jump to navigation

ബന്ധുബലം ജനുവരി 5, 2006

Posted by കുട്ട്യേടത്തി|Kuttyedathi in വൈയക്തികം, സുജ.
trackback

ഈ അടുത്ത ചില ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ കേട്ടത്‌….

രംഗം 1 : സ്വീകരണമുറി.

ഞാന്‍ ജോലി കഴിഞ്ഞ്‌ വന്നെന്റെ പതിവ്‌ കലാപരിപാടികളായ പാത്രം കഴുകല്‍, അത്താഴം തയാറാക്കല്‍, അടുക്കള വൃത്തിയാക്കല്‍ തുടങ്ങിയവ ഒരുവിധം ഒതുക്കി, ഒരു വയസ്സുകാരി വീടാകെ നിരത്തി ഇട്ടിരിക്കണ കളിപ്പാട്ടങ്ങള്‍ പെറുക്കിയൊതുക്കുന്ന തിരക്കില്‍..

“അമ്മേടെ മുത്തിനെ ക്കൊണ്ടമ്മ തോറ്റല്ലൊ… സാരല്ലാട്ടൊ..ഇന്നമ്മയിതൊക്കെ അടുക്കിയില്ലെങ്കില്‍ പിന്നെ നാളെ എന്താമ്മേടെ മുത്തിന്‌ നെരത്താനുള്ളത്‌ ?” എന്നൊക്കെ സീമന്തപുത്രിയോടോരൊന്നൊക്കെ പറയണുണ്ട്‌ ഞാന്‍.

” എടോ, താനാ അതുല്യേച്ചിയെ കണ്ടു പടിക്കെടോ.. അതുല്യേച്ചി അപ്പൂനെ വഴക്കൊന്നും പറയത്തില്ല, toys നെരത്തണതിനൊന്നും. താനല്ലേ പറയാറ്‌, നമ്മുടെ വീടു പോലെ mess ആയിട്ടീലോകത്തൊരു വീടുമുണ്ടാവില്ലാന്ന്. എടോ, അതുല്യേച്ചി ഒക്കെ living room ലെ സോഫായിലിരുന്ന് കഴിക്കുമെടോ. ”

ഫിലിയിലെ വീട്ടിലേക്ക്‌ വലതുകാല്‍ വച്ച്‌ കയറുംബോ എന്റെ വക do’s and dont’s ല്‍ ‘യാതൊരു കാരണവശാലും ഞാനടക്കമാരും living room ലേക്ക്‌ കയ്യില്‍ പ്ലേേറ്റുമായിട്ട്‌ വരാന്‍ പാടില്ല.’ എന്ന് പ്രഖ്യാപിച്ചതിന്റെ പ്രതിഷേധം അറിയിക്കുകയാണതിയാന്‍ !!

” ഏടോ, താനൊരു പിന്തിരിപ്പന്‍ മൂരാച്ചിയാണെടോ, തനിക്ക്‌ പരാതിയല്ലേ, മൂവി എടുക്കണത്‌ കൊണ്ട്‌ തന്റെ പണികളൊന്നും നടക്കണില്ലാന്ന്. ആ രേഷ്മ പറഞ്ഞിരിക്കണ കണ്ടോ. എല്ലാരുമങ്ങനെയൊക്കെയാണെടോ.. ”

അല്ലാ… ഇപ്പോ ആരാ ഈ അതുല്യേച്ചി ? പറയണ കേട്ടാല്‍ തോന്നും, അമ്മാവന്റെ മകളാണെന്ന്..ആരാപ്പൊ ഈ അപ്പൂ ? അനന്തിരവനാ ??ആരാപ്പോ ഈ രേഷ്മാ ? ചിറ്റയാ ??

രംഗം 2 : തീന്മേശ

“എടോ, നമ്മള്‌ നാട്ടീന്നു കൊണ്ടന്നതൊക്കെ വായിച്ചു തീര്‍ന്നല്ലോ. കുറച്ചു പുസ്തകങ്ങള്‌ നാട്ടീന്നെത്തിക്കാനെന്താടോ ഒരു വഴി ? ”

” ഉം.. ഞാനുമോര്‍ത്താരുന്നു.. നമ്മുടെ ഡി സി ബുക്സിന്റെ membership ലെ പുസ്തകങ്ങല്‍ 2005 ലേം, 2006 ലേം മേടിചിട്ടില്ലല്ലോ. ഓണ്‍ലൈന്‍ മേടിക്കാന്‍ ശ്രമിച്ചോ ” ?

“ഓ.. അതൊക്കെ തീ വില കൊടുക്കണമെടോ. നമ്മുടെ പെരിങ്ങോടര്‌ 3 പുസ്തകം മേടിച്ചിട്ട്‌ 35 ദിര്‍ഹമേ ആയുള്ളൂത്രേ. ‘ഓര പ്രോനോബിസും’, ‘ചോര ശാസ്ത്ര’വും ‘ആല്‍ഫ’യും മേടിച്ചു”

” 35 ദിര്‍ഹമെന്നു പറയുമ്പോ ഏകദേശം 10 ഡോളറല്ലേ ? കിടിലം ഡീലായിപോയല്ലോ !! മൂന്നും നമ്മളു വായിച്ച സംഭവങ്ങളാണല്ലോ. ഇഷ്ടപ്പെട്ടോ ആവോ പെരിങ്ങോടര്‍ക്ക്‌”

” പിന്നേ… ചോരശാസ്ത്രം ഇഷ്ടായി. ആല്‍ഫ ഒരുവിധമൊക്കെ… പക്ഷേ ഓര പ്രൊനോബിസിനേക്കാള്‍ നല്ലത്‌ ‘ലന്തന്‍ ബത്തേരി’യാണെന്നാ പറഞ്ഞേ ”

” ആണോ ? അടിപ്പൊളി !!! ഞാനും പെരിങ്ങോടരുടെ ഭാഗത്താ.. അയ്യേ… അപ്പോ കോപ്പിയടിയാണെന്നൊക്കെ പറഞ്ഞ്‌ ബഹളം വച്ചിട്ടിപ്പോ പെരിങ്ങോടരുടെ മുന്നില്‍ ചമ്മി നാറിയല്ലേ ??? ”

” താന്‍ പോടോ കുന്തമേ… ചമ്മാനെന്തിരിക്കണൂ ? ഒരോരോ സംവാദങ്ങള്‍ … അത്രേ ഉള്ളൂ…”

” ഉവ്വുവ്വേ….”
അല്ല…ഇതിപ്പോ ആരാ ഈ പെരിങ്ങോടര്‌ ? ചിറ്റപ്പന്റെ മകനാരിക്കുമോ ?

രംഗം 3 : ഷോപ്പിങ്ങിന്‍ പോകുന്ന വഴി കാറില്‍

” ഇനി വിളിക്കുംബോ നമ്മുടെ ഡാഡിയോടാ ചന്ദ്രേട്ടന്റെ ബ്ലോഗുകളെ പറ്റി പറയാന്‍ മറക്കല്ലേ. അതൊക്കെ വായിച്ചിട്ടെങ്കിലും ഡാഡിക്കീ കമ്പ്യൂട്ടറിനോടുള്ള അലര്‍ജിയൊന്ന് മാറിക്കിട്ടുമോന്നറിയാമല്ലോ… പ്രായമായവര്‍ക്കു കമ്പ്യൂട്ടറൊന്നും പറഞ്ഞിട്ടില്ല.., വഴങ്ങത്തില്ല.. എന്നൊക്കെയുള്ള ഡാഡിടെ തോന്നലൊക്കെ മാറുമോന്നറിയാമല്ലോ. ”

” എനിക്കിപ്പോളും ചന്ദ്രേട്ടനൊരല്‍ഭുതമാണുട്ടോ !!! ചുമ്മാ ബ്ലോഗെഴുതുക മാത്രമല്ല, GB, MB, Download, upload സകല സംഭവങ്ങളുമറിയാം !!. കൂട്ടത്തില്‍ wikipedia പോലുമുണ്ട്‌.!!! ”

ആരാണാവോ ഈ ചന്ദ്രേട്ടന്‍ ? ബന്ധുവാ ???

രംഗം 4 :

“ഞാന്‍ ത്രിശൂര്‌ പടിച്ചോണ്ടിരുന്നപ്പോ ഐക്കഫിന്റെ ക്യാമ്പിനൊക്കെ പോകുമ്പോ കൊറേ ‘കൊടകര’ക്കാരുണ്ടാരുന്നൂ. പരിചയപ്പെടുന്ന സമയത്തവരോടൊക്കെ വീടെവിടേന്ന് ചോദിച്ചാല്‍ ‘umbrella land’ എന്നു പറയുമാരുന്നു. അടിപൊളി ഹ്യൂമര്‍ സെന്‍സാണീ ത്രിശൂര്‍കാര്‍ക്ക്‌. വിശാലന്റേം കൊടകരേടെമൊക്കെ വായിച്ചാഫ്ഫീസിലിരുന്ന് ചിരിച്ചു വട്ടാവും. ഈ വക്കാരി ഏതു നാട്ടുകാരനാണാവൊ ? അതിന്റെ കമന്റ്‌ പോലും വായിക്കാന്‍ പേടിയാ…ചിരിച്ച്‌ മുള്ളി പോകും !!!”

“നമ്മളൊക്കെ ഭാഗ്യം കെട്ടവരാണെടോ.. കൊച്ചിക്ക് വടക്കോട്ടെവിടേലും ജനിക്കണമാരുന്നു.. എല്ലാം ജീനിയസുകളാണ്‌. നമ്മുടെയൊക്കെ വീടുകളിലാരെങ്കിലും പുസ്തകം വല്ലോം കണ്ടിട്ടുണ്ടോ ? വായനയുണ്ടോ ?? അവരൊക്കെ മലയാളത്തിലെ സകലതും വായിച്ചു തീര്‍ന്നവരാ.. അവരുടെയൊക്കെ മുന്നില്‌ നമ്മളു വെറും ‘കുണ്ടുകുളത്തിലെ തവള ‘.”

” അപ്പറഞ്ഞതിനോടെനിക്കത്ര യോജിപ്പില്ല കേട്ടോ… ദേവനൊരൊന്നന്നര ആളല്ലേ ? തെക്കൂന്നാണല്ലോ .. ഉമേഷ്‌ ചേട്ടനൊരു രണ്ടുരണ്ടര ആളല്ലെ ? വടക്കനായിട്ടാണോ ??? എന്റമ്മോ.. എന്താ ഒരു നാളെജ്‌ ? സംസ്കൃതമൊക്കെ അടിച്ച്‌ വിടണ കേട്ടാല്‌ നമ്മള്‌ വായ പൊളിച്ചിരുന്നു പോകും..”

ചര്‍ച്ചകളിങ്ങനെ നീണ്ടു പോവുകയാണ്‌…

” ഈ കണ്ണൂരൊക്കെ ഇത്രേം സ്പീഡുള്ള ഇന്റര്‍നെറ്റ്‌ കണക്ഷനൊക്കെ ഉണ്ടല്ലേ ? അല്ലെങ്കില്‍ പിന്നെ സൂ എങ്ങിനാ ? നമ്മുടെ നാടും പുരോഗമിക്കുവാല്ലേ… അതി വേഗം.. ബഹുദൂരം !!! ”

” ഈ വക്കാരി ഒന്നാന്തരം തീറ്റിപണ്ടാരമാണൂട്ടോ… ഓ..സദ്യ വിവരണം വായിച്ചു വായിലു കപ്പലോടി…പാവം, ജപ്പാനിലങ്ങനെ ഇന്ത്യന്‍ കടകളൊന്നും ഇല്ലാന്ന്‌ തോന്നണൂ ”

” നമ്മുടെ ആനിവേര്‍സറി അല്ല്യോ മാഷേ അടുത്തയാഴ്ച ?? ഞാന്‍ മറന്നേ പോയി കേട്ടോ… സിബൂന്റെ ആനിവേഴ്സറീടെ കാര്യം വായിച്ചപ്പ്പ്പളാ ഓര്‍ത്തത്‌… …” ?

ഇവിടെ ഫിലാഡെല്‍ഫിയയിലെ വീട്ടില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രം. പക്ഷേ ജീവിതമിപ്പോ ഒരാഘോഷമാണു കേട്ടോ. പങ്കുവയ്ക്കലുകളുടെ, നര്‍മ്മഭാവനകളുടെ, ദുഖകഥകളുടെ, ഒരാഘോഷം. എന്നും കൊച്ചുവര്‍ത്തമാനങ്ങളുമായി ധാരാളം ബന്ധുക്കള്‍.
നാട്ടില്‍ അമ്മയെ വിളിച്ചപ്പോ ആകെ വിഷമം :
“നിങ്ങളവിടെ ഒറ്റയ്ക്കല്ലേയുള്ളു. കുഞ്ഞുമോടെ ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ പോലും ആരുമില്ലല്ലോ കൂട്ടിന്‌”

ഫോണിന്റെ ഇങ്ങത്തലയ്ക്കല്‍ നിന്ന് എന്റെ നല്ല പാതി പറയുന്നതു കേട്ടു.

“ആരു പറഞ്ഞമ്മേ ഞങ്ങളൊറ്റയ്ക്കാണെന്ന്. നാട്ടിലുള്ളതിനേക്കാള്‍ ബന്ധുക്കള്‍ ഞങ്ങള്‍ക്കിവിടെയുണ്ട്‌. എന്നും വര്‍ത്തമാനം പറഞ്ഞ്‌ ചിരിച്ച്‌ കളിച്ച്‌ ഞങ്ങളിവിടെ സസുഖം വാഴുന്നു. സംശയമുണ്ടെങ്കി ഞങ്ങടെ ബ്ലോഗുകള്‍ ഒന്നെടുത്തുനോക്കൂ അമ്മേ…”

Advertisements

അഭിപ്രായങ്ങള്‍»

1. സിബു::cibu - ജനുവരി 5, 2006

വളരെ മനോഹരമായിരിക്കുന്നു!

2. Reshma - ജനുവരി 5, 2006

charming post! ividathe menu-il vare boolooga swaadeenam vannu thudangi:)
on a different note – ‘blog friendships’ can wither away just like that , leaving you with a handful of words on a screen.malayalam blogukal angane aavathe irikkattee …
angrezi comment porukkuka- ezhuthu kunthrandam ulla computer kanavan vittu tharunnilla. kanavaneekkal valuthu blog aanengilum, adukkalayile meele thattitle dabbas edukkaneel ingeere veenamallo;)

3. വക്കാരിമഷ്ടാ - ജനുവരി 5, 2006

സാധാരണ ബ്ലോഗുകൾ വായിക്കുന്ന രീതിയിൽ വായന തുടങ്ങി… പക്ഷേ, അതുല്യേച്ചിയെപ്പറ്റി പറയുന്ന കേട്ടപ്പോൾ ഒരു ആകാംക്ഷ.. വായിച്ചു വന്നപ്പോൾ ദേ രേഷ്മയെപ്പറ്റീം പറയുന്നു… നെഞ്ചിടിപ്പു കൂടി.. അടുത്തതാരായിരിക്കുമോ..അപ്പോ ദേ പെരിങ്ങോടര്… നെഞ്ചിടിപ്പ് നെഞ്ചിടിടിപ്പിപ്പിടായി.. പിന്നെ ദേ വരുന്നു ചന്ദ്രേട്ടൻ, വിശാലൻ… നെഞ്ചിടിപ്പതിന്റെ പാര‌മ്യത്തിലെത്തി.. എൻ‌ട്രൻസ് പരീക്ഷയുടെ റിസൾട്ട് നോക്കിയപ്പോ പോലും ഇത്രയും ഇടിച്ചിട്ടില്ലായിരുന്നു.. ദൈവമേ, വക്കാരിയെങ്ങാനും മിസ്സാകുമോ….

അപ്പം ദേ കിടക്കണൂ, വക്കാരീം….

ഹാവൂ, സമാധാനമായി….. എൻ‌ട്രൻസ് കിട്ടാത്തതുകൊണ്ട് എൻ‌ട്രൻസ് കിട്ടിയപ്പോളുള്ള അവസ്ഥയുമായി കമ്പയറു ചെയ്യാൻ മേല, ലോട്ടറീം കിട്ടീട്ടില്ല….

കുട്ട്യേടത്ത്യേ, വളരെ വളരെ ആസ്വദിച്ചു വായിച്ചു. പറഞ്ഞത് ഇരുനൂറ്റിപതിനൊന്നു ശതമാനം ശരി. വളരെ നല്ലൊരു ബ്ലോഗു കൂട്ടായ്മ ഫീൽ ചെയ്യുന്നു. പലരും പലരുടേയും ശബ്ദം പോലും കേട്ടിട്ടില്ലാ എന്നുംകൂടി ഓർക്കുമ്പോൾ അത്‌ഭുതം തോന്നുന്നു…താത്പര്യത്തോടെയും ഇഷ്ടത്തോടെയും ആസ്വദിച്ചും രസിച്ചും വായിച്ചും എഴുതിയും കമന്റടിച്ചും കണ്ണടച്ചും സൈറ്റടിച്ചും മറഞ്ഞും തെളിഞ്ഞും ഒളിഞ്ഞും പാത്തും പതുങ്ങിയും ഈ ബ്ലോഗുലോകത്ത് ഡയറക്ടായും ഇൻ‌ഡയറക്ടായും ഉള്ള എല്ലാ ബ്ലോലോകവാസികളേയും നമിക്കുന്നു. കുട്ട്യേടത്തി മലയാളബ്ലോഗിനെ വളരെ നന്നായി വിലയിരിത്തിയിരിക്കുന്നു.

ഭാരതകാപ്പിക്കടകൾ ഇവിടെ ധാരാളം കേട്ടോ, പക്ഷേ, സദ്യക്കടകൾ, സദ്യസ്കോപ്പുകൾ, ങൂഹൂം….എനിക്കാരെങ്കിലും ഒരു സദ്യ തായോ‍ാ‍ാ‍ാ

ഓഫ്ടോപ്പിക് (കടപ്പാടതുല്യേച്ചിയോടോ ദേവേട്ടനോടോ): ഞമ്മന്റെ വീട്ടിൽ ബീയെസ്സെന്നലിന്റെ വിശാലബാന്റ് കണക്ഷൻ… സംഗതി ലാഭകരവും സൌകര്യവുമാണെന്ന് തോന്നുന്നു. ഇപ്പോ വീട്ടിലോട്ടുള്ള ഫോൺ‌വിളി നിർത്തി ഗൂഗിൾടാക്കീസും സ്കൈപ്പപ്പീമൊക്കെയായി. ഫോൺകാർഡിന്റെ കാശുലാഭിച്ചോ എന്നു ചോദിച്ചാൽ ഇല്ല. വീട്ടിലോട്ടുള്ള വിളികൾ കൂട്ടുകാരിലോട്ടു ഡൈവേർട്ടു ചെയ്തു ഫോൺകാശ് ഇരട്ടിയായി. എന്നാലും നാട്ടിൽ ബീയെസ്സെന്നൽ കൊള്ളാമെന്നു തോന്നുന്നു. പക്ഷേ സ്ഥിരം ഉപയോഗിക്കുന്ന ചന്ദ്രേട്ടനും സൂവിനൊമൊക്കെ ഒന്നുകൂടി ആധികാരികമായി പറയാൻ കഴിയും.

4. Adithyan - ജനുവരി 5, 2006

കുട്ട്യേടത്തി പറഞ്ഞതിനോടു ഞാനും യോജിക്കുന്നു… ഇങ്ങനെ ലോകത്തിന്റെ പല ഭാഗത്തെയും വിശേഷങ്ങളൊക്കെ സ്വൊന്തം ബന്ധുക്കളിൽ നിന്നറിയുന്നതു പോലെ അറിയാനും പിന്നെ ഓഫീസിൽ ഇരുന്നു ചിരിക്കാനും ഒക്കെ പറ്റുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ…

5. സ്വാര്‍ത്ഥന്‍ - ജനുവരി 6, 2006

രംഗം 5:
വ്യാഴാഴ്ച രാതി, സ്വാര്‍ത്ഥന്റെ മുറി (ഹൌസ്‌ ഫുള്‍)

“ഡാ, പെട്ടെന്ന് എഴുതിയ കഥയെടുത്തെ. അത്‌ വായിച്ചട്ട്‌ മതി ഫുഡ്ഡടി.”

“മോനേ വക്കാരീന്റെ ‘ജിടെന്‍ഷാ’ അടിച്ച്‌ പൊളിയാണ്‌ട്ടൊ! ഇന്നലെ അപ്പര്‍ത്തെ ക്യാമ്പിലെ നേപ്പാളി കുണ്ടന്‍ ഇതുമാര്‌ത്തെ ഒന്ന്മ്മല്‌ ട്രെയ്‌ലറിന്റെ ചോട്ട്‌ലേക്ക്‌ പോയി മോനെ! ഓന്റെ എറച്ചീമ്മല്‌ മണ്ണാകാഞ്ഞത്‌ ഭാഗ്യം! വക്കാരീനോട്‌ പറയണെ സൂക്ഷിക്കാന്‍.”

“നീ ഇപ്പഴും പ്രേമിച്ച്‌ നടന്നോ ട്ടോ, സൂ എഴുതിയ ‘പ്രണയം’ വായിക്കെടാ”

“നാട്ടീ പോവുംബം കൊടകര പോയിട്ടന്നെ കാര്യം. മ്മ്ടെ ചുള്ളന്റെ വീടൊന്ന് തപ്പണം.”

“എന്താണിശ്‌ട ഇജ്ജി പിന്നെ പുട്ടൊന്നും അടിക്കാത്തത്‌? കലേഷെവടെ പോയി? ഓനും ബിസിയാ?”

“വഹ്‌..നി..സന്ത..പ്‌.. ത..ലോഹ….പടച്ചോനെ, തുഷാരാ ഇത്‌ ഞമ്മളക്കൊണ്ട്‌ കൂട്ട്യാ കൂടൂല”

“എന്നതാടെ ഇത്‌? നമ്മളിവിടെ പറയുന്നത്‌ മുഴുവന്‍ നീ പിന്മൊഴിയാക്കുവാന്നോ? പോയി ചോറും കറിയും വെക്കെടേ, ഞങ്ങള്‍ നിന്റെ ഗസ്റ്റല്ലേടെ? ദേവന്റെ വന്മരം ഇളകുന്നത്‌ മുഴുവന്‍ കണ്ട്‌ തീര്‍ന്നിട്ടില്ല.”

“ശരിയാ, നീ എല്ലാ ദിവസോം ഇതിന്റെ മുന്നിലല്ലേ. ഇതു ഞങ്ങള്‍ നോക്കിക്കോളാം. പോയി അരിയിടെടാ…”

സ്വാര്‍ത്ഥന്‍ പുറത്ത്‌…

(ഇതിങ്ങനെ ശനിയാഴ്ച വെളുപ്പിന്‌ വരെ ഗ്യാപ്പിട്ട്‌ ഗ്യാപ്പിട്ട്‌ തുടരും. കുട്ട്യേടത്തീ നന്നായിട്ട്ണ്ട്‌ട്ടോ)

6. പെരിങ്ങോടന്‍ - ജനുവരി 6, 2006

ദൈവമേ, വക്കാരിയെങ്ങാനും മിസ്സാകുമോ….

ഇദ്ദേഹത്തിന്റെ ഒരു കാര്യം. കുട്ട്യേടത്തീടെ ബ്ലോഗില്‍ എഴുതിയിരിക്കുന്നതു് സത്യമാ, വക്കാരീടെ കമന്റ് വായിക്കുമ്പോഴും ചിരിക്കെതിരെ മുന്‍‌കരുതല്‍ എടുക്കണം 😉

7. ദേവരാഗം - ജനുവരി 7, 2006

എനിക്കയലുവക്കത്തൊരു ഞാൻ. റോഡിന്നപ്പുറം വേറൊരു ഞാൻ, ജോലിസ്ഥലത്തിനടുത്തൊരു ഞാൻ, വരണ വഴിക്കൊരു ഞാൻ, കുറച്ചപ്പുറത്ത് ആലിക്കുന്നിലെ ഞാൻ, ഷാർജയിലും ഞാൻ ഉമ്മൽക്കുവൈനിലെ ഞാൻ ഫ്യുജൈറാക്കാരൻ ഞാൻ, ഖത്തറിലെ ഞാൻ ഒമാനിലെ ഞാൻ, തിരുവനന്തപുരത്തു ഞാൻ തിരുവല്ലയിൽ ഞാൻ, എറണാകുളത്തു ഞാൻ, തൃശ്ശൂരു ഞാൻ, കണ്ണൂരു ഞാൻ, നീലേശ്വരത്ത് ഞാൻ, ബാംഗല്ലൂരിൽ, ജപ്പാനിൽ, മലേഷ്യയിൽ, ആസ്ത്രേലിയയിൽ ജെർമനിയിൽ,സ്പെയിനിൽ, ഫില്ലിയിൽ ഇലിനൊയ്സിൽ റ്റൊറൊന്റോവിൽ ഗ്രീൻലന്റിൽ കേപ് ടൌണിൽ.. ഞാനറിയാത്ത ഒരുപാടുനാടുകളിലെല്ലാം ഞാൻ..എത്ര എത്ര ഞാൻ മാർ (എത്രയെത്രക്കു ക്രെഡിറ്റ് ജോൺ അബ്രഹാമിന്)

8. [കലേഷ്‌][kalesh] - ജനുവരി 7, 2006

കുട്ട്യേട്ടത്തീ… സത്യമാ…

ഞാ‍ൻ ബ്ലോഗിങ്ങ് തുടങ്ങുന്ന സമയത്ത് എനിക്ക് യാതൊരു പരിചയവും ഇല്ലായിരുന്ന ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള കുറച്ച് അജ്ഞാതർ എത്രപെട്ടെന്നാ എന്റെ സുഹൃത്തുക്കളായി തീർന്നതെന്ന് ഞാൻ ആലോചിക്കാറുണ്ട്.

പരിചയവും സുഹൃത്ബന്ധവും രണ്ടും രണ്ടല്ലേ? പക്ഷേ,തമ്മിൽ ഇതുവരെ കണ്ടിട്ടില്ലെങ്കിലും, പരിചയക്കാരെന്നതിലുപരി… പ്രിയ സുഹൃത്തുക്കളെന്ന നിലയിലേക്ക് അവരിൽ പലരും എത്തി. എന്റെ ബ്ലോഗ് എന്റെ ലോകം കുറച്ചൂടെ വലുതാക്കി. എന്റെ സ്വകാര്യ സന്തോഷങ്ങളും ദു:ഖങ്ങളും പങ്കുവയ്ക്കുവാൻ വരെ അവരിൽ പലരും തയാറായി..

എത്ര നല്ല സുഹൃത്തുക്കളെ എനിക്ക് ബൂലോഗം തന്നുവെന്നറിയാമോ? വർക്ക് ലോഡ് പെട്ടന്ന് കൂടിയതുകാരണം മര്യാദയ്ക്ക് കമന്റുകളെഴുതാനോ പോസ്റ്റിടാനോ ഇപ്പോൾ സാധിക്കുന്നില്ല… അതിന്റെ വിഷമം തീരുന്നില്ല.

9. അതുല്യ :: atulya - ജനുവരി 7, 2006

hi all,

appu nte achan on night duty. as you said, we are also only three at home. It is quite unbearable for me to be away from blog, and this night 10 pm comment proves that. home pc is non ops (thanks to appu playing pirated CDs). so i came out to net cafe in Ajman.

lays chips pole, u cannot eat just one!!. lots lots lots written on my absence from office. we are on a looooooooooooong holiday here at UAE for 10 days. even i feel as Visala manaskan said, to be in the office is a fun, more so because of blogs and my dear friends. i do not know, when i will be able to finish reading all the blogs written by my dear friends. planning to drive down to Muscat tommrrow to see a freind. will be back in form by 14th Jan.(inshah allah!!)

i miss you all….

10. Narada - ജനുവരി 8, 2006

lays chips”you just cannot eat even one”

There are quite a few of us who are all part of mallu blog family as readers, but does not possess the required skills to make a blog by ourselves. Best of luck, folks.

11. activevoid - മാര്‍ച്ച് 2, 2006

കുട്ട്യെടത്തി,
വളരെ നന്നായിരുക്കുന്നു.സരസവും captivatingഉം ആയിരിക്കുന്നു….എഴുത്തിനു ഒരു എന്തെന്നില്ലത്ത “earthy and candidness”….പുരാണവും അതിന്റെ sequelഉം വളരെ നന്നയിരുന്നു.
മുരാരി–>


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: