ഞങ്ങളെക്കുറിച്ചല്‍പം
മന്‍ജിത് കൈനിക്കര
സ്വദേശം ചങ്ങനാശേരിക്കടുത്ത് ചാഞ്ഞോടി. കുറച്ചുകാലം കേരളത്തില്‍ പത്രപ്രവര്‍ത്തകനായി മലയാള മനോരമ, ദീപിക, ജീവന്‍ ടി.വി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. പിന്നൊരു ദിവസം അമേരിക്കയിലെത്തി. കുറച്ചു നാള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം. ഇപ്പോള്‍ ഒരു കണ്‍സള്‍ട്ടിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. വിക്കിപീഡിയയുടെ മലയാളം പതിപ്പില്‍ സജീവ പങ്കാളിയാണ്.
സുജ
കുട്ട്യേടത്തി എന്ന തൂലികാ നാമത്തിലാണെഴുത്ത്. ഐ. റ്റി. രംഗത്താണു ജോലിയെങ്കിലും വായനയിലും എഴുത്തിലും തല്പരയാണ്. ചെറുപ്പത്തില്‍ നഷ്ടപ്പെട്ട ഇവ രണ്ടും ബ്ലോഗിങ്ങിലൂടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
ഹന്ന
2005ന്റെ പിറവിക്കു പിറ്റേന്നു ജനിച്ചു. ഇപ്പോള്‍ ഒരു വയസുകാരിയുടെ കുറുമ്പുകളുമായി കളിച്ചുമറിഞ്ഞു നടക്കുന്നു. ഒരു ദിവസം ഏറ്റവും കൂടുതല്‍ പറയുന്ന വാക്ക് -ഉമ്മ.
——————————————————————————–
This BLOG is an anthology of scribblings, thoughts, vision, and visuals
by Manjith Kainickara and his better half Suja.
Everything that appear here is dedicated to our little angel Hannah.
സ്വദേശം ചങ്ങനാശേരിക്കടുത്ത് ചാഞ്ഞോടി. കുറച്ചുകാലം കേരളത്തില്‍ പത്രപ്രവര്‍ത്തകനായി മലയാള മനോരമ, ദീപിക, ജീവന്‍ ടി.വി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. പിന്നൊരു ദിവസം അമേരിക്കയിലെത്തി. കുറച്ചു നാള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം. ഇപ്പോള്‍ ഒരു കണ്‍സള്‍ട്ടിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. വിക്കിപീഡിയയുടെ മലയാളം പതിപ്പില്‍ സജീവ പങ്കാളിയാണ്.

hannakku advance pirannal aasamsakal….
ഇല്ല ഏടത്തീ …. നമ്മള്‍ പരിചയപെട്ടിട്ടില്ല.. ഞാന്‍ ഇവിടെ പിച്ച് വെച്ചു തുടങ്ങിയ ഒരാള്‍… പേരു ഷിബിന്‍ .. ജോലി സിവില്‍ എഞ്ചിനീയര്‍ .. എന്നില്‍ ഉറങ്ങികിടന്ന പലതിനെയും ഉണര്‍ത്തി എഴുത്തിനുള്ള പ്രചോദനം തന്നത് ഏടത്തിയും കുറുമാന്‍ ചേട്ടനും വിശാല മന്സ്കനുമാണ്…
പിന്നെ.. ഞാന്‍ ഇന്നു വളരെ സന്തോഷവാനാണ്…എന്‍റെ ബ്ലോഗില്‍ ആദ്യമായി ഒരു കമന്‍റ് വന്നു… അതും ചേച്ചിയുടെ കൈ കൊണ്ട്……… നന്ദിയുണ്ട്… ഒരു പാട്…. അനുഗ്രഹമുണ്ടാവണം…. എന്‍റെ ബ്ലോഗ് വായിക്കണം എന്ന് പറയുന്നത് അഹങ്കാരമാകുമോ???
സ്വന്തം അനിയന്‍ .
Hi Manjith,
I am also from Changanacherry. “nammal ayalkaranee” Its great to see your blog. I would like to know more about you. if you don’t mind.
-rahul