ച്ച് 28, 2006

കുട്ടികള്‍ വേണമോ വേണ്ടയോ എന്നൊക്കെ തിരുമാനിയ്കുന്നതു അവനവന്‍. പക്ഷെ, കുട്ടിയുണ്ടായ കക്കൂസില്‍ പോയത്‌ കഴുകേണ്ടിവരും, ഉറക്കം പോകും എന്നൊക്കെ ഉറക്കെ വിളിച്ചു പറയുന്നവര്‍, മുക്കാലിയ്കിട്ട്‌ അടി അര്‍ഹിയ്കുന്നു. കുഞ്ഞ്‌ വേണ്ടാന്ന് വയ്കാന്‍ കാരണം അപ്പോ കുട്ടിയല്ലാ, അവനു/അവള്‍ക്ക്‌ ചെയ്യേണ്ടിവരുന്ന സേവനമാണു അവര്‍ക്കൊരു ബാധ്യത.

പിന്നെ അബദ്ധത്തിലുണ്ടായ ഈ കുഞ്ഞിനെ കൊല്ലണ്ട പരിധി കഴിഞ്ഞു എന്ന് വ്യാകുലപെടുന്ന സുഹൃത്തിനു, വഴി പറഞ്ഞു കൊടുക്കൂ, സാധാരണ പ്രസവമെങ്കില്‍ കാലുകള്‍ കൂട്ടി പിടിയ്കാന്‍, തലയിറുകി കുഞ്ഞ്‌ ചാവും. എന്നിട്ട്‌ ചില്ലി ചിക്കന്‍ തിന്ന ബാക്കി കളയുന്ന് ലാഘവത്തോടെ ഏറിയാന്‍ പറയൂ. ഇത്‌ ചെയ്യട്ടെ കുട്ടി വേണ്ടാന്ന് ഉറക്കെ പ്രഖ്യാപിയ്കാന്‍ തണ്ട്‌ കാട്ടിയവര്‍.ഭ്രൂണാവസ്ഥയില്‍ പോലും കുഞ്ഞ്‌ അമ്മയെയും അഛനെയും വേര്‍ത്തിരിച്ച്‌ അവരുടെ മനോവിചാരങ്ങള്‍ അറിയുന്ന് എന്നാണു കണ്ടുപിടിത്തം. ചുമ്മതാല്ലാ, ഇമ്മാതിരി വിത്ത്‌ വലുതാകുമ്പോ, മകന്‍ അമ്മയേ കുത്തി കൊന്നൂന്ന് വാര്‍ത്ത നമ്മള്‍ വായിയ്ക്‌. എന്റെ ചോരയും തിളയ്കുന്നു.

പിന്നെ കൂട്ട്യേടത്തി. ഏകാദശി വരുമ്പോ നീയും നോക്കണമ്ന്ന് നമ്മള്‍ വാശി പിടിയ്കണ്ടാ, അവര്‍ക്ക്‌ മോക്ഷം കിട്ടണമെങ്കില്‍ അവരായിയ്കോട്ടെ, ഈക്കാലം കൊണ്ട്‌, പാവം ന്ന് കരുതി പറഞ്ഞാ, പത്തു ജന്മം ചെയ്ത അവരു ചെയ്ത്‌ പാപം നമ്മടെ തലയിലാവുമ്ന്ന കലികാല നിഘണ്ടുവില്‍. അവരെ വിട്ടെരേ… ചൊന്നാ തെരിയാത്തവനു ചൊറിയുമ്പോ തെരിയും.

41. Anonymous - മാര്‍ച്ച് 28, 2006

ദേവരാഗമേ, ബക്കിയൊക്കെ ക്ഷമിക്കാം, പക്ഷെ ഈ സിനിമാ ക്വാട്ട്‌ മാത്രം……..ഇതൊരു ശല്യമാണെന്നേ…ഞാന്‍ സിനിമ വളരെ വളാരെ നിവര്‍ത്തിയില്ലെങ്കില്‍ മാത്രമേ കാണാരുള്ളൂ. കണ്ടതും ഓര്‍മ്മിച്ചുവെക്കണം എന്ന്‌ നിരീക്കാറൂല്യ.
“മൌനം”ബ്ലോഗിലിട്ടത്‌ ഞാനല്ലാട്ടോ. സ്വതേ ഞാന്‍ അനോണീ ആണെങ്കിലും ഒരു “-സു-“ ഇടാറുണ്ട്‌.
ഇത്തരം സംവാദങള്‍ പലപ്പോഴും ആലോചിക്കാനുള്ള പ്രചോദനം തരുന്നു. എനിട്ട്‌ അലോചിച്ചിട്ടെന്താ പ്രയോജനം എന്നു ചോദിച്ചാല്‍…വക്കാരി ഞാനാര്????? എന്ന്‌ ചോദിച്ചപോലെ…
-സു-

42. Umesh P Nair - മാര്‍ച്ച് 28, 2006

അത്യാവശ്യമായി ഒരു പണി തീര്‍ക്കാന്‍ രാവിലെ നാലു മണിക്കെഴുനേറ്റപ്പോളിവിടത്തെ കമന്റുകള്‍ കണ്ടു.

മുക്കാല്‍ മണിക്കൂര്‍ മെനക്കെട്ടു്‌ ഒരു കമന്റു്‌ കീമാനില്‍ ടൈപ്പു ചെയ്തു. Publish-ല്‍ കുത്തിയപ്പോള്‍ സേര്‍വര്‍ കാണാനില്ലെന്നു്‌. അതൊന്നു വീണ്ടും ടൈപ്പുചെയ്യാന്‍ എത്ര സമയമെടുക്കുമോ എന്തോ?

ഇനി ഞാന്‍ വരമൊഴിയേ ഉപയോഗിക്കൂ, സത്യം, സത്യം, സത്യം 😦

43. നളന്‍ - മാര്‍ച്ച് 28, 2006

പേരന്റിങ്ങിന്റെ ആഹ്ലാദങ്ങളിലേക്കു കടക്കുന്നില്ല.
കാരണങ്ങള്‍ പലപ്പോഴും കണ്ടെപ്പെടുകയാണു ചെയ്യാറ് അല്ലാതെ തീരുമാനങ്ങള്‍ കാരണം മൂലമല്ല നടക്കറ്. അതുകൊണ്ട് കുഞ്ഞിനെ നോക്കി മെനക്കെടാന്‍ വയ്യ എന്നു പറയണതു, മുന്‍പേ എടുത്ത (എടുക്കാന്‍ ഇഷ്ടപ്പെടുന്ന) തീരുമാനത്തിനു ചേര്‍ന്ന കാരണങ്ങള്‍ തിരഞ്ഞുപിടിക്കുന്നുവെന്നതെല്ലേ ശരി. ആദ്യ കുഞ്ഞിനെ വച്ചു താമസിപ്പിക്കുന്നത് ഒരു പതിവായിട്ടുണ്ട്. കാരണങ്ങള്‍ പലതാണു.
ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള വിമുഖത (ഭയം)
യൌവ്വനം നഷ്ടമാകുമെന്ന ഭയം, പിന്നീടു ലോകം ഇവരെ പ്രായമായവരുടെ കൂട്ടത്തില്‍ കാണുന്നു, അപ്പോള്‍ പ്രായമാകുന്നതിലുള്ള(വയസ്സായി) ഭയം.
ജീവിതം കുറച്ചുകൂടിയാസ്വദിച്ചിട്ടു പോരെ (ഇതില്‍ കാര്യമില്ലേ?)
നഷ്ടമായേക്കാവുന്നുവെന്നു ഭയക്കുന്ന സ്വാതന്ത്ര്യങ്ങള്‍.
സാമ്പത്തിക അനിശ്ചിതാവസ്ഥ (അരക്ഷിതാവസ്ഥ)
വേറെയും കാണും. പക്ഷെ പലപ്പോഴും കാരണങ്ങളായി ഇതുന്നുമല്ല പറയാറ് പകരം ചില
പൊങ്ങച്ച ഡയലോഗുകളാണെന്നു മാത്രം.
വ്യക്തിസ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരം ഇതിലെവിടെയൊക്കെയോ കുരുങ്ങിക്കിടക്കുന്ന ഒന്നല്ലേ.
നിലനില്‍പ്പിനനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നത് പരിണാമത്തിന്റെ ഒരു
ഭാഗമായി കാണേണ്ടതാണു്. വ്യക്തിസ്വാതന്ത്ര്യം സാമൂഹിക കാഴ്ചപ്പാടുകളുമായി കലഹിക്കുന്ന
സ്ഥിരകാഴ്ചയാണിവിടെയും പൊന്തിവരുന്നത്.
അപ്പോള്‍ ദേവന്‍ പറഞ്ഞ വ്യക്തിയിലേക്കുള്ള ചുരുങ്ങല്‍ (ആന്റി സൊഷ്യല്‍)
മനപ്പൂര്‍വ്വമല്ലെങ്കിലും യാഥാര്‍ത്ഥ്യം തന്നെയാണു്. അബോധമായി പുറത്തുവരുന്ന മറ്റൊരു വൈകൃതം. ഇന്നത്തെ വ്യവസ്ഥിതി നിലനിര്‍ത്തുവാന്‍ ഇതൊരു ആവശ്യം കൂടിയാണു്. മതങ്ങളുടേയും ആത്മീയതയുടേയും തള്ളിക്കയറ്റം ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണു്. സാമൂഹികമൂല്യങ്ങളുടെ വിടവില്‍ തിരുകി വയ്ക്കപ്പെടുന്നവ.

44. viswaprabha വിശ്വപ്രഭ - മാര്‍ച്ച് 28, 2006

Umeടh,

Always try ‘REFRESH PAGE’ when you are in such situation. Most of the time, you will be able to recover!
You will be asked a Yes or NO question, to which you will answer Yes!

In any case, I have now developed the habbit, (if the comment seems to grow large), to take all the text in comment box and use any Unicode TExtpad program to complete it and then paste it back here.

(English comment in Malayalam pool!?!)

45. Myna - മാര്‍ച്ച് 28, 2006

Kuttiedathy:

It is this diversity in faces, thoughts and actions that make this world so interesting. It keeps this lively world ticking.

You might be interested to read this too.

A mother and a child

(Sorry for posting in English. This is comfortable for me.)

-Myna

46. evuraan - മാര്‍ച്ച് 28, 2006

This post has been removed by the author.

47. evuraan - മാര്‍ച്ച് 28, 2006

This post has been removed by the author.

48. evuraan - മാര്‍ച്ച് 28, 2006

ഈ വിശ്വത്തിന്റെ ഓരോ കാര്യങ്ങളേ…

Umesh എന്നെഴുതാന്‍ Ume=E0=B4=9Fh എന്നെഴുതി പണിപ്പെടേണ്ട വല്ല കാര്യവുമുണ്ടോ?

🙂

49. ദേവരാഗം - മാര്‍ച്ച് 28, 2006

ഒരോഫ്‌ ടോപ്പിക്ക്‌ കൂടെ താങ്ങണേ ബ്ലോഗ്ഗേ:

സുനിലിന്റെ കമന്റ്‌ കണ്ടപ്പോ ഞാന്‍ ചേട്ടനെ ഓര്‍ത്തു. ഞാന്‍ സിനിമാപ്പുരാണം തുടങ്ങുമ്പോള്‍ മൂപ്പര്‍ “ഇവന്റെ ഓരോ കുഴിത്തറ വളിപ്പുകള്‍” എന്നു പറഞ്ഞ്‌ എഴുന്നേറ്റു പോകും.

എനിക്കും വക്കാരിക്കും മറ്റു രണ്ടുമൂന്നു പേര്‍ക്കും സിനിമേടെ അസ്കിത കൂടുതലാ. സുനിലിനോട്‌ “ഇഞ്ഞിമേലാ പറയത്തില്ല”. എങ്കിലും സിനിമയെ വെറുക്കാനെന്നോട്‌ പറയല്ലേ. ചെറുപ്പത്തിന്റെയും കോളേജിന്റേയും കഥകളില്‍ കഷായത്തില്‍ ചുക്കെന്നപോലെ സിനിമായുണ്ടാവും മിക്കവര്‍ക്കും.

[സിനിമക്ക്‌ അല്ലെങ്കില്‍ ദൃശ്യമാദ്ധ്യമത്തിനില്ലാത്ത പല advantagesഎഴുത്തിനുണ്ട്‌. ചിലകാര്യങ്ങളില്‍ മറിച്ചും. ഈ മറിച്ചതിനൊരുദാഹരണമെഴുതി 5 മാര്‍ക്ക്‌ കൂടുതല്‍ കിട്ടുമോന്നു നോക്കട്ടേ.

“വായുവിലെ മിന്നല്‍പ്പിണര്‍ കഴുത്തില്‍ തറച്ച നാരായക്കത്തിയായി പരിണമിച്ച നിമിഷത്തില്‍ത്തന്നെ നാരുദാദയുടെ ജീവന്‍ ദേഹം വെടിഞ്ഞു” (20 വര്‍ഷം പഴയ ഓര്‍മ്മയില്‍ നിന്നെഴുതിയതായതിനാല്‍ വത്യാസം വന്നു പോയിട്ടുണ്ടാവാം, എന്നാലും ശൈലി ഇതു തന്നെ.) ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോടിന്റെ പണം എന്ന നോവലില്‍ നിന്നാണ്‌ ആ വാചകം. ഉണ്ണിക്കൃഷ്ണന്റെ സ്വതേയുള്ള ആഖ്യാനശൈലി വച്ചു ശ്രദ്ധിച്ചാല്‍ വളരെ ആയാസപ്പെട്ടെഴുതിയ ഭാഗമാണെന്നിതെന്നു മനസ്സിലാകും. എന്നാല്‍ ഏതു ചാണകപ്പുളി സിനിമാക്കാരനും അനായാസം ഈ
രംഗമെടുക്കും – ഉദാ, മൂന്നാം മുറ എന്ന തറ ഇടി പടത്തില്‍ ഈ രംഗമുണ്ട്‌.]

അപ്പോ കുട്ട്യേടത്തീ, ഈ ത്രെഡിനെ ഞാന്‍ കൊല്ലത്തുനിന്നു കൊയിലാണ്ടീലെത്തിച്ചു. എനിക്കൊരു നന്ദി പറയാന്‍ തോന്നുന്നില്ലേ 🙂

50. വക്കാരിമഷ്ടാ - മാര്‍ച്ച് 29, 2006

സിനിമയെന്ന് കണ്ടതുകൊണ്ട് മാത്രം ഒരോഫ്‌ടോപ്പിക്ക്; മാപ്പ് ഇനി ആവർത്തിക്കില്ല

അയ്യോ സിനിമ വിട്ടൊരു കളിയോ… അപ്പോ പിന്നെ നൂണും മാറ്റിനീം ഫസ്റ്റും (സെക്കന്റു കഴിഞ്ഞാൽ വണ്ടിയില്ലാത്തതുകൊണ്ടു മാത്രം)ഫസ്റ്റായി കണ്ടതോ?

അഥർവ്വം കാണാൻ ബാൽക്കണിയുടെ ക്യൂവിന്റെ ഏറ്റവും മുൻപിൽ ആരായിരുന്നു………? ഈ ഞാൻ.

കിരീടം കാണാൻ ടിക്കറ്റ് കിട്ടിയേലാ എന്നു തന്നെ വിചാരിച്ചിരുന്നപ്പോൾ തീയറ്ററിന്റെ രണ്ടാം നിലയിൽ ഒരു ചെറിയ കൌണ്ടറുന്നെന്ന് കണ്ടുപിടിച്ചതാരായിരുന്നു……….? ഈ ഞാൻ

പൈ ബ്രദേഴ്സ് കണ്ടിട്ട് വണ്ടികിട്ടാതെ രാത്രിയിൽ പന്ത്രണ്ട് കിലോമീറ്റർ നടന്നതാരായിരുന്നു……..? ഈ ഞാൻ

സർവ്വകലാശാല കാണാൻ മാറ്റിനിയ്ക്ക് ടിക്കറ്റ് കിട്ടാത്തതുകാരണം വീട്ടിൽ പോകാതെ ബസ്‌സ്റ്റാൻ‌ഡിൽ വായിനോക്കിയിരുന്ന് ഫസ്റ്റ് ഷോ കഴിഞ്ഞ് വീട്ടിൽ പോയതാരായിരുന്നു………? (അന്ന് മാറ്റിനി കാണാനുള്ള ഐഡിയാ പോയില്ല. ഡബിൾ ഷോ എന്ന ഐഡിയ അതിനുശേഷം കത്തി).

തയ്ക്കാൻ കൊടുത്ത പാന്റ്സ് വാങ്ങിക്കാനാണെന്ന് പറഞ്ഞ് ടൌണിൽ പോയി അമ്മാവനെ ചട്ടം കെട്ടി ഹലോ മൈ ഡിയർ റോംഗ് നമ്പ്ര് കണ്ട് തിരിച്ച് വന്ന് അച്ഛന്റെ കൈയിൽ നിന്നും ചൂരലിനടി വാങ്ങിയവനും ഈ ഞാൻ….

അയ്യോ സിനിമാ വിട്ടൊരു കളിയോ..

ഇനി ടോപ്പിക്ക്:

കുട്ട്യേടത്തി പറഞ്ഞത് വായിച്ചതിനുശേഷം ഞാനും റീഡിഫിലെ ആ ബ്ലോഗ് വായിച്ചിരുന്നു. അതിനൊരു ലിങ്ക് ഇടണമെന്ന് കരുതിയപ്പോളാ Myna അതിട്ടത്.

51. viswaprabha വിശ്വപ്രഭ - മാര്‍ച്ച് 29, 2006

കുരുട്ടുബുദ്ധിയുള്ളവര്‍ക്ക് അതു ഭയങ്കര എളുപ്പമാണ് ഏവൂരാനേ!

എന്നെങ്കിലും വേണ്ടിവന്നാലോ എന്നു വിചാരിച്ചും ഏവൂരാന്റെ യന്ത്രം എത്ര ടmart ആണെന്ന് അറിയാനും കൂടിയാണ് ഇങ്ങനത്തെ കുറുമ്പൊക്കെ ചെയ്യുന്നത്!

എന്തായാലും തത്കാലം ഇതുവരെ മനസ്സിലാവാത്തവര്‍ക്കൊന്നും ഇതു പറഞ്ഞുകൊടുക്കണ്ട. ഒരു തമാശക്ക് ഇങ്ങനെതന്നെ ഇരുന്നോട്ടെ!

ഓരോരോ കsപയാദികള്‍! അല്ലേ!

52. വക്കാരിമഷ്ടാ - മാര്‍ച്ച് 29, 2006

കുട്ട്യേടത്തീടെ പോസ്റ്റിന്റെ ടൈറ്റിൽ ആപ്റ്റ്

കലികാലം…

ആൿച്യുവല്ലീ… ഇവിടെയിപ്പോ എന്താ നടക്കുന്നേ

53. Umesh P Nair - മാര്‍ച്ച് 29, 2006

(ഇതാണു്‌ ഇന്നലെയെഴുതി കുളമായ കമന്റു്‌. ഇക്കുറി, ടെക്സ്റ്റ്‌ ഫയലില്‍ ടൈപ്പു ചെയ്തു്‌, വരമൊഴിയില്‍ cut/paste ചെയ്തു്‌, കണ്ട്രോള്‍ യൂ അടിച്ചു്‌, പിന്നെയും cut/paste ചെയ്തു്‌ കമന്റിടുന്നു. അക്ഷരത്തെറ്റുകള്‍ ദയവായി ക്ഷമിക്കുക.)

നല്ല സംവാദം, സുഹൃത്തുക്കളേ!

ഗര്‍ഭച്ഛിദ്രത്തെയോ, കുട്ടികള്‍ ആവശ്യമില്ല എന്ന വാദത്തെയോ, കുട്ടികള്‍ ശല്യമാണു്‌ എന്ന വാദത്തെയോ ന്യായീകരിക്കുകയല്ല ഞാന്‍ ചെയ്തതു്‌. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ കുട്ടികള്‍ ഇനി വേണ്ട എന്നു്‌ ഒരു ജോടി ദമ്പതികള്‍ (ഇതിങ്ങനെയാണോ പറയേണ്ടതു്‌? ഒരു ദമ്പതി? രണ്ടു ദമ്പതികള്‍? ഒരു ദമ്പതികള്‍? ഒരു ജോടി ദമ്പതികള്‍? ശ്ശേടാ, ഒരു ഭാര്യയും ഭര്‍ത്താവും എന്നാണു വിവക്ഷ.) തീരുമാനിക്കുന്നതിന്റെ കാരണങ്ങളെയാണു ഞാന്‍ പിന്താങ്ങിയതു്‌. എന്റെ കാഴ്ചപ്പാടു താഴെ വ്യക്തമാക്കാന്‍ കഴിയും എന്നും പ്രതീക്ഷിക്കുന്നു.

ഒന്നാമതായി, വേണ്ടെന്നു വെയ്ക്കുന്ന കുട്ടി ബീഥോവനോ, ഷേക്‍സ്പിയറോ, രാമാനുജനോ, മേരി ക്യൂറിയോ ആകേണ്ട ആളായിരിക്കാം എന്ന വാദം വളരെ ബാലിശമാണു്‌. (ഈ കുട്ടി ഹിറ്റ്‌ലറോ, റിപ്പറോ, കട്ടാങ്ങല്‍ സരസുവോ ആകാനും സാദ്ധ്യതയുണ്ടു്‌ എന്നു മറ്റൊരു കാര്യം.) ഇങ്ങനെയൊക്കെ വിചാരിക്കുന്ന മഹാന്മാര്‍ എന്തേ രണ്ടു കുട്ടികള്‍ ഉണ്ടായിക്കഴിയുമ്പോള്‍ പിന്നീടുള്ള ബീഥോവനെയും മേരി ക്യൂറിയെയുമൊക്കെ വേണ്ടെന്നു വെയ്ക്കുന്നു? “ദൈവം തരുന്നതു രണ്ടു കൈയും നീട്ടി വാങ്ങണം” എന്നായിരുന്നു അമ്പതു കൊല്ലം മുമ്പു വരെയും പഴമക്കാര്‍ പറഞ്ഞിരുന്നതു്‌. കുടുംബാസൂത്രണം പാപമായി കരുതപ്പെട്ടിരുന്നു. ഇപ്പോള്‍ രണ്ടു പ്രസവത്തിനു ശേഷം “എന്തേ നിര്‍ത്തിയില്ല?” എന്നാണു പഴമക്കാരുടെ ചോദ്യം. പ്രത്യേകിച്ചു്‌ ഈ രണ്ടെണ്ണത്തില്‍ ഒന്നു്‌ ആണും മറ്റേതു പെണ്ണും ആണെങ്കില്‍.

ജനിക്കാത്ത (conceive ചെയ്യാത്ത എന്നു വിവക്ഷ) കുട്ടിയെ വേണ്ടെന്നു വെയ്ക്കുന്നതു വഴി നാം അതിനോടു്‌ ഒരു കുറ്റവും ചെയ്യുന്നില്ല. അതിനു്‌ നമ്മെക്കാള്‍ ഒരുപക്ഷേ നല്ല മറ്റൊരു മാതാപിതാക്കളെ കൊടുക്കുക മാത്രമാണു നാം ചെയ്യുന്നതു്‌ എന്നേ അര്‍ത്ഥമുള്ളൂ, നിങ്ങള്‍ ഏതു തത്ത്വസംഹിതയില്‍ വിശ്വസിച്ചാലും.

എനിക്കറിയാവുന്ന ഒരു അമ്മൂമ്മയ്ക്കു പത്തു മക്കളാണു്‌. സാമാന്യം സ്വത്തുണ്ടായിരുന്ന ആ വീട്ടിലെ പത്തു മക്കളും ഇന്നു കൊടും ദാരിദ്ര്യത്തിലാണു്‌. ആദ്യത്തെ മൂന്നാലു പേര്‍ക്കു വിദ്യാഭ്യാസം കിട്ടി. ബാക്കിയുള്ളവര്‍ക്കു വിദ്യാഭ്യാസമോ മറ്റു കാര്യങ്ങളോ നല്‍കാന്‍ മാതാപിതാക്കള്‍ക്കു കഴിഞ്ഞില്ല. ഏറ്റവും ഇളയ മകന്‍ എന്നും സ്വന്തം അച്ഛനമ്മമാരെ ചീത്ത പറയാറുണ്ടു്‌ – താനുള്‍പ്പെടെയുള്ളവരെ ജനിപ്പിച്ചതിനു്‌. അയാളോടു വിയോജിക്കാന്‍ ഒരിക്കലും കഴിയാറില്ല.

എനിക്കൊരു സുഹൃത്തുണ്ടു്‌. ഒരു ജീനിയസ്‌. മുപ്പതു വയസ്സിനുള്ളില്‍ ലോകത്തിനു വേണ്ടി ഒരുപാടു കാര്യങ്ങള്‍ ചെയ്തവന്‍. മനുഷ്യജന്മത്തിനു്‌ അര്‍ത്ഥമുണ്ടാക്കിയവന്‍. ദിവസത്തിന്റെ ഭൂരിഭാഗവും ജോലി ചെയ്യുന്നവന്‍. കാശുണ്ടാക്കാനല്ല, സ്വന്തം കഴിവു ലോകത്തിനു പകര്‍ന്നുകൊടുക്കാന്‍. (സ്വന്തം കഴിവു ലോകത്തിനു പകര്‍ന്നുകൊടുക്കാന്‍ പ്രജനനം മാത്രമല്ല വഴി എന്നു്‌ അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടു്‌.) വിവാഹം കഴിക്കേണ്ട എന്നാണു്‌ അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹം പറയുന്നതു്‌ ഇങ്ങനെ: “വിവാഹം കഴിഞ്ഞാല്‍ ഭാര്യയ്ക്കു വേണ്ടി വളരെ സമയം വിനിയോഗിക്കണം. അതെനിക്കു കഴിയില്ലെങ്കില്‍ ഒരാളുടെ ജീവിതം ദുഃഖപൂര്‍ണ്ണമാക്കുന്നതു പാപമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.” തലയ്ക്കു വട്ടുള്ളവനെ എല്ലാം നേരെയാക്കാന്‍ പിടിച്ചു കല്യാണം കഴിപ്പിക്കുന്ന ഈ കാലത്തു്‌, ഈ വാക്കുകള്‍ ഒരു വലിയ ഹൃദയത്തില്‍ നിന്നാണു വരുന്നതു്‌ എന്നാണു്‌ എനിക്കു തോന്നിയിട്ടുള്ളതു്‌. ഞങ്ങളുടെ കുഞ്ഞു്‌ ഉണ്ടാകാറായപ്പോള്‍ അവന്‍ പറഞ്ഞു: “കാര്യമൊക്കെ ശരി. ആദ്യത്തെ രണ്ടു കൊല്ലമെങ്കിലും നിങ്ങള്‍ രണ്ടു പേരില്‍ ഒരാള്‍ ജോലി വേണ്ടെന്നു വെച്ചു്‌ കുഞ്ഞിന്റെ കൂടെ ഇരിക്കണം” (അവന്‍ പറഞ്ഞതു ശരിയാണോ എന്നതല്ല ഇവിടത്തെ വിഷയം. അവന്റെ മനസ്സിന്റെ വലിപ്പം ആണു്‌.) ഇത്രയും മഹാനായ ഒരാള്‍ ദുഷ്ടനാണെന്നു കരുതാന്‍ ഞാന്‍ തയ്യാറല്ല. അവന്റെ ഭാര്യയാകേണ്ടിയിരുന്ന പെണ്ണിനോടും, മക്കളാകേണ്ടിയിരുന്ന കുഞ്ഞുങ്ങളോടും ഉപകാരമാണു്‌ അവന്‍ ചെയ്തതു്‌.

ഒരു പക്ഷേ, വിവാഹം കഴിക്കുന്നതും കുട്ടികളെ ഉണ്ടാക്കുന്നതും നമ്മുടെ സ്വാര്‍ത്ഥതയാവാം. ദാമ്പത്യത്തിന്റെയും അപത്യത്തിന്റെയും സുഖം കിട്ടാന്‍ വേണ്ടി. (കുട്ട്യേടത്തിയുടെ പോസ്റ്റ്‌ ഒന്നുകൂടി വായിക്കൂ. കുഞ്ഞു നമുക്കു തരുന്ന സന്തോഷത്തെപ്പറ്റിയല്ലേ ഏടത്തി കൂടുതല്‍ വാചാലയാവുന്നതു്‌?) രണ്ടോ മൂന്നോ കുട്ടികളായാല്‍ പിന്നത്തേതു വേണ്ടെന്നു വെയ്ക്കുന്നതും സ്വാര്‍ത്ഥത കൊണ്ടല്ലേ? ലോകത്തിന്റെ ജനസംഖ്യാവര്‍ദ്ധന തടയണമെന്ന സദുദ്ദേശ്യത്തിലല്ലല്ലോ? കഷ്ടപ്പാടായതുകൊണ്ടു്‌, അല്ലേ? ആര്‍ക്കാണു്‌ ഇവിടെ സ്വാര്‍ത്ഥത കൂടുതല്‍? കുട്ടിയെ നേരേ ചൊവ്വേ നോക്കാന്‍ തങ്ങള്‍ക്കു കഴിയില്ല എന്നു മനസ്സിലാക്കി കുട്ടികളെ വേണ്ടെന്നു വെയ്ക്കുന്ന മാതാപിതാക്കളോ, തങ്ങളുടെ സന്തോഷത്തിനുതകൌന്ന അത്രയും എണ്ണം മാത്രം കുട്ടികളെ വേണമെന്നു വെയ്ക്കുന്ന മാതാപിതാക്കളോ?

ഇനി, ഗ്രാമീണന്റെ നിഷ്കളങ്കമായ ചോദ്യത്തെപ്പറ്റി. കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ വളരെ ആഗ്രഹിച്ചിട്ടും കുഞ്ഞു പിറക്കാതെ വിഷമിച്ചു നടക്കുന്ന ആളുകളോടും ആളുകള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കാറുണ്ടു്‌. കുട്ടികള്‍ ഉണ്ടാകാന്‍ വൈകുന്ന പല ദമ്പതികളും നാട്ടില്‍ പോകാന്‍ മടിക്കുന്നതു പലപ്പോഴും ഇത്തരം ചോദ്യങ്ങളെ ഭയന്നിട്ടാണു്‌. അറിയാവുന്ന കാര്യങ്ങള്‍ വേദനിപ്പിക്കാന്‍ കുത്തിക്കുത്തി ചോദിക്കുന്നതു ക്രൂരതയാണു്‌. അതു്‌ അനുഭവിച്ചാലേ അറിയൂ.

ആദ്യത്തെ കുട്ടി ഉണ്ടായി ഒരു കൊല്ലം കഴിയുന്നതിനു മുമ്പു്‌ അടുത്തതിനു നോക്കുന്നില്ലേ എന്ന ചോദ്യമായി. രണ്ടു കുട്ടികളായാല്‍ “ടപ്പോ”ന്നു ചോദ്യം നില്‍ക്കും. (രണ്ടും ആണോ അല്ലെങ്കില്‍ പെണ്ണോ ആയാല്‍, മറ്റേതിനു നോക്കുന്നില്ലേ എന്ന ചോദ്യവും ചിലപ്പോള്‍ കേള്‍ക്കാറുണ്ടു്‌. എത്ര നിസ്വാര്‍ത്ഥമായ ആഗ്രഹം!) “നിര്‍ത്തിയില്ലേ” എന്നാണു പിന്നത്തെ ചോദ്യം!

വിദേശത്തു്‌ ആരും സഹായത്തിനില്ലാതെ താമസിക്കുന്ന പല ദമ്പതികളും ഒരു കുട്ടി മതി എന്നു തീരുമാനിക്കാറുണ്ടു്‌. ഒരു ഗര്‍ഭത്തില്‍ നിന്നും പ്രസവത്തില്‍ നിന്നും അതില്‍ നിന്നുള്ള കഷ്ടപ്പാടില്‍ നിന്നും പാഠങ്ങള്‍ പഠിച്ചതുകൊണ്ടാണതു്‌. സഹായത്തിനു്‌ അമ്മയും പുറം ജോലിക്കു വേലക്കാരിയും ഉള്ള ഒരാള്‍ക്കു്‌ അതു മനസ്സിലാവില്ല. ഇതു കാണുന്ന കുട്ടികളില്ലാത്ത ദമ്പതികളും പലപ്പോഴും ഒരു വേലക്കാരിയെ നിര്‍ത്താന്‍ സാമ്പത്തികസ്ഥിതി ഉണ്ടാവുന്നതുവരെ കുട്ടി വേണ്ടെന്നു തീരുമാനിക്കാറുണ്ടു്‌.

കാലം മാറി. എത്രയെണ്ണത്തിനെ പെറ്റിട്ടാലും നോക്കാന്‍ കൂട്ടുകുടുംബത്തിലെ നിരാലംബരായ സ്ത്രീജന്മങ്ങള്‍ ഉണ്ടായിരുന്ന കാലമൊക്കെ പോയി. ഇന്നു്‌ ഭര്‍ത്താവും ഭാര്യയും ജോലി ചെയ്താണു കുടുംബം പുലര്‍ത്തുന്നതു്‌. സാമ്പത്തികഭദ്രതയോ മാനസികപക്വതയോ വരുന്നതുവരെ കുട്ടികള്‍ വേണ്ടെന്നു വെയ്ക്കുന്നതും, ഒരു കുട്ടിയായാല്‍ അതിനു വേണ്ടുന്ന കാര്യങ്ങള്‍ നന്നായി ചെയ്തുകൊടുക്കാന്‍ വേണ്ടി മറ്റൊന്നു വേണ്ടെന്നു വെയ്ക്കുന്നതും ഇന്നത്തെ ജീവിതത്തിന്റെ ആവശ്യമാണു്‌.

നമ്മള്‍ മലയാളികള്‍ (മറ്റുള്ളവരും) ഗതാനുഗതികത്വത്തിന്റെ വക്താക്കളാണു്‌. അന്നന്നത്തെ നാട്ടുനടപ്പനുസരിച്ചു പോകുന്നതാണു നാട്ടുനടപ്പു്‌. ഇന്നത്തെ നാട്ടുനടപ്പു്‌ രണ്ടു കുട്ടികളാണു്‌. അതില്‍ കൂടിയാലും കുറഞ്ഞാലും നാം കുറ്റം പറഞ്ഞുകൊണ്ടേയിരിക്കും. ഇതാണു്‌ എനിക്കു തോന്നിയിട്ടുള്ളതു്‌.

ഇത്രയും പറഞ്ഞതിനോടു യോജിപ്പാണെങ്കില്‍, ഇതൊന്നുമല്ലാതെ, തങ്ങളുടെ സുഖം മാത്രം നോക്കിയും, കുഞ്ഞിനെ ശരിക്കു നോക്കാന്‍ മടിയായിട്ടും, സൌന്ദര്യം പോകുമെന്നു കരുതിയും, പഠിത്തം പൂര്‍ത്തിയാക്കാന്‍ വേണ്ടിയും, എയര്‍ ഹോസ്റ്റസ്സിന്റെ ജോലി കളയാതിരിക്കാനും മറ്റും കുട്ടി വേണ്ടെന്നു വെയ്ക്കുന്നതു്‌ മുകളില്‍ പറഞ്ഞതിനെക്കാള്‍ ഒരു അല്‍പം കൂടി മാത്രമേ മോശമാവുന്നുള്ളൂ എന്നാണു്‌ എനിക്കു തോന്നുന്നതു്‌. അതിനെ സഹോദരങ്ങള്‍ വിവാഹം കഴിക്കുന്നതിനോടും (നമ്മള്‍ കാലങ്ങളായി മുറപ്പെണ്ണു്‌ എന്ന സഹോദരിയെ കല്യാണം കഴിക്കുന്നില്ലേ? കൊച്ചച്ഛനെയും അമ്മാവനെയും കല്യാണം കഴിക്കുന്ന സമുദായങ്ങള്‍ ഭാരതത്തിലില്ലേ? ഇതൊക്കെയും നമ്മുടെ നാട്ടുനടപ്പാണു്‌. രക്തബന്ധത്തിലുള്ളവരുമായുള്ള വിവാഹം മോശമാണെന്നു ശാസ്ത്രം പറയുന്നു. സ്വന്തം പെങ്ങളായാലും വകയില്‍ പെങ്ങളായാലും.) കോഴിയെ തിന്നിട്ടു പപ്പു കളയാന്‍ മടിയാകുന്നതിനോടും (ഇവിടെ പപ്പു കളയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ടു കോഴിയെ വേണ്ട എന്നു തീരുമാനിച്ചതാണു വിഷയം) താരതമ്യപ്പെടുത്തുന്നതു ശരിയല്ല.

ഒരു കുഞ്ഞു വേണ്ടെന്നു വെയ്ക്കുന്നതു കൊണ്ടു നാം ലോകത്തിനു്‌ ഒരു ദ്രോഹവും ചെയ്യുന്നില്ല. ചെയ്യുന്നുണ്ടെങ്കില്‍ അതു നമ്മോടു തന്നെയാണു്‌. അപ്പോള്‍ അതിലെ സ്വാര്‍ത്ഥതയുടെ അംശം ഏതു ദിശയിലേക്കാണു്‌ എന്നതാണു്‌ എന്റെ സംശയം.

ലോകത്തെ ദ്രോഹിക്കാതിരിക്കാനും, ലോകത്തിനു നന്മ വരുത്താനും നമുക്കു്‌ ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അതു ചെയ്യാന്‍ നാം ശ്രദ്ധിക്കുന്നുണ്ടോ?

(കുട്ട്യേടത്തിക്കു്‌, ഞാന്‍ കാടുകയറിപ്പോയി. ഇതൊക്കെ ഏടത്തി പറഞ്ഞതിന്റെ മറുപടിയാണെന്നു തെറ്റിദ്ധരിക്കല്ലേ. ഏടത്തി പറഞ്ഞതും മുകളില്‍ ആളുകള്‍ പറയുന്നതായി ഞാന്‍ പറഞ്ഞതും തമ്മില്‍ ഒരു ബന്ധവുമില്ല. കൂട്ടുകാരിക്കു്‌ നല്ല ബുദ്ധി തോന്നണേ എന്നും, ആ കുട്ടിയെ അവര്‍ പൊന്നു പോലെ നോക്കണേ എന്നും ഏടത്തിയെപ്പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു.)

54. പെരിങ്ങോടന്‍ - മാര്‍ച്ച് 29, 2006

സംവാ‍ദം ചില പ്രധാനവാദങ്ങള്‍ കണ്ടില്ലെന്നു നടിച്ചാണു മുന്നേറുന്നതു്. ഒരു ഉദാഹരണം പറയാം, ആദിമ മനുഷ്യന്‍ കല്ലും വില്ലുമൊന്നും ആയുധമില്ലാത്തവന്‍, അവനും കുട്ടികളെ ജനിപ്പിച്ചു പേമാരിയില്‍ നിന്നും ശത്രുക്കളില്‍ നിന്നും സംരക്ഷിച്ചു (അതെ കഷ്ടപ്പെട്ടു തന്നെ) ഒരു പില്‍ക്കാല തലമുറയെ സൃഷ്ടിച്ചെടുക്കുന്നു. കുട്ടിയെ നാളെ ഒരു സിംഹം വന്നു ആക്രമിച്ചു കൊന്നു തിന്നേയ്ക്കാം എന്ന ഭീതിയാല്‍ അവരാരും പ്രജനനത്തിനു മുതിരാതിരുന്നിട്ടില്ല. അതെ survival of the fittest നിയമം തന്നെയാണു ഞാന്‍ പറഞ്ഞുവരുന്നതു്. അതു പ്രകൃതിനിയമം (ഇതില്‍ തന്നെ ഒരു എതിര്‍വാദമുണ്ടു്, survive ചെയ്യാന്‍ കഴിയാത്തവരാണല്ലോ കുട്ടികള്‍ വേണ്ടെന്നു തീരുമാനിക്കുന്നതു് – ഈ വാദത്തിന്റെ പ്രസക്തിയാണു മറ്റൊരു പ്രധാന വിഷയം)

സാമൂഹികശാസ്ത്രപരമായി താന്താന്നുങ്ങളുള്‍പ്പെടുന്ന സമൂഹത്തിന്റെ നിലനില്പിനായുള്ള ത്വരയാണു് മാനവികതയുടെ മുഖലക്ഷണം (വിശ്വാസമില്ലെങ്കില്‍ നാമെന്തിനു ഇപ്പോള്‍ മലയാളം വായിക്കുന്നു എഴുതുന്നു എന്നൊരു ചോദ്യം സ്വയം ചോദിച്ചു നോക്കണം) എല്ലാ സമൂഹങ്ങളും അവയുടെ നിലനില്പിനെ കുറിച്ചു അതീവ ബോധവാന്മാരിയിരിക്കുന്നതും അതുകൊണ്ടാണു്. അപ്രകാരമല്ലാത്തവരെയല്ലെ നമ്മള്‍ സാമൂഹ്യവിരുദ്ധന്‍ എന്നു വിളിക്കുന്നത് (നളന്‍ നേരത്തെ ഇതു പറഞ്ഞിട്ടുണ്ടു്) പറഞ്ഞുവന്നതു ഒരു സമൂഹജീവിയെന്ന നിലയില്‍ മനുഷ്യന്‍ (മൃഗങ്ങളും) താന്താന്നുങ്ങളുടെ സമൂഹം സര്‍വൈവ് ചെയ്തുപോന്ന ഒന്നാണു് എന്ന തിരിച്ചറിവുള്ളവരാണു് (അതൊരു ക്വാളിറ്റിയായി കണ്ടു്) ആ സാമൂഹ്യവ്യവസ്ഥിതിയെ അംഗീകരിക്കുന്നവരാണു്. അത്തരമൊരു സാമൂഹ്യവ്യവസ്ഥിതിക്കു ഭംഗം വരുത്തുന്ന പ്രവര്‍ത്തിയെ ആന്റി-സോഷ്യലെന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല. കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നതിലും ഒരുപാടു കുട്ടികളെ പെറ്റുകൂട്ടുന്നതിലും ഒരേ തരം ആന്റി-സോഷ്യല്‍ element ആണുള്ളതു്. സമൂഹത്തിനു നിരക്കുന്ന പ്രത്യുല്പാദന നിയമങ്ങളും നവജാതര്‍ക്കു നല്‍‌കേണ്ടുന്ന രക്ഷാകര്‍ത്തൃത്വവുമാണു് വിലയിരുത്തപ്പെടേണ്ടതു്.

55. സിബു::cibu - മാര്‍ച്ച് 29, 2006

പെരിങ്ങോടരേ..

ആവരേജ്‌ രണ്ടാവണം എന്നു പറയുന്നതിന്റെ അര്‍ഥം എല്ലാവര്‍ക്കും രണ്ടുകുട്ടികളാവണം എന്നല്ല. ആ ദമ്പതികള്‍ കുട്ടികള്‍ വേണ്ടെന്നു വച്ചതുകൊണ്ട്‌ കുട്ടികളെ വളരെ ഇഷ്ടമുള്ള മറ്റൊരു ദമ്പതികള്‍ക്ക്‌ 3-4 കുട്ടികളുണ്ടാവാനുള്ള അവസരമുണ്ടാവുമല്ലോ.. നല്ലതല്ലേ അത്‌.

പിന്നെ, സമൂഹം എന്നതിന്റെ അവശ്യം വ്യക്തിയുടെ നിലനില്പാണ്. അല്ലാതെ തിരിച്ചുകണ്ട്‌ കണ്ഫ്യൂഷനാവേണ്ടതില്ല. വ്യക്തിതന്നെയാണ് സമൂഹത്തിനേകാള്‍ പ്രാധാന്യമുള്ള എന്റിറ്റി. അയാളുടെ സ്വാതന്ത്ര്യത്തിന് ആ സ്ഥാനം കൊടുക്കേണ്ടതുമുണ്ട്‌.

56. Umesh P Nair - മാര്‍ച്ച് 29, 2006

വാദങ്ങള്‍ക്കു നേരേ കണ്ണടച്ചിട്ടില്ല പെരിങ്ങോടാ. പല വാദങ്ങളും മനസ്സിലാകാഞ്ഞിട്ടാണു്. കല്യാണം കഴിക്കാതിരിക്കുകയോ അല്ലെങ്കില്‍ കല്യാണം കഴിച്ചിട്ടു് കുട്ടികള്‍ വേണ്ടെന്നു വെയ്ക്കുകയോ ചെയ്യുന്നവര്‍ എങ്ങനെ anti-social ആകും? അവിവാഹിതരായ കുഞ്ഞുണ്ണിമാഷും സുകുമാര്‍ അഴീക്കോടും വാജ്‌പേയിയും Paul Erdos-ഉമൊക്കെ സമൂഹത്തിനു ശാപമാണോ? കുഞ്ഞുങ്ങളുണ്ടാകാത്ത മാതാപിതാക്കളോ?

സമൂഹത്തോടുള്ള പ്രതിബദ്ധത ലംഘിക്കുന്നതല്ലേ anti-social? അവനവനോടുള്ളതെന്നു കരുതപ്പെടുന്ന പ്രതിബദ്ധത ലംഘിക്കുന്നതല്ലല്ലോ?

ആദിമമനുഷ്യന്റെ കാര്യം. ഉണ്ടാകുന്ന കുഞ്ഞുങ്ങളെയൊക്കെ സിംഹം എടുത്തുകൊണ്ടു പോയാല്‍ അവനും ആഗ്രഹിച്ചിരുന്നിരിക്കില്ലേ ഉണ്ടാകാതിരുന്നില്ലെങ്കില്‍ എന്നു്? ഉണ്ടാകാതിരിക്കാന്‍ എന്താണു വഴി എന്നു് അവനു് അറിയില്ലായിരുന്നു എന്നു മാത്രം. പിന്നെ സിംഹത്തിനോടു പൊരുതുക തുടങ്ങി വളരെ കുറച്ചു കാര്യങ്ങളേ അവന്‍ മക്കള്‍ എന്തായിത്തീരണം എന്നതിനെപ്പറ്റി അവന്‍ പ്രതീക്ഷിച്ചിട്ടുള്ളൂ. ഇന്നത്തെ സ്ഥിതി അതാണോ?

ഇതിനോടു വിദൂരബന്ധമുള്ള, ഇംഗ്ലീഷിലെഴുതുന്ന മലയാളി ബ്ലോഗറായ, അനിലിന്റെ
ഈ ലേഖനം രസകരമായിരിക്കും. വാദങ്ങളും പ്രതിവാദങ്ങളും എവിടെയൊക്കെ പോകാം എന്നതിനു് ഒരു ഉദാഹരണമാണു് അതു്.

ഞാന്‍ കണ്ടില്ലെന്നു നടിച്ചെന്നു തോന്നുന്ന വാദഗതികള്‍ ചൂണ്ടിക്കാണിച്ചാല്‍ മറുപടി പറയാന്‍ ശ്രമിക്കാം, സമയം കിട്ടുന്നതിനനുസരിച്ചു്.

57. Kuttyedathi - മാര്‍ച്ച് 29, 2006

എന്റെ പോസ്റ്റെന്റെ കൈവിട്ടു പോയേ……..

ഞാന്‍ പതുക്കെ മുങ്ങാന്‍ പൊവ്വാ (തിരന്തോരം ഭാഷയില്‍ നൈസാ സ്കൂട്ടടിക്കാന്‍ പോവ്വാ..)

ഈ കാണുന്ന കമന്റിനു മുഴുവനും ഞാന്‍ യേതു കാലത്തു മറുപടി ഇട്ടു തീര്‍ക്കാനാ ?

തുടരട്ടങ്ങനെ തുടരട്ടെ…സംവാദങ്ങള്‍ തുടരട്ടെ…

എല്ലാവര്‍ക്കും എത്ര നന്ദി പറഞ്ഞാലാണു മതിയാവുക !

ഓ. ടോ : ഈ കുട്ട്യേടത്തീന്നൊരു തൂലികാ നാമം വേണ്ടിയിരുന്നില്ല. 40 കഴിഞ്ഞ ഉമേഷ്ജിയും വന്നെന്നെ ഏട്ടത്തിയെന്നു വിളിക്കുമ്പോള്‍ ആകപ്പാടെ ഒരു ഏതാണ്ട്‌നെസ്സ്‌ . 🙂

58. സിബു::cibu - മാര്‍ച്ച് 29, 2006

പെണ്ണെഴുത്തിനെ പറ്റി കൂടി: അങ്ങനെ ഒരു സാധനം ഉണ്ട്‌. മറ്റൊരു തെളിവിതാ: http://atulya.blogspot.com/2006/03/blog-post.html
അതിലെ ആണ്‌പെണ് അടിക്കുറിപ്പുകള്‍ ശ്രദ്ധിക്കൂ.

പെണ്ണെഴുത്തെന്നൊന്നുണ്ടായതില്‍ വലിയ അത്ഭുതമൊന്നുമില്ല. ആണും പെണ്ണും തമ്മില്‍ ശാരീരികമായ വ്യത്യാസമുള്ളപോലെ മാനസികമായ വ്യത്യാസങ്ങളും സ്വാഭാവികമായും ഉണ്ട്‌. പൂത്തുമ്പിയും കണ്ടാമൃഗവും തമ്മിലുള്ള വ്യത്യാസത്തിന്റെ അത്രയ്ക്കൊന്നും ഇല്ല. എന്നാല്‍ പ്രസക്തമായ വസ്തുത, ഏതുരണ്ടാണും തമ്മിലുള്ളതിനേക്കാള്‍ ഡീപ്പായ ഒരു വ്യത്യാസം ഒരാണും പെണ്ണും തമ്മിലുണ്ടെന്നതാണ്. ഈ വ്യത്യാസം അവരുടെ ഏതു് എക്സ്പ്രഷനേയും സട്ടിലായി വ്യത്യസ്ഥമാക്കും. എഴുത്ത്‌, പാട്ട്, വായന, ഇഷ്ടങ്ങള്‍ എന്നിങ്ങനെ എന്തിനേയും..

59. മന്‍ജിത്‌ | Manjith - മാര്‍ച്ച് 29, 2006

എന്നാപ്പിന്നെ ഞാനുമങ്ങെടുത്തു ചാടട്ടെ.

പഴയ മൂല്യങ്ങളൊക്കെയും അപ്രസക്തമാണെന്ന തോന്നലുദിക്കുകയും പുതിയവ തിരഞ്ഞെടുക്കണോ എന്നു സന്ദേഹിക്കുകയും ചെയ്യുന്ന ഒരു കാലത്തിന്റെ വിചാരങ്ങള്‍ ഈ സംവാദത്തില്‍ നിറഞ്ഞങ്ങനെ നില്‍ക്കുമ്പോള്‍ എടുത്തു ചാടുക തന്നെ.

കുട്ടികള്‍ വേണ്ട എന്നു തീരുമാനിക്കുന്നവര്‍ സാമൂഹിക വിരുദ്ധരല്ല എന്ന ചിന്തയ്ക്ക് അടിവരയിടാന്‍ ഉമേഷ് അവതരിപ്പിച്ച സുഹൃത്തിന്റെ കാര്യം വളരെ പ്രസക്തമാണ്. ഞാന്‍ മനസിലാക്കുന്നത് കുട്ടികളോടോ സ്ത്രീകളോടോ ഉള്ള വിരക്തിയല്ല അദ്ദേഹത്തെ വിവാഹ/കുടുംബജീവിതത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നത് എന്നാണ്. സ്വന്തം കഴിവുകള്‍ ലോകത്തിനു പകര്‍ന്നു കൊടുക്കുക എന്നതാണദ്ദേഹത്തിനു പ്രധാനം. ഒരു തനി ബ്രഹ്മചാരി. അദ്ദേഹം സാമൂഹിക ദ്രോഹിയാണെന്ന് ആരും പറയുമെന്നു തോന്നുന്നില്ല. എന്നാല്‍ കുട്ടികള്‍ വേണ്ട എന്നുള്ള ചിന്തയുടെ പുറത്തോ വിവാഹ ജീവിതത്തോടുള്ള വിരക്തികൊണ്ടോ ഒരാള്‍ സന്യസിക്കാന്‍ പോയാല്‍ എങ്ങനെയിരിക്കും? അത്തരക്കാരെ സാമൂഹിക ദ്രോഹി എന്നു വിളിക്കാനാണെനിക്കിഷ്ടം. അതായത് കുഞ്ഞുങ്ങളോടും സ്ത്രീകളോടുമുള്ള വിരക്തിയാണ് പകര്‍ന്നുകൊടുക്കലിന്റെ പ്രേരകശക്തിയെങ്കില്‍, ഉമേഷിന്റെ സുഹൃത്തിനോടുള്ള ബഹുമാനം കുറയും. അങ്ങനെയല്ല എന്നാണു മനസിലാകുന്നത്.

ഇവിടെ പലരും പറഞ്ഞപോലെ വിവാഹിതരായിട്ടും കുട്ടികള്‍ വേണ്ട എന്നു തീരുമാനിക്കുന്നവരെ നാം ബഹുമാനിക്കണം(എങ്കിലും കുഞ്ഞ് ഒരു ശല്യമാകുമെന്നു കരുതി വേണ്ട എന്നു പറയുന്ന കുട്ട്യേടത്തീടെ കൂട്ടുകാരിയോട് എനിക്കു ബഹുമാനമില്ല എന്നും പറഞ്ഞു കൊള്ളട്ടെ). എന്നാല്‍ അത്തരം തീരുമാനങ്ങളെ പിന്തുണയ്ക്കാനായി ഉയര്‍ത്തിയ വാദങ്ങള്‍ക്കിടയില്‍ അപകടകരമായ ചിലത് ഇവിടെ ഒളിഞ്ഞിരിപ്പില്ലേ എന്നു സംശയം. കുട്ടികള്‍ വേണ്ട എന്ന തീരുമാനങ്ങള്‍ ലംഘിച്ച് പിറക്കുന്ന ജന്മങ്ങളെ അനാഥാലയങ്ങളില്‍ ഏല്പിക്കുന്നവരെ മഹാത്മാക്കള്‍ എന്നു വിശേഷിപ്പിക്കുന്ന പ്രവണത അപകടകരമല്ലേ എന്നാണെന്റെ സംശയം. അനാഥാലങ്ങളും അമ്മത്തൊട്ടിലുകളും കണ്ട് സ്വയംനിയന്ത്രണങ്ങള്‍ വേണ്ടെന്നു വയ്ക്കുന്ന ഒരു തലമുറയുടെ ശംഖനാദമണോ ഇതൊക്കെ. ഒരു പഴഞ്ചനായി ഒതുങ്ങിക്കൂടി ഈശ്വരാ എന്നു വിളിക്കട്ടെ.

സന്തോഷേ, ഉമേഷ്ജീ കുട്ടികള്‍ വേണ്ട എന്നു തീരുമാനിക്കുന്നവരെ ബഹുമാനിക്കണം. ആ തീരുമാനം നടപ്പിലാക്കാന്‍ കൂടി അവര്‍ പൂര്‍ണ്ണമായും ശ്രമിക്കേണ്ടേ?. അപ്പോഴാണ് ശരിക്കുമവരെ ബഹുമാനിക്കേണ്ടത്.

അവര്‍ കുട്ടികള്‍ വേണ്ട എന്നു തീരുമാനിച്ചു, അതിലെന്താ തെറ്റ്? പെട്ടൊന്നൊരു ദിനം അവര്‍ക്കു പിഴച്ചു അതിലെന്താ തെറ്റ്? വേണ്ടാ എന്നുള്ളതുകൊണ്ട് അവരതിനെ അനാഥാലയത്തില്‍ ഏല്പിക്കുന്നു.. കൊള്ളാം കൊള്ളാം ഇങ്ങനെ വേണം- എന്ന മട്ടിലൊക്കെ ലാഘവത്തോടെയങ്ങു പറഞ്ഞു പോകുമ്പോള്‍ എവിടെയോ പിഴയ്ക്കുന്നില്ലേ?

60. പെരിങ്ങോടന്‍ - മാര്‍ച്ച് 29, 2006

സിബു എന്റെ കഴിഞ്ഞ കമന്റിലെ അവസാന വരി തെറ്റി വായിക്കേണ്ടാ, ഞാന്‍ ഉദ്ദേശിച്ചതു്: “വളര്‍ത്തുവാന്‍ കഴിവില്ലാത്തതുകൊണ്ടു കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നവരെ കുറിച്ചും, വളര്‍ത്തുവാന്‍ കഴിവില്ലാഞ്ഞിട്ടും സമൂഹത്തിനെ മറന്നു സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി പെറ്റുകൂട്ടുന്നവരെ കുറിച്ചുമാണു്”. കുട്ടികളെ ഇഷ്ടമുണ്ടായാല്‍ മാത്രം പോര സിബൂ, ഇതിരസാമൂഹിക ജീവികള്‍ക്കു തന്റെ കുട്ടികള്‍ ബുദ്ധിമുട്ടാവില്ലെന്നു തീര്‍ച്ചയാക്കേണ്ടതും ജനയിതാക്കള്‍ തന്നെയാണു്. ആന്റി-സോഷ്യല്‍ എന്നു ചുമ്മാതങ്ങു കയറി പറഞ്ഞതല്ല.

സമൂഹത്തേക്കാള്‍ വലിയ എന്റിറ്റി വ്യക്തി തന്നെയാണു്, വ്യക്തി സമൂഹമമായി ചുരുങ്ങുമ്പോള്‍ എന്നു മാത്രം. കപ്പല്‍ വളര്‍ന്നു കടലാകുമ്പോള്‍ പിന്നെ കപ്പലിനെന്തു പ്രസക്തി?

61. നളന്‍ - മാര്‍ച്ച് 29, 2006

ഉമേഷ്ജീ, കല്യാണം കഴിക്കാത്തതും കുട്ടികളുണ്ടാവാത്തതിലും ഉള്ള സാമൂഹ്യവിരുദ്ധതയിലുള്ള എക്സെപ്ഷന്‍സ് (exceptions) അല്ല മറിച്ച് ഇവിടെ ദേവന്‍ ചൂണ്ടിക്കാട്ടിയപോലെ
വ്യക്തിയിലേക്കുള്ള ചുരുങ്ങല്‍ (ഞാന്‍,ഞാന്‍ , എനിക്കു ശേഷം പ്രളയം) ആണു സാമൂഹ്യവിരുദ്ധമായി വരുന്നത്. ഈ വീക്ഷണകോണില്‍ നിന്നല്ലേ കുട്ട്യേട്ടത്തിയുടെ
പോസ്റ്റിനെ കാണേണ്ടതും. ഞാനെന്ന വ്യക്തി സമൂഹത്തിന്റെ ഭാഗമാണെന്നും അതിന്റെ ഉന്നമനം എന്റേയും കൂടി നന്മയ്ക്കായാണെന്നും അതില്‍ ഭാഗഭാക്കാകേണ്ടതുമാണെന്നുമുള്ള ബോധം ഇല്ലാത്തയൊരവസ്ഥയാണിവിടെ. അതിനൊരു കാരണം ചുറ്റും മതിലുകെട്ടി പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ ജീവിക്കുന്ന ശൈലികള്‍ തന്നെ. കൂട്ടായ്മയുടെ അഭാവത്തില്‍ ഇങ്ങനെവരാനേ തരമുള്ളൂ.
സിബു പറഞ്ഞ വ്യക്തി സ്വാതന്ത്ര്യത്തിനു അതിന്റേതായ സ്ഥാനമുണ്ടെന്നു സമ്മതിക്കുമ്പോഴും അതിനു പരിധികള്‍ കല്‍പ്പിക്കുന്നതും സാമൂഹികമായ പൊതുനന്മയ്ക്കായാണു്, അതിലൂടെ
നിറവേറപ്പെടുന്നതും വ്യക്തിയുടെ (അതിലൂടെ വ്യക്തിസ്വാതന്ത്ര്യത്തിന്റേയും) ഉന്നമനമായിരിക്കും എന്ന ബോധമുണ്ടെങ്കില്‍ കണ്‍ഫ്യൂഷന്‍ കുറയും.

62. സന്തോഷ് - മാര്‍ച്ച് 29, 2006

“അവര്‍ കുട്ടികള്‍ വേണ്ട എന്നു തീരുമാനിച്ചു, അതിലെന്താ തെറ്റ്? പെട്ടൊന്നൊരു ദിനം അവര്‍ക്കു പിഴച്ചു അതിലെന്താ തെറ്റ്? വേണ്ടാ എന്നുള്ളതുകൊണ്ട് അവരതിനെ അനാഥാലയത്തില്‍ ഏല്പിക്കുന്നു…”

ഇതില്‍ പലതും കൂട്ടിവായനയാണ് (ഞാന്‍ പറഞ്ഞവയല്ല). മോഡറേറ്റര്‍ ഇല്ലാത്ത സം‌വാദങ്ങള്‍ കാടുകയറുക സ്വാഭാവികം. എന്‍റെ വാദം ഇത്രമാത്രമായിരുന്നു:

തങ്ങള്‍ക്ക് കുട്ടികള്‍ വേണ്ട എന്നേ ആ ദമ്പതികള്‍ തീരുമാനിച്ചു. അവര്‍ പകരം ഒന്നും ആവശ്യപ്പെട്ടിട്ടില്ല. താന്‍ പ്രസവിക്കാന്‍ തയ്യാറാണ്, എന്നാല്‍ തനിക്ക് വളര്‍ത്താന്‍ വയ്യ എന്ന കൂട്ടുകാരി പറഞ്ഞിട്ടില്ല. കുട്ടി വേണ്ട എന്നതിന് കൂട്ടുകാരി പറഞ്ഞ excuse എല്ലാം “എന്നെ ഈക്കാര്യം പറഞ്ഞ് ശല്യപ്പെടുത്തല്ലേ” എന്നത് അപ്പടി പറയാന്‍ മടിച്ച് പറഞ്ഞ lame excuse-കളാവാം. നമ്മുടെ personal ആയ കാര്യത്തില്‍ നാം എടുക്കുന്ന തീരുമാനം നമുക്ക് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമുണ്ടോ?

എനിക്ക് വളരെ പരിചയമുള്ള ഒരു വിഷയമാണിത്. എന്‍റെ രണ്ട് കൂട്ടുകാര്‍ (രണ്ട് ദമ്പതികള്‍) ഈ തീരുമാനം എടുത്തിരിക്കുന്നവരാണ്. അവര്‍ക്ക് കുട്ടികളെ വളരെ ഇഷ്ടമാണ്. അവരെ അടുത്തറിയാവുന്നവര്‍ക്ക് മാത്രമേ ആ തീരുമാനത്തിന്‍റെ പിന്നിലുള്ള ചിന്ത പൂര്‍ണ്ണമായും ഗ്രഹിക്കാന്‍ കഴിയൂ. അത്ര അടുപ്പമില്ലാത്തവരോട് അവര്‍ ഇതുപോലെ (തമാശയ്ക്കാണെങ്കിലും) അപ്പപ്പോള്‍ തോന്നുന്ന ഓരോ കാരണങ്ങള്‍ നിരത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ഉദാഹരണം: അവരിലൊരു ദമ്പതികളുടെ ഈ തീരുമാനത്തിന്‍റെ ഒരു കാരണങ്ങളിലൊന്ന് മെഡിക്കല്‍ റീസണ്‍സ് ആണ്. ഒരിക്കല്‍ അവരിലൊരാളും നമ്മുടെ ഒരു പൊതു സുഹൃത്തും എന്‍റെ വീട്ടിലിക്കവേ, ഇക്കഥകളൊന്നുമറിയാത്ത പൊതു സുഹൃത്ത് ചോദിച്ചു: “കല്യാണം കഴിഞ്ഞിട്ട് വര്‍ഷം മൂന്നായല്ലോ, ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ”. വീടു മുഴുവന്‍ terrorrize ചെയ്തു നടക്കുന്ന എന്‍റെ മകനെച്ചൂണ്ടിയുള്ള മറുപടി: “ദേ, ഇത്തരമൊരെണ്ണമാണ് ഉണ്ടാവുന്നതെങ്കില്‍ സ്വൈരക്കേടാവാന്‍ വേറേ വഴി വേണോ?”)

“ലോകത്തെല്ലാ മനുഷ്യരുടെയും ഒരു കടമ പ്രത്യുല്പാദമാണ്” എന്നത് ഒരു സമൂഹ നിയമമായി കരുതേണ്ട കാര്യമില്ല. വിവാഹം കഴിക്കുന്നതിനും ഒന്നിച്ചു ജീവിക്കുന്നതിനും കുട്ടികളുണ്ടാക്കാനും സമൂഹം വലുതാക്കാനും തലമുറ നിലനിറുത്താനും മാത്രമല്ല. അതൊക്കെ ഒരു ബൈ-പ്രോഡക്ടായി സംഭവിക്കുന്നുവെന്നു മാത്രം. വിവാഹം കഴിക്കുന്നതിന്‍റെ പ്രാധമിക കാരണം പല സമൂഹങ്ങളും പലരീതിയില്‍ കാണുന്നതുതന്നെ ഒരു ഏകീകൃത ചിന്ത ഈ വിഷയത്തില്‍ മാനവരാശിക്കുണ്ടായിരുന്നില്ല (ഇന്നും ഇല്ല) എന്നതിന് തെളിവാണ്.

63. Kuttyedathi - മാര്‍ച്ച് 29, 2006

സന്തോഷ്‌,

‘എന്നെ ഇക്കാര്യം പറഞ്ഞു ശല്യപ്പെടുത്തല്ലേ’ എന്നുള്ള റ്റോണില്‍ lame excuse…..”

ഒരിക്കലുമല്ല സന്തോഷ്‌. എന്റെ കൂട്ടുകാരിയുടെ കാര്യത്തില്‍ അവളായിരുന്നു പലപ്പോളും ഈ റ്റോപ്പിക്കെടുത്ത്‌ ചര്‍ച്ചക്കിടുന്നതു തന്നെ. ഈ കുട്ടികള്‍, പ്രസവമൊക്കെ എന്തോരു തൊന്തരവു പിടിച്ച പരിപാടികളാണെന്നും യാതോരു ലാഭവുമില്ലാത്ത ഈ ബിസിനസ്സില്‍ ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ പ്ലാനുള്ള ആളുകളൊക്കെ എത്ര വലിയ മണ്ടത്തരങ്ങളാണു കാണിക്കുന്നതെന്നും സ്ഥാപിക്കാനുള്ള ത്വര എന്നും എന്റെ കൂട്ടുകാരിക്കായിരുന്നു.

കുഞ്ഞുങ്ങള്‍ എങ്ങനെ by product ആകും സന്തോഷ്ജി ? അങ്ങനെയെങ്കില്‍ ആ പ്രക്രിയയിലെ മെയിന്‍ പ്രോഡക്റ്റുകള്‍ എന്തൊക്കെ ?

ഞാന്‍ പറയാനുദ്ദേശിച്ചത്‌ അവരുടെ തീരുമാനത്തിലെ ശരികേടുകളേ ക്കുറിച്ചായിരുന്നില്ല.

വേണ്ടാ വേണ്ടാ എന്നച്ഛനുമമ്മയുമൊരു പോലെ പറഞ്ഞിട്ടും, ക്ഷണിക്കപ്പെടാതെ വന്നു കയറാന്‍ വിധിക്കപ്പെട്ട, അവരുടെ മനസ്സില്‍ യാതോരു സ്ഥാനവുമില്ലാത്ത ആ കുഞ്ഞിന്റെ നൊമ്പരം…. അതാരുന്നു എന്റെ മനസ്സില്‍. അവര്‍ എത്ര മാത്രം പ്രതുല്‍പാദനം എന്ന ആ ഏര്‍പ്പാടിനെ തന്നെ വെറുക്കുന്നു എന്നു കാണിക്കാന്‍ വേണ്ടി മാത്രമാരുന്നു വാദമുഖങ്ങളില്‍ ചിലതെടുത്തു പറഞ്ഞത്‌.

കുട്ടികള്‍ വേണ്ട എന്നുള്ള അവരുടെ തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ എത്ര ബാലിശമായിരുന്നു, എത്ര മാത്രം self centered ആയിരുന്നു എന്നൊക്കെയായിരുന്നു ഞാന്‍ പറയാനാഗ്രഹിച്ചത്‌.

സന്തോഷ്‌, സംവാദങ്ങള്‍ വ്യക്തിഹത്യ ആവാത്തിടത്തോളം അതു ഞാന്‍ പൂര്‍ണമായും ആസ്വദിക്കുന്നു. എതിര്‍പ്പുകള്‍ എന്റെ കഥാപാത്രങ്ങളുടെ ആറ്റിറ്റ്യൂടിനോടാണെന്നും മനസ്സിലാക്കുന്നു. ഒരിക്കലും ഞാന്‍ കമന്റുകള്‍ എനിക്കെതിരെ എന്നു ചിന്തിച്ചിട്ടില്ല. എന്റെ എഴുത്തിലെ എന്തെങ്കിലും വിവക്ഷകള്‍ അങ്ങിനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു എങ്കില്‍ മാപ്പ്‌.

64. Myna - മാര്‍ച്ച് 29, 2006

It seems that Kuttiedathi (earning respect not for age) is not averse to me making comments in this blog:

It is fair to say that there are many perspectives as could be seen from the number of comments and still this article doesn’t come to a conclusion which suggests that there is more to it. Shocked and disturbed after seeing the movie “Achanurangatha veedu” (movie related discussion is also not censored) recently as my three year old daughter was sitting nearby, it is natural to give a thought beyond the love the parents might give to the child. What is in store for the kid from the society? If the baby (irrespective of whether girl or boy) is born handicapped (forget the caste system), may God forbid, how many of us will accept him/her in marriage to our sons/daughters? Aren’t we selfish in our thoughts? Probably our best concerns will be reflected in such situations only.

We may have to shed tears (and forget about it when confronted with real situations) for all the born and unborn children as it is not the parents alone who make this world better for them.

65. Kuttyedathi - മാര്‍ച്ച് 29, 2006

സന്തോഷ്‌,

“അപ്പോ യിങ്ങനെയൊക്കെ നടന്നാല്‍ മതിയോടേ… മൂക്കില്‍ പഞ്ഞിയൊക്കെ വച്ചൊന്നു പോകണ്ടായോ?” കോളേജിലൊക്കെ പഠിച്ചിരുന്ന കാലത്തു പരസ്പരം കാണുമ്പോള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചിരുന്നു ഞങ്ങള്‍. ഈ ചോദ്യത്തിന്റെ പിന്നിലുള്ള അതേ ചേതോവികാരം മാത്രമാണു ഞങ്ങള്‍ പെണ്‍കുട്ടികള്‍ തമ്മില്‍ തമ്മില്‍ ‘ഇങ്ങനെയൊക്കെ നടന്നാ മതിയോ..ഒരു കുഞ്ഞിക്കാലൊക്കെ ‘ എന്ന ചോദ്യത്തിനു പിന്നിലുമുള്ളൂ. സത്യം പറഞ്ഞാല്‍ കല്യാണം കഴിക്കാത്തവര്‍ പോലും , ഹോസ്റ്റലില്‍ വച്ചേ വെറുതെ ഈ കുസൃതി ചോദ്യം ചോദിച്ചിരുന്നു.

ഇപ്പോള്‍ എല്ലാവര്‍ക്കും തന്നെ ഒരു കുട്ടി ആയപ്പോള്‍ പോലും ഈ ചോദ്യം ഒന്നു പരിഷ്ക്കരിച്ച്‌ ‘ഇങ്ങനെയൊക്കെ മതിയോ ? മോന്‌/മോള്‍ക്ക്‌ കളിക്കാനൊരു കൂട്ടൊക്കെ വേണ്ടായോ?” എന്നു വെറുതെ ചോദിക്കാറുണ്ടു ഞങ്ങള്‍.

ഇതല്ലാതെ കൂട്ടുകാരിയെ ഞാന്‍ നിര്‍ബന്ധിച്ചു എന്നെനിക്കൊരിക്കലും തോന്നിയിട്ടില്ല. വരണ്ടുണങ്ങി വിണ്ടുകീറിയ ഹോസ്റ്റല്‍ ജീവിതത്തില്‍ സമയം കൊല്ലാന്‍ വേണ്ടിയിങ്ങനെ എത്രയോ ഡിബേറ്റുകള്‍.

പിന്നെ മാഷിന്റെ ആദ്യത്തെ കമന്റ്‌ കണ്ടപ്പോള്‍ തോന്നിയ അല്‍ഭുതത്തിന്റെ കാരണം…. ഞാനിത്രയൊക്കെ എഴുതിയിട്ട്‌ അതിലാകപ്പാടെ നാട്ടിന്‍പുറത്തെ പെണ്ണുങ്ങളെ പോലെ കുത്തി ചോദിച്ചാളുകളെ നോവിക്കുന്ന പരിപാടി എനിക്കുണ്ടെന്നു മാത്രമേ മനസ്സിലായുള്ളല്ലോ എന്നോര്‍ത്തിട്ടാരുന്നു.

ithinnale ezhuthi vachu…postaan neram kittiyilla..

66. Umesh P Nair - മാര്‍ച്ച് 29, 2006

കുറേ നേരമായി ടെസ്റ്റിംഗ്… ടെസ്റ്റിംഗ്… എന്നു പറഞ്ഞിട്ടു് ഇപ്പോള്‍ പിന്മൊഴിയെല്ലാം കൂടി എന്റെ ജി-മെയിലില്‍ വന്നതു വിപരീതസമയക്രമത്തില്‍. സാധാരണ വായിക്കുന്നതുപോലെ വായിച്ചപ്പോള്‍ സന്തോഷ് ഇനി പറയാന്‍ പോകുന്ന കമന്റിനു കുട്ട്യേടത്തി മറുപടി പറയുന്നു, മഞ്ജിത്തിന്റെ ഇനിയുമെത്താത്ത പിന്മൊഴിയിലെ തെറ്റു സന്തോഷ് തിരുത്തുന്നു, സ്വാര്‍ത്ഥന്‍ പോസ്റ്റിട്ടു് ആദ്യത്തെ കമന്റെഴുതുന്നതിനു മുമ്പു് കുട്ട്യേടത്തി ഡിസൈനെപ്പറ്റി അഭിപ്രായം പറയുന്നു… ആകെപ്പാടെ സൈന്‍ഫീല്‍ഡും കൂട്ടുകാരും ഇന്ത്യയില്‍പ്പോയ എപ്പിസോഡു കാണുന്നതു പോലെ തോന്നി.

എന്താ പെരിങ്ങോടനും ഏവൂരാനും കൂടി അതിനിടയ്ക്കു പണിഞ്ഞതു്? അതോ ഞാന്‍ മത്രമേ ഉള്ളോ ഇ-മെയിലില്‍ കൂടി ബൂലോകത്തിലേക്കു കടക്കുന്നവന്‍?

കുട്ട്യേടത്തിയേ, അലോഗ്യം തോന്നരുതു്. എല്ലാം ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ് അല്ലിയോ? അങ്ങനൊന്നും ഞാന്‍ കരുതിയിട്ടില്ല. വിശദമായി സമയം കിട്ടുമ്പോള്‍ എഴുതാം.


തന്നതില്ല പരനുള്ളു കാട്ടുവാന്‍
ഒന്നുമേ…

അല്ലെങ്കിലെന്തിനാ ഞാന്‍ അതു മൊത്തം ഇവിടെഴുതുന്നതു്? വരമൊഴിയുടെ മുഖപദ്യമായി സിബു ഇതു് ഇവിടെ ഇട്ടിട്ടുണ്ടല്ലോ. വരമൊഴി ഉപയോഗിച്ചാല്‍ ഇങ്ങനൊക്കെ സംഭവിക്കുമെന്നു മൂപ്പര്‍ക്കു് അന്നേ അറിയാമായിരുന്നു. എന്തൊരു വിവേകം!

Everyone take a DEEP breath!

🙂

67. സിബു::cibu - മാര്‍ച്ച് 29, 2006

:)) കലികാലമല്ലേ.. ഉമേഷേ ഇത്‌ 🙂

68. Shaniyan - മാര്‍ച്ച് 29, 2006

ഇത്തവണ ഗൂഗിളനു പനി പിടിച്ചതാ കുട്ട്യേടത്തീ.. പാവം പെരിങ്ങോടനും ഏവൂരാനും..

🙂

69. സിബു::cibu - മാര്‍ച്ച് 29, 2006

ഓ.ടോ.
——
ഉമേഷേ, ബ്ലോഗറിന്റെ പ്രശ്നം കാരണം വരമൊഴി എഡിറ്ററിലേയ്ക്ക്‌ മാറേണ്ടിയിരുന്നില്ല. നോട്ട്പാഡില്‍ മംഗ്ലീഷിനുപകരം കീമാനുപയോഗിച്ച്‌ യുണിക്കോഡില്‍ തന്നെയെഴുതിക്കൂടേ? വെട്ടിയൊട്ടിപ്പും കണ്ട്രോളും കുറയ്ക്കാമല്ലോ.

ഒരു സംശയം.. കട്ടാങ്കല്‍ സരസു, ഉമേഷിന്റെ കാലത്ത്‌ ഒരു റിയല്‍ കഥാപാത്രമായിരുന്നോ? അതോ ഞങ്ങളുടെ കാലത്തിലേ പോലെ തന്നെ ഒരു കോളേജ് മിത്തോ?

70. Umesh P Nair - മാര്‍ച്ച് 29, 2006

അല്ലാ, സിബുവിനെന്താ വരമൊഴിയോടിത്ര വിരോധം? അതുണ്ടാക്കിയവനോടു പൂര്‍വ്വവൈരാഗ്യം വല്ലതുമുണ്ടോ 🙂

കട്ടാങ്ങല്‍ സരസു അന്നും മിത്തായിരുന്നു. ഒരു സ്കിറ്റില്‍ എന്റെ ചില സുഹൃത്തുക്കള്‍ ഒരിക്കല്‍ അവള്‍ക്കു ജീവന്‍ കൊടുത്തിരുന്നു. അത്രമാത്രം.

ആറീസിക്കാരല്ലാത്തവര്‍ക്കും സരസു ആരെന്നു മനസ്സിലായിക്കാണുമല്ലോ 🙂

സിബുവിന്റെ കാലത്തു കട്ടാങ്ങല്‍ എസ്. ഐ. ഉണ്ടായിരുന്നോ? മുകുന്ദന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേരു് എന്നാണെന്റെ ഓര്‍മ്മ.

നോവാല്‍ജിയ ഈ GECT-ക്കാര്‍ക്കു മാത്രമല്ലായിരുന്നു എന്നു പറഞ്ഞുകൊടുക്കൂ സിബൂ. ഓപ്പോസിറ്റില്‍ വിമല പോലെ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും (അത്യാവശ്യത്തിനു പ്രോവിഡന്‍സുണ്ടായിരുന്നല്ലോ. എങ്കിലും ഞങ്ങള്‍ അവനവന്റെ സ്വത്തുക്കളില്‍ മാത്രം ആനന്ദം കണ്ടെത്തിയവരായിരുന്നു) താഴ്വരയും, കാന്റീനും, മിനി-കാന്റീനും, അമ്പലവും, പള്ളികളും, ഞായറാഴ്ച പള്ളിയിലേക്കു മെന്‍സ് ഹോസ്റ്റലിനു മുന്നില്‍ക്കൂടി പോകുന്ന പെണ്‍കുട്ടികളും, അലിയുടെ കടയും, ഇ-ഹോസ്റ്റലിനപ്പുറത്തു വീടുള്ള ഇക്കാ നടത്തുന്ന ജ്യൂസുകടയും, പാതിരാത്രിക്കും ഓമ്‌ലറ്റു കിട്ടുന്ന തട്ടുകടയും, അരമനയും (ചാരായഷാപ്പു്), ധന്യയും (സിനിമാ തീയേറ്റര്‍) അതിന്റെ പ്രൊപ്രൈറ്റര്‍ ഉപ്പായിയും (പിള്ളേരിട്ട പേരു്), MRS-ഉം (കുന്നമംഗലം – മുക്കം പ്രൈവറ്റ് ബസ്), ഒമ്പതേകാലിനുള്ള അവസാനത്തെ ബസ്സും, കുന്നമംഗലത്തുനിന്നു സെക്കന്റ് ഷോ കഴിഞ്ഞു വരുമ്പോള്‍ തന്നെ കരിക്കുകള്‍ പൊഴിഞ്ഞുവീഴുന്ന തെങ്ങിന്‍തോപ്പും…

ഒക്കെയുമോര്‍മ്മകളായിരിക്കാം….

71. Umesh P Nair - മാര്‍ച്ച് 29, 2006

മന്‍‌ജിത്തേ, എഴുതാപ്പുറമാണല്ലോ വായിക്കുന്നതു്. കുട്ടികളെ അനാഥാലയത്തിലേല്പിക്കുന്നതിനെപ്പറ്റി ആരു പറഞ്ഞു?

പിറന്ന കുട്ടിയെ പൊന്നുപോലെ നോക്കാത്ത തന്തേം തള്ളേം വേലിപ്പത്തലു വെട്ടി തല്ലും ഞാന്‍. അവരെക്കാള്‍ ഭേദമല്ലേ വേണ്ടെന്നു വെയ്ക്കുന്നവര്‍?

72. മന്‍ജിത്‌ | Manjith - മാര്‍ച്ച് 29, 2006

ഉമേഷ്ജി,

ഇതൊന്നു വായിക്കൂ.
—————
ഏതാണ് കൂടുതല്‍ നികൃഷ്ടം (അല്ലെങ്കില്‍ ഉദാത്തം): ലൈംഗിക സുഖത്തിനിടയില്‍ പിഴച്ചുപെറ്റേയ്ക്കുമെന്നത് മറന്ന് ഗര്‍ഭിണിയാവുകയും, കുഞ്ഞിനെ നശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നൊന്തു പെറ്റ് ആ ചോരക്കുഞ്ഞിനെ ചപ്പക്കൂനയില്‍ ഉപേക്ഷിക്കുന്നതോ, അതോ, ഗര്‍ഭിണിയാകേണ്ടന്നുറച്ച് അതിനു വേണ്ട എല്ലാ മുന്‍‍കരുതലുകളെടുത്തിട്ടും ഗര്‍ഭിണിയാവുകയും കുഞ്ഞിനെ നശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നൊന്തോ നോവാതെയോ പ്രസവിച്ച് അതിനെ നല്ലൊരനാധാലയത്തില്‍ ഏല്‍പ്പിക്കുന്നതോ?
———–
ഈ കമന്റാണെന്നെ അങ്ങനെയെഴുതാന്‍ പ്രേരിപ്പിച്ചതു. ഉമേഷ്ജിക്കുള്ള മറുപടിയല്ല അതു.

73. Kuttyedathi - മാര്‍ച്ച് 29, 2006

ഉമേഷ് മാഷേ,

അലോഗ്യമോ? എനിക്കോ?

ഇവിടെ വന്ന് ചര്‍ച്ച സജീവമാക്കി നിര്‍ത്തുന്നതില്‍ സന്തോഷമേയുള്ളൂ. ഇവിടെ അലോഗ്യത്തിനെന്തു കാര്യം. അങ്ങനെയുള്ള ചിന്തയേ വേണ്ട കേട്ടോ.

74. കണ്ണൂസ്‌ - മാര്‍ച്ച് 29, 2006

ബ്ലോഗില്‍ ഇത്രയും ലൈവ്‌ലി ആയി വേറൊരു സംവാദം നടന്നിട്ടില്ല എന്നു തോന്നുന്നു.

ഉമേഷ്‌, കുത്തി ചോദിക്കുന്നവരെ മനസ്സിലാക്കാന്‍ പറ്റിയാല്‍ ” എന്റെ ഇഷ്ടം, തനിക്കെന്താ വേണ്ടത്‌”? എന്നു ചോദിക്കാന്‍ പറ്റണം. പിന്നെ അത്തരക്കാര്‍ അടുക്കില്ല. പക്ഷേ ഇവര്‍ ഒരു ന്യൂന പക്ഷമാണെന്നാണ്‌ എന്റെ അനുഭവം.

ദൈവം സഹായിച്ച്‌, എനിക്കെന്തായാലും ഇതു വരെ കുട്ടികള്‍ വേണ്ട എന്നു സ്വയം തീരുമാനിച്ചിരിക്കുന്ന ദമ്പതികളെ പരിചയപ്പെടാനുള്ള ദുര്യോഗം ഉണ്ടായിട്ടില്ല. പക്ഷേ, ഒരു കുഞ്ഞിനായി തപിക്കുന്ന ഒരു പാടു പേരെ അറിയുകയും ചെയ്യാം. ദൈവത്തിന്റെ ഓരോ കളികളേ.. വേണ്ടവന്‌ വേണ്ടത്‌ കൊടുക്കില്ല.. വേണ്ടാത്തവന്‌ ഇഷ്ടം പോലെ നല്‍കുകയും ചെയ്യും.

മറ്റൊരു സംശയം.. കുട്ട്യേടത്തിയുടെ കൂട്ടുകാരി (അതു പോലുള്ള മറ്റുള്ളവരും) കല്ല്യാണം കഴിച്ച ആള്‍ ഒരു കുഞ്ഞു വേണം എന്നുള്ളവനായിരുന്നുവെങ്കില്‍ ഇവര്‍ എന്തു ചെയ്യുമായിരുന്നു? കല്ല്യാണത്തിനു മുന്‍പ്‌ ഇത്തരക്കാര്‍ ഭാവി പങ്കാളിയോട്‌ ഈ കാര്യം ചര്‍ച്ച ചെയ്തിരിക്കുമോ? ഇല്ലെങ്കില്‍, എന്തിനാണ്‌ ഇവരൊക്കെ കല്ല്യാണം കഴിക്കുന്നത്‌? എനിക്ക്‌ തോന്നുന്നത്‌, ഇത്തരം ദമ്പതികളില്‍ വലിയൊരു ശതമാനം ഒരു പങ്കാളിയുടെ ശക്തമായ താത്‌പര്യത്തിനു വഴങ്ങിക്കൊടുത്ത്‌, സ്വന്തം ഇഷ്ടം അടക്കുകയായിരിക്കും എന്നാണ്‌.

75. ദേവരാഗം - മാര്‍ച്ച് 30, 2006

സാദാ കാല്‍കുലേറ്ററിലേ ആറു ക്രിയക്കപ്പുറത്തെ കണക്കിനു പ്രാവീണ്യം കുറഞ്ഞെന്നു തോന്നിയപ്പോള്‍ ഞങ്ങളൊരിക്കല്‍ ഉണ്ണിത്താന്‍ സാറിന്റെയടുത്ത്‌ ട്യൂഷനു പോയി (കൊല്ലേതരേ, ഉണ്ണിത്താന്‍ സാര്‍ ആണ്‌ ഈ ഭാഗത്ത്‌ എന്റ്രന്‍സ്‌ കോച്ചിംഗ്‌ വഴി കാര്‍ അസ്സംബ്ലി പോലെ വന്‍ തോതില്‍ എഞ്ചിനീറുമാരെ സൃഷ്ടിക്കാമെന്ന് കണ്ടു പിടിച്ചവരില്‍ ഒരാള്‍). എന്റ്രന്‍സ്‌ ജ്വരം ബാധിച്ച്‌ നെട്ടോട്ടമോടുന്ന ശിമ്പിരി പിള്ളേരെ പഠിപ്പിച്ച്‌ ഭ്രാന്തു പിടിച്ച സാറിനു “പക്ക്വത പക്ക്വത എന്ന ക്വതയില്‍ കയറി നില്‍ക്കുന്നവരെന്ന് “സ്വയം വിശേഷിപിക്കുന്ന ഞങ്ങളെ പഠിപ്പിക്കാന്‍ ഇഷ്ടമായിരുന്നു.

അന്നൊരു ഇന്‍ന്റഗ്രല്‍ കാല്‍ക്കുലസ്‌ പ്രഭാതം. കണക്കിട്ടു സിഗററ്റും വലിച്ച്‌ കൊച്ചു സ്റ്റൂളിര്‍ലിുന്ന സാറിനു കാണാനായത്‌ അന്തം വിട്ട അഞ്ചു മോന്തയും കേള്‍ക്കാനായത്‌ പേപ്പറുകള്‍ മറിയുന്ന ഒച്ചയും മാത്രം.. സോള്‍വ്‌ ചെയ്തു ചെയ്ത്‌ സോള്‍വന്റ്‌ കുടിച്ച മൈക്കാടു പോലെയായ ഐവരുടെ ഇടയില്‍ നിന്നും പെട്ടെന്നൊരു പാട്ടുയര്‍ന്നു “എവിടെ നിന്നോ വന്നു ഞാന്‍.. എവിടേക്കോ പോണു ഞാന്‍…” സാറു പാട്ടിന്റെ സ്രോതസ്സിലേക്ക്‌ നീട്ടി വിളിച്ചു.
“എന്താ ശ്രീജിത്തേ?”
“ഞാന്‍ ഈ കണക്കു മൂന്നു പേജു ന്രയേ ചെയ്തു സാറേ” എന്നു ശ്രീജിത്ത്‌.
“എന്നിട്ടോ?”
“ഇപ്പോള്‍ ഉത്തരത്തില്‍ നിന്നും ചോദ്യത്തില്‍ നിന്നും ഞാന്‍ മൂന്നു പേജ്‌ കൂടുതല്‍ അകന്നു, അത്ര തന്നെ”

നമ്മളെല്ലാം കൂടെ ഉത്സാഹിച്ചിട്ട പത്തെഴുപത്‌
കമന്റ്‌ ശ്രീജിത്തിന്റെ മൂന്നു പേജ്‌ സൊല്യൂഷന്‍ പോലെ ആയോ?

76. കണ്ണൂസ്‌ - മാര്‍ച്ച് 30, 2006

ദേവേ, പ്രസവിച്ചു കഴിഞ്ഞാല്‍ കുട്ടിയുടെ ഭാവി എന്താവും എന്ന കുട്ട്യേടത്തിയുടെ ആകുലതയിലേക്ക്‌ നമ്മള്‍ ഇതു വരെ എത്തിയിട്ടില്ല എന്നതല്ലേ സത്യം? അച്ഛന്റേയും അമ്മയുടേയും മാനസിക നിലയിലൊരു തീരുമാനമുണ്ടാക്കിയിട്ട്‌ കുട്ടിയുടെ കാര്യത്തിലേക്ക്‌ കടക്കാം. 🙂
അങ്ങിനെ നോക്കുമ്പോള്‍ നമ്മള്‍ ഉത്തരത്തിലേക്ക്‌ കൂടുതല്‍ അടുത്ത്‌ കൊണ്ടിരിക്കുകയാണ്‌.

ഓ: ടോ :- വെള്ള പാന്റും വെള്ള ഷര്‍ട്ടും താടിയും ഒക്കെയായി ഗാനമേള തുടങ്ങിയ മാര്‍ക്കോസ്‌ ആദ്യം പാടിയത്‌ ” ഇടയകന്യകേ” തന്നെ. പാട്ടു കഴിഞ്ഞ ഉടനെ സദസ്സില്‍ നിന്ന് ആരവം വീണ്ടും പാടാന്‍. അങ്ങിനെ 3 തവണ ആയപ്പോള്‍ ഉള്‍പ്പുളകം അടക്കാന്‍ വയ്യാതെ മാര്‍ക്കോസ്‌ സദസ്സിനോട്‌ പറഞ്ഞത്രേ നിങ്ങള്‍ക്ക്‌ ഈ പാട്ട്‌ വളരെ ഇഷ്ടമായെന്ന് മനസ്സിലായി. പക്ഷേ നമുക്ക്‌ ഇനിയും വേറെ പാട്ടുകളും പാടണ്ടേ? ഇതു മാത്രം പാടിക്കൊണ്ടിരുന്നാല്‍ മതിയോ എന്ന്. ഉടന്‍ വന്നു പ്രതികരണം. ” അതല്ല മാഷേ, ഇത്ര സിംപിള്‍ പാട്ട്‌ പാടി ശരിയാക്കിയിട്ട്‌ മതി നിങ്ങള്‍ അടുത്ത ലവലിലേക്ക്‌ കടക്കുന്നത്‌”.

77. ശ്രീജിത്ത്‌ കെ - മാര്‍ച്ച് 30, 2006

എന്നെയാണോ ദേവാ ഉദ്ദേശിച്ചതു? ഇങ്ങനെ ഒരു മണ്ടത്തരം ഞാന്‍ കാണിച്ചതായി ഓര്‍മ്മ വരുന്നില്ലല്ലോ !!! സത്യത്തില്‍ നമ്മള്‍ പണ്ട് ഫ്രണ്ട്സ് ആയിരുന്നോ. ഇതെന്താ നേരത്തേ പറയാതിരുന്നത്?

78. സ്വാര്‍ത്ഥന്‍ - മാര്‍ച്ച് 30, 2006

കുഞ്ഞിന്റെ ഭാവിയേക്കുറിച്ച്…

കായേന്‍ ആബേലിനെ തല്ലിക്കൊന്നു. ആബേല്‍ നല്ലവനും കായേന്‍ ദുഷ്ടനുമായിരുന്നത്രേ! സത്യമതാണോ?
ഏദന്‍ തോട്ടത്തില്‍ അലമ്പുണ്ടാക്കിയതിന് ആദത്തേയും ഹവ്വയേയും, പടച്ചവന്‍ പുറത്താക്കി. പടച്ചവനോടുള്ള ഒടുങ്ങാത്ത പകയും മനസ്സില്‍ സൂക്ഷിച്ചാണ് ഹവ്വുമ്മ കായേന് ജന്മം നല്‍കിയത്. പിന്നീട് സെറ്റപ്പൊക്കെ നന്നായി, പടച്ചോനോടുള്ള വിരോധവും മാറി. അങ്ങിനെയിരിക്കുമ്പോള്‍ ആബേല്‍ ജനിച്ചു.

കായേന്‍ വളര്‍ന്ന് വലുതായി. ബലിയര്‍പ്പിക്കുമ്പോള്‍ “ആ, അങ്ങേര്‍ക്ക് ഇതൊക്കെ മതി” എന്ന മട്ടില്‍ പതിരും ചവറും അര്‍പ്പിച്ചു. ആബേലാകട്ടെ, ആട്ടിന്‍ കൂട്ടത്തിലെ നല്ലതിനെ മാത്രവും. പടച്ചവന്‍ നോണ്‍ വെജ്ജി ആയിരുന്നോ എന്തോ? ആക്സെപ്റ്റ് ചെയ്തത് ആട്ടിന്‍ കുട്ടിയേയാ. കായേന് ഇളകി, പണ്ട് ഹവ്വുമ്മയ്ക്ക് തോന്നിയ അതേ ദേഷ്യം. അത് തീര്‍ത്തത് ആബേലിന്റെ മണ്ടയ്ക്കിട്ടും!!! കായേനെ ഞാനെങ്ങിനെ കുറ്റം പറയും???????

79. GANDHARVAN - മാര്‍ച്ച് 30, 2006

78 അഭിപ്റായം അള്ളോ പടച്ചോനെ!!!!!!
ഗന്ധറ്‍വന്‍ എന്നിട്ടും മിണ്ടെണ്ടെന്നു കരുതിയതാണു. ഒരു വിഡ്ഡിതരം ഏതു ഗന്ധറ്‍വനും പറയാം.

മൌലികമായ അവകാശമാണു കുട്ടി വേണമൊ എന്നുള്ളതു. കുട്ടിയെ വളറ്‍ത്തുന്നതു പൊലെ തന്നെ സ്വാറ്‍തം ഭ്രൂണ ഹത്ത്യ്‌ കുട്ടികള്‍ വെണ്ടെന്നു വക്കല്‍ തുടങ്ങി…

നാം നമ്മുടെ സന്തൊഷത്തില്‍ കേന്ദ്രീകരിച്ചു മാത്റമെ ജീവിക്കുന്നുള്ളു. പ്റവാസ ജീവിതവും, എല്ലാം എല്ലാം അതിനു വെണ്ടി മാത്റമുള്ള തത്റപ്പാടുകള്‍.

ഒന്നു നല്ലതു മറ്റൊന്നു പൊട്ട എന്നില്ല. ലയിഫ്‌ ഇസ്‌ ബുറ്റിഫുള്‍ അതാണു മുഖ്യം. അല്ലെന്നു പറയാം പക്ഷേ….

ഏതു ജീവിതവും ശരിയുമല്ല തെറ്റുമല്ല. പിന്നെ വാഴ്വുകളോടു ശണ്ടകള്‍ എതുക്കു. വിധിയെ നിനപ്പ്പവന്‍ ഏമാളി അതു വെന്തു മുടിപ്പവന്‍ അറിവാളി…….

80. Umesh P Nair - മാര്‍ച്ച് 30, 2006

ദേവന്റെ കമന്റു വായിച്ചുതുടങ്ങിയപ്പോള്‍ (ഞാന്‍ ഇതു് ആദ്യം വായിക്കുന്നതു മെയിലിലാണു്) കുട്ട്യേടത്തി ഏതോ പുതിയ പോസ്റ്റിട്ടു എന്നു കരുതി. അവസാനത്തിലെത്തിയപ്പോഴല്ലേ മനസ്സിലായതു്. കലക്കന്‍ കമന്റ് ദേവാ!

നവനീതിന്റെയും പെരിങ്ങോടന്റെയും കര്‍ണ്ണനെയും അര്‍ജ്ജുനനെയും വധിച്ചതിനു ശേഷം ഇപ്പോഴാണു് ഇത്രയും നല്ല ഒരു ഡിബേറ്റ് ഉണ്ടാകുന്നതു്. കൊള്ളാം!

സ്വാര്‍ത്ഥോ, ബൈബിള്‍ വായിക്കുമ്പോള്‍ എനിക്കു് എപ്പോഴുമുള്ള ഒരു സംശയമാണു്. കായേന്‍ “പതിരു്” ബലിയര്‍പ്പിച്ചു എന്നു ബൈബിളില്‍ പറയുന്നുണ്ടോ? കായേന്‍ ധാന്യവും, ആബേല്‍ ആടിനെയും ബലിയര്‍പ്പിച്ചു. അവനവനുള്ളതു് അവനവന്‍ കൊടുത്തു. (പതിരാണെങ്കിലും ഇവിടെ കാര്യം മാറുന്നില്ല. അതും ദൈവം തന്നതല്ലേ?) എന്നിട്ടു ദൈവമെന്തിനു് നല്ലതു തന്നവന്റെ പക്ഷം പിടിച്ചു.

ലോകത്തു് ആകെ രണ്ടോ നാലോ മനുഷ്യര്‍ മാത്രമുള്ള കാലത്തു് കയ്യിലുള്ളതു കൊടുത്ത തന്നെ ദൈവം പോലും കൈവിട്ടപ്പോള്‍ അസൂയയും frustration-ഉം മൂത്തു് സഹോദരനെ തട്ടിയതു സ്വാഭാവികം. (ന്യായീകരിക്കുകയല്ല)

പഴയ നിയമത്തിലെ ദൈവം ഇങ്ങനെ അല്പം പക്ഷപാതിയാണെന്നു്‌ എനിക്കു തോന്നുന്നു. മനുഷ്യര്‍ ശക്തരാകുമെന്നു കണ്ടപ്പോള്‍ ഭാഷ ഭിന്നിപ്പിക്കുകയും, ഇസ്രയേല്‍ ജനതയെ മാത്രം സംരക്ഷിക്കുകയും ചെയ്യുന്ന ദൈവം. ആ ദൈവസങ്കല്പം മാറ്റി കരുണാമയനായ പിതാവു് എന്ന സങ്കല്പം ലോകത്തെ പഠിപ്പിച്ചതുകൊണ്ടാവണം യേശുക്രിസ്തുവിനു് ഇത്രയധികം അനുയായികളുണ്ടായതു്. സിബുവിന്റെ Critical reading of Bible-ല്‍ വരേണ്ട വിഷയമാണിതു്.

(മറ്റൊരു വിവാദം മണക്കുന്നു. ആദ്യത്തേതു് എങ്ങുമെത്തിയില്ല താനും!)

81. സ്വാര്‍ത്ഥന്‍ - മാര്‍ച്ച് 30, 2006

ഉമേഷ്,
മാതാപിതാക്കളുടെ ചിന്തകള്‍ ഗര്‍ഭസ്ഥ ശിശുവിനെ എങ്ങിനെ സ്വാധീനിക്കുന്നു എന്നൊരു ഉദഹരണം മാത്രമായിട്ടാണ് കായേനെക്കുറിച്ച് എഴുതിയത്. കായേന്റെ frustrationന്റെ ഉറവിടം ആദത്തിലും ഹവ്വയിലുമാണ്.
(വിവാദം സിബുവിനു കൈമാറാം:)

82. prapra - മാര്‍ച്ച് 30, 2006

[ചര്‍ച്ച ഓഫ്‌ ട്രാക്ക്‌ ആകുന്നതിന്‌ മുമ്പ്‌ ഒന്നും കൂടി.]

ആദ്യത്തെ വാദങ്ങള്‍ ഇപ്പോഴും തുടങ്ങിയടുത്തു തന്നെ നില്‍ക്കുന്നു. പ്രത്യുല്‍പ്പാദനം ഒരു സാമൂഹ്യ ധര്‍മ്മമാണെന്നും അതിനു സഹകരിക്കാത്തവര്‍ സാമൂഹ്യ ദ്രോഹികള്‍ ആണെന്നും ഇവിടെ പലരും പറയാന്‍ ശ്രമിച്ചു കണ്ടു. പക്ഷെ അവരും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉള്ളവരേ അംഗീകരിക്കുകയും ചെയ്യുന്നു. ഉദാഹരണതിതിന്‍, മധു മുട്ടം വിവാഹം കഴിക്കാത്തതും, ഉമേശന്‍ മാഷിന്റെ സുഹൃത്ത്‌ ബ്രഹ്മചാരി ജീവിതം നയിക്കുന്നതിനെയും ഇവര്‍ ശരിവയ്ക്കുന്നു. അങ്ങനെയെങ്ങില്‍ സമൂഹത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യാന്‍ ഇദ്ദേഹം മറ്റൊരു കാര്യം ചെയ്യാതിരിക്കുന്നതു തെറ്റല്ലേ? ഇതുപോലെ പല കാര്യങ്ങളും ഒന്നിച്ചു കൊണ്ടു പോകുന്ന പലരേയും നമുക്ക്‌ കാണാമല്ലോ?

ഒരോ വ്യക്തിയും അവന്റെ സാഹചര്യങ്ങളെ മനസ്സിലാക്കാതെ കാര്യങ്ങള്‍ ചെയ്യുനടുത്ത്‌ വച്ച്‌ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്‌. തനിക്കു കുഞ്ഞിനെ നോക്കാന്‍ കഴിയില്ല എന്നു അറിയുന്ന കുട്ട്യേടത്തിയുടെ കൂട്ടുകാരി സമൂഹത്തിന്റെ പേരില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഒരു കുഞ്ഞിനു ജന്‍മം നല്‍കുമ്പോള്‍ ആണ്‍ സമൂഹത്തിനു ദ്രോഹം ചെയ്യുന്നത്‌. കാരണം ശരിയായ പരിചരണവും സ്നേഹവും നല്‍കാതെ ആ ജന്‍മം ഒരു സാമൂഹ്യ ദ്രോഹി ആയി വളരാന്‍ തുടങ്ങുകയാണ്‌ അവിടെ. തനിക്കു കുഞ്ഞിനു വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ല എന്ന ഉത്തമ ബോധം കൂട്ടുകാരിക്ക്‌ ഉണ്ട്‌. എനിക്കു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ എന്നെ നിര്‍ബന്ദിച്ച്‌ ചെയ്യിച്ചാല്‍ എങ്ങനെ ഉണ്ടാകും? പഠിക്കാന്‍ തീരെ മിടുക്കന്‍ അല്ലാത്ത ഒരു കുട്ടിയെ കുടുംബ പാരമ്പര്യം പറഞ്ഞ്‌ മാനേജ്‌മന്റ്‌ സീറ്റില്‍ എഞ്ചിനീയറിങ്ങിനു ചേര്‍ത്താല്‍ എന്താകും?

ജനിപ്പിച്ച കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മയുടെ ഉദാഹരണം സന്തോഷ്‌ എടുത്തത്‌ ഇന്നത്തെ മനസ്ഥിതി വിവരിക്കാന്‍ അല്ല. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ നല്ലത്‌ ഏത്‌ എന്നു ചോദിക്കാന്‍ വേണ്ടി ആണ്‌. സമൂഹത്തെ ഭയന്ന് തനിക്കു ജനിച്ച കര്‍ണ്ണനെ വലിച്ചെറിഞ്ഞ കുന്തിയില്‍ നിന്നു തുടങ്ങുന്നു ഇതെല്ലാം. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയതും നമ്മുടെ സമൂഹം അല്ലേ? അല്ലെങ്കില്‍ അങ്ങനെ വ്യാഖ്യാനിച്ചത്‌ നമ്മുടെ സമൂഹം അല്ലേ? എന്നിട്ടും ലേബിള്‍ അടിച്ച അച്ചന്‍ ഇല്ലാതെ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും പെരുവഴിയില്‍ അല്ലല്ലോ? ഇതൊന്നും തെറ്റല്ല എന്നംഗീകരിക്കുന്ന വലിയൊരു ജനത തന്നെ ഈ ലോകത്തില്‍ ഉണ്ട്‌. അതുകൊണ്ട്‌ തന്നെ, സമൂഹം എന്നതിനെക്കാള്‍ സംസ്കാരം എന്നതിനോട്‌ ഈ കാര്യങ്ങള്‍ അടുത്തു നില്‍ക്കും എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

നമ്മള്‍ ജനിക്കുന്നതിന്‌ മുമ്പേ ചെയ്ത്‌ പോരുന്ന കാര്യങ്ങള്‍ എല്ലാവരും ചെയ്യുന്നത്‌ കൊണ്ട്‌ ശരിയാണെന്ന് എനിക്ക്‌ തോന്നിയിട്ടില്ല, അതേ അഭിപ്രായം ഉമേശന്‍ മാഷും, സന്തോഷും ഇവിടെ അവരുടെ കമന്റുകളില്‍ കൂടി വ്യക്തമാക്കുന്നു. സ്വന്തമായി നമ്മള്‍ പല തീരുമാനങ്ങളും എടുക്കുന്നു നമ്മുടെ നല്ലതിന്‌ വേണ്ടി. അതുപോലെ ഒന്ന്‌ മാത്രമായിരുന്നു ഈ കൂട്ടുകാരിയുടെയും. നമുക്ക്‌ കണ്ടും കേട്ടും ശീലമില്ലാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത്‌ ഒരു തരത്തില്‍ സാമൂഹ്യ ദ്രോഹം തന്നേ ആണ്‌. വിവിയന്‍ റിച്ചാഡ്‌സിന്റെ കുഞ്ഞിനു ജന്‍മം നല്‍കിയ നീന ഗുപ്തയെയും, നെത്സണ്‍ മണ്ടേലയെ ചുംബിച്ച ശബാന ആസ്മിയെയും കുറ്റപ്പെടുത്തിയ വാദങ്ങളെ അംഗീകരിച്ച ഞാന്‍ ഇന്നത്‌ തെറ്റല്ല എന്ന് പറയുന്നു. പക്ഷേ ഈ കാര്യങ്ങള്‍ തെറ്റാണെന്നു വിശ്വസിക്കുന്ന ഒരുപാടാളുകള്‍ ഉള്ള സമൂഹത്തില്‍ ആണ്‌ ഞാന്‍ ജീവിക്കുന്നത്‌ എന്നറിയുന്നു.

സാമൂഹ്യ പ്രതിബദ്ധത, നാട്ടുനടപ്പ്‌, തുടങ്ങിയ കാര്യങ്ങള്‍ നമ്മള്‍ ജനിച്ച, വളര്‍ന്ന Matrix-ന്റെ ഭാഗം ആണ്‌. അത്‌ ഒരോ സമൂഹത്തിനും സാഹചര്യത്തിനും അനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും. ഒരു കാലത്ത്‌ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകേണ്ടത്‌ ആ കുടുംബത്തിന്റെ ആവശ്യം ആയിരുന്നു. കുടുംബം നിലനിര്‍ത്താനും, മറ്റു കാര്യങ്ങള്‍ നോക്കി നടത്താനും. നമ്മെ ജനിപ്പിച്ചവരും ഉദ്ദേശിച്ചത്‌ ഇതൊക്കെ ആയിരുന്നു. പ്രായമാവുമ്പോള്‍ അവരെ സഹായിക്കണമെന്നും, അവരുടെ കൂടെ ഉണ്ടാവണമെന്നും, സ്വത്തുക്കള്‍ നോക്കി നടത്തണമെന്നും ഒക്കെ. അല്ലാതെ ഞാന്‍ ജനിപ്പിച്ചില്ലെങ്കില്‍ നാളെ ലോകം ഇല്ല എന്നത്‌ കൊണ്ടല്ല. അതുപോലും ചെയ്യാത്ത നമ്മള്‍, പിന്നെ എങ്ങനെ ഇനി ഒരു സമൂഹത്തിനു വേണ്ടി വാദിക്കും?

83. Anonymous - മാര്‍ച്ച് 30, 2006

കുട്ടീ, സപ്പോര്‍ട്ട്‌ വല്ലതും വേണമെങ്കില്‍ പറഞ്ഞോളു ട്ടോ.. ഒന്നുമില്ലെങ്കിലും നമ്മള്‍ ഒരേ നാട്ടുകാരല്ലെ 😉

ബിന്ദു

84. നളന്‍ - മാര്‍ച്ച് 30, 2006

ഞാന്‍ , എനിക്കു ശേഷം പ്രളയം, എന്റെ എല്ലാം കൂടി ഒരു മുറിക്കകത്തിട്ട് പൂട്ടിയാല്‍ എല്ലാം ആയി.
ഇവിടെ അവതരിപ്പിച്ച കേസില്‍ ഇങ്ങനെയൊരു ധ്വനിയാണുള്ളത് (ഈ ധ്വനിയെയാണെതിര്‍ത്തത് അല്ലാതെ തീരുമാനങ്ങളെയല്ല), കുട്ടികള്‍ വേണോ വേണ്ടയോയെന്നുള്ളതു് ഈ ധ്വനിയിലൂടെ കാണുമ്പോള്‍ സാമൂഹ്യവിരുദ്ധമായേ കാണാന്‍ കഴിയൂ, മറിച്ച് പക്വതയോടെടുക്കുന്ന തീരുമാനമാണെങ്കില്‍ അതു സാമൂഹ്യവിരുദ്ധമാവില്ല. ഇവിടെ പക്വതയ്ക്കു പ്രാധാന്യമുണ്ട്. ഒരു സമൂഹജീവിയെന്ന നിലയിലുള്ള പക്വതയാണുദ്ദേശിച്ചത്.
പ്രത്യുല്‍‌പ്പാദനം സാമൂഹ്യധര്‍മ്മമാണോയെന്നിതുവരെ പരിശോധിച്ചിട്ടില്ല (അങ്ങനെ ഉദ്ദേശിച്ചുവെന്നു തോന്നിയിട്ടുണ്ടെങ്കില്‍ വ്യക്തമാക്കിക്കോട്ടെ). ആ വഴിക്കൊരു സംവാദം നല്ലതു തന്നെ.
സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതും ആവശ്യമാണു. അതിനു വേണ്ടതു കൂട്ടായ പരിശ്രമമാണു. വ്യക്തിയിലേക്കുള്ള ചുരുങ്ങലിലൂടെ നഷ്ടമാവുന്നതും ഇതാണു്.

85. Umesh P Nair - മാര്‍ച്ച് 30, 2006

ഒരു കാര്യം പറയട്ടേ. ഞാന്‍ പറഞ്ഞ സുഹൃത്തു് ഒരു “ബ്രഹ്മചാരി” ആണോ എന്നു് എനിക്കറിയില്ല. അവനു് ഒരു ഗേള്‍ഫ്രണ്ട് ഉണ്ടാവാം. ലൈംഗികവികാരങ്ങളെ ഭാര്യയിലൂടെയല്ലാതെ അവന്‍ തൃപ്തിപ്പെടുത്തുന്നുണ്ടാവാം. എനിക്കറിയില്ല. ഞാന്‍ ചോദിച്ചിട്ടുമില്ല. അതെന്തായാലും അവനെക്കുറിച്ചുള്ള എന്റെ അഭിപ്രായം മാറാനും പോകുന്നില്ല.

ഒരു തികഞ്ഞ യുക്തിവാദിയും നിരീശ്വരവാദിയുമായ അവന്‍ “ബ്രഹ്മചാരി”യുടെ പരമ്പരാഗതനിര്‍വ്വചനവുമായി യോജിച്ചുപോകും എന്നു തോന്നുന്നില്ല.

ഇതു പറഞ്ഞതു്, പ്രത്യുത്പാദനം ചെയ്യാത്തവന്‍ സമൂഹത്തിനു ശാപമാണെന്നു വിധിക്കുന്നവര്‍ പോലും, സന്ന്യാസിമാരും പുരോഹിതന്മാരും മറ്റും അമൂല്യജന്മങ്ങളാണെന്നും കരുതുന്നുണ്ടല്ലോ. അവര്‍ക്കീ കുറ്റം ബാധകമല്ലേ? (നൂറുകോടി ജന്മങ്ങള്‍ പുണ്യം ചെയ്തെങ്കിലേ അങ്ങനെയൊരു ജന്മം കിട്ടൂ എന്നു ശങ്കരാചാര്യര്‍. “ജന്തൂനാം നരജന്മ ദുര്‍ല്ലഭം…” ഇവിടെ കാണാം.) ബ്രഹ്മചര്യത്തെ എന്തോ വലിയ മാഹാത്മ്യമായി കൊണ്ടാടുകയും ചെയ്യുന്നുണ്ടു്.

എന്റെ കൂട്ടുകാരന്‍ അങ്ങനെയൊരു ബ്രഹ്മചാരിയല്ല. ആണെന്നു മുദ്രകുത്തപ്പെടാന്‍ ഞാന്‍ കാരണമായെന്നറിഞ്ഞാല്‍ അവന്‍ എന്നെ തല്ലും. 🙂

86. Umesh P Nair - മാര്‍ച്ച് 30, 2006

മന്‍‌ജിത്ത്,

കമന്റ് പേജില്‍ “അനാഥാലയം” തെരഞ്ഞപ്പോള്‍ സന്തോഷിന്റെ അക്ഷരത്തെറ്റു് അതില്‍ കുടുങ്ങിയില്ല. അതുകൊണ്ടാണു് അങ്ങനെ ഒരു തെറ്റുപറ്റിയതും എഴുതാപ്പുറം വായിക്കുന്നു എന്നു പറഞ്ഞതും. ക്ഷമിക്കുക.

ഓരോ തവണയും ഇതു മുഴുവന്‍ വായിക്കാന്‍ ആര്‍ക്കു കഴിയും? ആ സമയത്തു മഹാഭാരതം വായിക്കുകയാണെങ്കില്‍ വിരാടപര്‍വ്വം കഴിഞ്ഞേനേ 🙂

87. യാത്രാമൊഴി - മാര്‍ച്ച് 30, 2006

നിര്‍ദോഷമെന്നു തോന്നിച്ച കുട്ട്യേടത്തിയുടെ കലികാല ചിന്തകള്‍ ഇപ്പോള്‍ സാമൂഹ്യശാസ്ത്രവും , സാമൂഹ്യവിരുദ്ധശാസ്ത്രവും,നരവംശശാസ്ത്രവും, ചീഫ് സിയാറ്റിലും കടന്ന്, സ്വാര്‍ത്ഥവ്യക്തിത്വങ്ങളുടെ മനോവ്യാപാരങ്ങളും പിന്നിട്ട്, പ്രത്യുല്പാദനത്തിന്റെ ധര്‍മ്മാധര്‍മ്മങ്ങളിലൂടെ സഞ്ചരിച്ച് വിശുദ്ധവേദപുസ്തകപ്പൊരുളിലും പുരാണേതിഹാസങ്ങളിലും എത്തി നില്‍ക്കുന്നു എന്നത് തികച്ചും ശ്രദ്ധേയം തന്നെ. ഇവിടെ എനിക്കു തോന്നിയ ചില കാര്യങ്ങള്‍ കൂടി സൂചിപ്പിച്ചുകളയാം.

1. കുട്ട്യേടത്തിയും കൂട്ടുകാരിയും ആത്മാര്‍ത്ഥ സുഹൃത്തുക്കളാകുന്നു. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ പരസ്പരം ഇതുപോലെയുള്ള സംവാദങ്ങളിലും പരസ്പരോപദേശപരിപാടികളിലും ഏര്‍പ്പെടുന്നത് സ്വാഭാവികം മാത്രം. ഒരാള്‍ക്ക് അമ്മയാകാന്‍ താല്പര്യമുണ്ടായിരുന്നപ്പോള്‍ മറ്റൊരാള്‍ നേരെ മറിച്ച് ചിന്തിച്ചു എന്നു മാത്രം.

2. കുട്ട്യേടത്തിയുടെ കൂട്ടുകാരി എന്ന വ്യക്തിയെ ഞാന്‍ അവരുടെ പാട്ടിനു വിടുന്നു. അവര്‍ വളര്‍ന്നു വന്ന സാഹചര്യങ്ങളുടെയും, അനുഭവങ്ങളുടെയും, മറ്റു മാനസികവ്യാപാരങ്ങളുടെയും ഒക്കെ ആകെത്തുകയായിരിക്കണം അവരുടെ ഇത്തരം ചിന്തകള്‍ക്കു പിന്നില്‍. അല്ലാതെ ഒരു പെണ്ണും ഒന്നുറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ എനിക്ക് പെറാന്‍ വയ്യ എന്നു പറയുമെന്ന് തോന്നുന്നില്ല. കൂട്ടുകാരിയുടെ ഈ തീരുമാനങ്ങള്‍ക്ക് ഹേതുവായ സാഹചര്യങ്ങളെക്കുറിച്ച് കുട്ട്യേടത്തി മൌനം പാലിച്ചതു കൊണ്ട്, ഈ സംഭവം വായിച്ച പലരും കൂട്ടുകാരിയുടെ വാദഗതികളെ “പൊങ്ങച്ചക്കാരിയായ ഒരസത്ത് പെണ്ണിന്റെ സ്വാര്‍ത്ഥജല്പനങ്ങള്‍” ആയി കണ്ടു എന്നാണെനിക്കു തോന്നുന്നത്.

3. ഇനി പെറാനേ വയ്യാ എന്ന തീരുമാനത്തില്‍ അടിയുറച്ച് നിന്നിരുന്നുവെങ്കില്‍ അവര്‍ക്കതിനു പല മാര്‍ഗങ്ങളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ആ വഴിക്കൊന്നും സഞ്ചരിക്കാതെ “സൌകര്യപൂര്‍വ്വം” പഴുതുകളുള്ള വഴിക്കാണു നീങ്ങിയത്. കൂട്ടുകാരിയെ അവരുടെ ഭര്‍ത്താവ് വളരെ ഭംഗിയായി പറ്റിച്ചു‍ എന്നും കരുതാം (ഗുളികവാങ്ങിച്ചത് മൂപ്പരാണെങ്കില്‍).

4. ഗുളികന്‍ ചതിച്ച കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ഇപ്പോഴേ വേവലാതിപ്പെടേണ്ട കാര്യമില്ല. അമ്മയാകാന്‍ പോകുന്ന ആ സ്ത്രീയുടെ ചിന്തകള്‍ക്ക് മാറ്റങ്ങളുണ്ടായിക്കൂടെന്നില്ല. അവരുടെ ഭര്‍ത്താവിന്റെ തീരുമാനവും പരിചരണവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകുന്നു. ആ കുടുംബത്തിനു നല്ലതു മാത്രം വരട്ടെ എന്ന് കരുതാം.

5. കെട്ടിയാല്‍ കുട്ടിയുണ്ടാക്കേണം, അല്ലെങ്കില്‍ അതു വിരുദ്ധമാണെന്നൊക്കെ ചില വാദങ്ങള്‍ കാണുന്നു. അതില്‍ വലിയ കഴമ്പില്ല. അങ്ങിനെ പറയുന്നവര്‍ക്ക് ലോകപരിചയം കുറവെന്ന് കരുതി ആശ്വസിക്കാം.

6. നളനും ദേവനും ഒക്കെ പറഞ്ഞതുപോലെ “ഞാന്‍ മാത്രം” എന്ന് ചുരുങ്ങി ജീവിച്ചു മദിക്കാന്‍ തലമുറയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നവര്‍ വളരെ കുറച്ചേ കാണൂ എന്നാണെനിക്കു തോന്നുന്നത്. അത്തരക്കാരുടെ സ്വാധീനം കൊണ്ട് മറ്റുള്ളവര്‍ ആ വഴിക്ക് നീങ്ങാനുള്ള സാധ്യതയും വിരളമായിരിക്കും.

7. ഈയിടെ രസകരമായ ഒരു ലേഖനം വായിക്കുകയുണ്ടായി നേച്ചര്‍ മാസികയില്‍. ബധിരരായ ദമ്പതികളില്‍ ഒരു വിഭാഗം തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളും ബധിരരായിരിക്കണം എന്ന വാശിയിലാണത്രെ! അവരോടു അവരുടേതായ രീതിയില്‍ ആശയവിനിമയം നടത്തി അവര്‍ക്ക് താങ്ങും തണലുമായി ജീവിക്കുവാന്‍ അത്തരം കുഞ്ഞുങ്ങള്‍ക്കാണു കഴിയുക എന്ന വിചാരത്തിന്‍ പുറത്താണു ഈ വാശി. അതിനുവേണ്ടി മുന്‍‌കൂറായി ജനിതകസ്ക്രീനിങ്ങ് നടത്തുകയും (വിവാഹത്തിനു മുന്‍പു പോലും), ജനിക്കാന്‍ പോകുന്ന കുഞ്ഞ് ലോകത്തിന്റെ സ്വരം കേള്‍ക്കുമെന്ന് ഉറപ്പു വന്നാല്‍ കുഞ്ഞിനെ വേണ്ടെന്നു വെയ്ക്കുവാന്‍ ഇത്തരക്കാര്‍ മുതിരുന്നു എന്നും ഈ ലേഖനത്തില്‍ പറയുന്നു. ഇവരെ നമ്മള്‍ സമൂഹത്തിന്റെ ഏതു അളവുകോലുകൊണ്ടാണളക്കുക.

8. നമ്മുടെ ജീവിതം വെച്ചളക്കുന്നതൊന്നും തന്നെ മറ്റൊരാളുടെ ജീവിതത്തിന്റെ തോതിനൊക്കുകയില്ല. അളവുകോലുകള്‍ക്കുള്ളിലൊതുങ്ങാതെ വഴുതിപോകുന്നതാണു പലപ്പോഴും ജീവിതം.

ചിന്തകളെ ഉണര്‍ത്തിയ കുട്ട്യേടത്തിയ്ക്കും ബാക്കി എല്ലാവര്‍ക്കും നന്ദി!

88. സിബു::cibu - മാര്‍ച്ച് 31, 2006

off topic
———

ഉമേഷേ.. ‘പഴയനിയമത്തിലെ ദൈവവും’ ‘പുതിയനിയമത്തിലെ ദൈവവും’ തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന്‌ ആരും സമ്മതിക്കും. ഈ സംഗതിയുമായി പൊരുത്തപ്പെടാനും അടിച്ചു പിരിയാനും ക്രിസ്തുമതമുണ്ടായകാലം മുതല്‍ക്കേ തുടങ്ങിയതാണ്‌.

പഴയകാലം ഒരു ശിക്ഷണകാലമായിരുന്നു, ക്രിസ്തുവന്നതിനു ശേഷം എല്ലാവരും പക്വരായി, ശിക്ഷണനടപടികളൊക്കെ നിറുത്തി വച്ചു… എന്നിങ്ങനെ പൗലോസ്‌ ഒരു അനുരഞ്ജനത്തിന്‌ ശ്രമിക്കുന്നു.

ഇതേ സമയം അടിച്ചു പിരിഞ്ഞവരും ഉണ്ട്‌. പൗലോസിന്റെ ശിഷ്യഗണത്തില്‍ പെടുന്ന മാര്‍ഷന്‍ (Marcion) എന്നൊരു ചങ്ങാതിയുണ്ടായിരുന്നു. ആദ്യമായി റോമില്‍ വളരെ ഓര്‍ഗനൈസ്ഡ്‌ ആയ ഒരു ക്രിസ്ത്യാനിസമൂഹം ഉണ്ടാക്കിയതിങ്ങേരാണ്‌. കക്ഷിയുടെ നോട്ടത്തില്‍ പഴയ നിയമത്തിലെ ലോകം സൃഷ്ടിച്ച ദൈവം ഒരു ദുഷ്ടനോ അല്ലെങ്കില്‍ ഇന്‍ഫീരിയറോ ആയിരുന്നു. ആ ശക്തി വരുത്തിവച്ച ദുരിതങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷിക്കാനാണ്‌ നന്മരൂപിയായ യേശുദേവന്‍ അവതരിച്ചത്‌. (ഏകദൈവവിശ്വാസത്തിന്‌ പുരാതനകാലത്ത്‌ നമ്മളിന്നുദേശിക്കുന്ന മാര്‍ക്കറ്റ്‌ ഉണ്ടായിരുന്നില്ല എന്നതും വ്യക്തം.)

ഇന്നും പല ഗ്രേഡിലാണ്‌ ഈ രണ്ട്‌ ദൈവവര്‍ണ്ണനകളും ക്രിസ്തുമതവിഭാഗങ്ങള്‍ എടുക്കുന്നത്‌ എന്നും മനസ്സിലാക്കണം. ഉദാഹരണത്തിന്‌, ഇംഗ്ലീഷ്‌ കുര്‍ബാനകളില്‍ ബൈബിളിലെ പഴയനിയമത്തില്‍ നിന്നും ഒരു ഖണ്ഡിക വായിക്കും. എന്നാല്‍ മലയാളം കുര്‍ബാനകളില്‍ അതില്ല.

89. മന്‍ജിത്‌ | Manjith - മാര്‍ച്ച് 31, 2006

ഒടുവില്‍ പറഞ്ഞതു ശരിയല്ലല്ലോ സിബ്വേ,

മലയാളം കുര്‍ബാനയില്‍ പഴയനിയമത്തിലെ രണ്ടു വായനകള്‍ ഉണ്ടാവണമെന്നതാണു ചട്ടം. ഒന്ന് പ്രവാചകന്മാരില്‍ നിന്നോ പഞ്ചഗ്രന്ഥികളില്‍ നിന്നോ. മറ്റത് സങ്കീര്‍ത്തനങ്ങളില്‍ നിന്ന്. ഇംഗ്ലീഷു കുര്‍ബാനയില്‍ സങ്കീര്‍ത്തനങ്ങള്‍ മാത്രമല്ലേയുള്ളൂ. ദൈവകീര്‍ത്തനങ്ങള്‍ എന്നതിലുപരി പഴയമ നിയമത്തിന്റെ ചരിത്രത്തിനോ ഒന്നും സങ്കീര്‍ത്തനങ്ങളില്‍ വല്യ സ്ഥാനമില്ലല്ലോ. അപ്പോല്‍ പറഞ്ഞത് ഈ രണ്ടു പഴയ നിയമ വായനകളുള്‍പ്പടെ ഞായറാഴ്ച കുര്‍ബാനകളില്‍ മൊത്തം നാലു ബൈബിള്‍ വായനകളുണ്ടാവണമെന്നതാണു ചട്ടം. നാലും വായിച്ചാല്‍ ഞായറാഴ്ചത്തെ പല പരിപാടികളും മുടങ്ങുമെന്നതിനാല്‍ സൌകര്യപൂര്‍വം വായന രണ്ടിലൊതുക്കുന്നു പലയിടത്തും. ഒതുക്കി ഒതുക്കി ഒടുവില്‍ സുവിശേഷ വായനപോലും ഒതുക്കുന്ന കാലം വിദൂരമല്ല. എന്നാലും അച്ചന്മരുടെ കത്തി പ്രസംഗത്തിനൊരു കുറവുമില്ല.

90. സിബു::cibu - ഏപ്രില്‍ 2, 2006

മൊത്തം ഓഫ് ടോപ്പിക്ക്‌. ഇവിടെ തുടങ്ങിപ്പോയതുകൊണ്ട്‌ ഇവിടെ തന്നെ മറുപടിയെഴുതുന്നു.

—-

മന്‍ജിത്‌, കണ്‍ഫ്യൂഷനു സോറി. ഞാന്‍ പറഞ്ഞ രണ്ടുതരം കുര്‍ബാനകള്‍ ഇവയാണ്‌ 1) സീറോ മലബാര്‍ റോമന്‍ കത്തോലിക്കരുടെ (മലയാളി ക്രിസ്ത്യാനികളില്‍ ചിലര്‍) രീതി 2) റോമന്‍ കാത്തോലിക്കരുടെ സാര്‍വദേശീയമായ ആചാരരീതിയായ ലാറ്റിന്‍ രീതി. മന്‍ജിത്‌ ഉദേശിച്ചത്‌ ഇതുരണ്ടുമല്ലെന്നൂഹിക്കുന്നു.

ഇതിനോടൊപ്പം പഴയനിയമവും പുതുനിയമവും താരതമ്യം ചെയ്യുമ്പോള്‍ കാണുന്ന ഒരു പ്രത്യേകതകൂടി പറയണമെന്ന്‌ തോന്നുന്നു. പഴയനിയമത്തില്‍ ദൈവത്തിന്റെ ഏറ്റവും പ്രധാനമായഗുണം ശക്തിയാണ്‌. നീതിയെ ഒരു പരിധിവരെ അഡ്രസ്സ്‌ ചെയ്തിട്ടുമുണ്ട്‌. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയേയും അവന്റെ തന്നെ ഭാവിയേയും എങ്ങനെ ബാധിക്കുന്നു എന്നുവിവരിക്കുന്ന ഒരു മോഡലാണ്‌ മുഖ്യമായും അത്‌. ഈ മോഡലിന്റെ അടിസ്ഥാനഘടകം ആയി ദൈവം ഇരിക്കുന്നു.

എന്നാല്‍ പുതിയനിയമത്തിലെത്തുമ്പോള്‍, ദൈവത്തിന്റെ ഏറ്റവും പ്രധാന ഗുണം ശക്തിയില്‍ നിന്നും സ്നേഹം ആയിമാറുന്നു. ദൈവം/പ്രകൃതി എങ്ങനെയാണ്‌ എന്നതിന്‌ കോണ്ട്രഡിക്ഷന്‍സ്‌ ഇല്ലാത്ത മോഡല്‍ അവതരിപ്പിക്കുന്നതിനു പകരം, ദൈവം എങ്ങനെ ആയിരിക്കണം എന്ന മനുഷ്യന്റെ ആഗ്രഹമാണ്‌ അതിന്റെ അന്തര്‍ധാര. അതായത്‌ ഒരു റിലീജ്യസ്‌ റൊമന്റിസിസം എന്നുവേണമെങ്കില്‍ പറയാം.

ക്ലാസ്സിക്കല്‍ മതങ്ങള്‍ ഉത്തരം പറയാന്‍ എപ്പോഴും കഷ്ടപ്പെടുന്ന ‘മനുഷ്യന്‌ എന്തുകൊണ്ട്‌ ദുരിതങ്ങളുണ്ടാവുന്നു?’ എന്ന ചോദ്യത്തിന്റെ ഉത്തരം പുതിയനിയമത്തില്‍ ദുര്‍ബലമാവുന്നു. അതായത്‌ ദൈവത്തിന്റെ നീതി എന്നതും കൂടുതല്‍ ദുര്‍ഗ്രാഹ്യമായി. (അവന്റെയോ മാതാപിതാക്കളുടേയോ ദുഷ്ക്കര്‍മ്മങ്ങളാവാം, ദൈവത്തിന്റെന്തെങ്കിലും ജനത്തോടുപറയാനുള്ള മീഡിയം ആവാം.. എല്ലറ്റിനും ഉപരി അത്‌ മനുഷ്യന്‍ അന്വേഷിക്കേണ്ട കാര്യമില്ല) ശക്തി എന്ന ഗുണത്തിന്‌ ഒട്ടും തന്നെ പ്രാധാന്യവും ഇല്ലാതെയായി.

ഈ റിലീജ്യസ്‌ റൊമന്റിസിസം ആകാലഘട്ടത്തിന്റെ തന്നെ ഒരു പ്രത്യേകതയാവാം – മനുഷ്യന്റെ സാമൂഹികജീവിതപരിണാമത്തില്‍ ഒരു ഘട്ടം കൂടി തരണം ചെയ്തതിന്റെ പ്രത്യക്ഷവും.

91. മന്‍ജിത്‌ | Manjith - ഏപ്രില്‍ 3, 2006

സിബ്വേ,

ഞാന്‍ പറഞ്ഞിരിക്കുന്നതും സീ. മ. കുര്‍ബാനയെപ്പറ്റിത്തന്നെയാണ്. ശരിയാണ്, ചിക്കാഗോ പള്ളിയില്‍ ഞാനൊരു ഞായറാഴ്ച കുര്‍ബാനക്കെത്തിയിരുന്നു. അവിടെ വായന രണ്ടേയുള്ളൂ. രണ്ടെണ്ണം സമയ ലാഭത്തിനൊഴിവാക്കുന്നു. കേരളത്തിലെ ചില പള്ളികളിലെങ്കിലും 2 പഴയ നിയമ വായനയുള്‍പ്പടെ നാലും വായിക്കുന്നുണ്ട്. ഏറ്റവും വലിയ തമാ‍ശ ഈ വായന ഒഴിവാക്കുന്നതു മൂലം പഴയ നിയമവും പുതിയ നിയമവും തമ്മിലുള്ള കണക്‍ഷന്‍സ് സാമാന്യ ജനത്തിനു മിസാകുന്നു എന്നതാണ്. നോമ്പുകാലത്ത് വായിക്കേണ്ട പഴയനിയമ വായനകളില്‍ ഏശയ്യാ പ്രവാചകന്‍ ക്രിസ്തുവിന്റെ പീഡാനുഭവത്തെപ്പറ്റി പ്രവചിക്കുന്ന ഭാഗവുമുണ്ടാകും. പഴയ നിയമ പ്രവാചകര്‍ ഉദ്ദേശിക്കുന്ന രക്ഷകന്‍ ക്രിസ്തു തന്നെ എന്നു സ്ഥാപിക്കാനീണി വായനകളൊക്കെ ക്രമീകരിച്ചിരിക്കുന്നത്. അതൊഴിവാക്കി അച്ചന്മാര്‍ സിനിമാക്കഥ പറയാന്‍ നേരം കണ്ടെത്തുമ്പോള്‍ പിന്നെ എന്തു പറയാന്‍…

92. സിബു::cibu - ഏപ്രില്‍ 3, 2006

എല്ലാവരും ചര്‍ച്ചിച്ചുകൊണ്ടിരുന്ന കലികാല വിഷയത്തില്‍, കഴിഞ്ഞ ദിവസം ബി.ബി.സി.യില്‍ വന്ന
ഈ വാര്‍ത്ത
എന്തായാലും വായിക്കേണ്ടതാണ്.

മന്‍‌ജിത്, അള്‍ത്താരപ്പിശാചുക്കളുടെ തലവനായി മദ്‌ബഹയില്‍ കുടികിടപ്പായിരുന്ന വര്‍ഷങ്ങളിലൊന്നും ഞാന്‍ പഴയനിയമം വായിച്ചതോ കേട്ടതോ ആയി ഓര്‍മ്മയില്ലല്ലോ. (അന്ന് വായന എന്റെ കുത്തയായിരുന്നു താനും)

ഏശയ്യയുടെ
ഈ പ്രവചനമാണെങ്കില്‍
അത്‌ ദുഃഖവെള്ളിയാഴ്ച വായിക്കുന്നതാണ്. ദുഃഖവെള്ളിയിലേത്‌ ഒരു സ്പെഷല്‍ കുര്‍ബാനയല്ലേ. ഓഫ്ടോപ്പിക്കിലൊരോഫ്ടോപ്പിക്ക്… ഈ പ്രവചനവും,
ബി.ബി.സി.യിലെ ഈ ലേഖനവും
കൂട്ടിവായിച്ചാല്‍ യേശുവിന്റെ രൂപം എങ്ങനെയായിരുന്നു എന്നതിന്റെ ഒട്ടും കണ്‌വെന്‍ഷലല്ലാ‍ത്ത ഒരു രൂപം കിട്ടും.

വിശ്വാസിയല്ലാത്തതിനാല്‍ പഴയനിയമത്തിന് ഇന്നത്തെ കുര്‍ബാനകളില്‍ കൊടുക്കേണ്ടസ്ഥാനത്തെ പറ്റി വാചാലനാവാന്‍ വയ്യ 😦 എന്നാലും… പഴയനിയമം വളരെ വ്യത്യസ്ഥമാണ്; അതിനൊരു പുരാണത്തിന്റെ/ചരിത്രത്തിന്റെ സ്ഥാനമേ കൊടുക്കാവൂ എന്ന്‌ സ്വകാര്യമായി പറയാം.

93. മന്‍ജിത്‌ | Manjith - ഏപ്രില്‍ 3, 2006

ആരാ‍ധനവത്സര കലണ്ടര്‍ എവിടെയെങ്കിലും കണ്ടിരുന്നെങ്കില്‍ സിബുവിന്റെ കണ്‍ഫ്യൂഷന്‍ മാറുമായിരുന്നു. അതിപ്പോ കിട്ടാന്‍ പള്ളികളില്‍ തന്നെ ചെല്ലണം. എന്നാലും അതിന്റെ ഒരു ഇംഗ്ലീഷ് രൂപം ഇവിടെ കാണാം. അതില്‍ സണ്‍‌ഡേ റീഡിംഗ്സ് എത്രയുണ്ട് എന്നു നോക്കുക.(അവരും ഒരെണ്ണം(സങ്കീര്‍ത്തനം) ഒഴിവാക്കിയിട്ടുണ്ട്.

94. സിബു::cibu - ഏപ്രില്‍ 3, 2006

മന്‍‌ജിത് നന്ദി.. ഇതൊരു പുതിയ അറിവാണ്‍. രണ്ടാഴ്ച്ച കഴിഞ്ഞ്‌ നാട്ടില്‍ കൂടുതല്‍ അന്വേഷിക്കണം; എന്താണ് തിയറിയും പ്രാക്റ്റീസും രണ്ട്‌ രീതിലിങ്ങനെ എന്ന്‌…

95. ബെന്നി::benny - ഏപ്രില്‍ 4, 2006

കുട്ട്യേടത്ത്യേ, വെബ്‌ലോകത്തിലെ പ്രതിവാര ബ്ലോഗ് പരിചയപ്പെടുത്തല്‍ പരിപാടിയില്‍ ഇപ്രാവശ്യം “കലികാലം” ചേര്‍ക്കട്ടെ? സമ്മതിക്കുകയാണെങ്കില്‍ ഡ്യൂ ക്രെഡിറ്റോടെ വെബ്‌ലോകമത് പ്രസിദ്ധീകരിക്കും.

സസ്നേഹം,
ബെന്നി

96. reshma - ഏപ്രില്‍ 4, 2006

Verry berryy off-topic:
gram flour nammade kadala maavu thanne Kuttyeedathi. It has to be available in all desi grocery.Can’t say so about American stores. Besan enna peerum undu iyaalkku. college canteenil irunnu bonda thinnapoo nammaL ithonnum arinjillalloo llee?:D

97. Kuttyedathi - ഏപ്രില്‍ 4, 2006

രേഷ്മ,

റൊമ്പ റൊമ്പ നന്ദി രേഷ്മ. എന്റെ പൊട്ട സംശയങ്ങള്‍ക്കൊക്കെ ഉത്തരം തന്നതിന്‌.

എനിക്കിനീമുണ്ടൊരായിരം സംശയങ്ങള്‍. ഒക്കെക്കൂടി ഞാന്‍ ചോദിച്ചാല്‍ രേഷ്മക്കു വട്ടാവും. എന്നാലും ഒന്നുരണ്ടെണ്ണം കൂടി ഞാന്‍ ചോദിക്കുവാണേ. അമേരിക്കയില്‍ വന്നൊരന്തോം കുന്തോം കിട്ടാതെ വായും പൊളിച്ചു നില്‍ക്കുന്ന ഒരു സഹോദരിയുടെ മണ്ടത്തരങ്ങളായി ക്ഷമിക്കുക.

രേഷ്മ അരി അരക്കുന്ന മിക്സി / ഫുഡ്‌ പ്രോസസ്സറിന്റെ ബ്രാന്‍ഡ്‌ ഏതെന്നു പറഞ്ഞു തരാമോ ? രേഷ്മേടെ ഇഡ്ഡലീടെ ഫോട്ടോ കണ്ടു. ഞാന്‍ പല മിക്സികള്‍ പരീക്ഷിച്ചു രേഷ്മ. ഒന്നിലും അരി വൃത്തിയായി അരയുന്നില്ല. വായ്ക്കു രുചി ആയിട്ട്‌ ഇഡ്ഡലി/ദോശ കഴിച്ച കാലം മറന്നു.

തല്‍ക്കാലം ഈ ഒരു സംശയത്തില്‍ നിറുത്തുന്നു. ‘സംശയങ്ങള്‍ ചോദിക്കാന്‍’ എന്നാരെങ്കിലും ഒരു ബ്ലോഗ്‌ തുടങ്ങിയിരുന്നെങ്കില്‍ ..

98. Kuttyedathi - ഏപ്രില്‍ 4, 2006

ബെന്നി

ധൈര്യായിട്ട്‌ ഇട്ടോളൂ. നന്ദി.

ഒരു സജഷന്‍ പറഞ്ഞോട്ടെ. ഇപ്പോള്‍ ചെയ്യുന്ന പോലെ ‘ഇന്നാരുടെ ബ്ലോഗില്‍ നിന്നും’ എന്നു പറയണതിനു പകരം ലിങ്കോ യൂ ആര്‍ എല്ലോ കൊടുത്താല്‍, അതു വഴി യെതെങ്കിലുമൊരു മലയാളി കൂടി ബ്ലോഗിലെത്തിച്ചേര്‍ന്നാല്‍.. ബെന്നിയുടെ (വെബ്‌ലോകത്തിന്റെയും ) ജീവിതം ധന്യമാകില്ലേ ?

99. Shaniyan - ഏപ്രില്‍ 4, 2006

അത് തന്നെയായിരുന്നു ഞാനും പറയാനിരുന്നത്.. 🙂

100. Shaniyan - ഏപ്രില്‍ 4, 2006

ഒരു കാര്യം കൂടി.. ഇതിലെ പോസ്റ്റുകൂടാതെ, പ്രസക്തമായ കമന്റുകള് ‍ കൂടി ചേര്‍ത്താല്‍ നന്നായിരിക്കും.. കാരണം, ഈ ചര്‍ച്ച പോസ്റ്റു പോലെത്തന്നെ പ്രാധാന്യമര്‍ഹിക്കുന്നു എന്നാണ്‍ എന്റ്റെ അഭിപ്രായം..

101. viswaprabha വിശ്വപ്രഭ - ഏപ്രില്‍ 4, 2006

അങ്ങനെ ബൂലോഗത്തില്‍ ആദ്യമായി ഒരു നൂറ്റൊന്നാം കമന്റ് എഴുതാനുള്ള ഭാഗ്യം എനിക്ക്!

ഹമ്പമ്പട രാവണാ!

102. Shaniyan - ഏപ്രില്‍ 5, 2006

ബൂലോകരേ!
ഇവിടെ കുട്ട്യേടത്തി രാഹുല്‍ ദ്രാവിഡ് ശൈലിയില്‍ നിശ്ശബ്ദമായി ഒരു സെഞ്ചുറി അടിച്ചിട്ടുണ്ടേ! വേറെ ആരെങ്കിലും മുമ്പ് അടിച്ചിട്ടുണ്ടെങ്കില്‍ ദയവായി ‘മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ്‘ പ്രഖ്യാപിക്കുന്നതിനു മുന്നേ ഇവിടെ അറിയിക്കുവാന്‍ അപേക്ഷ!!

103. ദേവരാഗം - ഏപ്രില്‍ 5, 2006

ആദ്യ “സെഞ്ചൂറിയന്‍” മലയാളി ബ്ലോഗ്ഗര്‍ കുട്ട്യേടത്തിക്കു അഭിനന്ദനങ്ങള്‍!!!

104. മന്‍ജിത്‌ | Manjith - ഏപ്രില്‍ 5, 2006

പെരിങ്ങോടന്റെ ഒരു പോസ്റ്റ് 91 നോട്ടൌട്ടാണ്. ശനിയന്‍ 77ല്‍ ഒരിക്കലെത്തി. ഇന്ദുവും ഒരിക്കല്‍ ഹാഫ് സെഞ്ച്വറി കടന്നു. റണ്‍‌മഴ പെയ്യേണ്ട പല ബ്ലോഗുകളിലും ഡക്ക് വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് കളി നിന്നുപോയി. ചിലയിടങ്ങളില്‍ കാണികളുടെ കുപ്പിയേറുകാരണം കളി നിര്‍ത്തിവച്ചു.

ആരും കമന്റിട്ടില്ലെങ്കിലും തുടരെത്തുടരെ മനോഹരമായി എഴുതുന്നവര്‍ക്കാണ് എന്റെ ‘കളിയിലെ കേമന്‍’ പുരസ്കാരം. ഒരു നാലു കമന്റു വന്നാല്‍ പിന്നെ ഞാനാ‍രടാ(ടീ) മോന്‍(ള്‍) എന്നു കരുതുന്നവര്‍ ഓര്‍ത്തോളൂ നിങ്ങളും ഒരിക്കല്‍ സൌരവ് ഗാംഗുലിയാകും!

105. വക്കാരിമഷ്ടാ - ഏപ്രില്‍ 5, 2006

സെഞ്ചൂറിയന്‍ കുട്ട്യേടത്തിക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍……

106. Shaniyan - ഏപ്രില്‍ 5, 2006

മന്‍‌ജിത്തേ,

അങ്ങനെ എഴുതുന്നവര്‍ക്ക് നമുക്ക് മാന്‍ ഓഫ് ദ സീരീസ് കൊടുക്കാം.. തല്‍ക്കാലം ഒരു മാന്‍ ഓഫ് ദ മാച്ച് ഇവിടെ കൊടുക്കെന്നേയ്! അതിനല്ലേ നാം ഇഷ്ടം പോലെ അവാര്‍ഡുകള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നേ? ഇനിയും എത്ര കിടക്കുന്നു? ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, ബ്ലോഗര്‍ ഓഫ് ദ മന്ത്, ഇയര്‍ തുടങ്ങി കുറേ ഉണ്ടാക്കാം..

അല്ല, ഇതൊന്നു സീരിയസ് ആയി ആലോചിക്കരുതോ നമുക്ക്? അപ്പൊ ചിലര്‍ക്കെങ്കിലും എഴുതാന്‍ ഒരു പ്രചോദനമായാലോ?

107. മന്‍ജിത്‌ | Manjith - ഏപ്രില്‍ 5, 2006

മാച്ച് റഫറി ശനിയോ,

ബ്ലോഗര്‍ ഓഫ് ദ് മന്ത് എന്നത് ‘മന്തന്‍ ബ്ലോഗര്‍’ എന്നാക്കിയാല്‍ സാധ്യതകള്‍ ഏറെയാണ്. മത്സരം കടുത്തതാകും :):)

108. ബെന്നി::benny - ഏപ്രില്‍ 5, 2006

മഹാഭാരതം പോലെ രാമായണം പോലെ എത്നിക് ആയ ഒന്നാണ് പഴയനിയമം. മെഡിറ്ററേനിയന്‍ ഭൂമികയില്‍ നിന്ന് പഴയനിയമത്തെ പറിച്ചു മാറ്റാന്‍ പറ്റില്ല എന്നര്‍ത്ഥം. വൈവിധ്യങ്ങളുടെ സങ്കലനമാണ് പഴയനിയമ പുസ്തകങ്ങള്‍. മിത്തും ചരിത്രവും ഇഴപിണഞ്ഞു കിടക്കുന്ന പഴയനിയമത്തിന്റെ ഹൈജാക്കു ചെയ്താണ് വത്തിക്കാന്‍ ക്രിസ്ത്യന്‍ സഭയെ ആഗോളവല്‍ക്കരിച്ചത്. പഴയനിയമ പുസ്തകങ്ങള്‍ക്ക് ശരിക്കുള്ള പ്രാധാന്യം കൊടുത്താല്‍ “യഹോവ”യെ ഭൂഖണ്ഡം കടത്താന്‍ ക്രിസ്ത്യന്‍ സഭയ്ക്ക് കഴിയുമായിരുന്നില്ല.

109. Shaniyan - ഏപ്രില്‍ 5, 2006

മന്‍‌ജിത്ത് മാഷേ, എന്തായാലും ആ അവാര്‍ഡ് എനിക്കുള്ളതല്ല 😉

വൊര്‍ദ് വെരിഫികേഷന്‍ : യൂ സീ(ussic)

110. Umesh P Nair - ഏപ്രില്‍ 5, 2006

അതെങ്ങനാ, ക്രിക്കറ്റില്‍ തുടങ്ങി, ഫുട്ബോളും റഗ്ബിയും (അതിലുള്ള അടി ഉള്‍പ്പെടെ) ചതുരംഗവും പകിടയുരുട്ടലും കഴിഞ്ഞു ഗോലികളിയില്‍ (വട്ടുകളി എന്നു ഞങ്ങളുടെ നാട്ടില്‍ പറയും) എത്തിനില്‍ക്കുന്ന ഈ കമന്റ് മഹാമഹം നൂറല്ല ആയിരം തികച്ചിലെങ്കിലേ അദ്ഭുതമുള്ളൂ 🙂

ഏതായാലും ഈ പേജൊന്നു ലോഡു ചെയ്തു വരുമ്പോഴേക്കു ചായയുണ്ടാക്കാന്‍ സമയമുണ്ടു്. കമന്റുകളുടെ ആധിക്യമാണോ, അതോ ലോകം മുഴുവന്‍ തപ്പി ഓരോ രാജ്യത്തും ഇപ്പോള്‍ ഈ സാധനം എത്ര പേര്‍ വായിക്കുന്നു എന്നു കണ്ടുപിടിക്കുന്ന ആ നവീന എണ്ണല്‍ കുന്ത്രാണ്ടത്തിന്റെ വിക്രിയയാണോ കാരണം എന്നറിയില്ല. (സീരിയസ്സായി പറയട്ടേ. ആ NeoCounter ഒന്നു മാറ്റുന്നതല്ലേ നല്ലതു്?

സെഞ്ചൂറിയത്തിക്കു് അഭിനന്ദനങ്ങള്‍! മന്‍‌ജിത്തിന്റെ ഒരു നാലു കമന്റു വന്നാല്‍ പിന്നെ ഞാനാ‍രടാ(ടീ) മോന്‍(ള്‍) എന്നു കരുതുന്നവര്‍… എന്ന പരാമര്‍ശം ഭര്‍ത്തൃസഹജമായ അസൂയയില്‍ നിന്നു് ഉരുത്തിരിഞ്ഞതാണെന്നു മനസ്സിലാക്കി സമാധാനിക്കുക.

🙂

111. സിബു::cibu - ഏപ്രില്‍ 5, 2006

“മിത്തും ചരിത്രവും ഇഴപിണഞ്ഞു കിടക്കുന്ന പഴയനിയമത്തിന്റെ ഹൈജാക്കു ചെയ്താണ്‌ വത്തിക്കാന്‍ ക്രിസ്ത്യന്‍ സഭയെ ആഗോളവല്‍ക്കരിച്ചത്‌.”

തന്റെ പുതിയ വേദാന്തത്തിലുള്ള യഹൂദന്മാരുടെ എതിര്‍പ്പുകാരണം, ആഗോളവല്‍കരണത്തിനുള്ള ശ്രമം യേശുവിന്റെ കാലത്ത്‌ തന്നെ തുടങ്ങിയിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. ബൈബിളിന്റെ ഇന്നുള്ള രൂപവും പഴയനിയമത്തോട്‌ ഇന്നുകാണുന്ന കാഴ്ചപ്പാടും നാലാം നൂറ്റാണ്ടിന്റെ പകുതിയോടെ നിലവിലായി. ഇപ്പോഴൊന്നും ഇന്നത്തെ വത്തിക്കാന്‍ ഇല്ല. ക്രിസ്ത്യാനികള്‍ അണ്ടര്‍ഗ്രൗണ്ടില്‍ നിന്നും പുറത്തു വന്നിട്ടേ ഉള്ളൂ. വത്തിക്കാന്‍ ഇന്നത്തെ വത്തിക്കാനാവന്‍ ബിസാന്റിയം സാമ്രാജ്യത്തിന്റെ തകര്‍ച്ചയും മൊറോക്കന്‍ മുസ്ലീമുകളുടെ ആക്രമണത്തെ ഫ്രഞ്ച്‌ ചക്രവര്‍ത്തി തടയുന്നതുവരേയും കാത്തിരിക്കണം (12, 13 നൂറ്റാണ്ടുകള്‍). റോം മാത്രമല്ല, വത്തിക്കാനും ഒരു ദിവസംകൊണ്ട്‌ പണിതതല്ല എന്നും പറയണം.

112. Anonymous - ഏപ്രില്‍ 7, 2006
113. ദേവരാഗം - ഏപ്രില്‍ 7, 2006

കുട്ട്യേടത്തി പഠിപ്പിച്ച പാഠം.

കമന്റുവാങ്ങലില്‍ ലൊരു സെഞ്ചുറി തീര്‍ക്കാന്‍
1.പൊതുവേ എല്ലാവര്‍ക്കും താല്‍പര്യമുള്ളതും

2. പലതരം വീക്ഷണമുള്ളതും

3. വിവാദപരവും

4. വൈകാരികമായി അടുപ്പമുള്ളതും

5. ഇതിനുമുന്നേ ചിന്തിച്ചിട്ടുള്ളതും

ആയ കാര്യം പോസ്റ്റാക്കി, അതിനെ
1. മൊത്തം കാര്യങ്ങളും പറയാതെ കമന്റര്‍ക്കും ഇത്തിരി room കൊടുത്ത്‌
2. എല്ലാരുടെയും ഉപദേശം സ്വീകരിച്ച്‌
3. ഇത്തിരി ചൂടുപിടിപ്പിച്ച്‌ എറ്റുമുട്ടിച്ചാല്‍ മതി.

അയക്കൂറയുടെ വാലിന്റെ ഷേപ്പ്‌ എങ്ങനെ ഉണ്ടായി എന്നു തീസീസ്‌ എഴുതരുത്‌- ആര്‍ക്കും താല്‍പര്യമില്ല

ന്യൂക്കി ഫ്യൂഷനെക്കുറിച്ച്‌ എഴുതിയാല്‍ എല്ലാവരും താല്‍പ്പര്യത്തോടെ വായിക്കും പക്ഷേ കമന്റു കുറവായിരിക്കും-കോണ്ട്രിബ്യൂട്ടാന്‍ ഒന്നും നമുക്കില്ല

അരവിന്ദന്റെ സിനിമയെക്കുറിച്ച്‌ പരിപൂര്‍ണ്ണമായി ഒരു പ്രബന്ധമെഴുതിയാല്‍ എല്ലാവര്‍ക്കും നന്ദി കാണും പക്ഷേ കമന്റാല്‍ മിച്ചമൊന്നും ഇല്ലല്ലോ എന്നു വിചാരിച്ച്‌ മിണ്ടാതെ പോകും.

കുട്ടിയേടത്തി സെഞ്ചുറി അടിച്ചതു കണ്ട്‌ ഞാനും ഒന്നു ശ്രമിക്കുന്നുണ്ട്‌. ഐ എ എസ്സുകാരാന്‍ ആവണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്‌ പെറ്റ പോസ്റ്റാ ഹേഡ്ഡെങ്കിലുമായാല്‍ മതിയെന്നായി ഇപ്പോ..

114. Kuttyedathi - ഏപ്രില്‍ 7, 2006

വായിക്കുകയും സംവാദത്തില്‍ അത്യുത്സാഹത്തോടെ പങ്കെടുക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

ഓരോരുത്തരുടെയും പേരെടുത്തു നന്ദി പറയുന്നില്ല. ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞായതു കൊണ്ടു വക്കാരിയെ പോലെ കമന്റ്‌ തന്നെ ഒരു പോസ്റ്റാക്കാനും സ്കോപ്പില്ല.

115. സിബു::cibu - ഏപ്രില്‍ 9, 2006

കുട്ട്യേട്ടത്തിയുടെ മിക്സിക്ക്‌ ഉത്തരം കിട്ടിയോ ആവോ.. http://www.oster.com/productdetail.aspx?id=177&cat=85
ആണ് ഇവിടെ പൊതുവെ റെക്കമെന്റ് ചെയ്യാറ്‌. നാട്ടില്‍ പ്രീ‍തി മിക്സിയുടെ 120 വോള്‍ട്ട് വെര്‍ഷന്‍ ഇറക്കിയിട്ടുണ്ട്‌. ഒയസ്റ്ററൈസറെ പൂട്ടി ഇപ്പോള്‍ അതാണ്.

116. L G - ഏപ്രില്‍ 10, 2006

Hello maashanmaare,
engine aanu ee malayathil blog undakkuka? kandittu kothi aavunnu ente blogum onnu malayaleekarikkan?

117. Dhanush - ഏപ്രില്‍ 26, 2006

Nice Article- But is it ‘Kalikalam’ , I dont know. May be its about the couple. Enkilum chila vachakangal, sharikkum kollunnu. like- മക്കള്‍ ആദ്യം ജനിക്കേണ്ടതു മനസ്സിലല്ലേ? മനസ്സില്‍ ജനിക്കുന്ന മക്കളല്ലേ പിന്നീട് ഉദരത്തില്‍കിടന്നു പൂര്‍ണ രൂപം പ്രാപിക്കേണ്ടത്‌?
– നല്ല ഒരു ആര്‍‌ട്ടിക്കിള്‍. പലരുടെയും കണ്ണ് തുറപ്പിക്കും

118. Adithyan - ഏപ്രില്‍ 29, 2006

കമന്റു മത്സരത്തില്‍ പങ്കെടുക്കാന്‍ അല്പം താമസിച്ചു പോയി… രെജിസ്്ട്രേഷന്‍ ഫോം എവിടെ കിട്ടും ?

119. Vempally - മേയ് 4, 2006

ന്നൂറ്റിപ്പതിനെട്ട് വരെ ഞാന് ക്ഷമിച്ച് ഇനി വയ്യ…
കുട്ട്യെടത്തിയെ (നല്ല പേരാ കേട്ടോ ആരും ബഹുമാനം വിട്ടു കളിക്കില്ല) , പണ്ട് കേരളത്തില് സ്ത്രീകള്‍ക്ക് ജോലി ഒന്നും ചെയ്യനില്ലാതിരുന്നപ്പൊ കുട്ടികളെ നോക്കാന് സമയമുണ്ടായിരുന്നു ഇന്ന് അതാണൊ സ്ഥിതി? എല്ലാവര്‍ക്കും തിരക്കല്ലെ? എന്താണെങ്കിലും ഞങള് എല്ലാത്തിനും സമയം കണ്ടു പിടിച്ചു ഞങള്‍ക്കു മൂന്നാ മക്കള് – കുട്ട്യെടത്തി സന്തോഷിക്ക്.

120. L G - മേയ് 4, 2006

വേണ്ടാത്ത ആ കുട്ടിയെ എനിക്കു തരോ എന്നു ചോദിക്കാവോ ഒന്നു കുട്ട്യെടത്തി ആ കൂട്ടുകാരിയോടു?


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: